Search
  • Follow NativePlanet
Share
» »ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ

ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ

By Elizabath Joseph

അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും നാട്... കണ്ണീർക്കടലുമായി പ്രാർഥിക്കുവാനെത്തുന്നവർ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി സന്തോഷത്തോടെ തിരികെ പോകുന്നയിടം... ജാതിമതവർണ്ണ വ്യത്യാസങ്ങളില്ലാതെ ജനകോടികൾ പ്രാർഥിക്കാനെത്തുന്ന വേളാങ്കണ്ണി എന്നും അത്ഭുതങ്ങളുടെ ഒരു നാടാണ്. രാജ്യത്തെ ഏറ്റവും പ്രശസ്ത തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടുത്തെ ഏറ്റവും വലിയ തിരുന്നാളുകളിലൊന്ന് നടക്കുന്ന സമയമാണിത്. ആരോഗ്യ മാതാവിനെ ആരാധിക്കുന്ന വേളാങ്കണ്ണി മാതാവിന്റെ വിശേഷങ്ങൾ വായിക്കാം...

വേളാങ്കണ്ണി മാതാവ്

വേളാങ്കണ്ണി മാതാവ്

ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിശ്വാസികൾ യാതൊരു തടസ്സങ്ങളുമില്ലാതെ എത്തിച്ചേരുന്ന തീർഥാടന കേന്ദ്രമാണ് തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയം. കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന ഈ ദേവാലയം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

PC:Vassil

പഞ്ചാരമണലിലെ ദേവാലയം

പഞ്ചാരമണലിലെ ദേവാലയം

കടലിന്റെ തീരത്തോട് ചേർന്നു അങ്ങ്കലെ കടലിൽ നിന്നു നോക്കിയാൽ പോലും കാണാവുന്ന വലുപ്പത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള മനോഹരമായ ദേവാലയമാണ് വേളാങ്കണ്ണി പള്ളി. കാറ്റിലും കോളിലും തകർന്നു വീഴാതിരിക്കാനായി ഉറപ്പുള്ള പാറമേൽ നിർമ്മിച്ചതായിരിക്കും ഈ ദേവാലയം എന്നു വിചാരിച്ചങ്കിൽ തെറ്റി. കടലിന്റെയും കാറ്റിന്റെയും പരീക്ഷണങ്ങളെ അതിജീവിച്ച് പഞ്ചാരമണലിലാണ് ഇന്നും ഈ ദേവാലയം തലയുയർത്തി നിൽക്കുന്നത്.

PC:Sajanjs

ചരിത്രം സൂക്ഷിക്കാത്ത ദേവാലയം

ചരിത്രം സൂക്ഷിക്കാത്ത ദേവാലയം

കഥകളും ഐതിഹ്യങ്ങളും സാമാന്യ ബുദ്ധിക്ക് വിശ്വസിക്കുവാൻ തന്നെ പ്രയാസമള്ള കാര്യങ്ങളും ഒക്കെ നടക്കുന്ന സ്ഥലമാണ് ഇവിടം. പക്ഷെ, ഈ ദേവാലയത്തിന്റെ ചരിത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമല്ല. ഇപ്പോൾ കാണുന്ന ദേവാലയത്തിൽ നിന്നും കുറച്ചകലെയുള്ള അണ്ണാപ്പിള്ള തെരുവിലെ മാതാക്കുളത്തിനടുത്തുള്ള ഒരു ഇടയബാലന് മാതാവിന്റെ ദർശനം ലഭിച്ചതോടെയാണ് ഇവിടുത്തെ ചരിത്രം ആരംഭിക്കുന്നത്. പിനനീട് പലർക്കും ഇവിടെ പ്രത്യേക്ഷപ്പെട്ട മാതാവു വഴി ഒരിക്കലും മാറുകയില്ലെന്നു വിശ്വസിച്ചിരുന്ന രോഗങ്ങളിൽ നിന്നും വിടുതൽ ലഭിച്ചു. അങ്ങനെ മാതാവ് ആരോഗ്യമാതാവായി മാറി. അങ്ങനെ ആ മാതാവിനെ ആരാധിക്കുവാനായാണ് ആദ്യമായി ഇവിടെ ഒരു ചെറിയ ദേവാലയം സ്ഥാപിതമാകുന്നത്.

