Search
  • Follow NativePlanet
Share
» »സിംഗിളാണോ? എങ്കില്‍ വാലന്‍റൈന്‍സ് ദിനത്തില്‍ ഈ സ്ഥലങ്ങള്‍ ഒഴിവാക്കാം!!

സിംഗിളാണോ? എങ്കില്‍ വാലന്‍റൈന്‍സ് ദിനത്തില്‍ ഈ സ്ഥലങ്ങള്‍ ഒഴിവാക്കാം!!

പ്രണയം ആഘോഷിക്കപ്പെടുന്ന ദിനമാണ് വാലന്‍റൈന്‍ ദിനം. പ്രണയിക്കുന്നവരെക്കൊണ്ട് ലോകം നിറഞ്ഞുനില്‍ക്കുകയാണോ എന്നു തോന്നിപ്പിക്കുന്ന ദിനം. അന്ന് കണ്ടുമുട്ടുന്ന കാഴ്ചകളിലെല്ലാം പ്രണയം നിറഞ്ഞിരിക്കും. കൈകോര്‍ത്തുപിടിച്ചു നീങ്ങുന്ന കമിതാക്കളും അവരുടെ പരസ്പരം കണ്ണുകളില്‍ നോക്കിയുള്ള സംസാരവും ഓരോ നിമിഷവും മറക്കാതെ അടയാളപ്പെടുത്തുന്ന സെല്‍ഫികളുടെ ശബ്ദവും ഒക്കെയായി പതിവിലും തിരക്കുള്ള ദിവസമായിരിക്കും ഫെബ്രുവരി 14. യഥാര്‍ത്ഥത്തില്‍ അന്നേ ദിവസം ബുദ്ധിമുട്ടിലാക്കുക സിംഗിള്‍ ആയിട്ടുള്ള ആളുകളെ ആയിരിക്കും. പ്രണയം ആഘോഷിക്കുന്നവരുടെ ഇടയില്‍ തനിച്ചായി പോകുന്നവര്‍. ഇതാ സിംഗിളായിട്ടുള്ളവര്‍ വാലന്‍റൈന്‍സ് ദിനത്തില്‍ ഒഴിവാക്കേണ്ട ഇടങ്ങള്‍ നോക്കാം...

പാര്‍ക്കുകള്‍

പാര്‍ക്കുകള്‍

പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട താവളം പാര്‍ക്കുകളാണ്. പ്രകൃതിയുടെ നടുവിൽ നവോന്മേഷപ്രദമായ കുറേ സമയം പാര്‍ക്കുകള്‍ നല്കും.ബഹളങ്ങളില്ലാതെ തിരക്കിലലിഞ്ഞ് പ്രണയിക്കുന്നവര്‍ അന്നേ ദിവസം ഉറപ്പായും പാര്‍ക്കുകള്‍ തന്നെ തിരഞ്ഞെടുക്കും. മരങ്ങൾക്കു ചുവട്ടിലും ആളൊഴിഞ്ഞ കോണുകളിലും എല്ലാം എവിടെ നോക്കിയാലും അന്ന് പ്രണയിക്കുന്നവരായിരിക്കും ഭൂരിഭാഗവും. ആരും പരസ്പരം ശ്രദ്ധിക്കുക പോലുമില്ലാത്ത ഈ ഇടങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുവാന്‍ പറ്റിയ ഇടങ്ങളാണ്.

ബീച്ചുകള്‍

ബീച്ചുകള്‍

സ്വതന്ത്രമായും സ്വസ്ഥമായും പ്രണയിക്കുവാന്‍ ഇടം തേടുന്നവരുടെ സ്ഥിരം താവളം ബീച്ചാണ്. തീരത്തിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചും കടല്‍ക്കരയിലൂടെ നടന്നും എല്ലാം പ്രണയിക്കുവാന്‍ എത്തുന്നവരേക്കൊണ്ട് അന്നേ ദിവസം ബീച്ചുകള്‍ നിറഞ്ഞിരിക്കും. വാലന്റൈൻസ് ദിനത്തിൽ, കാര്യങ്ങൾ തികച്ചും സ്വാഭാവികയതിനാല്‍ തന്നെ തനിച്ചു പോകുന്നവര്‍ ഇവിടെയായിരിക്കുവാന്‍ ആഗ്രഹിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കഫേകള്‍

കഫേകള്‍

സിംഗിള്‍ സീറ്റിങ് പോലും കഫേകളില്‍ ലഭിക്കാത്ത ദിവസമായിരിക്കും വാലന്‍റൈന്‍സ് ഡേ. ഒരു കാപ്പിയുടെ അപ്പുറവും ഇപ്പുറവുമിരുന്ന് തങ്ങളുടെ ലോകം തീര്‍ക്കുന്ന പ്രണയിതാക്കള്‍ക്കിടയിലേക്ക് തനിയെ കയറിച്ചെല്ലുന്ന നിങ്ങളെ വിചിത്രജീവിയേപ്പോലെ ആയിരിക്കും ലോകം നോക്കുക.

