Search
  • Follow NativePlanet
Share
» »ഉത്തര്‍പ്രദേശിലേക്ക് പോകാം... കാണാം ചരിത്രത്തിലും പഴയ ഇടങ്ങള്‍

ഉത്തര്‍പ്രദേശിലേക്ക് പോകാം... കാണാം ചരിത്രത്തിലും പഴയ ഇടങ്ങള്‍

ചരിത്രത്തോ‌ട് ചേര്‍ന്നു നില്‍ക്കുന്ന കുറേയേറം സ്മാരകങ്ങള്‍ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ലോക സഞ്ചാരികള്‍ക്ക് ഉത്തര്‍ പ്രദേശിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

ഇന്ത്യയുടെ ആത്മീയ ഭൂമിയെന്ന് വിളിക്കപ്പെടുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ആത്മീയപരമായും ചരിത്രപരമായും നിര്‍മ്മാണ രീതികള്‍വെച്ചുമെല്ലാം ഇവിടെ നിരവധി ആകര്‍ഷണങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. സഞ്ചാരികള്‍ക്കു വേണ്ടതെല്ലാം ഒരുക്കുന്ന ഈ നാട്ടില്‍ തീര്‍ത്ഥാടനത്തിനും മേലേയായി നിരവധി കാഴ്ചകളുണ്ട്. നാനാത്വത്തില്‍ ഏകത്വം പറയുന്ന നമ്മുടെ രാജ്യത്തിെ അതിമനോഹരമായ കുറേയേറെ കാഴ്ചകള്‍ ഇവിടെ ഉത്തര്‍ പ്രദേശില്‍ കാണാം.

ചരിത്രത്തോ‌ട് ചേര്‍ന്നു നില്‍ക്കുന്ന കുറേയേറം സ്മാരകങ്ങള്‍ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ലോക സഞ്ചാരികള്‍ക്ക് ഉത്തര്‍ പ്രദേശിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

അലിഗഡ്

അലിഗഡ്

കോയില്‍ അഥവാ കോവില്‍ എന്നറിയപ്പെടുന്ന അലിഗജ് ഉത്തര്‍ പ്രദേശിലെ ഏറ്റവും പ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ അവധി ആഘോഷിക്കുവാനായി എത്താറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ വാണിജ്യ നഗരങ്ങളിലൊന്നും അലിഗഡാണ്. ഭാരതത്തിലെ നിരവധി സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്‍ക്കും ഇവിടെ നിന്നും തുടക്കം കുറിച്ചിട്ടുണ്ട്.

ആഗ്ര

ആഗ്ര

ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്ര മറ്റൊരു മഹനീയമായ പ്രദേശമാണ്. സമുനാ നദിക്കരയുടെ തീരത്ത് സ്ഥതിതി ചെയ്യുന്ന താജ്മഹലിനെ നിത്യ പ്രണയത്തിന്‍റെ സ്മാരകമായാണ് കരുതുന്നത്.
ആഗ്രാ കോട്ട,
ഇത്തിമാദ് ഉദ് ദൗളയുടെ ശവകുടീരം, റാംബാഗ് ഗാർഡൻസ്, സിക്കന്ദ്രയിലെ അക്ബറിന്റെ ശവകുടീരം, ദയാൽബാഗ് ഗാർഡൻസ്,
ബുലാന്ദ് ദർവാസ, ജമാ മസ്ജിദ് ആഗ്ര എന്നിവയാണ് ആഗ്രയിലെ മറ്റ് ആകർഷണങ്ങൾ. കൂടാതെ, ചുവന്ന മണൽക്കല്ല് നഗരം, ഫത്തേപൂർ സിക്രി, ആഗ്ര കോട്ട എന്നിവയും ഇവിടെ തീര്‍ച്ചയായും സന്ദർശിക്കേണ്ടതാണ്.

