Search
  • Follow NativePlanet
Share
» »ബൃഹദീശ്വരക്ഷേത്രത്തിനു പ്രചോദനമായ, ബ്രിട്ടീഷുകാരുടെ സൈനികകോട്ടയായിരുന്ന ശിവക്ഷേത്രം

ബൃഹദീശ്വരക്ഷേത്രത്തിനു പ്രചോദനമായ, ബ്രിട്ടീഷുകാരുടെ സൈനികകോട്ടയായിരുന്ന ശിവക്ഷേത്രം

കൂട്ടിച്ചേര്‍ക്കലുകളും കെട്ടുകഥകളും എല്ലാമായി ഐതിഹ്യങ്ങളും പിന്‍കഥകളും ധാരാളമുണ്ട് ഓരോ ക്ഷേത്രങ്ങള്‍ക്കും. മലയാള നാട്ടിലെ ക്ഷേത്രങ്ങളുടെ കഥയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ കഥ. അത്തരത്തില്‍ ശിവപുരാണങ്ങളിലം മറ്റും ചേര്‍ക്കപ്പെട്ടിട്ടുള്ള ഒരു ക്ഷേത്രത്തെ ന്നു പരിചയപ്പെടാം. തമിഴ്നാട്ടിലെ തിരുവതികൈയിലെ വീരാടീശ്വരര്‍ ക്ഷേത്രം. തമിഴ്നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന വീരാടീശ്വരര്‍ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്!!

വീരാടീശ്വരര്‍ ക്ഷേത്രം

വീരാടീശ്വരര്‍ ക്ഷേത്രം

ശിവനെ വീരാടീശ്വരനായും പാര്‍വ്വതി ദേവിയെ ത്രിപുരസുന്ദരിയായും ആരാധിക്കുന്ന വീരാടീശ്വരര്‍ ക്ഷേത്രം തമിഴ്നാട്ടിലെ പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവ കാനോനിക്കൽ കൃതിയായ തേവാരത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം പാടല്‍പെ‌ട്ര സ്ഥലങ്ങളിലൊന്നും കൂടിയാണ്. ശൈവ വിശുദ്ധ കവി അപ്പാർ ശൈവിസത്തിലേക്ക് തിരികെ വന്നത് ഇവിടെവെച്ചാണ് എന്നു വിശ്വസിക്കപ്പെടുന്നു.

PC:Ssriram mt

ത്രിപുരനെ വധിച്ചയിടം

ത്രിപുരനെ വധിച്ചയിടം

വിശ്വാസങ്ങളനുസരിച്ച് പല ഐതിഹ്യങ്ങളും ക്ഷേത്രത്തിനുണ്ട്. അതിലൊന്ന് ശിവന്‍ ഇവിടെ വെച്ചാണ് മൂന്നു രാക്ഷസന്മാരെയും അവരുടെ മൂന്നു നഗരങ്ങളും നശിപ്പിച്ചതെന്നാണ്. ഇവരെ കൊല്ലുവാനായി ശരണരായനപെരുമാളായി രൂപമെടുത്ത വിഷ്ണുവാണ് ശിവന് അസ്ത്രങ്ങള്‍ നല്കിയതെന്നാണ് പറയപ്പെ‌ടുന്നത്. ത്രിപുര ഭരിച്ചിരുന്ന ത്രിപുരൻ എന്ന അസുരനെ നശിപ്പിച്ചതിന്റെ ഐതിഹ്യം ശിവപുരാണത്തിൽ വിവരിക്കുന്നുണ്ട്. ഈ നാശം ഒരു പ്രപഞ്ച സംഭവമായാണ് വിശദീകരിച്ചിരിക്കുന്നത്. നക്ഷത്രങ്ങൾ, ഉൽക്കകൾ, വിശദീകരിക്കപ്പെടാത്ത ഭൗതിക വസ്തുക്കൾ എന്നിവയുടെ നാശത്തിന് ഇത് കാരണമായത്രെ.തങ്ങളെ സംരക്ഷിക്കാൻ ശിവന്റെ സഹായം തേടിയ എല്ലാ ആകാശദേവതകളെയും ത്രിപുരൻ ആക്രമിച്ചു. ഒടുവില്‍ ശിവന്‍ ത്രിപുരനെ വധിക്കുകയും ത്രിപുരാന്തകന്‍ എന്ന പേരു നേടുകയും ചെയ്തു. ചാമ്പലാക്കിയ നഗരത്തില്‍ നിന്നും ശിവന്‍ തന്റെ മൂന്നു വിരലുകളില്‍ ചാരത്തില്‍ സ്പര്‍ശിച്ചു. ഇതിന്‍റെ ഓര്‍മ്മയിലാണ് ശൈവവിശ്വാസികള്‍ നെറ്റിയില്‍ മൂന്നുവരി കുറിയിടുന്നത്.

