Search
  • Follow NativePlanet
Share
» »ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!

ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!

വയനാടിന്റെ കാർഷിക ജീവിതങ്ങൾക്ക് അന്നും ഇന്നും ഒരുപോലെ കൂടെനിന്നിരുന്ന ഒരൊറ്റ ഇടമേയുള്ളൂ. ആധുനികതയും വികസനങ്ങളും നാടിന്റെ മുക്കിലും മൂലയിലും എത്തിയപ്പോഴും കൈവിട്ടു പോകാതെ പാരമ്പര്യത്തെ കൂട്ടു പിടിക്കുന്ന വള്ളിയൂർക്കാവ്. കാലത്തെ അടയാളപ്പെടുത്തുമ്പോൾ പോലും സൂചികയായി നിലനിന്നിരുന്ന വള്ളിയൂർക്കാവ് താഴെഭഗവതി ക്ഷേത്രം ഒരു നാടിന്റെ തുടിപ്പുകൾ പതിറ്റാണ്ടുകളായി സൂക്ഷിക്കുന്ന കേന്ദ്രസ്ഥാനം കൂടിയാണ്. വയനാട്ടിലെ ഗോത്രജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ഇവിടം ഇന്നും കാത്തുസൂക്ഷിക്കുന്ന ചില ആചാരങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. വള്ളിയൂർക്കാവിന്റെ വിശേഷങ്ങളിലേക്ക്!!

എവിടെയാണ് വള്ളിയൂർക്കാവ്

എവിടെയാണ് വള്ളിയൂർക്കാവ്

വയനാട്ടിൽ മാനന്തവാടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ വള്ളിയൂർക്കാവ് എന്ന സ്ഥലത്താണ് വള്ളിയൂർക്കാവ് താഴെഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വള്ളിയൂർക്കാവിലമ്മ

വള്ളിയൂർക്കാവിലമ്മ

ആദിപരാശക്തിയായ ദുർഗ്ഗാ ദേവിയെ മൂന്നു ഭാവങ്ങളിൽ ആരാധിക്കുന്ന പുരാതന ക്ഷേത്രമാണ് വള്ളിയൂർക്കാവ്. ആദിപരാശക്തിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിക്ക് വനദുർഗ്ഗ, ഭദ്രകാളി, ജലദുർഗ്ഗ എന്നീ മൂന്നു ഭാവങ്ങളാണുള്ളത്. വയനാട്ടിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.

PC:Prof tpms

ആഘോഷങ്ങളുടെ കൊട്ടിക്കലാശം

ആഘോഷങ്ങളുടെ കൊട്ടിക്കലാശം

വയനാട്ടിലെ ഗോത്ര ഉത്സവങ്ങളുടെ ഏറ്റവും അവസാനം തീരുന്നതാണ് വളളിയൂർക്കാവിലേത്. ഏറ്റവും ഒടിവിലായി അവസാനിക്കുന്ന ഇവിടുത്തെ ആറാട്ട് കഴിഞ്ഞാൽ പിന്നെ ഇടിച്ചുകുത്തി പെയ്യുന്ന കാലവർഷത്തെ കാത്തിരിക്കുക എന്നതാണ് പഴമക്കാർ ചെയ്ചിരുന്നത്. വയനാടിന്റെ ഒരു കാർഷിക കലണ്ടർ എന്നു കൂടിയും വള്ളിയൂർക്കാവ് ആറാട്ടിനെ വിശേഷിപ്പിക്കാം.

PC:Vinayaraj

മൂപ്പൻമാർ കൊടിയേറ്റ് നടത്തുന്ന ഉത്സവം

മൂപ്പൻമാർ കൊടിയേറ്റ് നടത്തുന്ന ഉത്സവം

വയനാട്ടിലെ ആദിവാസി ഗോത്രങ്ങളുടെ ഏറ്റവും വലിയ ആഘോഷവും ഒത്തുചേരലും നടക്കുന്ന ഇവിടുത്ത ഉത്സവത്തിന്‍റെ ഒരുക്കങ്ങളിൽ ഇവരുടെ സാന്നിധ്യവും പങ്കും ശ്രദ്ധേയമാണ്. ആദിവാസികളുടേതു കൂടിയായ ഈ ഉത്സവത്തിനു കൊടിയേറ്റു നടത്തുന്നത് ആദിവാസി ഗോത്രമൂപ്പൻമാരാണ്. ഇത്തരത്തിലൊരു ആചാരം നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.

PC:keralatourism

14 ദിവസം നീണ്ടു നിൽക്കുന്ന വള്ളിയൂർക്കാവ് ആറാട്ട്

14 ദിവസം നീണ്ടു നിൽക്കുന്ന വള്ളിയൂർക്കാവ് ആറാട്ട്

വയനാട്ടിലെ ഗോത്രവർഗ്ഗക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണല്ലോ. വയനാട്ടിലെ ഗോത്രവര്‍ഗ്ഗക്കാരുടെ തനത് ഉത്സവം എന്നും ഇതറിയപ്പെടുന്നു. ആറാട്ടുത്സവം നടക്കുന്ന 14 ദിവസവും രാത്രിയിൽ ഇവിടെ കളമെഴുത്തു പാട്ടും മറ്റും നടക്കാറുണ്ട്.

