Search
  • Follow NativePlanet
Share
» »മഞ്ഞും മഴയും ഹരമായിട്ടുള്ളവരുടെ വാഗമണ്‍

മഞ്ഞും മഴയും ഹരമായിട്ടുള്ളവരുടെ വാഗമണ്‍

ഒരിക്കലെങ്കിലും വാഗമണ്ണില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം ഇവിടുത്തെ കാറ്റാണ് കാറ്റെന്നും മലമൂടും മഞ്ഞാണ് മഞ്ഞെന്നും... മഴയും മഞ്ഞും കാറ്റും ഹരമായിട്ടുള്ളവരുടെ പ്രിയപ്പെട്ട വാഗമണ്ണിനെ അറിയാം...

By Elizabath

വാഗമണ്ണെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇടനെഞ്ചില്‍ ഒരു കുളിരും മനസ്സില്‍ ഇത്തിരി നൊസ്റ്റാള്‍ജിയയും തോന്നാത്തവര്‍ ആരുമുണ്ടെന്ന് തോന്നുന്നില്ല.
കൂട്ടുകാരുടെകൂടെ ഒന്നു പുറത്തിറങ്ങീട്ട് ഇപ്പോ വരാം എന്നു പറഞ്ഞുപോകുന്ന പോക്ക് വാഗമണ്‍കുന്നില്‍ അവസാനിപ്പിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്.
വാഗമണ്ണില്‍ കാലു കുത്താത്തവരുടെയും അവിടുത്തെ കോടമഞ്ഞില്‍ ഇറങ്ങാത്തവരുടെയും മനസ്സില്‍ എന്നും കാണുന്ന ചോദ്യമാണ് വാഗമണ്ണില്‍ പോയിട്ട് എന്താണിത്രമാത്രം കാണാനുളളതെന്ന്? ഒരിക്കലും പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉത്തരമായിരിക്കും അത്. കാരണം, ഒരിക്കലെങ്കിലും വാഗമണ്ണില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം ഇവിടുത്തെ കാറ്റാണ് കാറ്റെന്നും മലമൂടും മഞ്ഞാണ് മഞ്ഞെന്നും... മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

മഴയും മഞ്ഞും കാറ്റും ഹരമായിട്ടുള്ളവരുടെ പ്രിയപ്പെട്ട വാഗമണ്ണിനെ അറിയാം...

വാഗമണ്‍ വെറുമൊരു മലയല്ല!

വാഗമണ്‍ വെറുമൊരു മലയല്ല!

വാഗമണ്ണിലെ കുന്നും മലകളും മാത്രം കണ്ടിറങ്ങി വരുന്നവര്‍ നഷ്ടപ്പെടുത്തുന്നത് ലോകത്തിലെ തന്നെ മികച്ച കാഴ്ചകള്‍ സ്വന്തമായുള്ള വാഗമണ്ണിന്റെ സൗന്ദര്യമാണ്.
തേയിലത്തോട്ടങ്ങളും പുല്‍ത്തകിടികളും മൊട്ടക്കുന്നുകളും പൈന്‍ഫോറസ്റ്റുകളും തേടി നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേ ഇവിടെ എത്തുന്നത്.

PC: Madhu Kannan

 നാഷണല്‍ ജോഗ്രഫിക് ട്രാവലര്‍ നല്കിയ പ്രശസ്തി

നാഷണല്‍ ജോഗ്രഫിക് ട്രാവലര്‍ നല്കിയ പ്രശസ്തി

നാഷണല്‍ ജോഗ്രഫിക് ട്രാവലര്‍ ഉള്‍പ്പെടുത്തിയ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇടുക്കിയുടെയും കോട്ടയത്തിന്റെയും സ്വന്തമായ വാഗമണ്‍.
നാഷണല്‍ ജോഗ്രഫിക് ട്രാവലറിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ പിന്നീട് വാഗമണ്ണിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടസങ്കേതമായി മാറാന്‍ പിന്നീട് താമസമുണ്ടായില്ല.

