Search
  • Follow NativePlanet
Share
» »കൊടുങ്ങല്ലൂരമ്മയും കാഞ്ചി കാമാക്ഷിയും വാഴുന്ന ഊരകം ക്ഷേത്രം

കൊടുങ്ങല്ലൂരമ്മയും കാഞ്ചി കാമാക്ഷിയും വാഴുന്ന ഊരകം ക്ഷേത്രം

വിശ്വാസത്തിന്റെ അടയാളമായി നിലകൊള്ളുന്ന അമ്മത്തിരുവടി ക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും

ചില വിശ്വാസങ്ങളും ആചാരങ്ങളും പകരം വയ്ക്കാനില്ലാത്തവയാണ്. ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന കഥകളും മിത്തുകളില്‍ നിന്നു വേര്‍പെ‌ടുത്തിയെടുക്കുവാന്‍ സാധിക്കാത്ത കഥാസന്ദര്‍ഭങ്ങളും ഒക്കെയായി മാറ്റി നിര്‍ത്തുവാന്‍ സാധിക്കാത്ത ക്ഷേത്രങ്ങള്‍. പൗരാണിക വിശ്വാസങ്ങളില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന അത്തരം നിരവധി ക്ഷേത്രങ്ങള്‍ നമ്മു‌ടെ രാജ്യത്തുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് 108 ദുര്‍ഗ്ഗാലയങ്ങള്‍. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് തൃശൂര്‍ ജില്ലയിലെ ഊരകത്തില്‍ സ്ഥിതി ചെയ്യുന്ന അമ്മത്തിരുവടി ക്ഷേത്രം. പ്രത്യേകതകള്‍ ഏറെയുണ്ട് ഈ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്. വിശ്വാസത്തിന്റെ അടയാളമായി നിലകൊള്ളുന്ന അമ്മത്തിരുവടി ക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും

108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാമന്‍

108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാമന്‍

ഭാരതത്തിലെ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെ‌ട്ടതുമാണ് ഊരകം അമ്മത്തിരുവടി ക്ഷേത്രം. നിര്‍മ്മാണത്തിലും വാസ്തുവിദ്യയിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ഒരുപടി മുന്നിട്ടു നില്‍ക്കുന്ന ഈ ക്ഷേത്രം കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന ഒരു വിസ്മയം കൂടിയാണ്.

PC:Aruna

എല്ലാം സാക്ഷി ദുര്‍ഗ്ഗാ ദേവി

എല്ലാം സാക്ഷി ദുര്‍ഗ്ഗാ ദേവി

ദുര്‍ഗ്ഗാ ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. ആദിപരാശക്തിയായ ദുര്‍ഗ്ഗാ ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ദേവിയെ ഇവിടെ ആരാധിക്കുന്നു. 700 മുതല്‍ 1000 വര്‍ഷം വരെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് കരുതപ്പെ‌ടുന്നത്.

PC:Aruna

കൊടുങ്ങല്ലൂരമ്മയും കാഞ്ചി കാമാക്ഷിയും വാഴുന്ന ഊരകം ക്ഷേത്രം

കൊടുങ്ങല്ലൂരമ്മയും കാഞ്ചി കാമാക്ഷിയും വാഴുന്ന ഊരകം ക്ഷേത്രം

കൊടുങ്ങല്ലൂരമ്മയുമായും കാഞ്ചി കാമാക്ഷി ദേവിയുമായും ഈ ക്ഷേത്രത്തിന് വളരെയധികം ബന്ധങ്ങളുണ്ട്. പരശുരാമന്‍ സൃഷ്ടിച്ച 64 ഗ്രാമങ്ങളില്‍ വിജ്ഞാനികളുടെ ഗ്രാമം എന്നാണ് പെരുവനം അറിയപ്പെ‌ടുന്നത്. ഒരിക്കല്‍ നാടിന്റെ നന്മയ്ക്കായി കാഞ്ചികാമാക്ഷിയെ ഇവിടേക്ക് കൊണ്ടുവരുവാന്‍ ഇവിടുത്തെ ബ്രാഹ്മണര്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ കാമാക്ഷിയെ ഉപാസിച്ചു പ്രത്യക്ഷപ്പെടുത്തി എന്നും ആ ദേവിയെ ഊരകത്ത് കുടിയിരുത്തി എന്നും വിശ്വാസങ്ങള്‍ പറയുന്നു.
തിരുവലയന്നൂർ ഭട്ടതിരിയുടെ ഇല്ലത്തെ ശ്രീകോവിലിൽ കുടിയിരുത്തിയത് കൊണ്ടു അമ്മ തിരുവലയന്നൂർ ഭഗവതി എന്നും അറിയപ്പെടുന്നു. അമ്മ തിരുവടി കന്യക ആണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. കൂ‌ടാതെ ഇവിടെ പൂജയ്ക്കും അലങ്കാരത്തിനും സുഗന്ധപുഷ്പങ്ങളൊന്നും ഉപയോഗിക്കാറില്ല. നവരാത്രിയും ത്രുക്കാർത്തികയും ഈ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളാണ്. അക്ഷരത്തിൻറെ അധിപയാണ് ഈ "അംബത്തൊന്നക്ഷരാളി" എന്നാണ് വിശ്വാസം.