PC:wikimedia

 നാവികരും വേളാങ്കണ്ണി മാതാവും

നാവികരും വേളാങ്കണ്ണി മാതാവും

ഇതുവഴി കടന്നു പോകുന്ന നാവികർ എപ്പോഴാണെങ്കിലും ഇവിടെ ഒന്നു പ്രാർഥിച്ചിട്ടു മാത്രമേ യാത്ര തുടരാറുളളു. അപകടങ്ങളൊന്നുമില്ലാതെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് തിരികെ നാടണയുവാൻ ഇവിടുത്തെ പ്രാർഥന സഹായിക്കും എന്നാണ് വിശ്വാസം. ആദ്യത്തെ രണ്ടു ദർശനങ്ങൾക്കു ശേഷം മൂന്നാമതായി മാതാവ് പ്രത്യക്ഷപ്പെടുന്നത് കടൽക്ഷോഭത്തിൽപെട്ട നാവികർക്കാണ്. ജീവൻവരെ നൽ്ടമാകുമായിരുന്ന ആ കടൽക്ഷോഭത്തിൽ നിന്നും തങ്ങളെ രക്ഷിച്ചത് വേളാങ്കണ്ണി മാതാവാണെന്നു വിശ്വസിച്ച നാവികർ അവിടെയുണ്ടായിരുന്ന പള്ളി ഒന്നു പുതുക്കിപ്പണിതു. പിന്നീടുള്ള ഓരോ യാത്രയിലും ഇവിടെയെത്തിയ അവർ ദേവാലയം പുതുക്കിപ്പണിതുകൊണ്ടേയിരുന്നു.

PC:rajaraman sundaram

വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗം

വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗം

വേളാങ്കണ്ണി ദേവാലയത്തെ ഇന്നു കാണുന്ന രീതിയിലേത്ത് മാറ്റിയതിനു പിന്നിൽ പോർച്ചുഗീസുകാർ തന്നെയാണുള്ളത്. ഇവിടേക്ക് വൈദികരെ നിയോഗിക്കുന്നതും നിർമ്മാണം വിപുലീകരിക്കുന്നതും ഒക്കെ പോർച്ചൂഗീസുകാരുടെ നേതൃത്വത്തിലാണ്. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഭാരതത്തിലെത്തിയ ആൽവറെ കൊബ്രാലിൻറെ പുസ്തകത്തിൽ വിജയനഗര സാമ്രാജ്യത്തിലെ ഒരു രാജകുമാരനെ ഇവിടെ മാമ്മോദീസ മുക്കി എന്നു പറയുന്നുണ്ട്. ആ സമയങ്ങളിൽ ഈ പ്രദേശം വിജയവഗര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.

PC:Manojz Kumar

സാരിയുടുത്ത് കൈക്കുഞ്ഞുമായി നിൽക്കുന്ന മാതാവ്

സാരിയുടുത്ത് കൈക്കുഞ്ഞുമായി നിൽക്കുന്ന മാതാവ്

ഭാരതത്തിലെ തന്നെ മറ്റു ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമായി സാരിയുടുത്ത് കൈക്കുഞ്ഞിനെ പിടിച്ചു നിൽക്കുന്ന മാതാവിനെയാണ് ഇവിടെ ആരാധിക്കുന്നത്. മഞ്ഞപട്ടുസാരിയിൽ നിറയെ ആഭരണങ്ങളണിഞ്ഞ് മൂന്നടിയോളം ഉയരമുള്ള രൂപമാണ് ഇവിടുത്തേത്. എന്നാൽ എപ്പോളാണ് ഈ പ്രതിഷ്ഠ നടന്നത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പോർച്ചുഗീസുകാരാണ് ഈ മാതാവിനെ ഇവിടെ പ്രതിഷ്ഠിച്ചതെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്.

