Search
  • Follow NativePlanet
Share
» »വരന്ദ ഘട്ട്- ഇന്ത്യയിലെ ഏറ്റവും മനോഹരമായ പാത

വരന്ദ ഘട്ട്- ഇന്ത്യയിലെ ഏറ്റവും മനോഹരമായ പാത

ആരും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന വരന്ദ ഘട്ടിന്റെ വിശേഷങ്ങള്‍

By Elizabath

ഇന്ത്യയില്‍ പച്ചപ്പും മനോഹാരിതയും കണ്ട് സന്ദര്‍ശിക്കാന്‍ പറ്റിയ റോഡുകള്‍ ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമാകും പറയുവാനുണ്ടാവുക. വാഴച്ചാല്‍ വഴി വാല്‍പ്പാറയും, മുംബൈ-ഗോവ റോഡും വാഗമണ്‍-തേക്കടി റോഡും ഒക്കെ മനസ്സില്‍ വരുമെങ്കിലും ഉത്തരം അതൊന്നുമല്ല. പ്രകൃതിഭംഗി ആവോളം ആസ്വദിച്ച് അതിലലിഞ്ഞ് യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള സ്ഥലമാണ് വരന്ദ ഘട്ട് പാത.
ദേശീയപാതാ നാലിനും കൊങ്കണിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കുന്നുകള്‍ക്ക് ഇടയിലൂടെ കടന്നുപോകുന്ന മലയിടുക്കാണ്. ആരും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന വരന്ദ ഘട്ടിന്റെ വിശേഷങ്ങള്‍

 എവിടെയാണിത്

എവിടെയാണിത്

മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് വരന്ദ ഘട്ട. സഹ്യാദ്രിയോട് ചേര്‍ന്ന് കിടക്കുന്ന ഇവിടം പ്രകൃതിയുടെ വിസ്മയം ആണെന്ന് പറയാം. അത്രയധികം മനോഹരമാണ് ഇവിടം. പൂനെയില്‍ നിന്നും ഇവിടേക്ക് 110 കിലോമീറ്റര്‍ ദൂരമുണ്ട്

PC: Anis_Shaikh

 മഹാരാഷ്ട്രയിലെ അറിയപ്പെടാത്ത സ്ഥലം

മഹാരാഷ്ട്രയിലെ അറിയപ്പെടാത്ത സ്ഥലം

മഹാരാഷ്ട്രയില്‍ സഞ്ചാരികള്‍ അധികം എത്തിച്ചേരാത്ത അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്. എന്നാല്‍ ഇതിനു സമീപമുള്ള താമിനി ഘട്ടാണ് സഞ്ചാരികള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്നത്. വരന്ദ ഘട്ടിനെപ്പോലെ തന്നെ പ്രകൃതിഭംഗി ഇതിനുമുണ്ട്

PC:wikimedia

പൂനെയും കൊങ്കണും

പൂനെയും കൊങ്കണും

മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന വരന്ദാ ഘട്ട് പൂനെയെയും കൊങ്കണിനെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. പച്ചപുതച്ച മലകളും പര്‍വ്വതങ്ങളും താഴ്വരകളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഈ പാതയുടെ ആകര്‍ഷണങ്ങള്‍.

PC:Rajaramraok

പത്തു കിലോമീറ്റര്‍ ദൂരം

പത്തു കിലോമീറ്റര്‍ ദൂരം

പൂനെ-കൊങ്കണ്‍ പാതയില്‍ ഏകദേശം പത്തു കിലോമീറ്റര്‍ ദൂരത്തിലാണ് വരന്ദാ ഘട്ടുള്ളത്. ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും കാണാന്‍ പറ്റാത്തത്രയും ഭംഗിയാണ് ഇവിടുത്തെ പ്രത്യേകത.

ബ്രിട്ടീഷുകാര്‍ വികസിപ്പിച്ച പാത

ബ്രിട്ടീഷുകാര്‍ വികസിപ്പിച്ച പാത

പുരാതന കാലം മുതല്‍തന്നെ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന പാതകളിലൊന്നാണിത്. എന്നാല്‍ പിന്നീട് 1857ലാണ് ബ്രിട്ടീഷുകാര്‍ ഈ പാത വികസിപ്പിക്കുന്നത്. അതിനുശേഷമാണ് ഇവിടം ഇത്ര മനോഹരമാണെന്ന് പുറംലോകമറിയുന്നത്.

PC:wikimedia

താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും

താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും

വരന്ദാ ഘട്ടെന്ന പത്തു കിലോമീറ്റര്‍ ദൂരത്തില്‍ കിടക്കുന്ന മലയിടുക്ക് പാതയുടെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ താഴ് വാരങ്ങളും വെള്ളച്ചാട്ടങ്ങളും. സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തില്‍ വരെയുള്ള താഴ്വരകള്‍ ഇവിടെ കാണാന്‍ സാധിക്കും.

