Search
  • Follow NativePlanet
Share
» »വാലന്‍റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!

വാലന്‍റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!

ഈ വാലന്‍റൈൻസ് ദിനം ഒരിക്കലും മറക്കാത്ത രീതിയിൽ ആഘോഷിക്കുവാൻ പറ്റിയ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം

വാലന്‍റൈൻസ് ദിനം.. പ്രണയത്തിനായി മാത്രം മാറ്റിവെച്ച ദിവസം. പങ്കാളിക്കൊപ്പം ഒരു മനോഹര യാത്ര ചെയ്താണ് ഈ ദിവസം ആഘോഷിക്കുവാൻ നിങ്ങൾ തയ്യാറെടുക്കുന്നതെങ്കിൽ ഞങ്ങളും ഒപ്പമുണ്ട്. പ്രിയപ്പെട്ട ആള്‍ക്ക് നിങ്ങൾ എത്രമാത്രം പ്രാധാന്യം നല്കുന്നുണ്ടെന്ന് പറയാതെ പറയുവാൻ ഒരു യാത്ര പോകാം. ഇതാ ലോകത്തിലെ ഏറ്റവും മനോഹരമായ കുറച്ച് റൊമാന്‍റിക് ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...

ഗുൽമാർഗ്

ഗുൽമാർഗ്

ഈ വാലന്‍റൈൻസ് ദിനത്തിൽ പങ്കാളിക്കൊപ്പം പോകുവാന്‍ പറ്റിയ ഏറ്റവും പ്രണയാര്‍ദ്രമായ ലക്ഷ്യസ്ഥാനങ്ങളിലൊന്ന് കാശ്മീരിലെ ഗുൽമാർഗ് ആണ്. മഞ്ഞുപൊഴിയുന്ന കാലാവസ്ഥയിൽ പ്രിയപ്പെട്ടയാൾക്കൊപ്പം ചിലവഴിക്കുവാൻ ഇവിടം തിരഞ്ഞെടുക്കാം. ഹിമാലയൻ പർവ്വത നിരകളുടെ അഭൗമികമായ സൗന്ദര്യം നിങ്ങൾക്കിവിടെ ആസ്വദിക്കാം. ഫെബ്രുവരി മാസം ശൈത്യകാലത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായ ചില കാഴ്ചകൾ ഇവിടെയുണ്ടാകും. സ്കീയിങ്ങും ഗൊണ്ടോള യാത്രയുമടക്കം നിരവധി കാര്യങ്ങൾ പങ്കാളിക്കൊപ്പം ഇവിടെ ആസ്വദിക്കാം. ഇവിടുത്തെ രുചികളിലും ഒന്നുകൈവയ്ക്കുവാൻ മറക്കേണ്ട.

PC:Sergiu Gabriel/Unsplash

പാരീസ്

പാരീസ്

ലോകത്തിന്‍റെ തന്നെ റൊമാന്‍റിക് തലസ്ഥാനമാണ് പാരീസ്. ഐഫൽ ടവറും മറ്റു ചരിത്ര ഇടങ്ങളും ചേര‍ുന്ന ഈ നഗരം നിങ്ങളിലെ പ്രണയത്തെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന ഒരിടമാണ്. നഗരക്കാഴ്ചകൾ ഒരുപാടുണ്ട് ഇവിടെ ആസ്വദിക്കുവാൻ. പ്രണയിക്കുന്നവർ ഒരുമിച്ച് കാണണം എന്നുകരുതുന്ന ഇവിടം പ്രണയത്തിന്‍റെ മറ്റൊരു പദം കൂടിയാണ്. ഒരു പക്ഷേ, കാലാകാലങ്ങളായി പ്രണയിതാക്കൾ അവരുടെ ബക്കറ്റ് ലിസ്റ്റിൽ ഇട്ടിരിക്കുന്ന ഇവിടം യാത്രകൾ പോകുവാൻ തീരുമാനിക്കുമ്പോൾ കുറച്ചു ക്ലീഷേ ആയിപ്പോയാലും ഈ സ്ഥലത്തിന്റെ പ്രാധാന്യം അന്നും ഇന്നും കുറയുന്നില്ല.

