Search
  • Follow NativePlanet
Share
» »പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്

പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പൂക്കള്‍ പൂത്തലഞ്ഞു നില്‍ക്കുന്ന താഴ്വര... പ്രകൃതിയൊരുക്കിയിരിക്കുന്ന പൂക്കളമെന്നോ പൂമെത്തയെന്നോ വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഒരിടം.... പുശ്പാവതി നദിയുടെ തീരത്തോടു ചേര്‍ന്ന് കണ്ണെത്താ ദൂരത്തോളം പൂത്തുനില്‍ക്കുന്ന പൂപ്പാടത്തിലൂടെ അങ്ങ് പോകാം... പറഞ്ഞുപറഞ്ഞ് പൂക്കളുടെ താഴ്വരയെക്കുറിച്ചാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന അതേയിടം തന്നെ! സഞ്ചാരികളുടെ ട്രാവല്‍ ലിസ്റ്റില്‍ വാലി ഓഫ് ഫ്ലവേഴ്സിനെ എത്തിക്കുന്ന കാരണങ്ങള്‍ എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? പ്രകൃതിഭംഗിയും കാഴ്ചകളും മാത്രമല്ല ഇതിനു പിന്നിലെ കാരണങ്ങള്‍... ഇതാ വാലി ഓഫ് ഫ്ലവേഴ്സ് സന്ദര്‍ശിക്കുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

അവിചാരിതമായി കണ്ടെത്തിയ ഇടം

അവിചാരിതമായി കണ്ടെത്തിയ ഇടം

പൂക്കളുടെ താഴ്വരയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ആദ്യം പരാമര്‍ശിക്കേണ്ട കാര്യങ്ങളിലൊന്ന് ഇവിടം എങ്ങനെ കണ്ടെത്തി എന്നതാണ്. കാലങ്ങളോളം ഗവേഷകരുടെയും സഞ്ചാരികളുടെയും യാത്രാ പട്ടികയിലോ എന്തിനധികം ഭൂപടത്തില്‍ തന്നെയും ഈ പ്രദേശം അടയാളപ്പെടുത്തിയിട്ടില്ലായിരുന്നു.
ബ്രിട്ടീഷ് പര്‍വ്വതാരോഹകരായ ഫ്രാങ്ക് എസ് സ്മിത്ത്, എറിക് ഷിപ്റ്റണ്‍, ഹോര്‍ഡ്സ്വെര്‍ത്ത് എന്നിവര്‍ 1931 ല്‍ വഴിതെറ്റി ഇവിടെ എത്തിയതോടെയാണ് ഈ പ്രദേശത്തിന്‍റെ തലവര മാറുന്നത്. ഹിമാലയത്തിലെ കോമറ്റ് കൊടുമു‌ടി അളക്കുവാന്‍ പോയ മൂവരും തിരികെ വരുന്ന വഴിയില്‍ വഴിതെറ്റി ഇവിടേക്ക് എത്തിപ്പെടുകയായിരുന്നു. തെറ്റിപ്പോയ വഴി അവരെ എത്തിച്ചത് അളവില്ലാത്ത പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു താഴ്വരയിലേക്കായിരുന്നു. വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്വര എന്നപേര് ഈ താഴ്വരയ്ക്കിടുവാന്‍ അധികമൊന്നും അവര്‍ക്കാലോചിക്കേണ്ടി വന്നില്ല. എന്നാല ഇതിനു മുന്നേ മറ്റൊര സംഭവം കൂടി പരാമര്‍ശിക്കേണ്ടതായുണ്ട്. 1862 ല്‍ കേണ്‍ എഡ്മണ്ട് സ്മിത്ത് ആണ് പുഷ്പാവതി റിവര്‍ വാലി കണ്ടെത്തുന്നത്. പിന്നീട് ഫ്രാങ്ക് എസ് സ്മിത്ത് വാലി ഓഫ് ഫ്ലവേഴ്സ് എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്.

PC:Alosh Bennett

മറ്റൊരു ലോകത്ത് എത്തിയപോലെ

മറ്റൊരു ലോകത്ത് എത്തിയപോലെ

സന്ദര്‍ശകരെ ശരിക്കും മറ്റൊരു ലോകത്ത് എത്തിക്കുന്ന പ്രതീതിയാണ് വാലി ഓഫ് ഫ്ലവേഴ്സ് നല്കുന്നത്. ഭൂന്തര്‍ വാലിയില്‍ 3658 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മുന്നോട്ടു പോകും തോറും നമ്മളെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും. 87.50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എട്ടു കിലോമീറ്റര്‍ നീളത്തിലും രണ്ട് കിലോമീറ്റര്‍ വീതിയിലും വ്യാപിച്ചു കിടക്കുന്ന ഇവിടം വെള്ളച്ചാട്ടങ്ങളാലും പച്ചപ്പുകളാലും സമൃദ്ധമാണ്. ഗോവിന്ദഘട്ടില്‍ നിന്നും മുകളിലേക്ക് കയറുമ്പോഴാണ് വ്യത്യസ്തമായ കാഴ്ചകള്‍ തേടിയെത്തുന്നത്.
PC:Manas Jaitly

