Search
  • Follow NativePlanet
Share
» »ഫ്രഞ്ച് ആധിപത്യത്തിന്റെ അടയാളങ്ങളുള്ള വിഷ്ണു ക്ഷേത്രം

ഫ്രഞ്ച് ആധിപത്യത്തിന്റെ അടയാളങ്ങളുള്ള വിഷ്ണു ക്ഷേത്രം

പോണ്ടിച്ചേരിയുടെ അടയാളങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം...

ഫ്രഞ്ചുകാർ കയ്യടക്കിവാണ് നാട്ടിൽ അധിനിവേശത്തെയും ആധിപത്യത്തെയും തെല്ലും വിലകല്പിക്കാതെ തലയുയർത്തി നിൽക്കുന്ന ഒരു ക്ഷേത്രം. ചുറ്റിലുമുള്ള കാഴ്ചകളെല്ലാം ആധുനികതയുടെ ഫ്രെയിം അണിഞ്ഞപ്പോൾ ഇതിലൊന്നും പെടാതെ നിൽക്കുകയാണ് പോണ്ടിച്ചേരിയെന്ന പുതുച്ചേരിയിലെ വരദരാജ പെരുമാൾ ക്ഷേത്രം. പോണ്ടിച്ചേരിയുടെ അടയാളങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം...

വരദരാജ പെരുമാൾ ക്ഷേത്രം

വരദരാജ പെരുമാൾ ക്ഷേത്രം

വേദപുരീശ്വരർ ക്ഷേത്രമെന്നും വരദരാജർ ക്ഷേത്രമെന്നും ഒക്കെ അറിയപ്പെടുന്ന വരദരാജ പെരുമാൾ ക്ഷേത്രം വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ്. ദ്രാവിഡ വാസ്തുവിദ്യയിൽ എഡി 490 കളിൽ നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. തീർച്ചായയും കണ്ടിരിക്കേണ്ട ഒരു നിർമ്മാണരീതിയാണ് ഈ ക്ഷേത്രത്തിനുള്ളത് എന്നതിനാൽ പോണ്ടിച്ചേരിയിലെത്തുന്നവരുടെ ഒരു പ്രധാന സന്ദർശന കേന്ദ്രം കൂടിയാണിത്. ചോളരാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രം പിന്നീട് പാണ്ഡ്യരാജാക്കന്മാർ പുനർനിർമ്മിക്കുകയായിരുന്നു.

PC:Ssriram mt

ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും

ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും

പാണ്ഡ്യരാജാക്കന്മാർക്കു ശേഷം ക്ഷേത്രം എത്തിപ്പെട്ടത് ഫ്രഞ്ച് ഭരണാധികാരികളുടെ കൈകളിലായിരുന്നു. 17-ാം നൂറ്റാണ്ടിലായിരുന്നു ഇത്. അങ്ങനെ ഫ്രഞ്ചുകാരുടെ കൈവശമെത്തിയ സമയത്താണ് ക്ഷേത്രം ഏറെക്കുറെ നശിപ്പക്കപ്പെടുന്നത്. കൃത്യമായ മേൽനോട്ടമില്ലായ്മയും പിന്നെ ഭരണാധികാരികളുടെ കുഴപ്പങ്ങളും കാരണം വരദരാജ ക്ഷേത്രവും സമീപത്തുള്ള മറ്റുചില ക്ഷേത്രങ്ങളും ഏറെക്കുറെ നശിപ്പിക്കപ്പെട്ടു. ഇത് കൂടാതെ മുസ്ലാം പടയോട്ടങ്ങളിലും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങൾ തകർക്കപ്പെട്ടു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കൊള്ളയടിക്കപ്പെട്ടു എന്നും ചരിത്രം പറയുന്നു.

PC:Sricharan

നിർമ്മാണം

നിർമ്മാണം

തീർച്ചയായും കണ്ടിരിക്കേണ്ട ഒരി കാഴ്ച തന്നെയാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. അഞ്ച് നിലകളുള്ള രാജഗോപുരവും വരദരാജ പെരുമാൾ നിൽക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠയും ക്ഷേത്രത്തിലെ കൊത്തുപണികളും ആരാധനാ മണ്ഡപത്തിലെ ധ്വജപാലകരും ഒക്കെ ഇതിനെ വ്യത്യസ്തമാക്കുന്നു.
PC:Ssriram mt
https://commons.wikimedia.org/wiki/Category:Varadaraja_Perumal_Temple,_Pondicherry#/media/File:Varadharajaperumal_temple,_Puducherry_(2).jpg

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ചെന്നൈയിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും പോണ്ടിച്ചേരി റെയിൽവേ സ്റ്റേഷനിലേക്ക് വന്ന് ഇവിടെ നിന്നും ക്ഷേത്രത്തിലെത്താം. പോണ്ടിച്ചേരി ബസ് സ്റ്റേഷൻ ക്ഷേത്രത്തിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിലാണ്.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയവും ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയവുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

അനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രംഅനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രം

ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X