PC: shankar s.

മലകള്‍ വെട്ടിയരിഞ്ഞ പാതകള്‍

മലകള്‍ വെട്ടിയരിഞ്ഞ പാതകള്‍

വാഗമണ്ണിലേക്കുള്ള യാത്രയുടെ യഥാര്‍ഥ ഹരം തുടങ്ങുന്നത് തീക്കോയില്‍ നിന്നാണ്. തീക്കോയില്‍ നിന്നും വാഗമണ്ണിലേക്കുള്ള യാത്രയിലുടനീളം അത്ഭുതങ്ങളാണ്. പട്ടണത്തിന്റെ ഛായയൊക്കെ പെട്ടന്നായിരിക്കും കണ്ണില്‍ നിന്നും മറയുക. പാറക്കെട്ടുകള്‍ പൊട്ടിച്ചുണ്ടാക്കിയ റോഡില്‍ ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് പാറക്കൂട്ടങ്ങളും നിറഞ്ഞ യാത്രയില്‍ ജീവന്‍
പലപ്പോഴും കയ്യിലായിരിക്കും. പ്രത്യേകിച്ച് കന്നിയാത്രികര്‍ക്ക്.

PC: Bobinson K B

 വാഗമണ്ണില്‍ കാണാന്‍

വാഗമണ്ണില്‍ കാണാന്‍

വാഗമണ്‍ വരെ വന്നിട്ട് എന്തുണ്ട് ഇവിടെ കാണാന്‍ എന്ന ചോദ്യം നിഷിദ്ധമാണ്. കണ്ണുതുറന്നൊന്നു നോക്കിയാല്‍ പിന്നെ കണ്ണടയ്ക്കാന്‍ തോന്നില്ല. അത്രയധികമുണ്ട് ഇവിടെയുള്ള കാഴ്ചകള്‍.

PC: Aneezone

കാഴ്ചയുടെ തുടക്കം വ്യൂ പോയിന്റില്‍ നിന്ന്

കാഴ്ചയുടെ തുടക്കം വ്യൂ പോയിന്റില്‍ നിന്ന്

തീക്കോയി വഴി വരുമ്പോള്‍ വാഗമണ്ണിലെ കാഴ്ചകളുടെ തുടക്കം വ്യൂ പോയിന്റില്‍ നിന്നാണ്. വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ ആടിയായി വരുന്ന ബസുകളും കയറ്റം വലിക്കാന്‍ പാടുപെടുന്ന ചെറുവാഹനങ്ങളും ഇവിടെ നിന്നാല്‍ കാണാം.
താഴ്‌വരകളില്‍ നിന്ന് എവിടുന്നോ ഉയരുന്ന മഞ്ഞ് നിമമിഷനേരം കൊണ്ട് പൊതിയാനെത്തുന്നും വ്യൂ പോയിന്റില്‍ നിന്ന് അനുഭവിച്ചറിയാന്‍ കഴിയും.

PC: Rojypala

പൈന്‍ ഫോറസ്റ്റ്

പൈന്‍ ഫോറസ്റ്റ്

വാഗമണ്ണിനൊരു പര്യായപദം പോലെയാണ് ഇവിടുത്തെ പൈന്‍ ഫോറസ്റ്റും മൊട്ടക്കുന്നും മനസ്സിലെത്തുക. വാഗമണ്ണിനെ മനസ്സിലുറപ്പിച്ചതിന്റെ മുഖ്യപങ്കും ഈ രണ്ടു സ്ഥലങ്ങള്‍ക്കുമാണ്.
നിരനിരയായി പൈന്‍മരങ്ങളുള്ള പൈന്വാലിയാണ് വാഗമണ്ണിലെ ഏറ്റവും ജനപ്രീതിയുള്ള സ്ഥലം. കണ്ണത്താദൂരത്തോളം പൈന്‍മരങ്ങള്‍ നിരന്നുനില്‍ക്കുന്ന കാഴ്ച ഏറെ രസകരമാണ്. തട്ടുകളായി നില്‍ക്കുന്ന മരങ്ങള്‍ പിന്നെയും വരാന്‍ വിളിച്ചുകൊണ്ടേയിരിക്കും.

