Search
  • Follow NativePlanet
Share
» »കടലാമകളുടെ ഉത്സവം കൂടാൻ പോകാം വെലാസിലേക്ക്

കടലാമകളുടെ ഉത്സവം കൂടാൻ പോകാം വെലാസിലേക്ക്

മഹാരാഷ്ട്രയിലെ രത്നഗിരിയിലെ പ്രധാനപ്പെട്ട തീരദേശ പട്ടണമാണ് വെലാസ്. വർഷം തോറം നടക്കുന്ന വെലാസ് ടർട്ടിൽ ഫെസ്റ്റിവലാണ് ഇവിടുത്തെ മുഖ്യാകർഷണം. കൂടുതലറിയുവാനായി വായിക്കാം.

വെലാസ്...കടലിന്റെ സൗന്ദര്യത്തിലേക്ക് ഇറക്കികൊണ്ടുപോകുന്ന നാട്... മറ്റേതു നാട്ടിൽ പോയാലും കിട്ടാത്ത കിടിലൻ അനുഭവങ്ങളും കാഴ്ചകളും ഒക്കെയായി സഞ്ചാരികളുടെ മനസ്സിൽ കയറിപ്പറ്റുന്ന വെലാസ് മഹാരാഷ്ട്രയിൽ അധികമാരും തിരക്കി ചെല്ലാത്ത ഇടങ്ങളിലൊന്നാണ്. രത്നഗിരിയിലെ തിരക്കുകളൊന്നും ബാധിക്കാതെ, തേടിയെത്തുന്നവരെ സന്തോഷിപ്പിക്കുന്ന ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്നത് ടർട്ടിൽ ഫെസ്റ്റിവലാണ്. തങ്ങളെ സംരക്ഷിക്കുന്ന ഭൂമിക്ക് തങ്ങളാൽ കഴിയുന്ന സംരക്ഷണങ്ങൾ നല്കുന്ന ഈ നാട്ടുകാർ പ്രകൃതിയെ ചൂഷണം ചെയ്യുന്ന വിനോദ സഞ്ചാരത്തിന് ഒരു മാതൃക കൂടിയാണ്.
കടലാമ സംരക്ഷണത്തിന് പേരുകേട്ട വെലാസിനെക്കുറിച്ചും അവിടുത്തെ ടർട്ടിൽ ഫെസ്റ്റവലിനെക്കുറിച്ചും വായിക്കാം...

വെലാസ്

വെലാസ്

കടലിന്‍റെ കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് വെലാസ്. പ്രകൃതിയോട് അടുത്തിടപഴകി അതിനോട് ചേർന്നു ജീവിക്കുന്ന ഒരു കടലോര ഗ്രാമമാണെങ്കിലും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. മഹാരാഷ്ട്രയിലെ എക്കോ വില്ലേജ് എന്നാണ് വെലാസ് അറിയപ്പെടുന്നത്

 എവിടെയാണിത്

എവിടെയാണിത്

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് വെലാസ് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിൻറെ തീരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഇവിടം ബീച്ചുകളുടെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്.

തീരം തേടിയെത്തുന്ന ആമകൾ

തീരം തേടിയെത്തുന്ന ആമകൾ

വെലാസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടെ എത്തുന്ന പ്രത്യേക തരത്തിലുള്ള ആമകളാണ്. സീസണിൽ തീരത്ത് മുട്ടയിടുവാനായി വരുന്ന ഒലിവ് റിഡ്ലി ടർട്ടിൽസിനെ സംരക്ഷിച്ച് ഇതിടുന്ന മുട്ടകൾക്ക് സംരക്ഷണം നല്കുക എന്നത് ഇവിടുത്തെ ഓരോരുത്തരും സ്വന്തം കടമയായി കണക്കാക്കുന്നു.