PC:commons.wikimedia

ഓലക്കുടലിലെത്തിയ ദേവി‌

ഓലക്കുടലിലെത്തിയ ദേവി‌

എന്നാല്‍ ഈ വിശ്വാസത്തോട് സാമ്യമുള്ള മറ്റൊരു കഥയും ഇവിടെ പ്രചാരത്തിലുണ്ട്. പൂമുള്ളി നമ്പൂതിരി അഥവാ തിരുവലയന്നൂർ ഭട്ടതിരിയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതത്രെ. അമ്മയു‌ടെ വലിയ ഭക്തനായിരുന്ന അദ്ദേഹം ഒരു തവണ
കാഞ്ചീപുരം കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഭക്തിയില്‍ സംപ്രീതമായ അമ്മ നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിലെത്തി നമ്പൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചുവത്രെ. പിന്നീട് ൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല എന്നും ദേവിയുടെ സാന്നിധ്യമതിലുണ്ട് എന്നും കണ്ടെത്തി. പിന്നീട് നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട അമ്മ ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെടുകയും. ദൂരെ ഒരു കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും പറയുകയും ചെയ്തു. അതനുസരിച്ച് കണ്ടെത്തി നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നത്തെ ഊരകം ക്ഷേത്രം.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലാണ് കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം ഉള്ളതായി വിശ്വസിക്കപ്പെടുന്നത്.

രണ്ടു ഗോപുരങ്ങളും നാലമ്പലവും

രണ്ടു ഗോപുരങ്ങളും നാലമ്പലവും

രാജഗോപുരവും മതില്‍ക്കെട്ടും ഒക്കെയായി അതിമനോഹരമായ രീതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിമഹത്തരമായി നിര്‍മ്മിച്ചിരിക്കുന്ന രാജഗോപുരം, മതില്‍ക്കെട്ട്, ഊട്ടുപുര, നാലമ്പലം, ശ്രീകോവില്‍ എന്നിവയാണ് ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍. രണ്ടു നിലകളിലായാണ് ശ്രീ കോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മിതിയും പിന്നെ ക്ഷേത്ര പരിസരങ്ങളും അപാരമായ മനശാന്തിയാണ് ഇവിടെ എത്തിച്ചേരുന്നവര്‍ക്ക് സമ്മാനിക്കുന്നത്.
ഇരിക്കുന്ന രൂപത്തിലാണ് ദുര്‍ഗ്ഗാ ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് ആണ് ഭഗവതിയുടെ ദര്‍ശനം. ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
PC:Ranjith Siji

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

ഉത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കുന്ന ക്ഷേത്രമാണിത്. മകീര്യം പുറപ്പാ‌‌ടാണ് അതിലേറ്റും പ്രധാനം. ആറാട്ടുപുഴ പൂരത്തിനുള്ള അമ്മത്തിരുവടിയുടെ പുറപ്പാടാണിത്. നവരാത്രി, തൃക്കാര്‍ത്തിക, പൂരം, ഇല്ലം നിറ, വാവരാട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍. നവരാത്രിയുടെ 9 ദിവസങ്ങളിലും ആഘോഷപൂര്‍വ്വം ഇവിടെ നടത്താറുണ്ട്. തൃക്കാര്‍ത്തിക അമ്മത്തിരുവടിയുടെ പിറന്നാളായാണ് ആഘോഷിക്കുന്നത്, ദേവിയെ പട്ടു വസ്ത്രങ്ങളായും ക്ഷേത്രാഭരണങ്ങളാലും അണിയിച്ചൊരുക്കി എഴുന്നള്ളിക്കുന്ന ഈ ച‌ടങ്ങിന് ഓരോ വര്‍ഷവം കുറഞ്ഞത് 15,000 ല്‍ അധികം ആളുകള്‍ പങ്കെ‌ടുക്കാറുണ്ട്.
PC:Ranjith Siji

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൃശൂര്‍ ജില്ലയിലെ ഊരകം ഗ്രാമത്തിലാണ് അമ്മത്തിരുവ‌ടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരം ക്ഷേത്രത്തിലേക്കുണ്ട്.

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ<br />ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി രൂപ്കുണ്ഡ്<br />ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി രൂപ്കുണ്ഡ്

അദൃശ്യ തൂണില്‍ നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന്‍ നിഴല്‍, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!!<br />അദൃശ്യ തൂണില്‍ നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന്‍ നിഴല്‍, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!!

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍<br />ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X