മറ്റൊരു ലോകത്ത് എത്തിയപോലെ

മറ്റൊരു ലോകത്ത് എത്തിയപോലെ

സന്ദര്‍ശകരെ ശരിക്കും മറ്റൊരു ലോകത്ത് എത്തിക്കുന്ന പ്രതീതിയാണ് വാലി ഓഫ് ഫ്ലവേഴ്സ് നല്കുന്നത്. ഭൂന്തര്‍ വാലിയില്‍ 3658 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മുന്നോട്ടു പോകും തോറും നമ്മളെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും. 87.50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എട്ടു കിലോമീറ്റര്‍ നീളത്തിലും രണ്ട് കിലോമീറ്റര്‍ വീതിയിലും വ്യാപിച്ചു കിടക്കുന്ന ഇവിടം വെള്ളച്ചാട്ടങ്ങളാലും പച്ചപ്പുകളാലും സമൃദ്ധമാണ്. ഗോവിന്ദഘട്ടില്‍ നിന്നും മുകളിലേക്ക് കയറുമ്പോഴാണ് വ്യത്യസ്തമായ കാഴ്ചകള്‍ തേടിയെത്തുന്നത്.
PC:Manas Jaitly

ഒറ്റയ്ക്കു പോകുവാന്‍ പറ്റിയ യാത്ര

ഒറ്റയ്ക്കു പോകുവാന്‍ പറ്റിയ യാത്ര

ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട ട്രക്കിങ്ങുകളിലൊന്നായാണ് വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ്ങിനെ പല സഞ്ചാരികളും കണക്കാക്കുന്നത്. മാത്രമല്ല, സോളോ ട്രക്കിങ്ങിനായാലും വളരെ എളുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന ഇടം കൂടിയാണത്. എന്നാല്‍ ഇവിടുത്തെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യണമെങ്കില്‍ പാക്കേജ് വഴി പോകുന്നതായിരിക്കും ഉചിതം. പുല്‍ന, ഭൂന്തര്‍, ഗ്യാന്‍ചരിയ തുടങ്ങിയ ഇടങ്ങളില്‍ ബജറ്റ് സ്റ്റേകളും ലക്ഷ്വറി സ്റ്റേകളും ലഭ്യമാണ്.

എല്ലാവരും ഇഷ്‌ടപ്പെടുന്നയിടം

എല്ലാവരും ഇഷ്‌ടപ്പെടുന്നയിടം

ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും ഇഷ്ടപ്പെടുന്നതെല്ലാം ലഭിക്കുന്ന ഒരു ലക്ഷ്യസ്ഥാനമാണ് പൂക്കളുടെ താഴ്വരയുടേത്. പ്രകൃതി സ്നേഹികള്‍, ബോട്ടാണിസ്റ്റുകള്‍, ഫോ‌ട്ടോഗ്രാഫര്‍മാര്‍, ട്രക്കിങ് നടത്തുന്നവര്‍, ശാസ്ത്രജ്ഞര്‍, സോളോ ട്രാവലേഴ്സ്, ഡോക്യുമെന്‍ററി ഫിലം മേക്കേഴ്സ്, എന്നിങ്ങനെ വാലി ഓഫ് ഫ്ലവേഴ്സിനെ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ നിരവധിയുണ്ട്.
PC:Naresh Chandra

 ബ്രഹ്മകമലം പൂക്കുന്നയിടം

ബ്രഹ്മകമലം പൂക്കുന്നയിടം

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രത്യേകതകളുള്ള പുഷ്പമാണ് ബ്രഹ്മകമലം. ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുഷ്പം ബ്രഹ്മാവിന്റെ പുഷ്പമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പുഷ്പം കണ്ടാല്‍ കാണുന്നവരുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കുമെന്നും വിശ്വാസമുണ്ട്.വര്‍ഷത്തിലൊരിക്കല്‍ മാത്രം രാത്രി കാലത്താണ് ബ്രഹ്മകമലം വിടരാറുള്ളത്. ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളാണ് ബ്രഹ്മകമലത്തിന്‍റെ വാസസ്ഥാനം.
ഉത്തരാഖണ്ഡിന്‍റെ ദേശീയ പുഷ്പമായ ബ്രഹ്മകമലം ഇവിടെ 3500 മുതല്‍ 4500 അടി വരെ ഉയരത്തിലെ പ്രദേശത്ത് പൂക്കാറുണ്ട്.
PC:wikimedia