PC:Ssriram mt

താരകാസുരന്‍റെ കഥ

താരകാസുരന്‍റെ കഥ

മറ്റൊരു കഥയനുസരിച്ച് , താരകന്റെ മൂന്ന് ആൺമക്കളും ബ്രഹ്മാവിൽ നിന്ന് അനുഗ്രഹം നേടി, ഭൂമിയിൽ അദൃശ്യമായ ഒരു കോട്ട പണിതു. അവരുടെ ക്രൂരപ്രവർത്തികള്‍ കാരണം പൊറുമിമുട്ടിയ ഭൂമിദേവി ശിവനോട് പ്രാർത്ഥിച്ചു. രക്ഷയ്ക്കായെത്തിയ ശിവന്‍ അവരുടെ അദൃശ്യമായ കോട്ടയെ മാത്രമല്ല, മൂന്നുപേരേയും നശിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ജീവനുവേണ്ടി യാചിച്ച അവരില്‍ രണ്ടുപേരെ ശിവന്‍ ദ്വാരപാലകര്‍ ആക്കുകയും മറ്റെയാളെ ദമാരു ആക്കുകയും ചെയ്തു. കേദിലത്തിന്റെ തീരത്തുള്ള തിരുവതിഗായിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. സ്ഥലത്തിന്‍റെ യഥാര്‍ത്ഥ നാമം ത്രിപുര ദഹനം എന്നായിരുന്നുവെന്നും പിന്നീടത് തിരുവതികൈ ആവുകയുമാണ് ചെയ്തതത്രെ,
PC:Ssriram mt

ചരിത്രത്തില്‍

ചരിത്രത്തില്‍

കവി അപ്പാറുടെ പ്രചോദനത്തില്‍ പല്ലവ രാജാവായിരുന്ന മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ ജൈനമതത്തില്‍ നിന്നും ശൈവിസത്തിലേക്ക് മാറുകയുണ്ടായി. അതിനിടെ അദ്ദേഹം ഒരു ജൈന മഠം നശിപ്പിക്കുകയും ക്ഷേത്രത്തിന് സമീപം ഗുണവരേശ്വരം എന്ന ക്ഷേത്രം പണിയുകയും ചെയ്തു. സംഭവത്തെത്തുടർന്ന് മഹേന്ദ്ര പല്ലവയ്ക്ക് ഗുണവരേശ്വര എന്ന പേര് ലഭിച്ചതായി കരുതുന്നു. കാളിങ്കരയ്യ എന്ന രാജാവ് ധാരാളം സ്വത്തുക്കള്‍ നൽകിയിട്ടുണ്ടെന്നും ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ കാണാം.

PC:Ssriram mt

ബൃഹദീശ്വര ക്ഷേത്രവും വീരാടീശ്വരറും

ബൃഹദീശ്വര ക്ഷേത്രവും വീരാടീശ്വരറും

തഞ്ചാവൂരിലെ ഹദീശ്വര ക്ഷേത്രം നിര്‍മ്മിക്കുന്നതിനു മുന്‍പായി രാജാജ ചോളന്‍ ഒന്നാമന്‍ ഇവിടെ വിരാടീശ്വര ക്ഷേത്രത്തില്‍ നീണ്ടകാലം വസിച്ചിരുന്നുവത്രെ. ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതികളും ആശയങ്ങളും പരിചയപ്പെടുക എന്ന ലക്ഷ്യത്തിലായിരുന്നു അത്.
വീരാടീശ്വര ക്ഷേത്രത്തിന്‍റെ ആദ്യ രൂപത്തില്‍ വീണ്ടും കൂട്ടിച്ചേര്‍ക്കലുകളും നിര്‍മ്മാണങ്ങളും നടത്തിയത് പിന്നീട് വന്ന പാണ്ഡ്യന്മാരാണ്. ബ്രിട്ടീഷുകാരുടെയും മറാത്തക്കാരുടെയും കാലത്ത് അവരു‌‌ടെ കോട്ട പോലെയും ഈ ക്ഷേത്രം പ്രവര്‍ത്തിച്ചിരുന്നു.
PC:Ssriram mt

