Search
  • Follow NativePlanet
Share
» »ഇനി ധൈര്യമായി പോകാം ഉത്തരാഖണ്ഡിലേക്ക്, സഞ്ചാരികളെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍

ഇനി ധൈര്യമായി പോകാം ഉത്തരാഖണ്ഡിലേക്ക്, സഞ്ചാരികളെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍

സഞ്ചാരികള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

സഞ്ചാരികള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്തെ കൊറോണ വ്യാപനത്തെത്തുടര്‍ന്നുണ്ടായ പ്രതിരോധ നടപടികളുടെ ഭാഗമായി സഞ്ചാരികള്‍ക്കായി നടപ്പാക്കിയ നിയന്ത്രണങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയത്. അന്താരാഷ്ട്ര സഞ്ചാരികള്‍ക്കുള്ള വിലക്കുകളും മാറിയിട്ടുണ്ട്. ഇതോടെ സഞ്ചാരികള്‍ക്ക് ഉത്തരാഖണ്ഡിലേക്ക് ധൈര്യമായി യാത്ര പ്ലാന്‍ ചെയ്യാം.

uttarakhand

ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധം

സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനു മുന്‍പ് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലെ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്തേയ്ക്ക് കടക്കും മുന്‍പ് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് https://smartcity dehradun.uk.gov.in എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് പരിശോധിച്ചു മാത്രമേ അതിര്‍ത്തിയില്‍ നിന്നും ഉത്തരാഖണ്ഡിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ,
കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളിലെ ഹോട്ടലുകളും ഹോം സ്റ്റേകളും തുറന്നി‌ട്ടുണ്ട്.

അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക്

അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിന് അനുമതിയുണ്ടെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയു‌‌ടെ 27 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് സര്‍‌‌ട്ടിഫിക്കറ്റ് വേണം. ഒപ്പം സംസ്ഥാനത്തെത്തിയാല്‍ ഏഴ് ദിവസത്തെ ഹോം അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകുവാന്‍ സന്നദ്ധരുമായിരിക്കണം.

ആഭ്യന്തര സഞ്ചാരികള്‍

ആഭ്യന്തര സഞ്ചാരികള്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെങ്കിലും യാത്രയ്ക്കു മുന്‍പായി സര്‍ക്കാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സംസ്ഥാനത്ത് എത്ര നാള്‍ വേണമെങ്കിലും സഞ്ചാരികള്‍ക്ക് താമസിക്കുവാനുള്ള അനുമതിയുണ്ടെങ്കിലും ഹോം സ്റ്റേകളും ഹോട്ടലുകളും കുറഞ്ഞത് ഏഴു ദിവസത്തെയെങ്കിലും ബുക്കിങ് സഞ്ചാരികളില്‍ നിന്നും സ്വീകരിക്കണം.

ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

ജെരുസോപ്പ ജോഗ് വെള്ളച്ചാട്ടമായി മാറിയ കഥ!!ജെരുസോപ്പ ജോഗ് വെള്ളച്ചാട്ടമായി മാറിയ കഥ!!

രോഗമില്ലെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ട! സഞ്ചാരികളെ കാത്ത് ഹവായ്!!രോഗമില്ലെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ട! സഞ്ചാരികളെ കാത്ത് ഹവായ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X