Search
  • Follow NativePlanet
Share
» »റൊമാന്‍സിന്‍റെ കാര്യത്തില്‍ പാരീസിനെയും കടത്തിവെ‌ട്ടും!! ഇന്ത്യയിലെ മോസ്റ്റ് റൊമാന്‍റിക് നഗരങ്ങള്‍!!

റൊമാന്‍സിന്‍റെ കാര്യത്തില്‍ പാരീസിനെയും കടത്തിവെ‌ട്ടും!! ഇന്ത്യയിലെ മോസ്റ്റ് റൊമാന്‍റിക് നഗരങ്ങള്‍!!

കാലം മാറുന്നതനുസരിച്ച് പ്രണയത്തിന്‍റെയും റൊമാന്‍സിന്‍റെയും നിര്‍വ്വചനങ്ങള്‍ക്കും മാറ്റങ്ങളുണ്ടാകും. ഒരു കാലത്ത് പ്രണയത്തിന്‍റെ അടയാളം താജ്മഹല്‍ ആയിരുന്നു. പുതിയ തലമുറയുടെ റൊമാന്‍സ് എന്നത് സ്ഥലങ്ങള്‍ കൂടി ചേരുന്നതാണ്. എന്തുകൊണ്ടും ലോകത്തിലെ ഏറ്റവും മികച്ച റൊമാന്‍റിക് നഗരങ്ങളുള്ള രാജ്യവും ഇന്ത്യ തന്നെയായിരിക്കണം. കോട്ടകളും കൊട്ടാരങ്ങളും ത‌ടാകങ്ങളും ബീച്ചുകളും കാടും മലയും എല്ലാമായി ഏതുതരത്തിലുള്ള സഞ്ചാരികളെയും റൊമാന്റിക്കാക്കുന്ന ഇടങ്ങള്‍. വ്യക്തികളുടെ ഓര്‍മ്മകള്‍ പല സ്ഥലങ്ങളുമായി ചേര്‍ന്നു കിടക്കുന്നതിനാല്‍ ഈ വാലന്‍റൈന്‍സ് ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കായി വ്യത്യസ്തമായി ഒരു യാത്ര പ്ലാന്‍ ചെയ്താലോ... ഇന്ത്യയിലെ മോസ്റ്റ് റൊമാന്‍റിക് നഗരങ്ങളെ പരിചയപ്പെട്ടു ഒരു യാത്ര!!

ഉദയ്പൂര്‍

ഉദയ്പൂര്‍

ആരും അറിയാതെ തന്നെ പ്രണയത്തിലായിപ്പോകുന്ന നഗരമാണ് രാജസ്ഥാനിലെ ഉദയ്പൂര്‍. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച റൊമാന്‍റിക് നഗരം എന്ന വിശേഷണവും ഉദയ്പൂരിനുള്ളതാണ്. തടാകങ്ങളുടെ നാടായ ഇവിടം കൊട്ടാരങ്ങള്‍ക്കും കോട്ടകള്‍ക്കും രാത്രി ജീവിതങ്ങള്‍ക്കും മാത്രമല്ല, ജീവിതത്തിലെ തന്നെ ഒരിക്കലും മറക്കാത്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനും പ്രിയപ്പെട്ടരൊത്ത് ദിവസങ്ങള്‍ ചിലവഴിക്കുന്നതിനും പ്രസിദ്ധമാണ്. ലേക്ക് പിച്ചോളയിലെ സൂര്യാസ്തമയവും ബോട്ടിലുള്ള യാത്രയും കൊട്ടാരങ്ങളുടെ പഴമയിലേക്കുള്ള കയറിച്ചെല്ലലുമെല്ലാം ആണ് ഇവിടുത്തെ ഏറ്റവും റൊമാന്‍റിക് ആയ കാര്യങ്ങള്‍.

