Search
  • Follow NativePlanet
Share
» »''കംപ്ലീറ്റ് മിനറല്‍സ് ആണ്...'' ഓര്‍മ്മയുണ്ടോ ചാര്‍ളിയിലെ ഈ വെള്ളച്ചാട്ടം..നിറഞ്ഞൊഴുകി വളഞ്ഞങ്ങാനം

''കംപ്ലീറ്റ് മിനറല്‍സ് ആണ്...'' ഓര്‍മ്മയുണ്ടോ ചാര്‍ളിയിലെ ഈ വെള്ളച്ചാട്ടം..നിറഞ്ഞൊഴുകി വളഞ്ഞങ്ങാനം

മഴക്കാലമായതോടെ നിറഞ്ഞുപതഞ്ഞൊഴുകി കാഴ്ചക്കാരെയും സഞ്ചാരികളെയും കൊതിപ്പിച്ചുനില്‍ക്കുകയാണ് വളഞ്ഞങ്ങാനം.

ചാര്‍ളി സിനിമയില്‍ ''കംപ്ലീറ്റ് മിനറല്‍സ് ആണ്...'' എന്നു പറഞ്ഞ് ചാര്‍ളി വന്നുനില്‍ക്കുന്ന വെള്ളച്ചാട്ടം ഓര്‍മ്മിക്കുന്നുണ്ടോ?? നുരഞ്ഞുപതഞ്ഞുപതിക്കുന്ന ആ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അങ്ങനെ മനസ്സില്‍നിന്നു പോകുന്ന ഒന്നല്ല... കോട്ടയം-കുമളി ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഈ വഴി പോകുന്നവരുടെ ഒരു സ്ഥിരം സങ്കേതമാണ്.
മഴക്കാലമായതോടെ നിറഞ്ഞുപതഞ്ഞൊഴുകി കാഴ്ചക്കാരെയും സഞ്ചാരികളെയും കൊതിപ്പിച്ചുനില്‍ക്കുകയാണ് വളഞ്ഞങ്ങാനം. ഈ വെള്ളച്ചാട്ടത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

Valanjanganam Waterfalls Near Kuttikkanam

PC:ittcosidukki

സഞ്ചാരികള്‍ക്കിടയില്‍ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം എന്നാണ് അറിപ്പെടുന്നതെങ്കിലും പ്രദേശിവാസികള്‍ക്കിത് 'നിന്നുമുള്ളി' വെള്ളച്ചാട്ടമാണ്. പാറക്കെട്ടുകളില്‍ നിന്നും ആര്‍ത്തലച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കോട്ടയം-കട്ടപ്പന റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ദൂരെ നിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരശബ്ദം കേള്‍ക്കുന്നതിനാല്‍ കാത്തിരിക്കുന്ന കാഴ്ച സ്ഥിരം സഞ്ചാരികള്‍ക്കു നല്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു വെള്ളച്ചാട്ടം കണ്മുന്നില്‍ വന്നെത്തുന്ന കാഴ്ചാനുഭവമാണ് ഈ റൂട്ടില്‍ ആദ്യമായി പോകുന്നവരുടെ മുന്നിലെത്തുന്നത്. 75 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.

വേനലില്‍ ജീവനറ്റുപോകുമെങ്കിലും മഴ പെയ്തു തുടങ്ങിയാല്‍ വളഞ്ഞങ്ങാനത്തിനും ജീവന്‍വയ്ക്കും. പതഞ്ഞുപതഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച കാണുവാന്‍ ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ഈ വഴി കടന്നുപോകുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കണ്ട് വണ്ട‍ിനിര്‍ത്തി ഒരു ഫോട്ടോയെങ്കിലും പകര്‍ത്താതെ ആരും കടന്നുപോകാറില്ല. ഇടുക്കിയില്‍ എണ്ണിത്തീരാവുന്നതിലധികം വെള്ളച്ചാട്ടങ്ങള്‍ കാണാമെങ്കിലും വളഞ്ഞങ്ങാനത്തിന് ഒരു പ്രത്യേകഭംഗി തന്നെയുണ്ട്.

Valanjanganam Waterfalls

PC:Nithinmadhavanmply

പീരുമേട് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുവാനായി അധികൃതര്‍ ഈ അടുത്ത് ചില പദ്ധതികള്‍ ആവിഷ്തരിച്ചിരുന്നു. പാലത്തിന് താഴെ വശത്ത് മഴക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിക്കാനും ഈ വെള്ളം വേനൽക്കാലത്ത് മലമുകളിൽ എത്തിച്ച് വര്‍ഷം മുഴുവന്‍ വെള്ളച്ചാട്ടം നിലനിര്‍ത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പതഞ്ഞു നിറഞ്ഞു കവിഞ്ഞൊഴുകി ഇ‌ടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍പതഞ്ഞു നിറഞ്ഞു കവിഞ്ഞൊഴുകി ഇ‌ടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍

തിരക്കേറിയ കോട്ടയം-കുമളി റോഡിന്‍റെ വലതുഭാഗത്തായാണ് വെള്ളച്ചാട്ടമുള്ളത്. നീണ്ടയാത്ര പോകുന്നവര്‍ വിശ്രമിക്കാനായി കണ്ടെത്തുന്ന ഒരു ഇടത്താവളമായും വളഞ്ഞങ്ങാനം വെള്ളച്ചാട്ടം മാറിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു സമീപത്തായി ചായയും ചെറുകടികളും ലഭിക്കുന്ന നിരവധി ഷോപ്പുകളുണ്ട്. ഈ വെള്ളച്ചാട്ടത്തില്‍ നിന്നും നേരിട്ട് വെള്ളമെടുത്താണ് ഇവിടെ ഉപയോഗിക്കുന്നത്. മലമുകളില്‍ നിന്നും വരുന്ന ഇതിലെ വെള്ള അത്രമാത്രം ശുദ്ധമാണെന്നാണ് കരുതുന്നത്.

മഴക്കാലമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമാസ സമയം. വെള്ളച്ചാട്ടം അതിന്റെ മുഴുവന്‍ ശക്തിയില്‍ എത്തുന്നത് ഈ സമയത്താണ് . എന്നാല്‍ മണ്‍സൂണില്‍ വെള്ളച്ചാട്ടത്തിനു അരികിലേക്ക് പോകുവാന്‍ അനുമതിയുണ്ടാവില്ല. വെള്ളച്ചാട്ടത്തിലേക്ക് വീഴുവാനുള്ള സാധ്യതകളുണ്ട് എന്നതിനാലാണിത്.ഈ സമയത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്ന് സെല്‍ഫികള്‍ എടുക്കുന്നതിനും വിലക്കുകളുണ്ട്.

കുട്ടിക്കാനത്തു നിന്നും നാല് കിലോമീറ്ററും കോട്ടയത്തു നിന്നും 68 കിലോമീറ്ററും പത്തനംതിട്ടയില്‍ നിന്നും 68 കിലോമീറ്ററുമാണ് വളഞ്ഞങ്ങാനത്തേയ്ക്കുള്ള ദൂരം.

വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X