നിര്‍മ്മാണം

നിര്‍മ്മാണം

ഏഴ് ഏക്കര്‍ വിസ്തൃതിയിലാണ് ഈ ക്ഷേത്രവും പരിസരവും സ്ഥിതി ചെയ്യുന്നത്. ഭരതനാട്യത്തിന്റെ 108 കരണങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ശില്പങ്ങളുള്ള ക്ഷേത്രഗോപുരം ഇവിടെ കാണാം. ഏഴു നിലകളുണ്ട് ഈ ഗോപുരത്തിന്. തിരുനിത്രു മണ്ഡപം എന്ന പതിനാറ് തൂണുകളുള്ള ഒരു മണ്ഡപവും ഇവിടെ കാണാം. ചക്രതീർത്ഥ കുളം എന്ന ക്ഷേത്ര കുളവും ഇതിന്റെ വടക്കുഭാഗത്ത് വസന്ത മണ്ഡപവും കാണാം.
വിഷ്ണു ആരാധിച്ചിരുന്നു എന്നു കരുതുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Ssriram mt

പൂജയും സമയവും

പൂജയും സമയവും

ആറു നേരം പൂജകളുള്ള ക്ഷേത്രമാണിത്. രാവിലെ 6:00 ന് ഉഷാത്കാലം, രാവിലെ 8:00 ന് കലാസന്തി, ഉച്ചയ്ക്ക് 12:00 ന് ഉച്ചികലം, വൈകുന്നേരം 6:00 ന് സയരാക്ഷായ്, രാത്രി 8:00 ന് ഐരണ്ടംകലം രാത്രി 9:00 ന് അർധ ജമാം എന്നിങ്ങനെയാണിത്.
ചിത്തിര മാസത്തില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന വസന്തോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. വൈകാശി മാസത്തിലെ വൈകാസി ബ്രഹ്മോത്സവവും ഏറെ പ്രസിദ്ധമാണ്.
PC:Ssriram mt

എട്ടു അസുരന്മാരെ

എട്ടു അസുരന്മാരെ

ഐതിഹ്യമനുസരിച്ച്, ആന്ധകാസുരൻ, ഗജാസുരൻ, ജലന്ദസുരൻ, തിരുപുരാധി, കമാൻ, അർജുനൻ, ദക്ഷൻ, താരഗുസുരൻ എന്നീ എട്ട് വ്യത്യസ്ത ഭൂതങ്ങളെ ശിവൻ നശിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. യുദ്ധത്തിലെ ഓരോ വിജയങ്ങളെയും സൂചിപ്പിക്കുന്ന അഷ്ട വീരതനം ക്ഷേത്രങ്ങള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി കാണാം അതിലൊന്നാണ് ഈ ക്ഷേത്രം

PC:Ssriram mt

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കടലൂർ ജില്ലയിലെ പാൻരുതിയിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള തിരുവതിഗായി എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

PC:Ssriram mt

പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാംപാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം

ആലുവാ ശിവരാത്രി 2021: പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്ന ബലിതര്‍പ്പണം!! അറിയാം ഈ കാര്യങ്ങള്‍ആലുവാ ശിവരാത്രി 2021: പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്ന ബലിതര്‍പ്പണം!! അറിയാം ഈ കാര്യങ്ങള്‍

ശിവകുടുംബസാന്നിദ്ധ്യമുള്ള ക്ഷേത്രം, നാലമ്പലത്തിലെ ഇര‌ട്ടഗണപതി പ്രതിഷ്ഠ,അപൂര്‍വ്വ ക്ഷേത്ര വിശേഷംശിവകുടുംബസാന്നിദ്ധ്യമുള്ള ക്ഷേത്രം, നാലമ്പലത്തിലെ ഇര‌ട്ടഗണപതി പ്രതിഷ്ഠ,അപൂര്‍വ്വ ക്ഷേത്ര വിശേഷം

മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X