''ചരിത്രത്തേക്കാൾ പഴക്കമുണ്ട്, പാരമ്പര്യത്തേക്കാൾ പഴക്കമുണ്ട്, ഇതിഹാസത്തേക്കാൾ പഴക്കമുണ്ട്, അവയെല്ലാം ഒരുമിച്ച് ചേർത്തതിന്റെ ഇരട്ടി പഴക്കമുണ്ട്.'' ലോകപ്രശസ്ത സാഹിത്യകാരമായ മാര്‍ക് ട്വയിന് വാരണാസിയെക്കുറിച്ച് 1896 ല്‍ പറഞ്ഞ വാക്കുകളാണിത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരങ്ങളിലൊന്നായി ചരിത്രം വിലയിരുത്തുന്ന, ആത്മാവിന് മോക്ഷം ലഭിക്കുന്ന ഇടമെന്ന് വിശ്വാസം പറയുന്ന കാശിയെന്നും ബനാറസ് എന്നും വിളിക്കുന്ന വാരണാസിയെ എത്ര വിശേഷിപ്പിച്ചാലും അത് വാക്കുകളില്‍ ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കില്ല.
ഉത്തര്‍ പ്രദേശില്‍ ഗംഗാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന വാരണാസി എന്നും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആ നഗരം സന്ദര്‍ശിക്കുക എന്നത് പലവിധ കാരണങ്ങളാല്‍ യാത്രികര്ക്ക്ല പ്രധാനപ്പെട്ടതുമാണ്. ഇതാ വാരണാസിയില്‍ രണ്ടു ദിവസം ചിലവഴിക്കുവാന്‍ വേണ്ടി വരുന്ന തുകയും യാത്രയില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളും വായിക്കാം

വാരണാസി
വളരെ ആശ്ചര്യകരമായ രീതിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നഗരങ്ങളിലൊന്നാണ് വാരണാസി. ചരിത്രപരമായ പ്രത്യേകതകള്‍ മാറ്റി നിര്‍ത്തിയാല്‍ ആത്മീയ യാത്രകള്‍ക്കാണ് ഇവിടം പണ്ടുമുതലെ ശ്രദ്ധേയമായിരിക്കുന്നത്. 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായും ശിവന്റെ വാസസ്ഥലമായും വിശ്വാസികള്‍ കരുതുന്നു. ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ ആ ആത്മാവിന് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നാണ് മറ്റൊരു വിശ്വാസം.

രണ്ടുദിവസം മതിയോ?
വാരണാസിയിലേക്ക് രണ്ടുദിവസത്തെ യാത്ര എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന സംശയമാണിത്. വെറും രണ്ടുദിവസത്തില്‍ കണ്ടുതീര്‍ക്കുവാനുള്ള കാഴ്ചകളേ ഇവിടെയുള്ളോ എന്ന്. നടന്നുകണ്ടുതീര്ക്കുവാന് ഒരുപാട് സ്ഥലങ്ങളില്ലാത്തതിനാല്‍ രണ്ടു രാത്രിയും രണ്ടുപകലുമുണ്ടെങ്കില് വളരെ എളുപ്പത്തില്‍ ഇവിടുത്തെ മിക്ക ഇടങ്ങളും സന്ദര്‍ശിക്കാനാവും.

ചിലവ്
മറ്റേതു നഗരങ്ങളെയും പോലെ തന്നെ രണ്ടുമുഖം വാരണാസിക്കുമുണ്ട്. വളരെ ലളിതമായും ഏറ്റവും ആഢംബരപൂര്ണ്ണമായും ഇവിടെ ജീവിക്കാം. ലക്ഷ്വറി ഹോട്ടലുകളും ഇടത്തരം ഹോട്ടലുകളും അത്യാവശ്യ സൗകര്യങ്ങള്‍ മാത്രം നല്കുന്ന ബജറ്റ് സ്റ്റേകളും ഇവിടെയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലായാലും യാത്രയുടെ കാര്യത്തിലുമെല്ലാം ഈ വ്യത്യാസം കാണാം. മാത്രമല്ല, അല്പം വിലപേശല്‍ കൂടി ഇവിടെ വേണ്ടി വന്നേക്കാം.

