Search
  • Follow NativePlanet
Share
» »കാപ്പാട് കപ്പലിറങ്ങിയ ഗാമയല്ല; ഇത് ഗോവയുടെ വാസ്കോഡ ഗാമ

കാപ്പാട് കപ്പലിറങ്ങിയ ഗാമയല്ല; ഇത് ഗോവയുടെ വാസ്കോഡ ഗാമ

ചരിത്രത്തിലും കാഴ്ചയിലും എല്ലാം ഒരു 'പോർച്ചുഗീസ് ടച്ചുള്ള' വാസ്കോഡ ഗാമയുടെ വിശേഷങ്ങളിലേക്ക്

ഗോവയിലെ ഒരുവിധം സ്ഥലങ്ങളും കാഴ്ചകളും ഒക്കെ പരിചിതമാണെങ്കിലും സഞ്ചാരികൾക്ക് അധികം കറങ്ങാത്ത ഇടമാണ് വാസ്കോഡ ഗമ എന്ന ചരിത്ര നഗരം. പോര്‍ച്ചുഗീസ് സഞ്ചാരിയായിരുന്ന വാസ്കോഡ ഗാമയിൽ നിന്നും പേരു ലഭിച്ച ഈ നാട് കാലങ്ങളോളം പോർച്ചുഗീസുകാരുടെ കീഴിൽ തന്നെയായിരുന്നു. ചരിത്രത്തിലും കാഴ്ചയിലും എല്ലാം ഒരു 'പോർച്ചുഗീസ് ടച്ചുള്ള' വാസ്കോഡ ഗാമയുടെ വിശേഷങ്ങളിലേക്ക്..

പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനം

പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനം

1543 ൽ സ്ഥാപിതമായ ഈ നഗരം അറിയപ്പെടുന്നത് അതിന്‍റെ പോർച്ചുഗീസ് ചരിത്രം കൊണ്ടാണ്. 1961 വരെ ഇവിടം പോർച്ചുഗീസുകാരുടെ കീഴിലായിരുന്നു. പോർച്ചുഗീസുകാരുടെ കീഴിലുണ്ടായിരുന്ന കാലത്താണ് ഇവിടുത്തെ തിരക്കേറിയ തുറമുഖവും മറ്റും നിർമ്മിക്കുന്നത്. പടിഞ്ഞാറൻ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നാട് പനാജിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണുള്ളത്.

PC:Lalitsaraswat

സെന്‍റ് ആൻഡ്രൂസ് ചർച്ച്

സെന്‍റ് ആൻഡ്രൂസ് ചർച്ച്

വാസ്കോ സിറ്റിയുടെ കവാടത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ദേവാലയമാണ് സെന്‍റ് ആൻഡ്രൂസ് ചർച്ച്. എഡി 1570 ൽ നിർമ്മിച്ച ഈ ദേവാലയം 1578 ൽ തന്നെ നശിപ്പിക്കപ്പെട്ടു. ആദിൽഷായുടെ സൈനികരായിരുന്നു അതിന് പിന്നിൽ. ശേഷം 1594 ൽ പുനർനിർമ്മിച്ചെങ്കിലും 1950 ൽ നശിപ്പിക്കപ്പെട്ടു. പുറമേ നിന്നും നോക്കുമ്പോൾ വളരെ ലാളിത്യം തോന്നുമെങ്കിലും ഉള്ളിലെ കാഴ്ചകൾ വളരെ സമ്പന്നമാണ്. ഗോവയിലെ പുരാതനമായ ദേവാലയമായ ഇവിടം ഗോവ സന്ദര്‍ശിക്കുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്.

