Search
  • Follow NativePlanet
Share
» »ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം

ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം

കര്‍ണ്ണാടകയില്‍ ചിക്കമംഗളൂരുവിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൊയ്സാല ക്ഷേത്രത്തിന് പറയുവാന്‍ ഏറെയുണ്ട്, പുരാണങ്ങളോട് ചേര്‍ന്നു കിടക്കുന്ന കഥകള്‍ മുതല്‍ നിര്‍മ്മാണ രീതി വരെ

നീണ്ടു നിവര്‍ന്നു കി‌ടക്കുന്ന ന‌ടപാതകളിലൂടെ ന‌ടന്നെത്തുന്ന ക്ഷേത്രസന്നിധി അത്ഭുതങ്ങളുടേതാണ്. കണ്ടുപരിചയിച്ച ഹൊയ്സാല ക്ഷേത്രങ്ങളില്‍ നിന്നും പറയത്തക്ക വ്യത്യാസമില്ലെങ്കിലും കൊത്തുപണികളും കല്‍പ്പണികളും ക്ഷേത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. പറഞ്ഞുവരുന്നത് ബലേവാഡി വീരനാരായണ ക്ഷേത്രത്തെക്കുറിച്ചാണ്. കര്‍ണ്ണാടകയില്‍ ചിക്കമംഗളൂരുവിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൊയ്സാല ക്ഷേത്രത്തിന് പറയുവാന്‍ ഏറെയുണ്ട്, പുരാണങ്ങളോട് ചേര്‍ന്നു കിടക്കുന്ന കഥകള്‍ മുതല്‍ നിര്‍മ്മാണ രീതി വരെ

 ബലേവാഡി വീരനാരായണ ക്ഷേത്രം

ബലേവാഡി വീരനാരായണ ക്ഷേത്രം

13-ാം നൂറ്റാണ്ടില്‍ ഹൊയ്സാല ഭരണകാലത്താണ് ബലേവാഡി വീരനാരായണ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ഒറ്റക്കാഴ്ചയില്‍ മറ്റേത് ഹൊയ്സാല ക്ഷേത്രത്തെയും പോലെ തന്നെ തോന്നുമെങ്കിലും ഓരോ ചുവരുകളിലും വ്യത്യാസം ഇവിടെ അനുഭവിച്ചറിയാം. വാസ്തുവിദ്യയുടെ കാര്യത്തില്‍ ഏറെ പേരുകേട്ട ഈ ക്ഷേത്രം സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും പ്രിയപ്പെട്ട സ്ഥലം കൂടിയാണ്.

PC:Bikashrd

വീരബല്ലാല രണ്ടാമന്‍

വീരബല്ലാല രണ്ടാമന്‍


ഹൊയ്സാല രാജാവായിരുന്ന വീര ബല്ലാല രണ്ടാമന്‍ രാജാവിന്റെ കാലത്ത് സിഇ 1200 ല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഹൊയ്സാല ക്ഷേത്രങ്ങളില്‍ വാസ്തു വിദ്യയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതാണ് വീരനാരായണ ക്ഷേത്രം. സോപ് സ്റ്റോണ്‍ തരത്തിലുള്ള പ്രകൃതിദത്ത കല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത് വിഷ്ണുവിനാണ്. ശില്പചാരുതയ്ക്ക് ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം
PC:Bikashrd

 മഹാഭാരതത്തിലെ എകചക്രനഗരം

മഹാഭാരതത്തിലെ എകചക്രനഗരം


മഹാഭാരതത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏകചക്ര നഗരം ബലേവാഡിയും വീരനാരായണ ക്ഷേത്രവും പരിസരവുമാണെന്നാണ് വിശ്വാസം. ഭീമന്‍ ബകാസുരനെ വധിച്ച് ജനങ്ങളെയും അവരുടെ ഗ്രാമത്തെയും രക്ഷിച്ചതായി മഹാഭാരതത്തില്‍ പറയുന്ന ഇടം ഇതാണെന്ന് ഇവിടുള്ളവര്‍ കരുതുന്നു.

PC:Santhoshbapu

ത്രികുട രീതി

ത്രികുട രീതി


ത്രികുട രീതിയിലാണ് വീരനാരായണ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നു ഗോപുരങ്ങള്‍ ഈ ക്ഷേത്രത്തിന്‍റെ ഭാഗമായി കാണാം. മൂന്നു ക്ഷേത്രങ്ങളും പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല, ഹൊയ്സാല രാജാക്കന്മാര്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നും ഇതു തന്നെയാണ്. ബേലൂരിലെയും ഹലേബിഡുവിലെയും ക്ഷേത്രങ്ങള്‍ അവിടുത്തെ ശില്പഭംഗിയുടെ പേരില്‍ അറിയപ്പെടുമ്പോള്‍ ബലേവാഡി പ്രസിദ്ധമായിരിക്കുന്നത് അതിന്റെ നിര്‍മ്മാണ രീതിയുടെ പേരിലാണ്. വിശാലമായ തുറന്ന മണ്ഡപത്തിന്റെ ഇരുവശത്തുമായാണ് രണ്ട് ക്ഷേത്രങ്ങള്‍ പരസ്പരം അഭിമുഖമായാണ് ഇവിടെയുള്ളത്. അതിന്‍റെ രണ്ട് ഇടനാഴികളും ചേരുന്ന ഭാഗത്താണ് പ്രധാന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Srividya Setty

