Search
  • Follow NativePlanet
Share
» »കയറിച്ചെല്ലുവാന്‍ 29 ഗ്രാമങ്ങള്‍ കൂടി!! ട്രക്കിങ് ടൂറിസവുമായി ഉത്തരാഖണ്ഡ്

കയറിച്ചെല്ലുവാന്‍ 29 ഗ്രാമങ്ങള്‍ കൂടി!! ട്രക്കിങ് ടൂറിസവുമായി ഉത്തരാഖണ്ഡ്

ടൂറിസം വകുപ്പിന്റെ ട്രെക്കിംഗ് ട്രാക്ഷൻ സെന്റർ ഹോംസ്റ്റേ സ്കീം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ടൂറിസം വകുപ്പ് കുന്നുകളിലെ 29 വിദൂര ഗ്രാമങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്.

കാടും മലയും കുന്നും മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങളും താണ്ടിയുള്ള ട്രക്കിങ്ങ് റൂട്ടുകളാണ് ഉത്തരാഖണ്ഡിന്‍റെ പ്രത്യേകത. തീര്‍ത്തും അപരിചിതമായ വഴികളും ഗ്രാമങ്ങളും അനുഭവങ്ങളുമായി സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന ഉത്തരാഖണ്ഡില്‍ ഇനിയും അറിയപ്പെടാതെ കിടക്കുന്ന നിരവധി ഇടങ്ങളുണ്ട്.

ട്രക്കിങ്ങ് ക്ലസ്റ്ററുകളും ടൂറിസവും പരിപോഷിപ്പിക്കുവാനായി ഉത്തരാഖണ്ഡ് വിനോദ സഞ്ചാരവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതുകൊണ്ടുതന്നെ ശ്രദ്ധേയവുമാണ്.
ടൂറിസം വകുപ്പിന്റെ ട്രെക്കിംഗ് ട്രാക്ഷൻ സെന്റർ ഹോംസ്റ്റേ സ്കീം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ടൂറിസം വകുപ്പ് കുന്നുകളിലെ 29 വിദൂര ഗ്രാമങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ സാഹസിക വിനോദസഞ്ചാരം വർധിപ്പിക്കാനും ഉത്തരാഖണ്ഡിലെ വിദൂര ഗ്രാമീണ മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന നാട്ടുകാർക്ക് ജോലി നൽകാനും അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

uttarakhand trekking

ഈ സഹായത്തിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ പ്രാദേശിക ജനങ്ങളെ ശാക്തീകരിക്കാൻ ശ്രമിക്കുകയാണ്. കുടിയേറ്റം തടയുന്നതിനും ടൂറിസത്തിലൂടെ ഗ്രാമപ്രദേശങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിനും ഈ പദ്ധതി ഫലപ്രദമാണെന്ന് തെളിയിക്കും. സര്‍ക്കാര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു. പ്രാദേശിക പരമ്പരാഗത വാസ്തുവിദ്യാ രീതിയിലാണ് ഇവിടത്തെ ഹോംസ്റ്റേകൾ വികസിപ്പിക്കുന്നതെന്നും ഇത് സംസ്ഥാനത്തിന്റെ ടൂറിസം ഉയർത്താൻ സഹായിക്കുമെന്നും ടൂറിസം മന്ത്രി പറഞ്ഞു. തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ ചിലത് ഉത്തരകാശി, ബാഗേശ്വർ, പിത്തോര്‍ഗഡ് തുടങ്ങിയ ജില്ലകളിലാണ് തിരഞ്ഞെടുത്ത ചില ഗ്രാമങ്ങളും കുന്നുകളും സ്ഥിതി ചെയ്യുന്നത്.

ഈ പദ്ധതി പ്രകാരം, ട്രെക്കിംഗ് സാധ്യതയുള്ള ഗ്രാമങ്ങളെ ടൂറിസം വകുപ്പ് ട്രെക്കിംഗ് ക്ലസ്റ്ററുകളായി വികസിപ്പിക്കും. ഗ്രാമങ്ങളിലും യാത്രക്കാർക്കും ട്രെക്കിംഗുകൾക്കും താമസിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഹോം സ്റ്റേ ആവശ്യത്തിനായി പുതിയ മുറികൾ നിർമ്മിക്കുന്നതിന് ഒരു മുറിക്ക് 60000 രൂപയുടെ ധനസഹായവും പുതിയ ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നതിനായി 25000 രൂപയുടെ ധനസഹായവും നല്കും,
ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സമിതിയിലൂടെ ആളുകളെ തിരഞ്ഞെടുക്കുകയും കൃത്യമായ മാനദണ്ഡങ്ങളിലൂടെ പണം അനുവദിക്കുകയും ചെയ്യും. തുക നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന വിധത്തിലാണ് പദ്ധതി.

താച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗംതാച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗം

കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍

യൂറോപ്പിനേക്കാളും അടിപൊടി സ്ഥലങ്ങള്‍ ഇതാ ഇവിടെ ഉത്തരാഖണ്ഡില്‍യൂറോപ്പിനേക്കാളും അടിപൊടി സ്ഥലങ്ങള്‍ ഇതാ ഇവിടെ ഉത്തരാഖണ്ഡില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X