Search
  • Follow NativePlanet
Share
» »ലഡാക്കിലേക്കാണോ? ഏറ്റവും പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ ഇതാ

ലഡാക്കിലേക്കാണോ? ഏറ്റവും പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ ഇതാ

ഇന്ത്യയിലെ സ‍ഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ല‍ഡാക്ക് ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സഞ്ചാരികളാല്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ്. ല‍ഡാക്കിലേക്കുള്ള യാത്രാ പ്ലാനുകളും മറ്റുമായി സഞ്ചാരികളും ഒരുങ്ങിയിട്ടുണ്ട്. ലഡാക്കിലേക്ക് നിലവിലെ സാഹചര്യത്തില്ഡ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചിരിക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്. കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി പുതിയ കൊവിഡ് യാത്രാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഡാക്ക് കേന്ദ്രഭരണ പ്രദേശം പുറത്തിറക്കിയിരുന്നു. ലഡാക്ക് ടൂറിസത്തിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. പുതിയ നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്നു.

കൊവിഡ് ടെസ്റ്റ് റൂള്‍

കൊവിഡ് ടെസ്റ്റ് റൂള്‍

ലഡാക്കിലേക്കുള്ള യാത്രക്കാര്‍ കൊവിഡ്-19 പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. വിമാനമാര്‍ഗ്ഗം എത്തുന്നവര്‍ക്കും റോഡ് മാര്‍ഗ്ഗം എത്തുന്നവര്‍ക്കും ഇത് ബാധകമാണ്. കൊവിഡ് പരിശോധനാ ഫലം 72 മണിക്കൂറില്‍ കൂ‌ടുതല്‍ പഴയതായിരിക്കരുത് എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ സാധുവല്ലാത്ത ഒരു കൊവിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കാൻ കഴിയാത്ത യാത്രക്കാർ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ പ്രകാരം ഇവിടെ വെച്ച് ഒരു ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തേണ്ടി വരും. പോസിറ്റീവ് ആയാല്‍ ഇവിടെ നിശ്ചിത ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും.

വാക്നിനെടുത്തവര്‍ക്ക്

വാക്നിനെടുത്തവര്‍ക്ക്

രണ്ടു ഡോസ് വാക്സിനും എടുത്ത സഞ്ചാരികള്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കേണ്ട ആവശ്യം വരുന്നില്ല. അത്തരം യാത്രക്കാർക്ക് കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടാകരുത്. ഇന്ത്യയുടെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ബോഡികൾ അംഗീകരിച്ച വാക്സിൻ ഇരട്ട ഡോസ് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഏതെങ്കിലും തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഒരു ഡോസ് മാത്രം വാക്സിനേ എടുത്തുള്ളുവെങ്കില്‍ പരമാവധി 72 മണിക്കൂറിന് മുന്‍പെടുത്ത ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് വേണ്ടതാണ്.

ആരോഗ്യ സേതു ആപ്പ്

ആരോഗ്യ സേതു ആപ്പ്

ആരോഗ്യ സേതു ആപ്പിൽ സംശയമുള്ളതായി പ്രഖ്യാപിക്കുന്ന ഏതൊരു യാത്രക്കാരനും ഏഴ് ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പോകേണ്ടിവരും. അത്തരം ആളുകൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, അവർ പ്രത്യേക ജില്ലയിലെ ജില്ലാ സർവൈലൻസ് ഓഫീസറെ അറിയിക്കേണ്ടതുണ്ട്. പരിശോധനയ്ക്ക് ശേഷം, റിപ്പോർട്ട് നെഗറ്റീവ് ആണെന്ന് തെളിഞ്ഞാൽ, മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഹോം ക്വാറന്റൈനിൽ പോകേണ്ടിവരും.

യാത്രകള്‍ക്കു വേണ്ടിയുള്ള മാര്‍ച്ച് മാസം.. പ്ലാന്‍ ചെയ്യാം അവധിദിനങ്ങള്‍... വര്‍ക്കല മുതല്‍ പഹല്‍ഗാം വരെയാത്രകള്‍ക്കു വേണ്ടിയുള്ള മാര്‍ച്ച് മാസം.. പ്ലാന്‍ ചെയ്യാം അവധിദിനങ്ങള്‍... വര്‍ക്കല മുതല്‍ പഹല്‍ഗാം വരെ

കൊവിഡ് ലക്ഷണങ്ങളുള്ള ഏതൊരു വ്യക്തിയെയും അവരുടെ കോൺടാക്റ്റുകൾക്കൊപ്പം ജില്ലാ ഭരണകൂടം ഐസൊലേറ്റ് ചെയ്യപമെന്നും ലഡാക്കിലെ യുടി ഭരണകൂടം സൂചിപ്പിച്ചു. ഈ നിയമം എല്ലാവർക്കും അവരുടെ ഗതാഗത രീതി പരിഗണിക്കാതെ തന്നെ നിലനിൽക്കുന്നതായിരിക്കും.

 ഹോട്ടലുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഹോട്ടലുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച എസ്ഒപി ഹോട്ടലുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും അവരുടെ അതിഥികളുടെ മുഴുവൻ യാത്രാ ചരിത്രവും സൂക്ഷിക്കേണ്ടതുണ്ട്, കൂടാതെ പ്രതിദിന സ്ക്രീനിംഗ് ഉറപ്പാക്കുകയും വേണം. എല്ലായ്‌പ്പോഴും സാമൂഹിക അകലം പാലിക്കണം, ഹാൻഡ് സാനിറ്റൈസറുകളുടെ ലഭ്യത സാധാരണമായിരിക്കണം.

ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്

വേനല്‍ക്കാല യാത്രകള്‍ ചിലവുകുറഞ്ഞതാക്കാം... ഓര്‍ത്തിരിക്കാം ഈ ആറു കാര്യങ്ങള്‍വേനല്‍ക്കാല യാത്രകള്‍ ചിലവുകുറഞ്ഞതാക്കാം... ഓര്‍ത്തിരിക്കാം ഈ ആറു കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X