നേവൽ ഏവിയേഷൻ മ്യൂസിയം

നേവൽ ഏവിയേഷൻ മ്യൂസിയം

രാജ്യത്തെ രണ്ട് ഏവിയെഷൻ മ്യൂസിയങ്ങളിലൊന്നാണ് വാസ്കോഡ ഗാമയിലേത്. 1998 ൽ നിർമ്മിക്കപ്പെട്ട ഇത് ഇന്ത്യൻ നേവിയുടെ വിവിധ കാലഘട്ടങ്ങളിലുള്ള വളർച്ചയെ കാണാനുതകുന്ന ഒരിടമാണ്. ഔട്ട്ഡോർ എക്സിബിറ്റ് എന്നും ഇൻഡോർ എക്സിബിറ്റ് എന്നും രണ്ട് ഭാഗങ്ങളാണ് ഇതിനുള്ളത്.ഇന്ത്യൻ നാവിക സേനയുടെയേയും വായു സേനയുടേയും വളർച്ചയെയും പ്രധാന സംഭവങ്ങളെയും ഒക്കെ വിശദീകരിക്കുന്ന ഇടമാണ്. ഔട്ട്ഡോർ എക്സിബിറ്റിൽ ഒരു മ്യൂസിയത്തിൽ കാണാൻ കഴിയുന്നതിലുമധികം കാഴ്ചകൾ കാണാം. ഇവിടം പ്രദർശിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളും വിമാനങ്ങളും മറ്റും വളരെ അടുത്തു നിന്നും കാണാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

PC:Trinidade

ജാപ്പനീസ് ഗാർഡൻ

ജാപ്പനീസ് ഗാർഡൻ

ഒരിക്കലുണ്ടായിരുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങൾക്കിടയിലായാണ് പ്രസിദ്ധമായ ജാപ്പനീസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഫോർട്ടെലെസാ സാന്‍റാ കാറ്റാറിന എന്ന കോട്ടയുടെ അവശിഷ്ടങ്ങളാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. മുർമുഗോവ റിഡ്ജിനോട് ചേർന്നു കിടക്കുന്ന ഇവിടം അറബിക്കടലിന്റെ മനോഹരമായ കാഴ്ചകൾ നല്കുന്നു. ജാപ്പനീസ് ഗാർഡനോട് ചേർന്ന് മറ്റൊരു ചെറിയ ബീച്ചും ഇവിടെയുണ്ട്. അതിൽ നിന്നു തന്നെയാണ് ബീച്ചിനും പേര് ലഭിച്ചിരിക്കുന്നത്.

ബോഗ്മാലോ ബീച്ച്

ബോഗ്മാലോ ബീച്ച്

ഗോവയിലെ അധികം മലിനമാകാത്ത കാഴ്ചകളിലൊന്നും ഒരുപാട് സന്ദർശകരെ പ്രതീക്ഷിക്കേണ്ടാത്തതുമായ ഇടമാണ് ബോഗ്മാലോ ബീച്ച്. ഗോവയിലെ ബെസ്റ്റ് ബീച്ചുകളിലൊന്ന് എന്നാണിത് അറിയപ്പെടുന്നത്. വ്യാവസായികമായി ഒരുപാട് മാറിയെങ്കിലും അതിന്‍റെ ദോഷഫലങ്ങളൊന്നും ഇതിനെ ബാധിച്ചിട്ടില്ല. മനോഹരമായ കാഴ്ചകളാണ് ഇതിന്റെ പ്രത്യേകത.

PC:Aaron C

 ഇസോർസിം ബീച്ച്

ഇസോർസിം ബീച്ച്

ഗോവയിലെ മറ്റു ബീച്ചുകളോട് താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിന്റെ കാര്യത്തിൽ കുഞ്ഞനാണെങ്കിലും വാട്ടർ ആക്ടിവിറ്റികൾക്ക് യോജിച്ച ഇടമാണ് ഇസോർസിം ബീച്ച്

ആദ്യമായി ഗോവയില്‍ പോകുന്നവര്‍ അറിയാന്‍ ആദ്യമായി ഗോവയില്‍ പോകുന്നവര്‍ അറിയാന്‍

വർഷത്തിൽ 10 മാസം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഗോവൻ ഗ്രാമം വർഷത്തിൽ 10 മാസം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഗോവൻ ഗ്രാമം

Read more about: goa history beaches ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X