Search
  • Follow NativePlanet
Share
» »പറന്ന് കാണാം വയനാട്! വാലന്‍റൈന്‍സ് ദിനത്തില്‍ വയനാടിന്‍റെ സമ്മാനം!!

പറന്ന് കാണാം വയനാട്! വാലന്‍റൈന്‍സ് ദിനത്തില്‍ വയനാടിന്‍റെ സമ്മാനം!!

വാലന്‍റൈന്‍സ് ദിനത്തില്‍ ബ്ലൂ വേവ് ഹോളിഡേയ്സുമായി ചേര്‍ന്ന് വയനാട് പറന്നു കാണുവാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പ്രണയദിനം ഏറ്റവും വ്യത്യസ്തമായി ആഘോഷിക്കണമെന്ന് ആഗ്രഹിക്കാത്ത പ്രണയിതാക്കള്‍ കാണില്ല. ജീവിതത്തിലൊരിക്കലും മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകള്‍ വാലന്‍റൈന്‍സ് ദിനത്തില്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അടിപൊളി ഓഫറുമായാണ് വയനാട് ടൂറിസം വകുപ്പ് എത്തിയിരിക്കുന്നത്.
കൊവിഡിന്റെ പിടിയില്‍ നിന്നും തിരികെ വരുന്ന വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കൂടി ഇതിനുണ്ട്. വാലന്‍റൈന്‍സ് ദിനത്തില്‍ ബ്ലൂ വേവ് ഹോളിഡേയ്സുമായി ചേര്‍ന്ന് വയനാട് പറന്നു കാണുവാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സിംഗിളാണോ? എങ്കില്‍ വാലന്‍റൈന്‍സ് ദിനത്തില്‍ ഈ സ്ഥലങ്ങള്‍ ഒഴിവാക്കാം!!സിംഗിളാണോ? എങ്കില്‍ വാലന്‍റൈന്‍സ് ദിനത്തില്‍ ഈ സ്ഥലങ്ങള്‍ ഒഴിവാക്കാം!!

റൊമാന്‍സിന്‍റെ കാര്യത്തില്‍ പാരീസിനെയും കടത്തിവെ‌ട്ടും!! ഇന്ത്യയിലെ മോസ്റ്റ് റൊമാന്‍റിക് നഗരങ്ങള്‍!!റൊമാന്‍സിന്‍റെ കാര്യത്തില്‍ പാരീസിനെയും കടത്തിവെ‌ട്ടും!! ഇന്ത്യയിലെ മോസ്റ്റ് റൊമാന്‍റിക് നഗരങ്ങള്‍!!

പറന്നു കാണാം വയനാട്

പറന്നു കാണാം വയനാട്

സാധാരണ യാത്രകള്‍ക്കു പകരമമായി ഇത്തവണ വയനാട് പറന്നു കാണുവാനുള്ള അവസരമാണ് ബ്ലൂ വേവ് ഹോളിഡേയ്സുമായി ചേര്‍ന്ന് വയനാട് ഡിടിപി‌സി ഒരുക്കിയിരിക്കുന്നത്. വയനാടിന്‍റെ കിടിലന്‍ ആകാശക്കാഴ്ചകള്‍ കണ്ടുള്ള വാലന്‍റൈന്‍സ് ആഘോഷം ഏറ്റവും വ്യത്യസ്തമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട!

വൈത്തിരിയില്‍ നിന്നും

വൈത്തിരിയില്‍ നിന്നും

വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നുമാണ് ഹെലികോപ്റ്റര്‍ യാത്ര തുടങ്ങുന്നത്. ചുരം കയറി വയനാട് എത്തുന്ന യാത്രയില്‍ നിന്നും മാറി ചുരത്തിനു മുകളിലൂടെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഒപ്പിടെയുക്കുവാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. വയനാടിന്‍റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളാണ് ഇതിലൂ‌ടെ കാണുവാന്‍ സാധിക്കുക.

സമയവും തുകയും

സമയവും തുകയും

അഞ്ച് മിനിട്ട്നീളുന്ന ഹെലികോപ്റ്റര്‍ റൈഡിന് 3,999 രൂപയാണ് ഒരാള്‍ക്കു ചിലവാക്കേണ്ടത്. ലക്കിടി, പൂക്കോട് തടാകം, വൈത്തിരി തേയിലതോട്ടങ്ങള്‍, പശ്ചിമഘട്ട മലനിരകള്‍ എന്നിങ്ങനെ വയനാടിനെ സവിശേഷമാക്കുന്ന ആകാശക്കാഴ്ചകളാണ് കാണാവുന്നത്. കുട്ടികള്‍ക്ക് വേറെയും ഇളവുകള്‍ ലഭ്യമാണ്.

2021 ഫെബ്രുവരി 13, 14 തിയ്യതികളിലാണ് 'പറന്നു കാണാം വയനാട്' ന‌ടക്കുക.
ഞായറാഴ്ച ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഐആറ് ആദിവാസി കുട്ടികള്‍ക്കായും റൈഡ് നടത്തുന്നുണ്ട്. കല്‍പറ്റ ട്രൈബല്‍ അധികൃതരാണ് ഇത് നടത്തുന്നത്.

ബുക്ക് ചെയ്യാം

ബുക്ക് ചെയ്യാം

9446694462, 7558926136 എന്നീ നമ്പറുകളല്‍ വിളിച്ച് ആകാശയാത്ര ബുക്ക് ചെയ്യാം. 13, 14 തിയ്യതികളിലും സ്പോട്ട് ബുക്കിങ്ങിന് അവസരമുണ്ടായിരിക്കും. ഇത് കൂടാതെ താമസസൗകര്യവും ഹെലികോപ്റ്റര്‍ ഫോട്ടോ ഷൂട്ടും ഉള്‍പ്പെടെയുള്ള വേറെയും പാക്കേജുകള്‍ ലഭ്യമാണ്.

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!

ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!! കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!! കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍

താച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗംതാച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗം

കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X