PC:wikimedia

റായ്ഗഡ് ഫോര്‍ട്ട്

റായ്ഗഡ് ഫോര്‍ട്ട്

ഛത്രപതി ശിവജി നിര്‍മ്മിച്ച പ്രശസ്തമായ കോട്ടകളില്‍ ഒന്നാണ് റായ്ഗഡ് ഫോര്‍ട്ട്. വരന്ദാ ഘട്ടിന്റെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളില്‍ ഒന്നാണ് പച്ചപ്പിനിടയില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട. മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട 1674 ല്‍ അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നുവത്രെ. സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട സമുദ്രനിരപ്പില്‍ നിന്നും 2700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:rohit gowaikar

രാജാവിന്റെ കോട്ട അഥവാ റായ്ഗഡ്

രാജാവിന്റെ കോട്ട അഥവാ റായ്ഗഡ്

കുറേ നാളുകളോളം മറാത്ത രാജവംശത്തിന്റെ തലസ്ഥാനമായിരുന്നുവല്ലോ ഈ കോട്ട. ബിജാപ്പൂര്‍ രാജാക്കന്‍മാരില്‍ നിന്നും ശിവജി നേടിയെടുത്ത ഈ കോട്ടയില്‍ അദ്ദേഹം അല്പം മാറ്റങ്ങള്‍ ഒക്കെ വരുത്തിയാണ് ഇന്നു കാണുന്ന രൂപത്തില്‍ ഈ കോട്ടയെ ഒരുക്കിയിരിക്കുന്നത്. ആദ്യം റായ്രി കോട്ട എന്നറിയപ്പെട്ടിരുന്ന ഈ കോട്ടയ്ക്ക് അദ്ദേഹമാണ് പിന്നീട് രാജാവിന്റെ കോട്ട അഥവാ റായ്ഗഡ് എന്ന പേരു നല്കിയത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഇവിടം കൊള്ളയടിച്ചു എന്നും ചരിത്രം പറയുന്നു.

PC:Swapnaannjames

റായ്ഗഡ് റോപ് വേ

റായ്ഗഡ് റോപ് വേ

റായ്ഗഡില്‍ നിന്നും യാത്രക്കാര്‍ക്ക് നടന്നു വരാതെ എളുപ്പത്തില്‍ കോട്ടയിലെത്താനും കാഴ്ചകള്‍ കാണാനുമായി ഒരുക്കിയിരിക്കുന്ന സംവിധാനമാണ് റായ്ഗഡ് റോപ് വേ

PC:Mvkulkarni23

ടോര്‍ന ഫോര്‍ട്ട്

ടോര്‍ന ഫോര്‍ട്ട്

ടോര്‍ന കോട്ട അഥവാ പ്രചന്‍ഡാഗഡ് എന്നറിയപ്പെടുന്ന കോട്ട വരന്ദാ ഘട്ടിലെ മറ്റൊരു ആകര്‍ഷണമാണ്. ശിവജി ആദ്യമായി കീഴടക്കിയ കോട്ട എന്ന നിലയിലാണ് ഇത് ഏറെ പ്രശസ്തമായിരിക്കുന്നത്. തന്റെ പതിനാറാം വയസ്സിലാണ് അദ്ദേഹം ഇത് കീഴടക്കുന്നത്. പൂനെ ജില്ലയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടയും ഇതു തന്നെയാണ്. സമുദ്രനിരപ്പില്‍ നിന്നും 4603 അടി ഉയരത്തിലാണ് ഇതുള്ളത്.

PC:Sopan Patil

എപ്പോള്‍ സന്ദര്‍ശിക്കാം

എപ്പോള്‍ സന്ദര്‍ശിക്കാം

സാഹസികത ഇഷ്ടപ്പെടുന്ന ട്രക്കേഴ്‌സിന്റെ ഇഷ്ടസങ്കേതങ്ങളിലൊന്നാണ് ഈ കോട്ട. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. രാത്രികാലങ്ങളില്‍ ഇവിടെ ചിലവഴിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല.

PC:Sopan Patil

വരന്ദ ഘട്ട്-മികച്ച സമയം

വരന്ദ ഘട്ട്-മികച്ച സമയം

വരന്ദ ഘട്ട് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം എന്നു പറുന്നത് ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ്. മണ്‍സൂണ്‍ സമയമായതിനാല്‍ ചുറ്റിലും പച്ചപ്പും പാല്‍പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും മനോഹരമായ വ്യൂ പോയിന്റുകളും കാമുവാന്‍ സാധിക്കും.

PC:Abhijeet Safai

വേണ്ട സമയം

വേണ്ട സമയം

വരന്ദ ഘട്ടില്‍ നിന്നും പൂനെയിലെത്താന്‍ ഏകദേശം മൂന്നു മണിക്കൂറാണ് എടുക്കുക. പൂനെയില്‍ നിന്നും ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണിത്.

മുംബൈയില്‍ നിന്നും

മുംബൈയില്‍ നിന്നും

മുംബൈ-ഗോവ ദേശീയ പാതയിലൂടെ പോകുമ്പോള്‍ മഹദ് എന്ന സ്ഥലത്തു നിന്നും ഇടതുവശത്തേക്കുള്ള റോഡ് വഴി പൂനെ-ബരാസ്‌ഗോവന്‍ റോഡിലെത്താം. ഇതുവഴി മുന്നോട്ട് പോയാല്‍ വരന്ദാഘട്ട് കാണാന്‍ സാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X