India
Search
  • Follow NativePlanet
Share
» »മുക്കുത്തിയമ്മന്‍റെ കോട്ട കാണാം...തിരുവനന്തപുരത്തു നിന്നും 3 മണിക്കൂര്‍ ദൂരത്തില്‍!!

മുക്കുത്തിയമ്മന്‍റെ കോട്ട കാണാം...തിരുവനന്തപുരത്തു നിന്നും 3 മണിക്കൂര്‍ ദൂരത്തില്‍!!

നയന്‍താര കേന്ദ്രകഥാപാത്രമായി എത്തിയ മുക്കുത്തി അമ്മന്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ്. തന്റെ ഭക്തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന മുക്കുത്തി അമ്മന്‍ എന്ന ദേവിയായാണ് നയന്‍താര ചിത്രത്തില്‍ വേഷമിട്ടത്. ഭക്തിയെയും ആത്മീയതയെയും കച്ചവ‌ടമാക്കുന്നതിനെ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിച്ച മുക്കുത്തി അമ്മന്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ചിത്രത്തോടൊപ്പം തന്നെ ലൊക്കേഷനുകളും ശ്രദ്ധ നേടിയിരുന്നു. ഇതില്‍ പ്രധാനപ്പെ‌ട്ട ഒരി‌ടമാണ് ആള്‍ദൈവത്തിന്റെ സീനുകള്‍ ഉള്‍പ്പെ‌ടെയുള്ളവ ചിത്രീകരിച്ച കോട്ട. കന്യാകുമാരിയിലെ വട്ടക്കോട്ടൈ ആണ് ഇത്.

കന്യാകുമാരി വട്ടക്കോട്ടൈ

കന്യാകുമാരി വട്ടക്കോട്ടൈ

കന്യാകുമാരിയിലെ സ്ഥിരം തിരക്കുകളില്‍ സ‍ഞ്ചാരികള്‍ പൊതുവേ വിട്ടുപോകുന്ന ഇടമാണ് കന്യാകുമാരി വട്ടക്കോ‌‌ട്ടൈ. തമിഴ്നാട്ടിലാണ് നില്‍ക്കുന്നതെങ്കിലും കേരളത്തിന്റെ ചരിത്രത്തിലും വ്യക്തമായ സ്ഥാനമുണ്ട് വട്ടെക്കോ‌ട്ടയ്ക്ക്. 18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെ‌ട്ട ഈ കോട്ട തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവസാനമായി നിര്‍മ്മിച്ച തീരദേശ കോട്ടകൂടിയാണ്.

PC:Infocaster

കടലിലേക്കിറങ്ങി

കടലിലേക്കിറങ്ങി

കടല്‍ത്തീരത്തുള്ള കോട്ടകളുടെ നിര്‍മ്മിതിയില്‍ നിന്നും വ്യത്യസ്തമായി അല്പം കടലിലേക്കിറങ്ങി നില്‍ക്കുന്ന രീതിയിലാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഭാഗം മാത്രമാണ് കടലിലേക്ക് തള്ളി നില്‍ക്കുന്നത്. കരിങ്കല്ലുകൊണ്ടാണ് കോട്ടമതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
PC: Wikipedia

അധികാരവും സൈനകാവശ്യങ്ങളും

അധികാരവും സൈനകാവശ്യങ്ങളും

അക്കാലത്ത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴിലുള്ള ഇ‌ടമായിരുന്നതിനാല്‍ അധികാരം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തില്‍ കൂടിയാണ് മാര്‍ത്താണ്ഡ വര്‍മ്മയുടെ നേതൃത്വത്തില്‍ ഇവിടെ കോട്ട നിര്‍മ്മിക്കുന്നത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവിക ഓഫീസറായിരുന്ന യൂസ്റ്റാഷ്യസ് ഡി ലനോയിയുടെ നേതൃത്വത്തിലാണ് ഈ കോട്ട നിര്‍മ്മിച്ചത്. തിരുവിതാംകൂര്‍ സൈന്യത്തിന്റെ തലവനായി മാറ്റാന്‍ തക്ക വിശ്വാസം മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് ഇയാളുമായി ഉണ്ടായിരുന്നു. കോട്ട ശക്തിപ്പെ‌ടുത്തുകയാണ് ഡിലനോയ് ചെയ്തതെന്നും ചില ചരിത്രം പറയുന്നു. ഇവിടെ ധാരാളമായി നടന്നിരുന്ന പവിഴക്കച്ചവടം സംരക്ഷിക്കുക എന്ന ലക്ഷ്യവും ഈ കോട്ട നിര്‍മ്മാണത്തിനു പിന്നില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

