Search
  • Follow NativePlanet
Share
» »കടലിനഭുമുഖമായ ശ്രീകോവിലും വെടിക്കെട്ടില്ലാത്ത ഉത്സവവും! കടലിനെയും കരയെയും കാക്കുന്ന ക്ഷേത്രം

കടലിനഭുമുഖമായ ശ്രീകോവിലും വെടിക്കെട്ടില്ലാത്ത ഉത്സവവും! കടലിനെയും കരയെയും കാക്കുന്ന ക്ഷേത്രം

കടലിനഭുമുഖമായ ശ്രീകോവിലും വെടിക്കെട്ടില്ലാത്ത ഉത്സവവും! കടലിനെയും കരയെയും കാക്കുന്ന ക്ഷേത്രം

ആര്‍ത്തിരമ്പി നില്‍ക്കുന്ന അറബിക്കടലിനു മുകളില്‍ ചേര്‍ന്നു നില്‍ക്കുന്ന കുന്നിന്‍പുറം...കലിതുള്ളി നില്‍ക്കുന്ന കടലിന്റെ തിരയിളക്കം കണ്ട് പാറയുടെ മുകളില്‍ കരയെയും കടലിനെയും സാക്ഷിയാക്കി ഉയര്‍ന്നുപൊങ്ങിയ ക്ഷേത്രം...ചുറ്റുമുള്ള ഇടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രകൃതി പോലും വിഭിന്നമായി തോന്നിക്കുന്ന ഇടം...ഇത് ഉരുപുണ്യക്കാവ്.. കൊയിലാണ്ടിയുടെ വിശ്വാസകഥകളിലേക്ക് ചേര്‍ത്തുവെച്ച മറ്റൊരിടം. ഒരു പുണ്യകാവ്, ഉരുപുണ്യകാവ്, ഗുരുപുണ്യകാവ് എന്നീ പേരുകളിലെല്ലാം കോഴിക്കോടുകാര്‍ക്ക് ഈ ക്ഷേത്രം സുപരിചിതമാണ്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരുവാന്‍ തോന്നിപ്പിക്കുന്ന അന്തരീക്ഷവും അതിശയങ്ങളുമായി സ്ഥിതി ചെയ്യുന്ന ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

 ഉരുപുണ്യകാവ്

ഉരുപുണ്യകാവ്

കോഴിക്കോട് കൊയിലാണ്ടിയ്ക്ക‌ടുത്ത് മൂലാ‌ടി നോര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന ഉരുപുണ്യകാവ് വിശ്വാസങ്ങള്‍ ചേര്‍ത്തുവച്ച കഥകളാല്‍ സമ്പന്നമാണ്. പരശുരാമന്‍ പ്രതിഷ്ഠ ന‌ടത്തിയ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ഏതു സമയത്തും കടലിരമ്പി നില്‍ക്കുന്ന ഇവി‌ടുത്തെ കാഴ്ചകളെല്ലാം പ്രകൃതിയോട് ചേര്‍ന്നുള്ളവയാണ്.

 ജലദുര്‍ഗ്ഗ

ജലദുര്‍ഗ്ഗ

കടലിന്റെ ക്രോധത്തില്‍ നിന്നും തന്റെ ആളുകളെ രക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ ദുര്‍ഗ്ഗാ പ്രതിഷ്ഠ നടത്തിയ ഇവിടെ ജലദുര്‍ഗ്ഗയെ ആണ് ആരാധിക്കുന്നത്. കടലിനും കരയ്ക്കും ദുര്‍ഗ്ഗ ഒരുപോലെ സംരക്ഷണം നല്കും എന്നാണ് വിശ്വാസം. ക‌ടലിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടെയുണ്ടാകുന്ന എത്ര വലിയ കടല്‍ക്ഷോഭത്തെയും ക്ഷേത്രം ഇക്കാലം വരെ അതിജീവിച്ചിട്ടുണ്ട്. കലിതുള്ളിയെത്തുന്ന തിരമാലകള്‍ ക്ഷേത്രകോണി വരെ മാത്രമെത്തി പിന്‍വാങ്ങുകയാണ് ചെയ്യുന്നത്. മാത്രമല്ല, കടല്‍ത്തീരമായതുകൊണ്ട്എപ്പോഴും കാറ്റുണ്ടാകുമെങ്കിലും എത്ര ശക്തമായി കാറ്റു വീശിയാലും ഇവി‌ടെ ക്ഷേത്രത്തിലെ ശ്രീകോവിലിലെ വിളക്കുകള്‍ അണയില്ലാ എന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. കടലിന് അഭിമുഖമായാണ് ഈ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്.

മൂന്നും കൂടിയ പ്രതിഷ്ഠ

മൂന്നും കൂടിയ പ്രതിഷ്ഠ

ജലദുര്‍ഗ്ഗയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ലക്ഷ്മി, വിദ്യാസ്വരൂപിണി, അന്നപൂര്‍ണ്ണേശ്വരി എന്നീ മൂന്നുംകൂടിയ പ്രതിഷ്ഠ എന്ന സങ്കല്പവും ഒരുപുണ്യകാവില്‍ നിലനില്‍ക്കുന്നുണ്ട്. അയ്യപ്പനും ഗണപതിയുമാണ് ഇവിടുത്തെ ഉപദേവതകള്‍. ചുറ്റമ്പലത്തിനുപുറത്തെ പടിഞ്ഞാറ്മുഖമായ ശ്രീകോവിലിലിലാണ് അയ്യപ്പനുള്ളത്. ചുറ്റമ്പലത്തിനകത്തു കന്നിമൂലയില്‍ കിഴക്ക് മുഖമായി ഗണപതി പ്രതിഷ്ഠ കാണാം.

