Search
  • Follow NativePlanet
Share
» »വാലന്‍റൈന്‍സ് ദിനം: യാത്രകളെ സ്നേഹിക്കുന്ന പങ്കാളിക്കു നല്കാം അടിപൊളി സമ്മാനങ്ങള്‍

വാലന്‍റൈന്‍സ് ദിനം: യാത്രകളെ സ്നേഹിക്കുന്ന പങ്കാളിക്കു നല്കാം അടിപൊളി സമ്മാനങ്ങള്‍

മുന്നോട്ടുള്ള യാത്രകള്‍ അടിപൊളിയാക്കുവാന്‍ പറ്റിയ കുറച്ച് സമ്മാനങ്ങള്‍ പരിചയപ്പെടാം...

പ്രണയിക്കുന്നവരുടെ ദിനമായ വാലന്‍റൈന്‍സ് ദിനത്തിലേക്ക് ഇനി വളരെ കുറച്ചു ദിവസങ്ങളേയുള്ളൂ. പ്രണയിക്കുവാനും തുറന്നു പറയുവാനും സമ്മാനങ്ങ്‍ നല്കുവാനുമെല്ലാമായി മാറ്റിനിര്‍ത്തിയിരിക്കുന്ന വാലന്റൈന്‍സ് ആഴ്ചയിലെ ദിവസങ്ങളാണിത്. പങ്കാളികള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം സമ്മാനങ്ങള്‍ എന്തു നല്കുമെന്നതിന്‍റെ കണ്‍ഫ്യൂഷനിലായിരിക്കും കുറേപ്പേര്‍ എങ്കിലും. യാത്രകളെ സ്നേഹിക്കുന്ന ഒരാളാണ് കൂടെയുള്ളതെങ്കില്‍ കൂടുതലൊന്നും ആലോചിക്കേണ്ടതില്ല. മുന്നോട്ടുള്ള യാത്രകള്‍ അടിപൊളിയാക്കുവാന്‍ പറ്റിയ കുറച്ച് സമ്മാനങ്ങള്‍ പരിചയപ്പെടാം...

 ടെന്‍റ്

ടെന്‍റ്

പുതിയകാല യാത്രകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള
ഒന്നാണ് ടെന്‍റും ടെന്‍റിലെ താമസവും. അടുത്ത കാലത്തുണ്ടായ അപകടങ്ങളെയും വിവാദങ്ങളെയും തുടര്‍ന്ന് ടെന്റ് താമസത്തിനു വിലക്കുകളുണ്ടെങ്കിലും യാത്രകളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒന്നു കരുതാം. സുരക്ഷിതമായ സ്ഥലങ്ങളലെ ക്യാംപിങ്ങിനും മലകയറ്റത്തിലും ഒക്കെ രണ്ടുപേര്‍ക്കും ഒരുമിച്ച സമയം ചിലവഴിക്കുവാന്‍ ഒരു ടെന്‍റും കൂട്ടാം യാത്രയില്‍.

 ട്രാവല്‍ ബാഗ്

ട്രാവല്‍ ബാഗ്


യാത്രകള്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കു കൊടുക്കുവാന്‍ പറ്റിയ മറ്റൊരു സമ്മാനം ട്രാവല്‍ ബാഗാണ്. യാത്രകള്‍ ഇഷ്ടപ്പ‌െടുന്നവര്‍ക്ക് ഏറ്റവുമധികം ആവശ്യമായി വരുന്ന ഒരു സാധനമായതിനാല്‍ ഏറ്റവും മികച്ചതു തന്നെ വാങ്ങുവാന്‍ നോക്കാം. എപ്പോഴും യാത്രകള്‍ പോകുന്ന ആളാണെങ്കില്‍ കൂടുതല്‍ പോക്കറ്റുകളും സിപ്പുകളുമുള്ള ബാഗ് തന്നെ മേടിക്കാം. സാധനങ്ങള്‍ കൃത്യമായി പാക്ക് ചെയ്യുവാന്‍ ഇത് സഹായിക്കും. ഇന്റര്‍നാഷണല്‍ വാറന്‍റിയുള്ള ബാഗുകളും വിപണിയില്‍ ലഭ്യമാണ്.