ശ്രീനഗര്‍

ശ്രീനഗര്‍

ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ റൊമാന്‍റിക് ഡെസ്റ്റിനേഷനാണ് ശ്രീനഗര്‍. റൊമാന്‍റിക്കാവാന്‍ സമയവും കാലാവസ്ഥയും ഒന്നുമൊരു തടസ്സമല്ല എന്നു തെളിയിക്കുന്ന ഇവിടം പങ്കാളിക്കൊപ്പമുള്ള ഏറ്റവും മനോഹരമായ കുറച്ചു സമയം സമ്മാനിക്കുന്ന ഇടമാണ്. ഹൗസ് ബോട്ടിലും മുഗര്‍ ഗാര്‍ഡിലും എല്ലാം കുറച്ചു സമയം ഒരുമിച്ച് ചിലവഴിച്ച് നാടിന്റെ ഭംഗിതേടിയുള്ള യാത്രയും ഇവിടുത്തെ രുചികളും എല്ലാം ചേര്‍ന്നാലേ ശ്രീനഗറിലെ റൊമാന്‍റിക് യാത്ര പൂര്‍ത്തിയാവൂ.

താജ്മഹല്‍

താജ്മഹല്‍

പതിറ്റാണ്ടുകള്‍ പ്രണയസങ്കല്പമായി നിറഞ്ഞു നിന്ന താജ്മല്‍ റൊമാന്‍റിക് യാത്രകള്‍ക്കു യോജിച്ച മറ്റൊരു സ്ഥലമാണ്. പ്രണയത്തിനു എത്രവരെ പോകാം എന്നും ഒന്നും പ്രണയത്തെ തടയില്ല എന്നും വ്യക്തമായി കാണിക്കുന്ന താജ്മഹല്‍ പ്രണയത്തിന്റെ അടയാളം കൂടിയാണ്. തന്റെ ഭാര്യയായ മുംതാസിനോടുള്ള പ്രണയത്തിന്റെ അടയാളമായി ഷാജഹാന്‍ നിര്‍മ്മിച്ച ഈ നിര്‍മ്മിതി കാലങ്ങള്‍ കഴിഞ്ഞും തലയുയര്‍ത്തി തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്.

കുമരകം

കുമരകം


നാട്ടില്‍ നിന്നും അധികം ദൂരത്തേയ്ക്ക് യാത്ര പോകുവാന്‍ താല്പര്യമില്ലെങ്കില്‍ കുരമകം തിരഞ്ഞെടുക്കാം. തനി നാടന്‍ വിശേഷങ്ങളും നാടന്‍ രുചികളും നാട്ടുകാഴ്ചകളുമെല്ലാമായി വളരെ റൊമാന്റിക്കാകുവാന്‍ കുമരകത്തിനു സാധിക്കും. പരമ്പരാഗത ഹൗസ് ബോട്ടിലെ താമസവും കായലിലൂടെയുള്ള യാത്രയും സ്വകാര്യതയും നാടന്‍ ഭക്ഷണവും ആയി ഒരു ദിവസം മുഴുവന്‍ ചിലവഴിക്കുവാന്‍ വേണ്ടത് ഇവിടെയുണ്ട്.

മണാലി‌

മണാലി‌

ഹിമാലയത്തിന്റെ ഉയരങ്ങളില്‍ മഞ്ഞില്‍ പുതഞ്ഞ് റൊമാന്റിക്കായി വാലന്റൈന്‍സ് ദിനം ആഘോഷിക്കുവാന്‍ തയ്യാറുള്ളവര്‍ക്ക് മണാലിയിലേക്ക് പോരാം. സാഹസികതയും ആഘോഷവും സന്തോഷവും എല്ലാം കൂടിച്ചേരുന്ന വ്യത്യസ്തങ്ങളായ അനുഭവമായിരിക്കും ഇവിടെ ലഭിക്കുക. സ്കീയിങ്, പാരാഗ്ലൈഡിങ്, മൗണ്ടെയ്നീറിങ് തുടങ്ങിയ സാഹസിക കൃത്യങ്ങളില്‍ ഏര്‍പ്പെടുവാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. നദിക്കരയില്‍ ആകശം നോക്കിയുള്ല കോട്ടേജിലെ താമസവും ഇവിടുത്തെ പ്രധാന കാര്യമാണ്.