വാരണാസിയിലേക്ക്
വിമാനമാര്‍ഗ്ഗവും ട്രെയിന്‍ മാര്‍ഗ്ഗവും റോഡ് വഴിയും വാരണാസിയിലെത്താം. ഡല്‍ഹിയില്‍ വന്ന് അവിടെ കാഴ്ചകള്‍ കണ്ട് പിന്നീട് ഇവിടേക്കു വരുന്ന രീതിയാണ് സാധാരണ മലയാളികള്‍ ഉള്‍പ്പെടയുള്ള സഞ്ചാരികള്‍ സ്വീകരിക്കുന്നത്. നാട്ടില്‍ നിന്നും നേരെ ട്രെയിനിന് വരുന്നവരും ഉണ്ട്.

വിമാനമാര്‍ഗ്ഗം
ലാല്‍ ബഹദൂര്‍ ശാ്ത്രി വിമാനത്താവളമാണ് വാരണാസിക്ക് ഏറ്റവും അടുത്തുള്ളത്. പ്ധാന നഗരത്തില്‍ നിന്നും 18.9 കിലോമീറ്റര്‍ അകലെയാണിത്. ഡല്‍ഹിയില്‍ നിന്നും 3818 രൂപ മുതലാണ് വാരണാസിയിലേക്കുള്ല വിമാനടിക്കറ്റുകള്‍ തുടങ്ങുന്നത്. കോഴിക്കോട് നിന്നും വിമാനയാത്രയ്ക്ക് പതിനായിരത്തിനു മുകളിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. സീസണും ബുക്ക് ചെയ്യുന്ന സമയവുമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകും. വിമാനത്താവളത്തില്‍ നിന്നും വാരണാസിയിലേക്ക് ക്യാബിന് വരേണ്ടി വന്നേക്കാം. ഇത് ഏകദേശം 800 മുതല്‍ 1000 രൂപ വരെ ചിലവുള്ളതാണ്.

ട്രെയിനിനു വരുമ്പോള്‍
കുറഞ്ഞ ചിലവില്‍ വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കാം. വാരണാസി ജങ്ഷന് റെയില്‍വേ സ്റ്റേഷന് എന്നും വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് എന്നുമിത് അറിയപ്പെടുന്നു. BSB എന്നാണ് സ്റ്റേഷന് കോഡ്. ഡല്‍ഹിയില്‍ നിന്നും ട്രെയിനിന് സെക്കന്‍ഡ് ക്സാസ് ടിക്കറ്റ് നിര്കക് 255 രൂപ മുതല്‍ ആരംഭിക്കും. ഏറ്റവും കുറഞ്ത് പത്ത് മണിക്കൂര്‍ വേണം ഇവിടെ എത്തുവാന്‍. ആഗ്രയിലെത്തി കാഴ്ചകള്‍ കണ്ട് അവിടുന്ന് ട്രെയിനിനു വാരണാസിയിലേക്കു വരുന്നതും മികച്ച കാര്യമാണ്.

റോഡ് മാര്‍ഗ്ഗം
ആഗ്രാ-ലക്നൈ എക്സ്പ്രസ് വേ വഴിയാണ് ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേക്ക് വരുന്നത്. 12 മണിക്കൂര്‍ 34 മിനിറ്റാണ് ഈ യാത്രയ്ക്ക് സാധാരണ എടുക്കുന്ന സമയം. സ്വകാര്യ ബസ് ടിക്കറ്റുകള്‍ 500 രൂപ മുതല്‍ ആരംഭിക്കും. ഏറ്റവും കുറഞ്ഞത് 12 മണിക്കൂറും കൂടിയത് 14 മണിക്കൂറും വേണം ഇവിടെ എത്തുവാന്‍.

