Search
  • Follow NativePlanet
Share
» »വരമഹാലക്ഷ്മി പൂജ 2020: ഐശ്വര്യത്തിനായി ഈ ക്ഷേത്രങ്ങള്‍

വരമഹാലക്ഷ്മി പൂജ 2020: ഐശ്വര്യത്തിനായി ഈ ക്ഷേത്രങ്ങള്‍

വരമഹാലക്ഷ്മി പൂജ 2020: ഐശ്വര്യത്തിനായി ഈ ക്ഷേത്രങ്ങള്‍

ഐശ്വര്യത്തിന്‍റെ ദേവതയാണ് ലക്ഷ്മി. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. ജീവിതത്തില്‍ ഐശ്വര്യം നേടുവാന്‍ ലക്ഷ്മിയോ‌ട് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. പല ക്ഷേത്രങ്ങളിലും പ രൂപത്തിലും ഭാവത്തിലും ഒക്കെയായാണ് ദേവിയെ ആരാധിക്കുന്നത്. ജീവിതത്തില്‍ ലക്ഷ്മി വന്നു കയറിയാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല എന്നാണല്ലോ ചെല്ലുകള്‍ പറയുന്നത്. എല്ലാ നല്ലതിന്‍റെയും ദേവതയായ ലക്ഷ്മിക്ക് വേണ്ടിയുള്ള ദിവസമാണ് വരമഹാലക്ഷ്മി പൂജാ നാള്‍. അന്നേ ദിവസം ലക്ഷ്മിയോട് പ്രാര്‍ത്ഥിച്ച് പ്രത്യേക പൂജകള്‍ ചെയ്താല്‍ ജീവിതത്തില്‍ ഐശ്വര്യം വരുമത്രെ. ഇതാ ഇന്ത്യയിലെയും ഒപ്പം കേരളത്തിലെയും പ്രധാന ലക്ഷ്മി ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ലക്ഷ്മി നാരായണ ക്ഷേത്രം ഡല്‍ഹി

ലക്ഷ്മി നാരായണ ക്ഷേത്രം ഡല്‍ഹി

ബിര്‍ളാ മന്ദിര്‍ എന്നറിയപ്പെടുന്ന ലക്ഷ്മി നാരായണ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ലക്ഷ്മി ക്ഷേത്രങ്ങളിലൊന്നാണ്. ബി ആര്‍ ബിര്‍ളയും വിജയ് ത്യാഗിയും ചേര്‍ന്ന് 1939 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ലക്ഷ്മിക്കും വിഷ്ണുവിനും ഒരുപോലെ പ്രാധാന്യമുളളതാണ് ഈ ക്ഷേത്രം. മഹാത്മാ ഗാന്ധി ഉദ്ഘാടനം നിര്‍വ്വഹിച്ച ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ഡെല്‍ഹിയിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നും ഇതാണ്. ദീപാവലി ദിവസവും കൃഷ്ണ ജന്മാഷ്ടമി നാളിലുമാണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്ന സമയം. ഗണേശന്‍, ശിവന്‍, ഹനുമാന്‍, ദുര്‍ഗ്ഗാ ദേവി തുടങ്ങിയവരെ ആരാധിക്കുന്ന ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്.

PC:Ashishbhatnagar72

വെല്ലൂര്‍ സുവര്‍ണ്ണ ക്ഷേത്രം

വെല്ലൂര്‍ സുവര്‍ണ്ണ ക്ഷേത്രം

തമിഴ്നാട്ടിലെ വെല്ലൂരില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് വെല്ലൂര്‍ സുവര്‍ണ്ണ ക്ഷേത്രം. ശ്രീകോവിലും ക്ഷേത്രഗോപുരവും പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം വിശ്വാസികളെ അമ്പരപ്പിക്കുമെന്നതില്‍ സംശയമില്ല. മലൈകോടി എന്ന കുന്നിനു മുകളില്‍ ശ്രീ ചക്രത്തിന്റെ രൂപത്തിനുള്ളിലായാണ് ഈ ക്ഷേത്രമുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്മി ദേവി ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.
Ag1707

കോലാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം

കോലാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം

മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ലക്ഷ്മി ക്ഷേത്രമാണ് കോലാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം. ഒരു ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നു കൂടിയായ ഈ ക്ഷേത്രം വിശ്വാസികളുടെ ഇടയില്‍ ഏറ്റവും പ്രസിദ്ധം കൂടിയാണ്. തന്റെ പത്നിയുടെ ഇടമായതുകൊണ്ട് വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട ഇ‌ടമാണിതെന്നും പറയപ്പെടുന്നു. കര്‍ണ്ണാ‌ടകയിലെ ചാലൂക്യ രാജാക്കന്മാരാണിത് നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്.