പ്രധാന ക്ഷേത്രം

പ്രധാന ക്ഷേത്രം


ഏറ്റവും അവസാനമെത്തിച്ചേരുന്ന ഇടമാണ് പ്രധാന ക്ഷേത്രം. കൂട്ടത്തില്‍ ഏറ്റവും പഴയതും ഇതാണ്. ഹൊയ്സാല നിര്‍മ്മാണ രീതിയുടെ എല്ലാ തലങ്ങളും പൂര്‍ണ്ണമായും ഇതിന്റെ നിര്‍മ്മാണത്തില്‍ കാണാം. അതുകൊണ്ട് തന്നെ പൂര്‍ണ്ണമായ ഹൊയ്സാല ക്ഷേത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതിന്റെ ഉള്ളിലെത്തിയാല്‍ ചുവരുകളില്‍ പ്രത്യേകിച്ച് കൊത്തുപണികളൊന്നും കാണുവാന്‍ സാധിക്കില്ലെങ്കിലും മേല്‍ക്കൂരയില്‍ ധാരാളം കൊത്തുപണികളുണ്ട്.

PC:Bikashrd

പുതിയ കോവിലുകള്‍

പുതിയ കോവിലുകള്‍

പ്രധാന ക്ഷേത്രത്തിലേക്കുള്ള ഇടനാഴിയിലെ പരസ്പരം അഭിമുഖമായി നില്‍ക്കുന്ന രണ്ട് ക്ഷേത്രങ്ങളും താരതന്യേന പുതിയതാണ്. എന്നാല്‍ രണ്ടും രണ്ടു തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നിന്‍റെ ആകൃതി ചതുരത്തിലാണെങ്കില്‍ അടുത്തത് നക്ഷത്രാകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രവിമാനങ്ങളും ചുവരുകളുമെല്ലാം ഇവിടെ ധാരളം കൊത്തുപണികളാല്‍ അലങ്കരിച്ചിരിക്കുന്നു. മൂന്നു ക്ഷേത്രങ്ങളിലും വിവിധ രൂപത്തിലുള്ള വിഷ്ണുവിന്റെ പ്രതികളും വിഗ്രഹങ്ങളും കാണുവാന്‍ സാധിക്കും.

PC:Bikashrd

 പകരക്കാരനില്ലാതത് ശില്പതാരുത

പകരക്കാരനില്ലാതത് ശില്പതാരുത


നിര്‍മ്മാണത്തിന്റെ കാര്യത്തിലാണ് വീരനാരായണ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നതെങ്കിലും ഇവിടുത്തെ ശില്പചാരുതയും എടുത്തു പറയേണ്ടതാണ്. പലതും ഹൊയ്സാല കലയിലെ തന്നെ മികച്ച സൃഷ്ടികളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ പ്രധാനമാണ് പ്രധാനശ്രീകോവിലിലെ എട്ട് അടി ഉയരത്തില്‍ നാലു കൈകളോട് കൂടിയ നാരായണ വിഗ്രഹം. ഒപ്പം തെക്കേ ശ്രീകോവിലില്‍ ഗരുഡ പീഠത്തില്‍ പുല്ലാങ്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണന്റെയും വടക്കേ ശ്രീകോവിലിൽ യോഗസംഗമത്തിൽ ഇരിക്കുന്ന യോഗനരസിംഹന്റെ രൂപവും കാണേണ്ടതു തന്നെയാണ്. ശങ്കും ഗഥയും പിടിച്ച കൈകളുള്ള രൂപത്തിന്റെ ഇരുവശത്തായി ശ്രീദേവിയെയും ഭൂമിദേവിയെയും കാണാം.

PC:Bikashrd

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഹലേബിഡില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ബലേവാഡി സ്ഥിതി ചെയ്യുന്നത്. ചിക്കമഗളുരുവില്‍ നിന്നും 28 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്നും 220 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. കഡര്‍, ബിരൂര്‍ എന്നീ രണ്ട് റെയില്‍വേ സ്റ്റേഷനുകളാണ് അടുത്തുള്ളത്. ബേലൂരും ബലേവാഡിക്ക് അടുത്തുള്ള സ്ഥലമാണ്.
PC:Doc.aneesh

ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രംഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X