താമസസൗകര്യം
വിവിധ റേഞ്ചില്‍ നിങ്ങളുടെ ബജറ്റിനും താല്പര്യങ്ങള്ക്കും തിരഞ്ഞെടുക്കുവാന്‍ പറ്റിയ താമസസൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഹോസ്റ്റലുകളും ഡോര്‍മിറ്ററികളും റൂമുകളും ലഭ്യമാണ്. രണ്ടുമുതിര്ന്നവര്ക്ക് ഒരു രാത്രിയിലേക്ക് 470 രൂപ നിരക്കില്‍ മുതല്‍ മുറികള്‍ ലഭ്യമാകും. ഏറ്റവും കൂടിയ നിരക്ക് 27,000 രൂപയാണ്. ബുട്ടിക് ഹോട്ടലുകളിലാണ് ഈ നിരക്കുള്ളത്. 500 രൂപയ്ക്ക് ഡോര്‍മിറ്ററികളും ലഭിക്കും. ഇവയെല്ലാം ഒരു രാത്രിയിലേക്കുള്ള തുകയാണ്.

ഭക്ഷണം
ഇന്ത്യയിലെ മറ്റിടങ്ങള്‍ പോലെ വളരെ കുറഞ്ഞ നിരക്കില്‍ ഭക്ഷണം കഴിക്കുവാന്‍ പറ്റുന്ന ഒരിടമല്ല വാരണാസി. അത്യാവശ്യം നല്ല ഭക്ഷണം കഴിക്കുന്നതിന് ഒരുദിവസം 400 മുതല്‍ 500 രൂപ വരെ ഒരാള്‍ക്ക് ചിലവഴിക്കേണ്ടതായി വരും. ഉച്ചഭക്ഷണത്തെയും അത്താഴത്തെയും അപേക്ഷിച്ച് പ്രഭാതഭക്ഷണം താരതമ്യേന വിലക്കുറവില്‍ ഇവിടെ ലഭിക്കും. ഇരുന്നുകഴിക്കുവാന്‍ ആണ് തീരുമാനിക്കുന്നതെങ്കിലും തുക അല്പം അധികമായിരിക്കും.

കാഴ്ചകള്‍ കാണുവാന്‍
സാധാരണഗതിയില്‍ പൊതുഗതാഗതത്തെ ആശ്രയിക്കാതെ ഓട്ടോകളില്‍ അല്ലെങ്കില്‍ കാറുകളില്‍ നഗരം ചുറ്റുന്നതാണ് പൊതുവെ ആളുകള്‍ തിരഞ്ഞെടുക്കുന്ന രീതി. നിങ്ങള്‍ കാണുവാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍, ദൂരം, സീസണാണോ അല്ലയോ എന്നുള്ളത് എന്നിങ്ങനെ നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ് വാഹനങ്ങളുടെ വാടക വരുന്നത്. ഓട്ടോയ്ക്ക് 300 രൂപ മുതല്‍ 800 രൂപ വരെ ഒരുദിവസം ചിലവഴിക്കേണ്ടി വന്നേക്കാം.
മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍

പ്രവേശനടിക്കറ്റുകളും മറ്റും
ഏകദേശം 700 രൂപയോളം നഗരം കറങ്ങുന്നതിന് ഒരു ദിവസം ചിലവ് വന്നേക്കാം. മ്യൂസിയങ്ങളിലേക്കും മറ്റുമുള്ള പ്രവേശന ടിക്കറ്റുകള്‍ ഉള്‍പ്പെടയുള്ള നിരക്കാണിത്.