ഹിമാലയത്താല്‍ ചുറ്റപ്പെട്ട്

ഹിമാലയത്താല്‍ ചുറ്റപ്പെട്ട്

ഹിമാലയത്തിലെ മലനിരകളാല്‍ ചുറ്റപ്പെട്ട കി‌ടക്കുന്ന ഈ പ്രദേശത്തിന്റെ ഭംഗിയെ ഒരിക്കലും വാക്കുകളില്‍ ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കില്ല. പച്ചപ്പും മഞ്ഞും മാറിമാണി വരുന്ന പര്‍വ്വതതലപ്പുകളുടെ കാഴ്ചകള്‍ ഇവിടെ നിന്നും ലഭിക്കും.
PC:Guptaele

 ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം

ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം

എത്ര പകര്‍ത്തിയാലും കൊടിതീരാത്തത്ര കാഴ്തകള്‍ പൂക്കളുടെ താഴ്വരയിലുണ്ട്. അതുകൊണ്ടു തന്നെ ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം എന്നാണിവിടം അറിയപ്പെടുന്നത്. ശരിക്കും സ്വപ്നം യാഥാര്‍ത്ഥ്യമായത്ര സന്തോഷമായിരിക്കും ഇവിടേക്കുള്ല ഓരോ യാത്രയും ഓരോരുത്തര്‍ക്കും നല്കുന്നത്. ഒരു ദിവസം മതിയാവില്ല ഇവിടുത്തെ കാഴ്ചകള്‍ മുഴുവനായും പകര്‍ത്തുവാന്‍.

ഹേമകുണ്ട് സാഹിബ് ഗുരുദ്വാര

ഹേമകുണ്ട് സാഹിബ് ഗുരുദ്വാര

സിക്ക് മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ ആരാധനാ സ്ഥലങ്ങളില്‍ ഒന്നാണ് ഹേമകുണ്ട് സാഹിബ് ഗുരുദ്വാര. ഇവിടുത്തെ പരിശുദ്ധവും ശാന്തവുമായ അന്തരീക്ഷവും ഗുരുദ്വാരയില്‍ നിന്നും ലഭിക്കുന്ന പ്രസാദവും യാത്രികരുടെ വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്നു. ഗാഞ്ചരിയയില്‍ നിന്നും വാലി ഓഫ് ഫ്ലവേഴ്സിലേക്കുള്ള യാത്ര രണ്ടായി തിരിയുന്നു. ഒന്ന് ഹേമകുണ്ട് സാഹിബ് ഗുരുദ്വാരയിലേക്കും അടുത്തത് വാലി ഓഫ് ഫ്ലവര്‍ ട്രക്കിങ്ങിലേക്കും. തീര്‍ച്ചയായും ഹേമകുണ്ട് സാഹിബ് ഗുരുദ്വാരയിലേക്കുള്ല യാത്ര നിങ്ങളുടെ ട്രക്കിങ്ങില്‍ ഉള്‍പ്പെ‌ടുത്തിയില്ലെങ്കില്‍ അത് വലിയൊരു നഷ്ടമായി തീര്‍ന്നേക്കാം.

പ്രകൃതിയോടൊത്തുള്ള സമയം

പ്രകൃതിയോടൊത്തുള്ള സമയം

പൂക്കളുടെ താഴ്വരയിലൂടെയുള്ള ഓരോ കാല്‍വെയ്പ്പും നിങ്ങളെ പ്രകൃതിയോട് ഓരോ ചുവട് അടുത്തെത്തിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയോടൊത്ത് സമയം ചിലവഴിക്കുവാനും തിരക്കുകളില്‍ നിന്നെല്ലാം മാറി നിങ്ങള്‍ക്കായി കുറച്ചധികം സമയം മാറ്റിവയ്ക്കുവാനുമെല്ലാം ഈ യാത്ര നിങ്ങളെ സഹായിക്കും.

 2022 ലെ ട്രക്കിങ്

2022 ലെ ട്രക്കിങ്

2022 ല്‍ വാലി ഓഫ് ഫ്ലവേവ്സ് സഞ്ചാരികള്‍ക്കായി ജൂണ്‍ ഒന്നു മുതല്‍ തുറന്നു കൊടുക്കും. ഒക്ടോബര്‍ 31 വരെയായിരിക്കും ഈ വര്‍ഷത്തെ സന്ദര്‍ശനത്തിനുള്ള സമയം.
2022ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെ സാധാരണ ഗതിയില്‍ ഇവിടെ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സമയമാണ്. അതിനാല്‍ ആ സമയത്താണ് സന്ദര്‍ശിക്കുവാന്‍ പ്ലാന്‍ ചെയ്യുന്നതെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടു വരികയായിരിക്കും നല്ലത്.

മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്രമഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്ര

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര<br />ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X