PC:Tanny

അഷ്ട ലക്ഷ്മി ക്ഷേത്രം ചെന്നൈ

അഷ്ട ലക്ഷ്മി ക്ഷേത്രം ചെന്നൈ

എ‌ട്ടു രൂപത്തിലുള്ള ലക്ഷ്മി ദേവിയയ ആരാധിക്കുന്ന ക്ഷേത്രമാണ് ചെന്നൈയിലെ അഷ്ട ലക്ഷ്മി ക്ഷേത്രം. ഓരോ അവതാരത്തിലുള്ള ഓരോ ദേവിക്കും ഓരോ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ചെന്നൈ എലിയ‌ട്ട് ബീച്ചിനടുത്താണ് അഷ്ട ലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ആരോഗ്യം, സന്താനഭാഗ്യം, ഐശ്വര്യം, ഭക്ഷണം, ജ്ഞാനം, ധൈര്യം തുടങ്ങിയവ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ലഭിക്കുമെന്നാണ് വിശ്വാസം.

Sudharsun.j

ലക്ഷ്മി ദേവി ക്ഷേത്രം, ഹാസന്‍

ലക്ഷ്മി ദേവി ക്ഷേത്രം, ഹാസന്‍

കര്‍ണ്ണാടകയിലെ ദൊഡ്ഡഗഡ്ഡാവല്ലിയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ലക്ഷ്മി ദേവി ക്ഷേത്രമാണ് ഇത്. ഹൊയ്സാല നിര്‍മ്മിതിയുടെ ഏറ്റവും ആദ്യത്തെ നിര്‍മ്മാണങ്ങളിലൊന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ഇവിടെ മറ്റു ദൈവങ്ങളുടെയും പ്രതിഷ്ഠകള്‍ കാണുവാന്‍ സാധിക്കും. അതിപുരാതനമായ ചിത്രങ്ങളും കൊത്തുപണികളുമാണ് ഇവിടെ കാണുവാനുള്ളത്.
Dineshkannambadi

മഹാലക്ഷ്മി ക്ഷേത്രം മുംബൈ

മഹാലക്ഷ്മി ക്ഷേത്രം മുംബൈ

മുംബൈയിലെ ഏറ്റവും പ്രസിദ്ധമായ മഹാലക്ഷ്മി ക്ഷേത്രങ്ങളിലൊന്നാണ് മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രം. മുംബൈയിലെ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹോണ്‍ബൈ വെല്ലാര്‍ഡുമായി ചേര്‍ന്നുള്ള കഥകള്‍ ഈ ക്ഷേത്രത്തിനു പറയുവാനുണ്ട്. ഈ പാലം രണ്ടുതവണ തകര്‍ന്നു വീണപ്പോള്‍ പാലം പണിത എന്‍ജിനീയര്‍ക്ക് ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അദ്ദേഹത്തിന് അവിടെ നദിയില്‍ നിന്നും ദേവിയുടെ വിഗ്രഹം കിട്ടുകയും ചെയ്തുവത്ര. പിന്നീട് ആ വിഗ്രഹം ഉപയോഗിച്ച് സമീപത്ത് ക്ഷേത്രം നിര്‍മ്മിച്ചപ്പോള്‍ പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചുവെന്നാണ് പറയപ്പെടുന്നത്.

Suyogaerospace

ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

എന്തുകൊണ്ടായിരിക്കാം ഈ ക്ഷേത്രം ഇന്നും ശില്പിയുടെ പേരിൽ അറിയപ്പെടുന്നത്?!!എന്തുകൊണ്ടായിരിക്കാം ഈ ക്ഷേത്രം ഇന്നും ശില്പിയുടെ പേരിൽ അറിയപ്പെടുന്നത്?!!

Read more about: temples kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X