Search
  • Follow NativePlanet
Share
» »ഗുജറാത്തിലേക്ക് പോകാം...ഇതാ വൽസാഡ് കാത്തിരിക്കുന്നു

ഗുജറാത്തിലേക്ക് പോകാം...ഇതാ വൽസാഡ് കാത്തിരിക്കുന്നു

പാർസി വംശജർ ആദ്യം എത്തിച്ചേർന്ന ഇടമായ വൽസാഡിന് ചരിത്രത്തിനോട് ചേർന്നു കിടക്കുന്ന കഥകൾ ഒട്ടേറെ പറയുവാനുണ്ട്.

മലയാളികൾ അധികമൊന്നും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരു നാട്...ആൽമരങ്ങളുടെ പേരിൽ അറിയപ്പെടുന്ന കടൽത്തീരവും അവിടുത്തെ മനോഹരമായ കാഴ്ചകളും... പറഞ്ഞു വരുനന്ത് തമിഴ്നാട്ടിലേയോ കർണ്ണാടകത്തിലേയോ ഏതെങ്കിലുമൊരു കടൽത്തീരമായിരിക്കും എന്നു തോന്നിന്നില്ലേ...തെറ്റിപ്പോയി... കുട്ടികളെയും കുടുംബത്തെയും ഒക്കെകൊണ്ട് അടിച്ചുപൊളിക്കുവാൻ പറ്റിയ ഒരിടമാണ് ഗുജറാത്തിലെ വൽസാഡ്. പാർസി വംശജർ ആദ്യം എത്തിച്ചേർന്ന ഇടമായ വൽസാഡിന് ചരിത്രത്തിനോട് ചേർന്നു കിടക്കുന്ന കഥകൾ ഒട്ടേറെ പറയുവാനുണ്ട്. വൽസാഡിന്റെ വിശേഷങ്ങളിലേക്ക്!!

വൽസാഡ്

വൽസാഡ്

ഗുജറാത്തിലെ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന നാടാണ് വൽസാഡ്. ചരിത്രത്തോട് ചേർന്നു കിടന്ന് ഏതു തരത്തിലുള്ള സഞ്ചാരികളേയും ആകർഷിക്കുന്ന ഈ നാടിന്റെ വിശേഷങ്ങൾ വായിക്കാം...

PC:Superfast1111

ആൽമരങ്ങളുടെ നാട്

ആൽമരങ്ങളുടെ നാട്

വൽസാഡ് എന്ന പേര് വാഡ്സാൽ എന്ന വാക്കിൽ നിന്നുമാണ് വരുന്നത്. ആൽമരം എന്നാണ് ഇതിനർഥം. ഈ പ്രദേശം പണ്ടു മുതലേ തന്നെ ആൽമരങ്ങളാൽ സമൃദ്ധമായ ഒരിടമായിരുന്നു ഇത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത് ബുൽസാർ എന്ന പേരിലായിരുന്നു.

PC: SpietiRaj

തിത്ഹാൽ ബീച്ച്

തിത്ഹാൽ ബീച്ച്

ഗുജറാത്തിന്റെ മറൈൻ ഡ്രൈവ് എന്നറിയപ്പെടുവ്വ ഇടമാണ് തിത്ഹാൽ ബീച്ച്ബീച്ചിന്റെ കാഴ്ചകള്‍ ആസ്വദിക്കുക എന്നതിലുപരിയായി സമയം ചെലവഴിക്കുവാനാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്. പ്രദേശവാസികളുടെ പ്രിയപ്പെട്ട ഔട്ടിങ്ങ് കേന്ദ്രങ്ങളിലൊന്നുകൂടിയാണിത്. പ്രാദേശിക ഭക്ഷണങ്ങൾ, വാട്ടർ സ്പോർട്സുകൾ, തുടങ്ങിവ അറിയുവാനും ആസ്വദിക്കുവാനും പറ്റിയ ഇടം കൂടിയാണിത്. വൃത്തിയിൽ സംരക്ഷിക്കപ്പെടുന്ന ഗുജറാത്തിലെ ഒരു ബീച്ചും കൂടിയാണിത്. തീരത്തോട് ചേർന്നുള്ള ക്ഷേത്രങ്ങളും ഇതിന്റെ ഭാഗമാണ്.

PC: Prky21

സ്വാമി നാരായൺ ക്ഷേത്രം

സ്വാമി നാരായൺ ക്ഷേത്രം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളും തീർഥാടകരും ചരിത്ര പ്രേമികളും ഒക്കെ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടുത്തെ സ്വാമി നാരായൺ ക്ഷേത്രം. തിത്ഹാൽ ബീച്ചിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിർമ്മാണത്തിലെ പ്രത്യേകത കൊണ്ടാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ചെറി ചെറിയ കൊത്തുപണികളാലും വിഗ്രഹങ്ങളാലും ഒക്കെ സമ്പന്നമാണ് ഈ ക്ഷേത്രം.

PC: Pnprince

ശ്രീ സായ്ബാബാ ക്ഷേത്രം

ശ്രീ സായ്ബാബാ ക്ഷേത്രം

തിത്ഹാൽ ബീച്ചിന്റെ മറ്റൊരു വശത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീ സായ്ബാബാ ക്ഷേത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സായ് ഭക്തർ തീർഥാടനത്തിന്ഡറെ ഭാഗമായി ഇവിടെ എത്താറുണ്ട്. യാതൊരു ബഹളങ്ങളുമില്ലാത്ത ശാന്തമായ അന്തരീക്ഷമാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികൾക്ക് കളിക്കുവാനായി ഇവിടെ പ്രത്യേക സൗകര്യങ്ങളുണ്ട്.

PC: Krupasindhu Muduli

പർനേരാ കോട്ട

പർനേരാ കോട്ട

മറാത്ത വംശത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജിയുടെ കോട്ടയാണ് പർനേരാ കോട്ട. മിക്ക ഭാഗങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണെങ്കിലും ചിതറിക്കിടക്കുന്ന ഈ കോട്ട കാണാൻ നിരവധി ആളുകൾ എത്താറുണ്ട്. മൗണ്ട് പർനേരയുടെ മുകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മഹത്തായ ഒരു ചരിത്രത്തിന്റെ എല്ലാ അടയാളങ്ങളും പാതിയും തകർന്ന നിലയിലാണെങ്കിലും ഇവിടെ കാണാം. ഒരു ഹൈന്ദവ രാജാവ് നിർമ്മിച്ച ഈ കോട്ട കാലക്രമേണ ശിവജിയുടെ കൈകളിൽ എത്തിപ്പെടുകയായിരുന്നു.
Pc: Sandeep Patel
https://commons.wikimedia.org/w/index.php?curid=59952484

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മേയ് മുതൽ ജൂലൈ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ഈ സമയങ്ങളിൽ ഇവിടെ 25 ഡിഗ്രി മുതൽ 30 ഡിഗ്രിവരെയായിരിക്കും താപനില.

PC:Raman Patel

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഇവിടെ ഏറ്റവും അടുത്തുള്ള വിമാനത്താവളം സൂററ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 64 കിലോമീറ്റർ അകലെയാണ് വൽസാഡുള്ളത്. ട്രെയിനിനു വരുന്നവർക്ക് വൽസാഡ് തന്നെ റെയിൽവേ സ്റ്റേഷനുണ്ട്.

മഴയെത്തുംമുൻപേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക് മഴയെത്തുംമുൻപേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

വിശ്വാസിയെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച്!<br />വിശ്വാസിയെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച്!

ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X