Search
  • Follow NativePlanet
Share
» »വാഴ്നന്തോള്‍ തുറന്നു!സാഹസികയും ‌ട്രക്കിങ്ങും ചേര്‍ന്ന കിടിലന്‍ പാക്കേജ്

വാഴ്നന്തോള്‍ തുറന്നു!സാഹസികയും ‌ട്രക്കിങ്ങും ചേര്‍ന്ന കിടിലന്‍ പാക്കേജ്

വനത്തിലൂടെ കയറിയും കാടുംമലയും താണ്ടിയുള് യാത്രകള്‍ ഇഷ്ടമില്ലാത്തവരായി ആരുംകാണില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി സഞ്ചാരികള്‍ക്ക് ഏറ്റവും മിസ് ചെയ്തിരുന്നതും ആ യാത്രകളായിരുന്നു. ഇതാ സംസ്ഥാനത്ത് കൊറോണയെത്തുടര്‍ന്ന് അ‌ടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. ആ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി കടന്നുവന്ന ഇടമാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിലെ വാഴ്‌വന്തോള്‍ വെള്ളച്ചാട്ടം സാഹസികതയുടെയും ട്രക്കിങ്ങിന്‍റെയുമെല്ലാം കി‌ടിലനൊരു പാക്കേജാണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.

ട്രക്കിങ്ങ് പറുദീസ

ട്രക്കിങ്ങ് പറുദീസ

തിരുവനന്തപുരത്തെ സഞ്ചാരികളുടെ ‌ട്രക്കിങ്ങ് പറുദീസായായാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. വഴുക്കി കിടക്കുന്ന പാറകളിലൂടെയും കല്ലുകളിലൂടെയും കനത്തുതിങ്ങിയ കാടുകളിലൂടെയും ഒക്കെ നടന്നുകയറി അവസാനം എത്തിച്ചേരുന്ന വാഴ്വന്തോള്‍ തിരുവന്തപുരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

PC:Samu John

കാടിനുള്ളിലെ വെള്ളച്ചാട്ടം

കാടിനുള്ളിലെ വെള്ളച്ചാട്ടം

ബോണക്കാട് ചാമ്പനപ്പാറ മലനിരയിൽ നിന്ന് ഉത്ഭവിച്ച് താഴേക്ക് പതിച്ച് വാഴ്‌വന്തോളിൽ ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം അതിമോഹരമായ ദൃശ്യാനുഭവമാണ് സന്ദര്‍ശകര്‍ക്കു നല്കുന്നത്. ഇതിനോളം ഭംഗിയുള്ള മറ്റൊരു വെള്ളച്ചാട്ടം തിരുവനന്തപുരത്ത് കാണാന്‍ സാധിച്ചുവെന്നു വരില്ല. പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC: Samu John

കാടുകയറി ട്രക്ക് ചെയ്യാം

കാടുകയറി ട്രക്ക് ചെയ്യാം

കാണിത്തറ എന്ന സ്ഥലത്തു നിന്നുമാണ് വാഴ്വന്തോള്‍ വെള്ളച്ചാ‌ട്ടത്തിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെ യാത്ര ആരംഭിക്കുമ്പോള്‍ ഇതൊക്കെയെന്ത് എന്നു തോന്നുമെങ്കിലും മുന്നോട്ട് പോകുമ്പോഴാണ് ഇനി പോകേണ്ട വഴികള്‍ കാണുക.വളഞ്ഞും പുളഞ്ഞു തെന്നിയും നിരങ്ങിയുമൊക്കെയാണ് മുന്നോട്ടേയ്ക്ക് പേകേണ്ടത്. തോടയാറിന്റെ അരികിലൂടെയാണ് യാത്രകള്‍ കൂടുതലും നീങ്ങുന്നത്. ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം സഞ്ചരിക്കണം കാട്ടിനുള്ളിലൂടെ. ചെക് പോസ്റ്റില്‍ വണ്ടി പാര്‍ക് ചെയ്യുന്നിടത്തുനിന്നുമുള്ള ദൂരമാണിത്. പ്രകൃതി ഒരുക്കിയിരിക്കുന്ന കിടിലന്
പശ്ചാത്തലത്തില്‍ മൂന്നു തട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടം വളരെ പുതുമയുള്ള കാഴ്ചയാണ്.
PC: Anesshvaleri

അനുമതി വേണം

അനുമതി വേണം

വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രമേ വാഴ്വന്തോള്‍ വെള്ളച്ചാ‌ട്ടത്തിലേക്കുള്ള യാത്രയും ‌ട്രക്കിങ്ങും സാധ്യമാവുകയുള്ളു, കാണിത്തടം ചെക്ക് പോസ്റ്റിൽ നിന്നാണ് പാസുകള്‍ നല്കുന്നത്. പാസ് വാങ്ങി ഇവിടെ നിന്നും വാഹനത്തില്ഡ ചാത്തന്‍കോട് എത്താം. വഴിയില്‍ ചാത്തന്‍കോട് ആദിവാസി ഊര്, ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികളുടെ സ്ഥലം എന്നിവ കാണാം, കാണിത്തടത്തില്‍ നിന്നും അരകിലോമീറ്റര്‍ അകലെയാണ് ഇത്. ഇവിടെ നിന്നുമാണ് യഥാര്‍ത്ഥ വാഴ്വന്തോള്‍ ട്രക്കിങ് ആരംഭിക്കുന്നത്.

മഴക്കാലത്ത് പ്രവേശനമില്ല

മഴക്കാലത്ത് പ്രവേശനമില്ല

സാധാരണഗതിയില്‍ മണ്‍സൂണ്‍ സമയത്ത് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കാറില്ല. സുരക്ഷാ കാരണങ്ങളാലാണിത്. മഴക്കാലത്ത് പാറക്കെട്ടുകളിലും മറ്റും വഴുക്കലും വെള്ളച്ചാട്ടത്തിലെ ചുഴികളും കാരണം മഴക്കാലത്ത് കര്‍ശനമായി ഇവിടെ നിരോധിച്ചിട്ടുണ്ട്

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിലാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്ററവും വിതുരയില്‍ നിന്നും 13കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!

പശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെപശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെ

മഞ്ഞുമൂ‌ടിയ കുന്നുകളും കാഴ്ചകളുമായി കാല്‍വരി മൗണ്ട്! പോകാം മഞ്ഞിന്റെ കൂടാരത്തിലേക്ക്മഞ്ഞുമൂ‌ടിയ കുന്നുകളും കാഴ്ചകളുമായി കാല്‍വരി മൗണ്ട്! പോകാം മഞ്ഞിന്റെ കൂടാരത്തിലേക്ക്

ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X