ആക്ഷന്‍ ക്യാമറകള്‍

ആക്ഷന്‍ ക്യാമറകള്‍


പങ്കാളിക്ക് സമ്മാനം നല്കുവാന്‍ പണം ഒരു തടസ്സമല്ലെങ്കില്‍ ക്യാമറ സെഷനിലേക്ക് പോകാം. കപ്പിള്‍ എന്ന നിലയില്‍ നിങ്ങള്‍ രണ്ടുപേരുടെയും പാഷന്‍ യാത്രയാണെങ്കില്‍ വില അല്പം കൂടിയാലും കുഴപ്പമില്ല. ഗോ പ്രോ പോലുള്ള മികച്ച ബ്രാന്‍ഡുകള്‍ വിപണിയില്ഡ ലഭ്യമാണ്. യാത്രകളുടെ മനോഹരമായ ഓര്‍മ്മകളെ അടയാളപ്പെടുത്തുവാന്‍ അവ സഹായിക്കും.

യാത്രാ ടിക്കറ്റ്

യാത്രാ ടിക്കറ്റ്


വാലന്‍റൈന്‍സ് ആഘോഷം കുറച്ചധികം സസ്പെന്‍സ് ആക്കണമെങ്കിലും വഴിയുണ്ട്. ഏറെ നാളായി രണ്ടാളും പോകണമെന്ന് ആഗ്രഹിക്കുന്ന ഇടത്തേയ്ക്ക് രണ്ടാള്‍ക്കും സൗകര്യപ്രദമായ ദിവസം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിലെ കൊറോണയുടെ സ്ഥിതി അനുസരിച്ചു വേണം യാത്ര പ്ലാന്‍ ചെയ്യുവാന്‍. റീ ഫണ്ട്, റിട്ടേണ്‍, ടിക്കറ്റ് ക്യാന്‍സലേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ നോക്കി വേണം യാത്ര ടിക്കറ്റ് ബുക്ക് ചെയ്യുവാനും യാത്ര പ്ലാന്‍ ചെയ്യുവാനും

 സൈക്കിള്‍

സൈക്കിള്‍


മടി പിടിച്ചിരിക്കുന്ന ട്രാവല്‍ പാര്‍ട്ണര്‍ ആണ് കൂടെയുള്ളതെങ്കില്‍ കൂടുതലൊന്നും നോക്കേണ്ട, ഒരു സൈക്കിള്‍ തന്നെ മേടിച്ച് നല്കാം. മടി മാറ്റുവാനും ആരോഗ്യം നോക്കുവാനും എളുപ്പത്തില്‍ പുറത്തുപോയി വരുവാനുമെല്ലാം സൈക്കിള്‍ ഉപകരിക്കുകയും ചെയ്യും.

സ്ലീപ് മാസ്ക്

സ്ലീപ് മാസ്ക്


യാത്രകള്‍ രസകരം തന്നെയാണെങ്കിലും ചില സമയത്ത് അവ മടുപ്പിക്കും. വിശ്രമമില്ലാത്ത യാത്രകളാണെങ്കില്‍ പറയുകയും വേണ്ട. യാത്രകളിലെ ഉറക്കം മിക്കപ്പോളും ട്രെയിനിലോ ബസിലോ അല്ലെങ്കില്‍ പ്ലെയിനിലോ ആയിരിക്കും. അങ്ങനെയുള്ളപ്പോള്‍ ഒരു സ്ലീപ് മാസ്ക് കരുതുന്നത് വെളിച്ചമൊന്നും വരാതെ സുഖകരമായി കണ്ണടച്ചു കിടക്കുന്നതിന് സഹായിക്കുന്നു.

വാലന്‍റൈൻ ദിനം: ആഘോഷിക്കുന്നവരറിയണം ഈ ചരിത്രവുംവാലന്‍റൈൻ ദിനം: ആഘോഷിക്കുന്നവരറിയണം ഈ ചരിത്രവും

വാലന്‍റൈൻസ് ദിനം വരവായി...യാത്ര ചെയ്ത് അടിച്ചുപൊളിക്കാംവാലന്‍റൈൻസ് ദിനം വരവായി...യാത്ര ചെയ്ത് അടിച്ചുപൊളിക്കാം

വാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവുംവാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവും

കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!

Read more about: celebrations travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X