വ്യൂ പോയിന്‍റുകള്‍

വ്യൂ പോയിന്‍റുകള്‍

യാത്രകളും കാഴ്ചകളും ഇഷ്ടപ്പെടുന്ന, പാര്‍ക്കുകളിലും ബീച്ചുകളിലും പോകുവാന്‍ തല്പര്യമില്ലാത്ത പ്രണയിതാക്കള്‍ എത്തുന്ന മറ്റൊരിടം പ്രകൃതി മനോഹരമായ വ്യൂ പോയിന്‍റുകള്‍ ആണ്. പൊന്മുടിയും നന്ദി ഹില്‍സും പാലക്കയം തട്ടും മഹാബലേശ്വറും എല്ലാം അന്നേ ദിവസം ഇവരാല്‍ നിറഞ്ഞിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ സിംഗിളാണെങ്കില്‍ അന്നേ ദിവസം മാത്രം സൂര്യോദയവും സൂര്യാസ്തമവും പ്രകൃതി കാഴ്ചകളുമെല്ലാം കാണുവാന്‍ പോകുന്നത് മാറ്റിവയ്ക്കാം,

ത‌ടാകങ്ങള്‍

ത‌ടാകങ്ങള്‍

ശാന്തമായും മനോഹരമായും പ്രണയിക്കുവാന്‍ പറ്റിയ ഇടം തടാകതീരങ്ങളാണ്. വലിയ തിരക്കും ബഹളങ്ങളും ഒന്നുമില്ലാതെ പ്രകൃതിയിലലിഞ്ഞ്, പ്രിയപ്പെട്ടവര്‍ക്കൊപ്പമിരുന്ന സ്വപ്നം കാണുവാന്‍ തടാകക്കരയോളം പറ്റിയ ഇടങ്ങള്‍ കുറവാണ്. ഇടയ്ക്കൊരു ബോട്ടിങ്ങും പിന്നെയൊരു ഐസ്ക്രീമും സംസാരവും ഒക്കെയായി ഈ ഇടങ്ങള്‍ പ്രണയിക്കുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കും.

 ചോക്ലേറ്റ് ഷോപ്പുകള്‍

ചോക്ലേറ്റ് ഷോപ്പുകള്‍

പ്രണയത്തോളം ആഴമുള്ളവയാണ് ചോക്ലേറ്റുകളും. അതുകൊണ്ടുതന്നെ വാലന്‍റൈന്‍സ് ദിനത്തില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങളിലൊന്ന് ചോക്ലേറ്റ് ഷോപ്പുകള്‍ ആയിരിക്കും. വിവധ രുചികളിലും രൂപങ്ങളിലും നിറങ്ങളിലും ഉള്ള ചോക്ലേറ്റുകള് ഇഷ്ടാനുസരണം തയ്യാറാക്കി നല്കുന്ന ഷോപ്പുകള്‍ ധാരാളമുണ്ട്. എന്നാല്‍ പ്രിയപ്പെട്ടവര്‍ക്ക് ചോക്ലേറ്റ് വാങ്ങുവാനായി എത്തുന്നവരെക്കൊണ്ട് ഇവിടം വാലന്‍റൈന്‍സ് ദിനത്തില്‍ നിറഞ്ഞിരിക്കുകയായിരിക്കും. സിംഗിൾസ്, നിങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ട ഒരിടമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!!

റൊമാന്‍സിന്‍റെ കാര്യത്തില്‍ പാരീസിനെയും കടത്തിവെ‌ട്ടും!! ഇന്ത്യയിലെ മോസ്റ്റ് റൊമാന്‍റിക് നഗരങ്ങള്‍!!

വാലന്‍റൈന്‍സ് ദിനം: യാത്രകളെ സ്നേഹിക്കുന്ന പങ്കാളിക്കു നല്കാം അടിപൊളി സമ്മാനങ്ങള്‍

താച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗം

കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X