Search
  • Follow NativePlanet
Share
» »വൈശാലി; ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക്ക്!

വൈശാലി; ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക്ക്!

പല ചരിത്രകാരന്മാരും ലോകത്തിലെ ആദ്യ റിപ്പബ്ലിക്കായാണ് വൈശാലിയെ പരിഗണിക്കുന്നത്

By Maneesh

വൈശാലി എന്ന വാക്ക് മലയാളിക്ക് ചിരപരിചിതമാണ്. എന്നാല്‍ ഈ പേരില്‍ ഉത്തരേന്ത്യയില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. ബീഹാര്‍ സംസ്ഥാനത്താണ് വൈശാലി സ്ഥിതി ചെയ്യുന്നത്. യാത്രികന്റെ ഓര്‍മ്മയില്‍ എന്നും പച്ചപിടിച്ച് കിടക്കുന്നതായിരിക്കും വൈശാലിയിലെ കാഴ്ചകള്‍. ചരിത്രവഴികളിലൂടെ സഞ്ചരിച്ചാല്‍ രാമായണവും, മഹാഭാരതവും വരെ നീളുന്നതാണ് വൈശാലിയുടെ ഭൂതകാലം. വൈശാലിക്ക് ആ പേര് നല്കിയത് വിശാല്‍ രാജാവാണ്. അതിനും മുമ്പ് മഹാവീര രാജാവ് ജനിക്കുന്നതിനും മുമ്പ് ലിച്ചാവി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു വൈശാലി.

ബുദ്ധമതം

ബുദ്ധമതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ സാന്നിധ്യത്താലാണ് വൈശാലി ഏറെയും അറിയപ്പെടുന്നത്. മഹാവീരന്‍ ജനിച്ച ഈ സ്ഥലം, ശ്രീബുദ്ധന്റെ സാന്നിധ്യത്താല്‍ ഏറെ പ്രാധാന്യം നേടി. ബുദ്ധന് ജ്ഞാനോദയം ലഭിച്ച് നൂറ്റാണ്ടിന് ശേഷം രണ്ടാം ബുദ്ധിസ്റ്റ് കൗണ്‍സില്‍ നടന്നതും ഇവിടെ വച്ചാണ്.

വൈശാലിക്ക് സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

ആദ്യ റിപ്പബ്ലിക്ക്

ആദ്യ റിപ്പബ്ലിക്ക്

പല ചരിത്രകാരന്മാരും ലോകത്തിലെ ആദ്യ റിപ്പബ്ലിക്കായാണ് വൈശാലിയെ പരിഗണിക്കുന്നത്. ആറാം നൂറ്റാണ്ടില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഇവിടെ ഭരണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.
Photo Courtesy: Rajeev kumar

വാണിജ്യകേന്ദ്രം

വാണിജ്യകേന്ദ്രം

ഒരു പ്രമുഖ വാണിജ്യകേന്ദ്രം കൂടിയായിരുന്നു വൈശാലി. വൈശാലിയുടെ ഒരു പ്രത്യേകത എന്നത് അതിന്‍റെ സമ്പന്നമായ പൈതൃകം ഇപ്പോഴും സജീവമായി നിലനിര്‍ത്തുകയും, അത് സന്ദര്‍ശകന് അനുഭവവേദ്യമാവുകയും ചെയ്യുന്നു എന്നതാണ്. വിശദമായി വായിക്കാം

Photo Courtesy: Neilsatyam
അശോക സ്തംഭം

അശോക സ്തംഭം

ലയണ്‍ പില്ലര്‍ എന്നും വിളിക്കപ്പെടുന്ന അശോകസ്തംഭം സ്ഥാപിച്ചത് അശോക ചക്രവര്‍ത്തിയാണ്. ബുദ്ധമതത്തില്‍ ആകൃഷ്ടനായ അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിക്കുകയും, അതിന്‍റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. തന്‍റെ ആദരവും ഭക്തിയും വെളുപ്പെടുത്തുന്നതിനായാണ് ഈ സ്തംഭം അദ്ദേഹം സ്ഥാപിച്ചത്. വിശദമായി വായിക്കാം