ലക്നൗ

ലക്നൗ

മനോഹരമായ ചരിത്രം കൊണ്ടും പൗരാണികത കൊണ്ടും ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാടാണ് ലക്നൗ. ലഖ്‌നൗവിലെ അന്തരീക്ഷം അസാധാരണമായ മര്യാദകൾ, ഒഴിവുസമയ ശീലങ്ങൾ, ശ്രദ്ധേയമായ വാസ്തുവിദ്യ, അതിശയകരമായ ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു; നവാബി സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ഇന്നും ഈ നഗരത്തില്‍ കാണാം. ഒരുകാലത്ത് നൂറ്റാണ്ടുകളായി ഭരിച്ചിരുന്ന മഹത്തായ യുഗത്തിന്റെ ചൈതന്യം നഗരം സംരക്ഷിച്ചിരിക്കുന്നു. ലഖ്‌നൗ സന്ദർശനം ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിലേക്കുള്ള വാതിലായിരിക്കും.

റൂമി ദർവാസ, ആസാഫി മസ്ജിദ്, ബരാദാരി, ഷഹനാജ് ഇമാംബര, ബഡാ ഇമാംബര, ലാ മാർട്ടിനിയർ കോളേജ്, ക്ലോക്ക് ടവർ, സ്റ്റേറ്റ് മ്യൂസിയം മൃഗശാല, ഛത്താർ മൻസിൽ, ഛോട്ട ഇമാംബര, ദിൽ‌കുഷ എന്നിവയാണ് ലക്‌നൗവിലെ പ്രധാന ടൂറിസ്റ്റ് ഇടങ്ങള്‍.

 മഥുര

മഥുര

ഭഗവാന്‍ കൃഷ്ണന്റെ ജന്മസ്ഥലമായി അറിയപ്പെടുന്ന ഇടമാണ് മഥുര, ആഗ്രയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയിലെ വിശുദ്ധമായ നഗരങ്ങളില്‍ ഒന്നാണ്. 20 ബുദ്ധവിഹാരങ്ങളും അഞ്ച് പ്രമുഖ ക്ഷേത്രങ്ങളും അശോകൻ പണികഴിപ്പിച്ച മൂന്ന് സ്തൂപങ്ങളും ഇവിടെയുണ്ട്. മനോഹരമായ കാലാവസ്ഥയുള്ളതിനാൽ വർഷം മുഴുവനും നിങ്ങൾക്ക് മഥുര സന്ദർശിക്കാം. മാത്രമല്ല, ഉത്സവ വേളകളിലാണ് നഗരത്തിന്റെ യഥാർത്ഥ ചാരുതയും മനോഹാരിതയും പൂർണ്ണമായി അനുഭവിക്കാൻ കഴിയുന്നത്.

സാരാനാഥ്

സാരാനാഥ്

ഉത്തര്‍ പ്രദേശിലെ മറ്റൊരു ചരിത്ര പൗരാണിക നഗരമാണ് സാരാനാഥ്. വാരണാസിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സാരാനാഥിന് മൃഗഥവ, ഋഷിപട്ടണ, ഇസിപട്ടണ എന്നിങ്ങനെ നിരവധി പേരുകള്‍ സ്വന്തമായുണ്ട്. ബോധോധയം ലഭിച്ച ശേഷം ശ്രീ ബുദ്ധന്‍ ആദ്യമായി പ്രഭാഷണം നടത്തിയത് സാരാനാഥിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സാരനാഥ്.

 വാരണാസി‌

വാരണാസി‌

ചരിത്രത്തേക്കാളും പുരാതനമായ നഗരമാണ് വാരണാസി. ഭാരതത്തിന്റെ യഥാര്‍ത്ഥ നിറം അറിയുവാനും പരിചയപ്പെടുവാനും ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും വന്നിരിക്കേണ്ട ഇടമാണിത്.

ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍

ലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ടലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ട

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രംകല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രം

Read more about: uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X