Search
  • Follow NativePlanet
Share
» »വാജ്പേയുടെ ഏറ്റവും പ്രിയപ്പെട്ട ഇടം ഇതായിരുന്നു...

വാജ്പേയുടെ ഏറ്റവും പ്രിയപ്പെട്ട ഇടം ഇതായിരുന്നു...

ശത്രുക്കൾക്കിടയിൽ പോലും ഏറെ സ്വീകാര്യനായ നേതാവായിരുന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലം ഏതാണ് എന്നറിയുമോ?

By Elizabath Joseph

ഇന്ത്യയുടെ ചരിത്രത്തിൽ പല മാറ്റങ്ങൾക്കും വഴിവെച്ച നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി. ഭാരതീയ ജനപാ പാർട്ടിയുടെ നേതാവായിരുന്ന അദ്ദേഹം മൂന്നു തവണയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ മുന്നിട്ടു നിർത്തിയ ആണവ പരീക്ഷണം, ലീഹോർ കരാർ, അമേരിക്ക, റഷ്യ, ചൈന, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായുള്ള വിദേശ ഉടമ്പടികൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്. ശത്രുക്കൾക്കിടയിൽ പോലും ഏറെ സ്വീകാര്യനായ നേതാവായിരുന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലം ഏതാണ് എന്നറിയുമോ?

ഏതാണ് ആ സ്ഥലം?

ഏതാണ് ആ സ്ഥലം?

ഇന്ത്യയിലെ പുരാതന പട്ടണങ്ങളിലൊന്നായ മധ്യപ്രദേശിലെ ഗ്വാളിയോറാണ് അടൽ ബിഹാരി വാജ്പേയിയുടെ ജന്മസ്ഥലം. പുരാതനമായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കോട്ടകളും ഒക്കെക്കൊണ്ട് സഞ്ചാരികളുടെയും ചരിത്ര പ്രേമികളുടെയും ഇഷ്ടപ്പെട്ട ഇടമായി മാറിയ സ്ഥലമാണിത്. ഇന്ത്യയിലെ പ്രതാപമേറിയ ഒരുപാട് രാജവംശങ്ങൾ തങ്ങളുടെ ഭരണത്തിന്റ കയ്യൊപ്പ് ചാർത്തിപ്പോയ ഇടംകൂടിയാണിത്.

PC:Kandukuru Nagarjun

സന്ദർശകർക്കായി

സന്ദർശകർക്കായി

ചരിത്രത്തെയും യാത്രകളെയും സ്നേഹിക്കുന്ന സഞ്ചാരികൾക്കായി ഈ നഗരം ഒട്ടേറെ കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ഗ്വാളിയാറിന്റെ തനതായ സൗന്ദര്യത്തിനു പുറമേ പ്രകൃതി ഭംഗിയും ചരിത്ര നിർമ്മിതികളും നഗരത്തെ കാക്കുന്ന കോട്ടയും തീർഥാടകർ തേടിയെത്തുന്ന ക്ഷേത്രങ്ങളും സമ്പന്നതയുടെ അടയാളങ്ങളായ കൊട്ടാരങ്ങളും ഈ നഗരത്തിന്റെ മാത്രം പ്രത്യേകതയാണ്.

PC:Kandukuru Nagarjun

ഗ്വാളിയർ കോട്ട

ഗ്വാളിയർ കോട്ട

ചരിത്രത്തിൽ ഇടം നേടിയ നിരവധി ഭരണധികാരികളിലൂടെ കൈമറിഞ്ഞു പോയ ഗ്വാളിയോർ കോട്ട ഈ നദരത്തിന്റെ അടയാളം തന്നെയാണ്. പത്താം നൂറ്റാണ്ടു മുതൽ നിലനിൽക്കുന്ന കോട്ടയാണ് എന്നാണ് കരുതുന്നതെങ്കിലും ഇവിടെ നിന്നും ലഭിച്ച പല രേഖകളും പറയുന്നത് ആറാം നൂറ്റാണ്ടോടുകൂടി തന്നെ ഈ കോട്ട നിലനിന്നിരുന്നു എന്നാണ്.
രാജാ മാൻസിങ് തോമറിന്റെ കാലത്ത് നിർമ്മിക്കപ്പെട്ട രണ്ടുവലിയ കൊട്ടാരങ്ങളും പ്രതിരോധത്തിനായുള്ള മതിലുമാണ് ഇന്ന് ഈ കോട്ടയിൽ കാണുവാനുള്ളത്.
ഒരു വലിയ കുന്നിന്റെ മുകളിലായാണ് ഈ കോട്ടയുള്ളത്. ലോകത്തിൽ പൂജ്യത്തെക്കുറിച്ച് പരമാർശിച്ചിരിക്കുന്ന ഏറ്റവും പഴയ രണ്ടാമത്തെ ഇവിടം ഈ കുന്നിനു മുകളിലെ ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. അവിടുത്തെ ലിഖിതങ്ങൾക്ക് ആയിരത്തിയഞ്ഞൂറിലധികം വർഷം പഴക്കമുണ്ട്.

