Search
  • Follow NativePlanet
Share
» »ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്

ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്

പരമശിവന്‍ തന്റെ പരിവാരങ്ങള്‍ക്കൊപ്പം വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വടക്കന്‍ പരവൂരിന്റെ മണ്ണിനു സ്വന്തമാണ്.

അപൂര്‍വ്വങ്ങളായ ഒട്ടേറെ ക്ഷേത്രങ്ങള്‍ എറണാകുളത്തുണ്ട്. വിവിധ നാടുകളില്‍ നിന്നും വിശ്വാസികള്‍ തേടിയെത്തുന്ന പ്രത്യേകതയുള്ള നിരവധി ക്ഷേത്രങ്ങള്‍. അതിലേറ്റവും പ്രധാന ക്ഷേത്രം ഏതാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും വിശ്വാസികള്‍ക്കു പ്രിയപ്പെട്ട ക്ഷേത്രമാണ് പെരുവാരം മഹാദേവക്ഷേത്രം. പരമശിവന്‍ തന്റെ പരിവാരങ്ങള്‍ക്കൊപ്പം വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വടക്കന്‍ പരവൂരിന്റെ മണ്ണിനു സ്വന്തമാണ്.

പെരുവാരം മഹാദേവക്ഷേത്രം

പെരുവാരം മഹാദേവക്ഷേത്രം

അപൂര്‍വ്വതകളുടെ ഒരു കൂടാരം തന്നെയാണ് പെരുവാരം മഹാദേവക്ഷേത്രം. പ്രതിഷ്ഠയില്‍ മുതല്‍ വിഗ്രഹങ്ങളിലും ദര്‍ശനത്തിലും പൂജാ കാര്യങ്ങളിലുമെല്ലാം ഈ വ്യത്യാസം കണ്ടറിയുവാന്‍ സാധിക്കും. പരമശിവന്‍ തന്റെ പരിവാരങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. പിവാരം എന്ന വാക്കില്‍ നിന്നുമാണ് പെരുവാരം ക്ഷേത്രം പരശുരാമനാൽ സ്ഥാപിതമായ കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പറവൂരിന്റെ ഗ്രാമക്ഷേത്രമായ ഇതിന് അറുന്നൂറ് മുതല്‍ 800 വരെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും

ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും

ഒറ്റ ശ്രീകോവിലിലെ രണ്ടു പ്രതിഷ്ഠകളാണ് പെരുവാരം ക്ഷേത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഒരേ ശ്രീകോവിലില്‍ രണ്ടു ദിശകളിലേക്കായാണ് ശിവ പാര്‍വ്വതിമാരുടെ പ്രതിഷ്ഠയുള്ളത്. കിഴക്കോട്ട് ദർശനമായി പരമേശ്വരനേയും പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീദേവിയേയും കാണാം. കന്നമൂലയിലെ ഗണപതി കൂടാതെ യക്ഷിയും ശാസ്താവും നാഗദൈവങ്ങളും ഇവിടെ ഉപദേവതകളായുണ്ട്.

നിര്‍മ്മാല്യം തൊഴുതാല്‍

നിര്‍മ്മാല്യം തൊഴുതാല്‍

വളരെ പ്രത്യേകതകളുള്ള പൂജകളും പ്രാര്‍ത്ഥനകളുമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒരിക്കലും സാധിക്കുകയില്ലെന്നു കരുതിയ പല കാര്യങ്ങളും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ നിര്‍മ്മാല്യം തൊഴുത് പ്രാര്‍ത്ഥിച്ചാലാണ് ഈ പുണ്യം ലഭിക്കുക. ഇത് കൂടാതെ ആയിരം കുടം അഭിഷേകവും ക്ഷീരധാര കളഭം വഴിപാടുകളും ഇവിടെ നടത്താറുണ്ട്. 41 നിര്‍മ്മാല്യ ദര്‍ശനം ആണ് നടത്തേണ്ടത്. വിവാഹ കാര്യങ്ങള്‍ തടസ്സമില്ലാതെ നടക്കുവാന്‍ സ്വയംവരാര്‍ച്ചനയും ഉണ്ട്.

കണ്ടകശനി മാറും

കണ്ടകശനി മാറും

ശനിയുടെ ദോഷങ്ങള്‍ മാറുവാന്‍ ഇവിഎത്തിയുള്ള പ്രാര്‍ത്ഥന ഏറെ ഫലവത്താണെന്നാണ് വിശ്വസിക്കപ്പെടുന്നത്. .ഏഴര ശനി, കണ്ടക ശനി തുടങ്ങി എല്ലാ തരത്തിലുള്ള ശനിദോഷങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്.

