Search
  • Follow NativePlanet
Share
» »കുരിശിന്‍റെ വഴിയിലെ കുരിശുമലയുടെ വിശേഷങ്ങൾ

കുരിശിന്‍റെ വഴിയിലെ കുരിശുമലയുടെ വിശേഷങ്ങൾ

വീശുന്ന കാറ്റിലും ഉയർന്നു പൊങ്ങുന്ന കോടമഞ്ഞിലും ഒക്കെ പൊതിഞ്ഞു നിൽക്കുന്ന കുന്നിൻമേട്. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കുന്നുകളും അതിനോടൊട്ടി നിൽക്കുന്ന നീലാകാശവും. എത്ര അശാന്തമായ മനസ്സാണെങ്കിലും അതിൽ സമാധാനം കൊണ്ടുവരുവാൻ ഈ കാഴ്ച മാത്രം മതി. പറഞ്ഞു വരുന്നത് വാഗമണ്ണിലെ കുരിശുമലയെക്കുറിച്ചാണ്. ജാതിമത വ്യത്യാസമില്ലാതെ സഞ്ചാരികളെയും തീർഥാടകരെയും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന വാഗമണ്ണുകാരുടെ സ്വന്തം കുരിശുമല. വാഗമണ്ണിലെത്തുന്നവർ കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്ത ഇവിടം വലിയ നോയമ്പുകാലത്ത് വിശ്വാസികളാൽ നിറയാറുമുണ്ട്. കുരിശുമലയുടെ വിശേഷങ്ങളിലേക്ക്!!

കുരിശുമല

കുരിശുമല

മലകളിൽ കാഴ്ചകൾ തീർത്തിരിക്കുന്ന വാഗമണ്ണിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രമാണ് കുരിശുമല. ജാതിമതഭേതമന്യേ ആർക്കും പ്രവേശനമുള്ള ഇവിടം വാഗണ്ണിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടം കൂടിയാണ്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

കുരിശുമല ആശ്രമം

കുരിശുമല ആശ്രമം

അരനൂറ്റാണ്ടിലധികമായി വിശ്വാസികളുടെയും തീർഥാടകരുടെയും പ്രിയപ്പെട്ട കേന്ദ്രമായി കുരിശുമല ആശ്രമം മാറിയിട്ട്. 1958 ൽ കുരിശുമലയിൽ ആശ്രമം സ്ഥാപിച്ച ബെൽജിയംകാരനായ ഫ്രാന്‍സിസ്‌ മാഹിയുവിന്റെ ലക്ഷ്യങ്ങൾ മറ്റൊന്നുമായിരുന്നില്ല. വട്ടമേശ സമ്മേളനത്തിനു ഇംഗ്ലണ്ടിലെത്തിയ ഗാന്ധിജിയുടെ ആശയങ്ങളിലും വാക്കുകളിലും ആകൃഷ്ടനായാണ് ഫ്രാൻസീസ് മാഹിയു ഇന്ത്യയിലെത്തുന്നത്. ഇവിടെയത്തി ബീഡ്‌ ഗ്രിഫിത്‌സ്‌ എന്ന ഇംഗ്ലീഷുകാരനൊപ്പം ചേർന്നാണ് അദ്ദേഹം ആശ്രമം സ്ഥാപിക്കുന്നത്. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രകൃതിയോട് ചേർന്നു നില്‍ക്കുന്ന ഇവിടുത്തെ അന്തരീക്ഷം വാഗമണ്ണിനു മാത്രം നല്കുവാൻ സാധിക്കുന്ന ഒന്നാണ്.
സിസ്റ്റേഴ്‌സിയന്‍ എന്ന സന്യാസീ സംഘത്തിലെ അംഗങ്ങളാണ് ഇവിടെയുള്ളവർ. ഫാദർ എന്ന പേരിലാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്.

ശാന്തമായി...പ്രകൃതിയോട് ചേർന്ന്

ശാന്തമായി...പ്രകൃതിയോട് ചേർന്ന്

താല്പര്യമുള്ളവർക്ക് ഇവിടെ ആശ്രമത്തിൽ താമസിക്കുവാനുള്ള സൗകര്യങ്ങളുണ്ട്.
ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിയോട് ചേർന്നു നിന്ന് പ്രകൃതിയുടെ ശബ്ദം മാത്രം ആസ്വദിച്ച് കുറച്ചു ദിവസങ്ങൾ ഇവിടെ ചിലവഴിക്കാം. പുൽമേടുകളും കുന്നും കുളങ്ങളും ഒക്കെയുള്ള ഇവിടെ എവിടെ വേണമെങ്കിലും ഇരിക്കുവാനും ധ്യാനിക്കുവാനുമുള്ള സൗകര്യമുണ്ട്. വിദേശികളടക്കമുള്ളവർ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരാറുണ്ട്.