PC:A. L./Unsplash

ഉദയ്പൂർ

ഉദയ്പൂർ

ഇന്ത്യയിലെ റൊമാന്‍റിക് യാത്രകൾക്കു പറ്റിയ ലക്ഷ്യസ്ഥാനങ്ങളിലെ മറ്റൊരു പ്രധാനിയാണ് ഉദയ്പൂർ. തങ്ങളുടെ പ്രണയം പങ്കുവയ്ക്കുവാനും പറയുവാനും മാത്രമല്ല, വിവാഹത്തിലേക്കെത്തുമ്പോൾ അതിനുള്ള തീം വെഡ്ഡിങ് ഡെസ്റ്റിനേഷൻ കൂടിയാണ് ഉദയ്പൂർ. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പ്രണയലക്ഷ്യസ്ഥാനം കൂടിയാണിത്.
രാജകീയതയുടെ പ്രൗഢിയിൽ പ്രണയം ആഘോഷിക്കുവാൻ ഇവിടുത്തെ കൊട്ടാരങ്ങളും കോട്ടകളും തിരഞ്ഞെടുക്കാം. താർ മരുഭൂമിയിലൂടെയുള്ള സഫാരിയും ലേക്ക് പിച്ചോള സന്ദർശനവും ഇവിടെ മറക്കാതെ ചെയ്യേണ്ട കാര്യങ്ങളാണ്. ഉദയ്പൂർ സന്ദർശിക്കുന്നതിനൊപ്പം ജയ്പൂരും ജയ്സാൽമീറും കൂടി സന്ദർശിക്കുന്ന രീതിയിൽ പ്ലാൻ ചെയ്യാം.

PC:Chirag Purohit/Unsplash

ഡാർജലിങ്

ഡാർജലിങ്

ഇന്ത്യയിലെ നമ്പർ വൺ ഹണിമൂൺ ലക്ഷ്യസ്ഥാനമായ ഡാർജലിങ് വാലന്‍റൈന്‍സ് യാത്രകളിൽ തീർച്ചായും ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലമാണ്. മലമടക്കുകളും തേയിലത്തോട്ടങ്ങളുമാണ് ഡാർജലിങ്ങിന്‍റെ പ്രത്യേകത. ടോയ് ട്രെയിനിൽ കയറി ഈ പ്രദേശത്തിന്‍റെ ഭൂപ്രകൃതി ആസ്വദിക്കാം.

PC:Boudhayan Bardhan/Unsplash

കപ്പഡോഷ്യ, തുർക്കി

കപ്പഡോഷ്യ, തുർക്കി

ചരിത്രകാലത്തെ കാഴ്ചകളിലേക്കും പ്രകൃതിയിലെ കുറേ അത്ഭുതങ്ങളിലേക്കും നിങ്ങളെ കൈപിടിച്ചു കൊണ്ടുപോകുന്ന സ്ഥലമാണ് തുര്‍ക്കി, പ്രത്യേകിച്ച് ഇവിടുത്തെ കപ്പഡോഷ്യ. യാത്രകലെ ഒരുപാട് സ്നേഹിക്കുന്നവരാണ് നിങ്ങളെങ്കിൽ എന്തായാലും ഈ സ്ഥലം ഇഷ്ടമാകും. റൊമാന്റിക് ലക്ഷ്യസ്ഥാനങ്ങളിലെ പറുദീസകളിലൊന്നായ കപ്പഡോക്യ ഹോട്ട് എയർ ബലൂൺ യാത്രകള്‍ക്കും അത്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതിക്കും പ്രസിദ്ധമാണ്. അത്യപൂർവ്വമായ ചില ഘടനകളും രൂപങ്ങളും നഗരത്തിലുടനീളം കാണാം. ഗോറെം ഓപ്പൺ എയർ മ്യൂസിയം, കപ്പഡോഷ്യയിലെ റോക്ക് സൈറ്റുകൾ, അക്ടെപെ തുടങ്ങിയ സ്ഥലങ്ങൾ സന്ദര്‍ശിക്കുവാൻ കഴിയുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.

PC:Mehmet Turgut Kirkgoz/Unsplash

വാലന്‍റൈന്‍ ദിനം അവിസ്മരണീയമാക്കാം...യാത്ര പോകാം ഈ ഇടങ്ങളിലേക്ക്വാലന്‍റൈന്‍ ദിനം അവിസ്മരണീയമാക്കാം...യാത്ര പോകാം ഈ ഇടങ്ങളിലേക്ക്