PC:Nancy.ceo2020

ശാന്തദുര്‍ഗ്ഗയും മാരിയമ്മനും ഒക്കെയായ വേളാങ്കണ്ണി മാതാവ്

ശാന്തദുര്‍ഗ്ഗയും മാരിയമ്മനും ഒക്കെയായ വേളാങ്കണ്ണി മാതാവ്

ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ നിന്നും വന്നെത്തുന്ന വ്യത്യസ്തരായ വിശ്വാസികൾ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ചുള്ള പേരാണ് വേളാങ്കണ്ണി മാതാവിന് നല്കിയിരിക്കുന്നത്. ഗോവയിലെ ആളുകൾക്കും കൊങ്ങിണികൾക്കും മാതാവ് ശാന്തുദുർഗ്ഗയാണ്. ഇവിടെ എത്തുന്ന തമിഴർക്കാകട്ടെ, മാതാവ് മാരിയമ്മനാണ്.

PC:BrownyCat

ആരാധനാ സമയം

ആരാധനാ സമയം

രാവിലെ മുതൽ വൈകിട്ട് വരെ ഇവിടെ നിരന്തരം പ്രാർഥനകളും ആരാധനകളുമുണ്ട്. രാവിലെ 5.45 മുതൽ ദേവാലയം രാത്രി 9.00 വരെയാണ് തുറന്നിരിക്കുക. ഈ സമയങ്ങളിൽ മലയാളം, തമിഴ്, തെലുഗു. കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ കുർബ്ബാന ഉണ്ടായിരിക്കും.

PC:Nileshantony92

അ‍ഞ്ച് ഏക്കറിലെ ദേവാലയം

അ‍ഞ്ച് ഏക്കറിലെ ദേവാലയം

കടലിന് അബിമുഖമായി അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്നതാണ് ദേവാലയവും അനുബന്ധ കെട്ടിടങ്ങളുംയ പോർച്ചുദീസുകാരുടെ കാലത്താണ് ദേവാലയം ആദ്യമിവിടെ ഉയർന്നത്. പിന്നീട് ഡച്ചുകാരുടെ കാലത്ത് ഇതൊരു പാരീഷ് ചർച്ചായി മാറി. 2--ാം നൂറ്റാണ്ടിൽ ജോൺ 23-ാമൻ മാർപ്പാപ്പ ഇതിവെ മൈനർ ബസലിക്കയായി ഉയർത്തി. ബസലിക്ക പള്ളി, നടുത്തട്ടു ദേവാലയം, അഡോറേഷൻ ആൻഡ് റീകൺസിലിയേഷൻ ദേവാലയം, ജപമാല സ്ഥലങ്ങൾ, കുരിശിന്റെ വഴി, നിത്യാരാധനാ ചാപ്പൽ, മോർണിങ് സ്റ്റാർ ദേവാലയം എന്നിവയൊക്കെ ഇതിൻരെ ഭാഗമാണ്. സെമിനാരികൾ, മഠങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയും ദേവാലയത്തിന്റെ ഭാഗമായി ഈ കോംപൗണ്ടിൽ സ്ഥിതി ചെയ്യുന്നു.

PC:Santhoshkumar Sugumar

വേളാങ്കണ്ണി മ്യൂസിയം

വേളാങ്കണ്ണി മ്യൂസിയം

വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹം ലബിച്ചവരുടെ സമർപ്പണങ്ങളും നേർച്കാഴ്ചകളും ഒക്കെ സൂക്ഷിച്ചിരിക്കുന്ന ഒരിടമാണ് വേളാങ്കണ്ണി മ്യൂസിയം. ഇതിന്റ അകത്തെ കാഴ്ചകൾ മാത്രം മതി ആളുകൾ എത്രയധികം ആളുകളാണ് ഈ മാതാവിനെ ആശ്രയിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കുവാൻ.