മഴയിലെ ഇല്ലിക്കല്‍ കല്ലിനെ സൂക്ഷിക്കാംമഴയിലെ ഇല്ലിക്കല്‍ കല്ലിനെ സൂക്ഷിക്കാം

PC: Anoop Joy

മൊട്ടക്കുന്ന്

മൊട്ടക്കുന്ന്

വാഗമണ്ണിനെ വാഗമണ്ണാക്കിയതിന്റെല ക്രെഡിറ്റ് മുഴുവന്‍ അര്‍ഹമായ സ്ഥലമാണ് മൊട്ടക്കുന്ന്. പച്ചനിറത്തില്‍ മൊട്ടയടിച്ചതുപോലെ കണ്ണെത്താദൂരത്തില്‍ പരന്നു കിടക്കുന്ന കുന്നുകള്‍ നിരവധി സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ട്.
മറ്റു മരങ്ങളൊന്നുമില്ലാത്തതിനാല്‍ മഴക്കാലങ്ങളില്‍ ഏറ്റവുമധികം ഇടിവെട്ടേല്‍ക്കുന്ന സ്ഥലമായതുകൊണ്ട് വൈകിട്ട് അഞ്ച് മണിക്കു ശേഷം ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

PC: Ragul.r

കുരിശുമല ആശ്രമം

കുരിശുമല ആശ്രമം

ക്രിസ്തീയ വിശ്വാസികളുടെ തീര്‍ഥാടനകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണ് ശാന്ത സുന്ദരമായ കുരിശുമല ആശ്രമം. 12 ചെറിയ കുന്നുകള്‍ കൂടിയുണ്ടായിരിക്കുന്ന കുരിശുമലയില്‍ വിശ്വാസത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്താന്‍ വിശ്വാസികള്‍ എത്താറുണ്ട്.
സീറോ മലങ്കര കത്തോലിക്കാ ചര്‍ച്ചിന്റെ കീഴിലുള്ള ഈ ആശ്രമം 1958ലാണ് സ്ഥാപിക്കുന്നത്. ഇവിടുത്തെ സന്യാസിമാരുടെ നേതൃത്വത്തില്‍ ഒരു ഡയറി
ഫാമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

PC: Sajetpa

മതങ്ങളുടെ ഐക്യകേന്ദ്രം

മതങ്ങളുടെ ഐക്യകേന്ദ്രം

തങ്ങള്‍മല, മുരുകന്‍ മല, കുരിശുമല എന്നീ മൂന്നു മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വാഗമണ്‍ മതസൗഹാര്‍ദ്ദത്തിനു പേരുകേട്ടയിടമാണ്. തീര്‍ഥാടക പ്രാധാന്യമുള്ള ഈ മൂന്നുമലകളിലും നിരവധി ആളുകള്‍ എത്താറുണ്ട്.

PC:Sajetpa

കാലാവസ്ഥ

കാലാവസ്ഥ

സമുദ്രനിരപ്പില്‍ നിന്നും 1100 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ തണുപ്പുള്ള കാലാവസ്ഥയാണ് എല്ലായ്‌പ്പോഴും അനുഭവപ്പെടുന്നത്. വേനല്‍ക്കാലങ്ങളില്‍ പകല്‍സമയം 10 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

PC: shankar s.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഈരാറ്റുപേട്ട-തീക്കോയി വഴിയാണ് വാഗമണ്ണില്‍ എത്തിച്ചേരാന്‍ ഏറ്റവുമെളുപ്പം. ഈ വഴി 37 കിലോമീറ്ററാണ് ദൂരം. തൊടുപുഴയില്‍ നിന്നും 43 കിലോമീറ്ററും കുമളിയില്‍ നിന്ന് 45 ഉം കോട്ടയത്തു നിന്ന് 65 ഉം കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.

Read more about: hill station idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X