കുരിശുമല പശുവളർത്തൽ കേന്ദ്രം

കുരിശുമല പശുവളർത്തൽ കേന്ദ്രം

ഇവിടുത്തെ പശുവളർത്തൽ കേന്ദ്രമാണ് മറ്റൊരു ആകർഷണം. പാലാ, ഈരാറ്റിുപേട്ട, ഭരണങ്ങാനം തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവിടുത്തെ കുരിശുമല പാൽ ഏറെ പ്രസിദ്ധമാണ്. വിദേശ ഇനമായ ഫ്രീഷ്യൻ പശുക്കളെയാണ് ഇവിടെ വളർത്തുന്നത്.

കുരിശുമല തീര്‍ഥാടനം

കുരിശുമല തീര്‍ഥാടനം

വലിയ നോയമ്പു കാലത്തും പുതുഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവുമധികം തീർഥാടകർ എത്തിച്ചേരുന്ന സമയം. നോയന്പുകാലത്തിലെ വെള്ളിയാഴ്ചകളിലും ദു:ഖവെള്ളിയാഴ്ചയും ഇവിടെ കുരിശിന്റെ വഴി നടത്തുവാൻ തീർഥാടകരുടെ തിരക്കായിരിക്കും, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള തീർഥാടകരാണ് ഇവിടെ എത്തുന്നത്. മരക്കുരിശും ചുമന്ന്, യേശുവിന്റെ ഗാഗുൽത്തായിലേക്കുള്ള യാത്രയെ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴി ഏറെ ഭക്തിസാന്ദ്രമായാണ് ഇവിടെ നടത്തുന്നത്.

കുരിശുമല ആശ്രമം സമയം

കുരിശുമല ആശ്രമം സമയം

പുലർച്ചേ മൂന്നേമുക്കാലോടെയാണ് ആശ്രമത്തിലെ ഒരു ദിവസം ആരംഭിക്കുന്നത്. സന്ദർശകർക്ക് രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം.

തീർച്ചയായും കാണണം

തീർച്ചയായും കാണണം

വാഹനങ്ങൾക്കു പ്രവേശനമില്ലാതെ, നടന്നു മാത്രമാണ് ഇവിടേക്ക് എത്തുലാവ്‍ സാധിക്കുക. മിക്കപ്പോഴും വാഗമൺ കാഴ്ചകളിൽ സഞ്ചാരികൾ അറിഞ്ഞോ അറിയാതെയോ ഈ പ്രദേശം വിട്ടുപോകാറുണ്ട്. 12ഓളം ചെറു കുന്നുകളും അതിനൊത്ത പ്രകൃതി സൗന്ദര്യവും ശാന്തതയും ചേരുന്ന ഇവിടം തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് എന്നതിൽ തർക്കം ഒന്നുമില്ല. വാഗമണ്ണിന്റെ യഥാർഥ സൗന്ദര്യം ഇവിടെയാണുള്ളത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പാലായില്‍ നിന്നും ഭരണങ്ങാനം-ഈരാറ്റുപേട്ട-തീക്കോയി-വെള്ളികുളം വഴിയാണ് കുരിശുമലയില്‍ എത്തുവാന്‍ സാധിക്കുക. പാലായിൽ നിന്നും 37.7 കിലോമീറ്ററും ഈരാറ്റുപേട്ടയിൽ നിന്നും 24.6 കിലോമീറ്ററും വാഗമണ്ണിൽ നിന്നും 3.9 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 39.9 കിലോമീറ്ററും ദൂരമുണ്ട്. കുരിശുമലയിലേക്ക് പോകുന്ന വഴിയിൽ യൂറോപ്യൻ മാതൃകയിൽ നിർമ്മിച്ച ഒരു കെട്ടിടവും അതിനോട് ചേർന്ന് ഒരു മനുഷ്യനിർമ്മിത തടാകവും കാണാം. യാത്രയിൽ ഇത് വിട്ടുപോകരുത്.

ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കുറവിലങ്ങാട് പള്ളിലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കുറവിലങ്ങാട് പള്ളി

കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍

മലയാറ്റൂർ: പൊൻകുരിശുള്ള മല, കുരിശുമായി വിശ്വാസികളെത്തുന്ന തോമാശ്ലീഹായുടെ തീർത്ഥാടന കേന്ദ്രംമലയാറ്റൂർ: പൊൻകുരിശുള്ള മല, കുരിശുമായി വിശ്വാസികളെത്തുന്ന തോമാശ്ലീഹായുടെ തീർത്ഥാടന കേന്ദ്രം

ചിത്രങ്ങൾക്കു കടപ്പാട്- വിക്കിമീഡിയ കോമൺസ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X