രാവിലെ 6.30 മുതൽ വൈകിട്ട് 8.00 മണി വരെയാണ് ഈ മ്യൂസിയം തുറന്നിരിക്കുന്നത്.

Koshy Koshy

മാതാവിന്റെ അത്ഭുതങ്ങൾ

മാതാവിന്റെ അത്ഭുതങ്ങൾ

എണ്ണിയാൽ തീരാത്തത്രയും അത്ഭുതങ്ങളും അടയാളങ്ങളും വേളാങ്കണ്ണി മാതാവ് ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്.

ഒരിക്കൽ ഒരു ഹിന്ദു ബാലന്‍ ഒരു പാത്രത്തിലുണ്ടായിരുന്ന പാലിന്റെ പകുതി വിശുദ്ധ കന്യാമറിയത്തിന്‌ നല്‍കി. അതിനുശേഷവും ആ പാത്രത്തില്‍ നിറയെ പാല്‍ ഉണ്ടായിരുന്നു. കന്യാമറിയത്തിന്‌ മോര്‌ നല്‍കിയ വികാലംഗനായ ബാലനെ സുഖപ്പെടുത്തിയതാണ്‌ രണ്ടാമത്തെ അത്ഭുതം.

ഇത്തരത്തിലുള്ള നിരവധി കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്.

അൽഫോൻസാമ്മയുടെ സ്മരണകളുറങ്ങുന്ന ഭരണങ്ങാനം

PC: Tiven Gonsalves

 എപ്പോൾ സന്ദർശിക്കണം

എപ്പോൾ സന്ദർശിക്കണം

വർഷത്തിൽ എല്ലായ്പ്പോഴും ഇവിടെ സന്ദർശിക്കുവാൻ സാധിക്കും. എന്നാൽ മാതാവിൻരെ തിരുന്നാൾ നടക്കുന്ന ആഗസ്റ്റ് 29 മുൽ സെപ്റ്റംബർ 8 വരെയുള്ള സമയത്താണ് ഇവിടെ കൂടുതലും തീർഥാടകരെത്തുന്നത്. തിരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ സെപ്റ്റംബർ എട്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് തീർഥാടകർ എത്താറുണ്ട്. ഇതേ ദിവസം ഒരു കാർ ഫെസ്റ്റിവലും ഇവിടെ നടക്കാറുണ്ട്.

കാലാവസ്ഥയനുസരിച്ച് ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം

PC:dixon

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എല്ലാ വിധത്തിലുമുള്ള ഗതാഗത മാർഗ്ഗങ്ങളാലും വളരെ എളുപ്പത്തിൽ എത്തുവാൻ സാധിക്കുന്ന സ്ഥലമാണിത്. 155 കിലോമീറ്റർ അകലെയുള്ള തിരുച്ചിറപ്പള്ളിയാണ് ഏറ്റവും അടുത്തിള്ള വിമാനത്താവളം. ചെന്നൈ, കൊച്ചിൻ, മുംബൈ, മധുരൈ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് എല്ലാ ദിവസവും സർവ്വീസുകളുണ്ട്.

ട്രെയിനിനു വരുന്നവർക്ക് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിലിറങ്ങാം. 12 കിലോമീറ്റർ അകലെയുള്ള നാഗപട്ടിണം റെയിൽവേ സ്റ്റേഷനും സമീപത്തെ പ്രധാന റെയിൽവേ സ്റ്റേഷൻ തന്നെയാണ്.

തിരുന്നാൾ സമയങ്ങളിൽ റെയിൽവേയും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനും വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യൽ ട്രെയിനുകളും ബസ് സർവ്വീസുകളും ആരംഭിച്ചിട്ടുണ്ട്.

എട്ടുനോമ്പ് ആചരിക്കുന്ന കേരളത്തിലെ ദേവാലയങ്ങള്‍

ഏറ്റുമാനൂരപ്പന്റെ ആനയെ എഴുന്നള്ളിക്കുന്ന പള്ളിപ്പെരുന്നാള്‍ !!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more