PC:Infocaster

കല്ലുകൊണ്ടുള്ള മേല്‍ക്കൂര

കല്ലുകൊണ്ടുള്ള മേല്‍ക്കൂര

പല തരത്തിലുള്ള പ്രത്യേകതകള്‍ വട്ടക്കോട്ടെയില്‍ കാണുവാന്‍ സാധിക്കും. അതിലൊന്ന് കോട്ടയുടെ മേല്‍ക്കൂരയാണ്. കല്ലുകള്‍ കൊണ്ടാണ് മേല്‍ക്കൂരയും നിര്‍മ്മിച്ചിരിക്കുന്നത്. ഈ മേല്‍ക്കൂരയില്‍ പല ഭാഗങ്ങളിലായി മത്സ്യ മുദ്രകള്‍ കാണുവാന്‍ സാധിക്കും. പാണ്ഡ്യന്മാരുടെ കാലത്തിലേതാണ് ഈ മുദ്രകള്‍ എന്നാണ് കരുതുന്നത്.
PC:Infocaster

 കടലും കാണാം മലയും കാണാം

കടലും കാണാം മലയും കാണാം


ഒരു വശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും കാണുവാന്‍ ഈ കോട്ടയില്‍ നിന്നാല്‍ കഴിയും. 29 അടി വീതിയിലും 25 അടി ഉയരത്തിലും നിര്‍മ്മിച്ചിരിക്കുന്ന കോട്ടയില്‍ ആയുധങ്ങള്‍ സൂക്ഷിക്കുവാനുള്ള സ്ഥലം, കുളം, നിരീക്ഷണ സ്ഥലം, പീരങ്കിക്കുള്ള സജ്ജീകരണങ്ങള്‍ വിശ്രമമുറികള്‍, മറ്റ് ആയുധപ്പുരകള്‍ എന്നിവയും ഉണ്ട്.

 സിനിമയിലെ കോട്ട

സിനിമയിലെ കോട്ട

മുക്കുത്തി അമ്മനില്‍ ആള്‍ ദൈവത്തിന്റെ രംഗങ്ങളില്‍ മിക്കവയും ചിത്രീകരിച്ചിരിക്കുന്നത് വട്ടെക്കോട്ടയിലാണ്. അവരുടെ യോഗയും മീറ്റിങ്ങുകളുമെല്ലാം നടക്കുന്നതും ഇവിടെ തന്നെയാണ്.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കന്യാകുമാരി ത്രിവേണി സംഗമ വ്യൂ പോയിന്‍റില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരം മാത്രമേ കോട്ടയിലേക്കുള്ളൂ. കന്യാകുമാരി നഗരത്തില്‍ നിന്നും ഏഴു കിലോമീറ്റര് അകലെയാണ് വട്ടക്കോട്ടൈ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 106 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

കര്‍ണാല കോട്ട... മുംബൈയില്‍ നിന്നും എളുപ്പത്തിലൊരു ട്രക്കിങ്ങ് അനുഭവംകര്‍ണാല കോട്ട... മുംബൈയില്‍ നിന്നും എളുപ്പത്തിലൊരു ട്രക്കിങ്ങ് അനുഭവം

തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവിതേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവി

പാരീസിനും ദുബായ്ക്കുമൊപ്പം ഡല്‍ഹിയും!! ജീവിക്കുവാന്‍ അടിപൊളി തലസ്ഥാനം തന്നെ!!പാരീസിനും ദുബായ്ക്കുമൊപ്പം ഡല്‍ഹിയും!! ജീവിക്കുവാന്‍ അടിപൊളി തലസ്ഥാനം തന്നെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X