ബോട്ട് റൈഡ്
ഗംഗാ നദിയിലൂടെയുള്ള ബോട്ട യാത്രയാണ് വാരണാസിയിലെ മറ്റൊരു ആകര്‍ഷണം. അതിരാവിലെയും വൈകുന്നേരങ്ങളും ആളുകള്‍ ബോട്ട് യാത്ര ചെയ്യുവാനായി തിരഞ്ഞെടുക്കുന്നു. വിവിധ ഘാട്ടുകളിലേക്കുള്ള യാത്രയും പൂജയുടെ ഭാഗമായുള്ള യാത്രയും എല്ലാം ഇവിടെ വളരെ സാധാരണമാണ്.
സുബഹ്-ഇ- ബനാറസ് ബോട്ട് യാത്രയാണെങ്കില്‍ 1-4 വരെ ആളുകള്‍ക്ക് 550 രൂപയും 5-9 വരെ ആളുകള്‍ക്ക് 900 രൂപയും 10-15 വരെ ആളുകള്‍ക്ക് 1350 രൂപയുമാണ്. വൈകുന്നേരത്തെ ഗംഗാ ആരതി യാത്രയ്ക്കും ഇതേ തുകയാണ് ഈടാക്കുന്നത്.
കാശി ദര്ശന് യാത്ര, രാം നഗര്‍ കോട്ട ദര്‍ശനം, എന്നിങ്ങനെ വ്യത്യസ്തമായ യാത്രകള്‍ ബോട്ട് വഴി നടത്താം. ഇതിന്റെ തുകയും വ്യത്യസ്തമാണ്.
മോട്ടോര്‍ ബോട്ടുകള്‍ക്ക് നിരക്ക് കൂടുതലായിരിക്കും.

കാഴ്ചകള്‍ ചുരുക്കത്തില്‍
നേരത്തെ പറഞ്ഞതുപോലെ രണ്ടു രാത്രിയും പകലും ഉണ്ടെങ്കില്‍ ഇവിടുത്തെ പ്രധാന കാഴ്ചകളെല്ലാം കാണാം. ഒരു ദിവസമെടുത്തും മൂന്നും നാലും ദിവസമെടുത്തുമെല്ലാം വാരണാസി കാണുന്നവരുണ്ട്. ഇത് ഓരോരുത്തരുടെയും യാത്രാ താല്പര്യങ്ങളെ ആശ്രയിച്ചിരിക്കും.
വാരണാസിയിലെ കാഴ്ചകളെല്ലാം ഗംഗാ നദിയെ കേന്ദ്രീകരിച്ചാണുള്ളത്. എല്ലാ ദിവസവും ആളുകൾ ഗംഗയുടെ പുണ്യജലത്തിൽ കുളിക്കാൻ വരുന്നു, എല്ലാ ദിവസവും ജലത്തിന്റെ അരികിൽ ശവസംസ്കാരം നടത്തുന്നു. ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും ആഘോഷമാണ്. ഗംഗാ നദിയുടെ തീരം വെള്ളത്തിലേക്ക് (ഘട്ടുകൾ ) നേരിട്ട് നയിക്കുന്ന പടവുകളാൽ സമ്പന്നമാണ്. ഞ്ചഗംഗ ഘട്ട്, മണികർണിക ഘട്ട്, ദശാശ്വമേധ് ഘട്ട്, റാണാ ഘട്ട്, കേദാർ ഘട്ട് എന്നിവയാണ് കൂടുതൽ പ്രശസ്തമായ ഘാട്ടുകള്‍.
ക്ഷേത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കാശി വിശ്വനാഥ ക്ഷേത്രം അതില്‍ പ്രധാനപ്പെട്ടതാണ്. ഗൗരി മാതാ ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, സങ്കട് മോചൻ ക്ഷേത്രം എന്നിവയും ഇവിടെയുണ്ട്. രാംനഗർ കോട്ട, ചുനാർ ഫോർട്ട്, കൃതി ഗാലറി, മാൻ മന്ദിർ ഒബ്സർവേറ്ററി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ കാഴ്ചകൾ.
ഹിന്ദുവും ജൂതനും ബുദ്ധനും ഒന്നിക്കുന്ന വാരണാസി! മതസൗഹാര്‍ദ്ദത്തിന്റെ വാരണാസി
ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