PC:Shagil Kannur

ഹാതി പോൾ

ഹാതി പോൾ

ഗ്വാളിയോർ കോട്ടയിൽ നിന്നും മൻമന്ദിർ കൊട്ടാരത്തിലേക്ക് തിരിയുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കവാടമാണ് ഹാതി പോൾ എന്നറിയപ്പെടുന്നത്. ഇവിടുത്തെ ഏഴു കവാടങ്ങളിൽ ഏറ്റവും അവസാനത്തേതു കൂടിയാണിത്. ഒരു കാല്തത് ഗേറ്റിനു അലഹ്കാരമായി നിർമ്മിച്ച് ഒരു യഥാർഥ ആനയുടെയത്രയും വലുപ്പമുള്ള ആനപ്രതിമ ഉണ്ടായിരുന്നുവത്രെ. അങ്ങനെയാണ് ഈ കവാടത്തിന് ഈ പേരു ലഭിക്കുന്നത്.

PC: Aavindraa

മൻമന്ദിർ പാലസ്

മൻമന്ദിർ പാലസ്

തോമർ രാജവംശത്തിൽപെട്ട മഹാരാജാ മാൻസിങ് തോമറാണ് 15-ാം നൂറ്റാൻണ്ടിൽ ഈ കൊട്ടാരം നിർമ്മിക്കുന്നത്. തന്റെ പ്രിയപ്പെട്ട റാണിക്കു വേണ്ടിയായിരുന്നു മാൻസിങ് ഇത് നിർമ്മിച്ചത്. പെയിന്റഡ് പാലസ് എന്നും ഇതറിയപ്പെടുന്നുണ്ട്. ജിയോമെട്രി പാറ്റേണുകളിൽ കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ചിത്രപ്പണികൾ കാണുവാൻ സാധിക്കും.

PC:Sreyachat

ജയ്വിലാസ് മഹല്

ജയ്വിലാസ് മഹല്

ഗ്വാളിയാറിൽ മനുഷ്യൻ സൃഷ്ടിച്ച അത്ഭുതങ്ങളിൽ മറ്റൊന്നാണ് ഇവിടുത്തെ ജയ് വിലാസ് മഹൽ പാലസ്. 1809 ൽ സിയാജി റാവു സിധ്യയുടെ കാലത്ത് നിർമ്മിച്ച ഈ കൊട്ടാരം ഇറ്റാലിയൻ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നും ഫ്രാൻസിൽനിന്നുമുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇത്ത് ഇതിന്റെ ഒരു ഭാഗം ഗാലറിയായും പ്രവർത്തിക്കുന്നുണ്ട്.

PC: Joash Robin Kale

ടിഗ്രാ ഡാം

ടിഗ്രാ ഡാം

ഗ്വാളിയോറിൽ നിന്നും 21 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരാകർഷണമാണ് ടിഗ്രാ ഡാം. സംങ്ക് നദിയുടെ കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. നാട്ടുകാരുടെ വീട്ടാവശ്യങ്ങൾ, കൃഷി ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് ഈ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. ഗ്വാളിയാർ നഗത്തിന് കുടിവെള്ളം നല്കുന്നതും ഈ ഡാം തന്നെയാണ്.

PC: Ameybarve27


സൂഫി മുഹമ്മദിന്റെ ശവകുടീരം

സൂഫി മുഹമ്മദിന്റെ ശവകുടീരം

15-ാം നൂറ്റാണ്ടിലെ സൂഫി പ്രവാചകനായിരുന്ന കൗഫ് മുഹമ്മദിന്റെ ശവകുടീരമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. വളരെ മനോരമായ നിർമ്മിതിയാണ് ഇതിന്റെ പ്രത്യേകത.

PC:Pavel Suprun

ഗുജാരി മഹൽ

ഗുജാരി മഹൽ

ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ആർക്കിയോളജിക്കൽ മ്യൂസിയങ്ങളിൽ ഒന്നായാണ് ഗുരാജി മഹൽ അറിയപ്പെടുന്നത്. ഒൻപതിനായിരത്തിലധികം വസ്തുക്കൾ ഇനവിടെ കാഴ്ചക്കാർക്ക് കാണാനായി ഒരുക്കിയിട്ടുണ്ട്. യുദ്ധോപകരണങ്ങൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൽ ഒക്കെ ആ ശേഖരത്തിൽ ഉൾപ്പെടും.

PC:Abhishek727

ലക്ഷ്മിഭായ് കല്ലറ

ലക്ഷ്മിഭായ് കല്ലറ

ഗ്വാളിയാറിൽ ഏറ്റവും അധികം സന്ദർശകർ തേടിയെത്തെന്നു സ്ഥലങ്ങളിലൊന്നാണ് ലക്ഷ്മിഭായുടെ ശവകുടീരം. ജാൻസിയിലെ റാണി ലക്ഷ്മിഭായെ പരിചയമില്ലാത്തവർ ആരും കാണില്ലല്ലോ. ധൈര്യത്തിന്റെ ആൾരൂപമായിരുന്ന അവർ ഇന്നും ഭാരതീരർക്ക് ഒരു ധീരവനിത തന്നെയാണ്.

PC:Dharmadhyaksha

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X