ഫ്ലോറൻസ്, ഇറ്റലി

ഫ്ലോറൻസ്, ഇറ്റലി

റൊമന്‍റിക് നഗരങ്ങളുടെ പട്ടികയിൽ പാരിസിനൊപ്പം തന്നെ ഇടംപിടിക്കുന്ന സ്ഥലമാണ്
ഇറ്റലിയിലെ ഫ്ലോറൻസ്. പുരാതന കാലം മുതൽ തന്നെ അതിന്‍റെ സംസ്കാരത്താലും ചരിത്രത്താലും ലോകം അടയാളപ്പെടുത്തിയ സ്ഥലമാണിത്. സംസ്കാരം, നവോത്ഥാന കല, വാസ്തുവിദ്യ, സ്മാരകങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ കാണാം. മ്യൂസിയങ്ങളും ആർട്ട് ഗാലറികളും ആണ് ഈ നഗരത്തിന്റെ ജീവൻ. രൂചികരമായ ഭക്ഷണം വിളമ്പുന്ന കഫേകൾ ഇവിടെ കാണാം. വൈൻ ഇവിടുത്തെ രുചികളിൽ ഒഴിവാക്കുവാനാകാത്ത ഒന്നാണ്.

PC:Nicola Pavan/ Unsplash

സാന്‍റോറിനി

സാന്‍റോറിനി

പ്രണയം ആഘോഷിക്കുവാൻ ധൈര്യപൂർവ്വം തിരഞ്ഞെടുക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനമാണ് ഗ്രീസിലെ സാന്‍റോറിനി. വെള്ളയും നീലയും നിറത്തിൽ കാണപ്പെടുന്ന കെട്ടിടങ്ങളും അതിമനോഹരമായ സൂര്യാസ്തമയങ്ങളും കടൽത്തീരവും ചേരുന്ന സാന്‍റോറിനി എന്നും മടങ്ങിച്ചെല്ലുവാൻ പ്രേരിപ്പിക്കുന്ന ഇടമാണ്. ആരും അറിയാതെ ഈ പ്രദേശത്തെ പ്രണയിച്ചുപോകും. ഓരോ കാഴ്ചയിലും റൊമാൻസിന്‍റെ ഓരോ ഭാവങ്ങൾ കാണിക്കുവാൻ ഈ പ്രദേശത്തിനു സാധിക്കും. ലോകത്തിലെ ഏറ്റവും റൊമാന്‍റിക് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ എന്നും സാന്‍റോറിനി ഉണ്ടാകും.

PC:Yang Yang/Unsplash

ടസ്കനി

ടസ്കനി

പ്രണയത്തിന്‍റെ നാടാണല്ലോ ഇറ്റലി. ഇവിടെ ഏതു സ്ഥലം കാണും എന്നതിനേക്കാള്‍ ഏതു കാണാതിരിക്കും എന്നതാണ് ഇവിടെയെത്തുന്നവരെ കുഴപ്പിക്കുന്നത്. വാലന്‍റൈൻ ദിനം ആഘോഷിക്കുവാൻ പോകുവാൻ പറ്റിയ ഇടങ്ങളിലൊന്ന് ഇവിടുത്തെ ടസ്കനി ആണ്. തീം വെഡ്ഡിങ് ഡെസ്റ്റിനേഷനായി അറിയപ്പെടുന്ന ഇവിടം നിങ്ങളുടെ പ്രണയത്തെ ലോകത്തിനു മുന്നിൽ കാണിക്കുവാൻ തിരഞ്ഞെടുക്കാം. പുൽമേടുകളും മുന്തിരിത്തോപ്പുകളും സൈപ്രസ് മരങ്ങളും ചേരുന്നതാണ് ഇവിടെ എവിടെതിരിഞ്ഞാലും കാണുന്ന കാഴ്ചകൾ. മധ്യ ഇറ്റലിയുടെ ഭാഗമായ ടസ്കനി ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ജന്മസ്ഥലം എന്നാണ് അറിയപ്പെടുന്നത്. കാഴ്ചകൾ കഴിഞ്ഞാൽ രുചിയാണ് ഇവിടുത്തെ ആകർഷണം.

PC:Engjell Gjepali/Unsplash

ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാ

കനാലിലൂടെയുള്ള യാത്രയും പ്രണയം നിറയ്ക്കുന്ന ജീവിതങ്ങളും!! ലോകത്തിലെ റൊമാന്‍റിക് നഗരങ്ങളിലൂ‌ടെകനാലിലൂടെയുള്ള യാത്രയും പ്രണയം നിറയ്ക്കുന്ന ജീവിതങ്ങളും!! ലോകത്തിലെ റൊമാന്‍റിക് നഗരങ്ങളിലൂ‌ടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X