ജയ്സാല്‍മീര്‍ മരുഭൂമി

ജയ്സാല്‍മീര്‍ മരുഭൂമി


പച്ചപ്പിലും ഹരിതാഭയിലും താല്പര്യമില്ലെങ്കില്‍ റൊമാന്‍റിക് ഡെസ്റ്റിനേഷനായി രാജസ്ഥാനിലെ ജയ്സാല്‍മീര്‍ മരുഭൂമി തിരഞ്ഞെടുക്കാം. തിരക്കും ബഹളങ്ങളും ഒന്നുമറിയാതെ മരുഭൂമിയുടെ ശാന്തതയില്‍ സമയ ചിവവഴിക്കം എന്നതാണ് ഇവിടുത്തെ പ്രത്യേകത. മാത്രമലല്ല, പരിചിതമല്ലാത്ത കാഴ്ചകളും അനുഭവങ്ങളുമായതിനാല്‍ മറ്റു യാത്രകളില്‍ നിന്നെല്ലാം ഇത് വ്യത്യസ്തമായിരിക്കുകയും ചെയ്യും. ജീപ്പിലും ഒട്ടകപ്പുറത്തുമുള്ള മരുഭൂമി യാത്രയും മരുഭൂമി ഭക്ഷണങ്ങളും യാത്രയുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും.

ഹംപി

ഹംപി

കേള്‍ക്കുമ്പോള്‍ റൊമാന്‍റിക് ഇ‌ടമായി തോന്നില്ലെങ്കിലും കല്ലുകള്‍ ചരിത്രം പറയുന്ന ഹംപിയും മികച്ച ഒരു റൊമാന്റിക് ഡെസ്റ്റിനേഷനാണ്. ചരിത്രം പറയാന്‍ വിട്ടുപോയ പാറക്കൂട്ടങ്ങള്‍ക്കു മുകളിലൂടെ കൗകള്‍ കോര്‍ത്തു സ്വപ്നം പങ്കുവെച്ചുള്ള നടത്തം ഹംപിക്കു മാത്രം തരുവാന്‍ സാധിക്കുന്ന ഒന്നാണ്. ചരിത്രശേഷിപ്പുകള്‍ക്കിടയില്‍ നിന്ന് പ്രണയിക്കുവാനും ജീവിതം തുടങ്ങുവാനുമെല്ലാം ആഗ്രഹിക്കുന്നവര്‍ക്ക് ഹംപിയിലേക്ക് പോകാം. വട്ടവഞ്ചിയിലെ യാത്രയും ടെന്റിലെ താമസവും അതിമനോഹരമായ സൂര്യോദയവും ഒക്കെയായി കുറേയധികം കാഴ്ചകള്‍ ഇവിടെയുണ്ട്.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

കടല്‍ക്കാഴ്ചകള്‍ കണ്ട് നടപ്പാതയിലൂ‌ടെ പങ്കാളിയുടെ കൈകോര്‍ത്തുപി‌ടി‌ച്ചുള്ള യാത്രയാണെങ്കില്‍ പോണ്ടിച്ചേരിയ്ക്ക് പോകാം. കടലും ഫ്രഞ്ച് ഓര്‍മ്മകളും തീരവും അടിപൊളി ഭക്ഷണവും എല്ലാമായി മികച്ച അനുഭവമായിരിക്കും ഇവിടം നല്കുക.

വാലന്‍റൈന്‍സ് ദിനം: യാത്രകളെ സ്നേഹിക്കുന്ന പങ്കാളിക്കു നല്കാം അടിപൊളി സമ്മാനങ്ങള്‍<br />വാലന്‍റൈന്‍സ് ദിനം: യാത്രകളെ സ്നേഹിക്കുന്ന പങ്കാളിക്കു നല്കാം അടിപൊളി സമ്മാനങ്ങള്‍

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!

താച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗംതാച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X