Photo Courtesy: mself

വിശ്വശാന്തി സ്തൂപം

വിശ്വശാന്തി സ്തൂപം

വിശ്വശാന്തി സ്തൂപം എന്നും ഇത് അറിയപ്പെടുന്നു. വൈശാലിയിലെ ഒരു പ്രധാന കാഴ്ചയാണിത്. ജപ്പാനിലെ ബുദ്ധമത വിഭാഗമായ നിപ്പോണ്‍സാന്‍ മ്യോഹോജിയാണ് ഇത് നിര്‍മ്മിച്ചത്. ഈ സ്തൂപം സമാധാനത്തെ പ്രതിനിധീകരിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Ujjwal India
ആനന്ദ സ്തൂപം

ആനന്ദ സ്തൂപം

ബുദ്ധന്‍റെ പ്രധാന ശിഷ്യനായിരുന്ന ആനന്ദന്‍റെ സ്മരണക്കായി നിര്‍മ്മിക്കപ്പെട്ട സ്തൂപമാണിത്. ഈ സ്തൂപത്തിനടുത്തായാണ് ആനന്ദ് സമാധിയായത്. അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നതും ഈ സ്തൂപത്തിന്‍ കീഴിലാണ്. വിശദമായി വായിക്കാം

Photo Courtesy: mself

കോറണേഷന്‍ കുളം

കോറണേഷന്‍ കുളം

അഭിഷേക് പുഷ്കരന്‍ എന്നും കോറണേഷന്‍ കുളത്തിന് പേരുണ്ട്. മനോഹരമായ പൂക്കള്‍ നിറഞ്ഞ മരങ്ങളും,കുറ്റിച്ചെടികളും കുളത്തിന് അതിര് തീര്‍ക്കുന്നു. പണ്ട് വിശുദ്ധമായി കരുതപ്പെട്ടിരുന്ന ഈ കുളത്തിലാണ് വൈശാലിയിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുങ്ങി സത്യപ്രതിജ്ഞ ചെയ്തിരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Hideyuki KAMON
കുടഗരശാല വിഹാര

കുടഗരശാല വിഹാര

വൈശാലി സന്ദര്‍ച്ചിരുന്ന അവസരങ്ങളില്‍ ശ്രീ ബുദ്ധന്‍ വസിച്ചിരുന്ന പ്രശസ്തമായ സന്ന്യാസമഠമാണ് കുടഗരശാല വിഹാര. വിശദമായി വായിക്കാം

Photo Courtesy: Hideyuki KAMON

ലിച്ചാവി

ലിച്ചാവി

ഒരിക്കല്‍ വൈശാലിയുടെ തലസ്ഥാനമായിരുന്ന ഇവിടെയായിരുന്നു ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്നതും, നടപ്പാക്കിയിരുന്നതും. ഇവിടെയുള്ള പ്രശസ്തമായ ഒരു സന്ദര്‍ശന കേന്ദ്രമാണ് രാജാ വിശാല്‍ കാ ഘര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഇത് സംരക്ഷിച്ച് പോരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Hideyuki KAMON
റെലിക് സ്തൂപം

റെലിക് സ്തൂപം

ലോകത്തില്‍ ബുദ്ധ തത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ച ആത്മീയ അധ്യാപകനുള്ള സ്മാരകമാണിത്. ഒന്നാം സ്തൂപം എന്ന് അറിയപ്പെടുന്ന ഇത് എട്ട് സ്തൂപങ്ങളിലൊന്നാണ്. ബുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് മേലെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.വിശദമായി വായിക്കാം

Photo Courtesy: myself

കൊട്ടാരം

കൊട്ടാരം

വൈശാലിയിലെ ഒരു പഴയകാല കൊട്ടാരം

Photo Courtesy: Shuklarajrishi

ഗ്രാമം

ഗ്രാമം

വൈശാലിയിലെ ഒരു ഗ്രാമീണ കാഴ്ച
Photo Courtesy: Hideyuki KAMON

കുട്ടികള്‍

കുട്ടികള്‍

വൈശാലിയിലെ കുട്ടികള്‍
Photo Courtesy: Hideyuki KAMON

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X