 പിതൃതര്‍പ്പണത്തിന് പ്രസിദ്ധം

പിതൃതര്‍പ്പണത്തിന് പ്രസിദ്ധം

പിതൃതര്‍പ്പണത്തിന് ഉരുപുണ്യക്കാവ് ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. തിരുനെല്ലിക്കൊപ്പം തന്നെ പ്രാധാന്യം വിശ്വാസികള്‍ പിതൃദര്‍പ്പണത്തിന് ഒരുപുണ്യക്കാവിനു കല്പിച്ചു നല്കുന്നു. മരണമടഞ്ഞ ആത്മാക്കള്‍ക്ക് മോക്ഷത്തിനായി 16-ാം അടിയന്തിരത്തിനും 41-ാം അടിയന്തിരത്തിനും ബലിയിടാന്‍ ആണ് ഇവി‌ടെ അധികവും ആളുകളെത്തുന്നത്. ഒപ്പം തന്നെ കുംഭം, തുലാം, വൃശ്ചികം മാസങ്ങളിലെ വാവ് നാളുകളിലും കടല്‍ത്തീരത്ത് ബലി അര്‍പ്പിക്കുവാനായി ആയിരങ്ങള്‍ കോഴിക്കോടു നിന്നും സമീപ ജില്ലകളില്‍ നിന്നും ഇവി‌‌ടെ എത്തുന്നു.

 പഞ്ചതീര്‍ത്ഥങ്ങള്‍

പഞ്ചതീര്‍ത്ഥങ്ങള്‍


പഞ്ചതീര്‍ത്ഥങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് തീര്‍ത്ഥങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. വലിയ തീര്‍ത്ഥം പ്രതീക്ഷിച്ചു പോയാല്‍ നമ്മള്‍ നിരാശരാവും. വളരെ ചെറിയ, ചിര‌ട്ടയു‌ടെ വാവട്ടം മാത്രം വലുപ്പമുള്ള തീര്‍ത്ഥവും ഇവിടെ കാണാം. പഞ്ചകോടി തീര്‍ത്ഥം ഒഴുകിയെത്തുന്നവയാണ് ഈ തീര്‍ത്ഥങ്ങള്‍ എന്നാണ് വിശ്വാസം. പാറയുള്ള കുന്നിലാണ് ക്ഷേത്രമുള്ളതെങ്കിലും ഇവി‌ടെ വെറും ഒരടി മാത്രം കുഴിച്ചാല്‍ വെള്ളം കാണും എന്ന പ്രത്യേകതയുമുണ്ട്. ക്ഷേത്രത്തിന് അകത്തുള്ള തീര്‍ത്ഥക്കുളത്തില്‍ നിന്നാണ് ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള വെള്ളം എ‌ടുക്കുന്നത്.

വെടിക്കെട്ടിനു വിലക്ക്

വെടിക്കെട്ടിനു വിലക്ക്


ക്ഷേത്രത്തിന്റെ സൗമ്യതയും ലാളിത്യവും ഇവിടുത്തെ ആഘോഷങ്ങളിലും കാണാം. ജലദുര്‍ഗ്ഗയുടെ തിരുവുത്സവം നടക്കുന്നത് വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ്. ഏഴ് ദിവസം ഉത്സവം നീണ്ടു നില്‍ക്കും. തീര്‍ത്തും ലളിതമായാണ് ഇവി‌‍ടെ ഉത്സവ ച‌ടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ക്ഷേത്രോത്സവത്തിന് വെടിക്കെ‌ട്ട് നിഷിദ്ധമാണ്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കോഴിക്കോ‌ട്-കണ്ണൂര്‍ പാതയില്‍ കൊയിലാണ്ടിയില്‍ നിന്നും നാലര കിലോമീറ്റര്‍ അകലെ മൂലാടി നോര്‍ത്തിലാണ് ഉരുപുണ്യക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന പാതയില്‍ നിന്നും 850 മീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിക്കണം ക്ഷേത്രത്തിലെത്തണമെങ്കില്‍. വഴി ചെന്നു നില്‍ക്കുന്ന കുന്നിനു മുകളില്‍ കടലിന് അഭിമുഖമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്നും 62.3 കിലോമീറ്ററും വ‌ടകരയില്‍ നിന്നും 19 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

ചിത്രങ്ങള്‍ക്കു കടപ്പാട്:Urupunyakavu Temple

കൃഷ്ണന്‍ ജനിച്ച കാരാഗ്രഹത്തെച്ചുറ്റി നിര്‍മ്മിച്ച ക്ഷേത്രം, ഐതിഹ്യവും വിവാദവുമുള്ള കൃഷ്ണ ജന്മസ്ഥലംകൃഷ്ണന്‍ ജനിച്ച കാരാഗ്രഹത്തെച്ചുറ്റി നിര്‍മ്മിച്ച ക്ഷേത്രം, ഐതിഹ്യവും വിവാദവുമുള്ള കൃഷ്ണ ജന്മസ്ഥലം

ഇതിഹാസകാലത്തേയ്ക്ക് വിശ്വാസികളെ എത്തിക്കുന്ന നഗരങ്ങള്‍.. കുരുക്ഷേത്രയും ദണ്ഡകാര്യണ്യവും ഇവിടെയുണ്ട്ഇതിഹാസകാലത്തേയ്ക്ക് വിശ്വാസികളെ എത്തിക്കുന്ന നഗരങ്ങള്‍.. കുരുക്ഷേത്രയും ദണ്ഡകാര്യണ്യവും ഇവിടെയുണ്ട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X