PC:Vinayaraj

വള്ളിയൂർക്കാവ് ആറാട്ട്

വള്ളിയൂർക്കാവ് ആറാട്ട്

മീനം ഒന്നിന് കൊടിയേറുന്ന ഇവിടുത്ത ഉത്സവം അന്നും ഇന്നും വയനാട്ടിലെ ഏറ്റവും പ്രശസ്തമായ ഉത്സവമാണ്. എല്ലാ ദിക്കുകളിൽ നിന്നും എത്തുന്ന ഗോത്രവര്‍ഗ്ഗക്കാർ 14 ദിവസവും ഇവിടെ ചെലവഴിച്ചാണ് മടങ്ങിയിരുന്നത്.

PC:Challiyan

വള്ളിയൂർക്കാവ് ചന്ത

വള്ളിയൂർക്കാവ് ചന്ത

ഒരു വർഷത്തെ സമ്പാദ്യം മുഴുവനും മടിശ്ശീലയിലൊതുക്കിയാണ് വർഷങ്ങള്‌‍ക്കു ശേഷവും ഇവിടെ ഗോത്രവർഗ്ഗക്കാരുൾപ്പെടെയുള്ളവർ എത്തുന്നത്. കത്തി മുതൽ കലപ്പ വരെയും വീട്ടാവശ്യത്തിനും കൃഷി ആവശ്യത്തിനുമുള്ള സാധനങ്ങളെല്ലാം ഇവിടെ നിന്നു മാത്രം വാങ്ങിയിരുന്ന !ഒരു കാലവും വയനാട്ടിലെ ഗോത്രവിഭാഗക്കാർക്കുണ്ടായിരുന്നു. അടുത്ത കൊല്ലത്തെ ആറാട്ട് വരെ വേണ്ട വീട്ടുപകരണങ്ങളും മറ്റു സാധനങ്ങളുമെല്ലാം ഇവിടെ നിന്നും വാങ്ങി സൂക്ഷിക്കുന്ന ഒരു രീതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്.

PC:Vinayaraj

 ജാതിക്കും മതത്തിനും ഇവിടെ സ്ഥാനമില്ല

ജാതിക്കും മതത്തിനും ഇവിടെ സ്ഥാനമില്ല

ജാതിക്കും മതത്തിനും ഇവിടെ സ്ഥാനമില്ല
ജാതിക്കും മതത്തിനും ജന്മിയെന്നോ അടിയാളനെന്നോ വേർതിരിവില്ലാതെ മനുഷ്യരായും സഹജീവികളായും മാത്രം ആളുകളെ കണ്ടുകൊണ്ടിരുന്ന ഇടം കൂടിയായിരുന്നു വള്ളിയൂർക്കാവ് ആറാട്ടും ഉത്സവവും. ആദിവാസികളിലെ പണിയ വിഭാഗക്കാരുടെ ഈ ഉത്സവത്തിന് ജന്മിമാരും പിന്നീട് കുടിയേറ്റക്കാരും ഒക്കെ എത്തുന്നത് ഇവിടെ നിന്നിരുന്ന സാഹോദര്യം ഒന്നുകൊണ്ട് മാത്രമാണ്.

PC:Vinayaraj

അടിമകളെ വിറ്റിരുന്ന ഇടം

അടിമകളെ വിറ്റിരുന്ന ഇടം

ആദിവാസികളുടെ ഒത്തുചേരലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമായിരുന്ന ഇവിടം ജന്മിമാർ അടിമകളെ കണ്ടെത്തിയിരുന്ന സ്ഥലം കൂടിയായിരുന്നു. കാർഷിക വേലകൾക്കായി കരുത്തുള്ള അടിമകളെ ജന്മിനാർ ഇവിടെ ക്ഷേത്രത്തിനു മുന്നിൽവെച്ചാണ് പണം കൊടുത്ത് കരാറുറപ്പിച്ച് വാങ്ങിയിരുന്നത്. വള്ളിയൂരമ്മയുടെ മുന്നിൽവെച്ച് പ്രതിജ്ഞ ചെയ്ത് വാങ്ങിയിരുന്നതിനാൽ കരാർ ലംഘിക്കാത്തവരായിരുന്നു ഇവർ.

PC:Vinayaraj

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വയനാട് മാനന്തവാടിയ്ക്ക് സമീപമാണ് വള്ളിയൂർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും കൽപ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾ ലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾ

വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ് ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

ചെളിയിലെ ദേവി വിഗ്രഹം മുതൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം വരെ...പാലക്കാട്ടെ ക്ഷേത്രങ്ങൾ ഇതാണ്!!ചെളിയിലെ ദേവി വിഗ്രഹം മുതൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം വരെ...പാലക്കാട്ടെ ക്ഷേത്രങ്ങൾ ഇതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X