പണിതീരാ ക്ഷേത്രം

പണിതീരാ ക്ഷേത്രം

ക്ഷേത്രത്തിന്റെ ഐതിഹ്യത്തിനും പ്രത്യേകതകളുണ്ട്. പെരുവാരം മഹാദേവക്ഷേത്രത്തിനൊപ്പം തന്നെ പറയുന്ന ക്ഷേത്രങ്ങളാണ് മന്ദം സുബ്രഹ്മണ്യക്ഷേത്രവും വാണിയക്കാട് കുന്നമ്പലത്ത് അമ്പലവും. പെരുവാരത്തിനും മന്ദത്തിനും നടുവിലായാണ് കുന്നത്ത് അമ്പലം സ്ഥിതി ചെയ്യുന്നത്. ഈ മൂന്നു ക്ഷേത്രങ്ങളും ഒറ്റ രാത്രികൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനാണത്രെ ഉദ്ദേശിച്ചിരുന്നത്. മറ്റു രണ്ടു ക്ഷേത്രങ്ങളുടെ നിര്‍മ്മാണം ഉടനെ തീര്‍ന്നെങ്കിലും പെരുവാരം ക്ഷേത്രത്തിന്റെ പണി തീരുന്നതിനു മുന്‍പേ നേരം വെളുക്കുകയും പണിക്കാര്‍ പണി നിര്‍ത്തി പോവുകയും ചെയ്തു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടുത്തെ പണികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇവിടെ ക്ഷേത്ര സംബന്ധമായ ചെറുതെങ്കിലും എന്തെങ്കിലും പണികള്‍ എപ്പോഴും കാണും. മന്നം , കുന്നം , പണി തീരാ പെരുവാരം എന്ന രീതിയില്‍ ഒരു ചൊല്ലും ഇവിടെ പ്രചാരത്തിലുണ്ട്.

ചരിത്രം

ചരിത്രം

ചരിത്രം പറയുന്നതനുസരിച്ച് പറവൂർ തമ്പുരാൻ ആണ് ക്ഷേത്ര നിര്‍മ്മാണം നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പറവൂർ തമ്പുരാന്റെ ഇഷ്ടദേവനായിരുന്നു പെരുവാരത്തപ്പൻ. ടിപ്പു സുല്‍ത്താന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം പിഴുതെടുക്കുകയും എന്നാൽ അവിടെ നിന്നും കൊണ്ടുപോകുവാൻ കഴിയാതെ അമ്പലത്തിന്റെ വടക്കുവശത്തുള്ള പുല്ലംകുളം എന്ന സ്ഥലത്ത് കുഴിച്ചിട്ടുവെന്നും വിശ്വാസമുണ്ട്.

കൊല്ല വര്‍ഷത്തിലെ അവസാന ഉത്സവം

കൊല്ല വര്‍ഷത്തിലെ അവസാന ഉത്സവം

കേരളത്തില്‍ കൊവ്വലര്‍ഷമനുസരിച്ച് ഏറ്റവും അവസാനം ഉത്സവം നടക്കുന്ന ക്ഷേത്രം കൂടിയാണ് പെരുവാരം മഹാദേവ ക്ഷേത്രം. . വർഷത്തിലൊരുദിവസം മാത്രം മന്ദത്തപ്പൻ തന്റെ അച്ഛനായ പെരുവാരത്തപ്പന്റെ തിരുവുത്സവത്തിന് എത്തിച്ചേരുന്ന അപൂർവ്വ ചടങ്ങ് ഈ ഉത്സവത്തിന്‍റെ ഭാഗമാണ്. വലിയ വിളക്ക് ദിവസം 9 ആനകള നിരത്തിയാണ് ഉത്സവം നടത്തുന്നത്. മേടമാസത്തിലെ തിരുവാതിര ആറാട്ട് ഉത്സവം പത്തുദിവസം ആഘോഷിക്കുന്നു

 ഉപക്ഷേത്രങ്ങൾ

ഉപക്ഷേത്രങ്ങൾ

രണ്ടു ഉപക്ഷേത്രങ്ങള്‍ പെരുവാരം മഹാദേവ ക്ഷേത്രത്തിനു കീഴിലുണ്ട്. ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം എന്നിവയാണവ. ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂരപ്പനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും വാര്യങ്ങളാണ്. പെരുവാരം മഹാദേവ ക്ഷേത്രത്തിൽ നിന്നും 250 മീറ്റർ
അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പെരുവാരം ക്ഷേത്രത്തിനു തൊട്ടു പടഞ്ഞാറാണ് വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപൂർവ്വം വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ചിത്രങ്ങള്‍ക്കു കടപ്പാട്- ഫേസ്ബുക്ക്

വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവുംവിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

Read more about: temple shiva temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X