PC: Ricardo Braham

കൊങ്കൺ വെലാസ് ടർട്ടിൽ ഫെസ്റ്റിവൽ

ഇവിടുള്ളവർ സംരക്ഷിച്ച ഒലിവ് റിഡ്ലി ടർട്ടിൽസിന്റെ മുട്ടകൾ വിരിഞ്ഞ് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് സുരക്ഷിതമായി ഇറക്കി വിടുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ കടലിലേക്ക് ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി ഇവിടെ വലിയ പരിപാടികളാണ് നടത്താറുള്ളത്. ഇത് വെലാസ് ടർട്ടിൽ ഫെസ്റ്റിവൽ എന്ന് അറിയപ്പെടുന്നു. ആമക്കുഞ്ഞുങ്ങൾ ആദ്യമായി കടലിലേക്ക് ഇറങ്ങുന്നത് കാണുവാനായി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

 വെലാസിലെ കാഴ്ചകൾ

വെലാസിലെ കാഴ്ചകൾ

ഒരു ബീച്ച് ടൗണിന്റെ ആഡംബരം ഒന്നുമില്ലെങ്കിലും ശാന്തമായി കിടക്കുന്ന ഇവിടം സഞ്ചാരികളെ ആകര്‍ഷിക്കും എന്നതിൽ സംശയമില്ല. ബീച്ചിന്റെ കാഴ്ചകൾ കൂടാതെ പുരാതനമായ കുറേ ക്ഷേത്രങ്ങളും കോട്ടകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ. ലക്ഷ്മി ദേവിയുടെ ക്ഷേത്രം, നാനാ ഫട്നി താമസിച്ചിരുന്ന വീട് തുടങ്ങിയവയാണ് വെലാസിനു തൊട്ടടുത്തുള്ള കാഴ്ചകൾ

PC:Udaykumar PR

ഗണേശ് ഗല്ലി

ഗണേശ് ഗല്ലി

രണ്ടു മലകൾക്കിടയിലൂടെ കടന്നു പോകുന്ന ഒരു ചെറിയ ഒഴുക്കാണ് ഗണേശ് ഗല്ലി എന്നറിയപ്പെടുന്നത്. മൂന്നടി മാത്രം വീതിയുള്ള ഇതിന്റെ ഒരറ്റത്ത് ഗണേശന്റെ രൂപം സ്ഥിതി ചെയ്യുന്നു. പകുതിയിലധികം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഈ വിഗ്രഹം കാണുവാനാണ് വിശ്വാസികൾ ഇവിടെ എത്തുന്നത്.

ബാൻകോട്ട് കോട്ട

ബാൻകോട്ട് കോട്ട

കൊങ്കണിലെ ബ്രിട്ടീഷുകാരുടെ വാസ്ഥലമായിരുന്നു ബാൻകോട്ട് കോട്ട. വിസ്മയിപ്പിക്കുന്ന നിർമ്മാണ വിദ്യയുള്ള ഈ കോട്ട ചതുരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മാൻ ഗോർ എന്നും മന്ദാഗിരി എന്നും ഇത് നേരത്തെ അറിയപ്പെട്ടിരുന്നു. ഡാപോളിയിൽ നിന്നും 47 കിലോമീറ്റർ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കടലിനു സമീപത്തുള്ള ഒരു കുന്നിലാണ് കോട്ടയുള്ളത്. ഗ്രീക്ക് സഞ്ചാരിയായ ടോളമിയുടെ കൃതികളിൽ വരെ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ബീജാപ്പൂർ സുൽത്താമിൽ നിന്നും 1548 ൽ പോർച്ചുഗീസുകാർ കൈക്കലാക്കിയ ഈ കോട്ട പിന്നീട് നിരവധി ഭരണാധികാരികളുടെ കൈയ്യിലൂടെ കടന്നു പോയിട്ടുണ്ട്.
മുംബൈയിൽ നിന്നും 225 കിലോമീറ്ററും പൂനെയിൽ നിന്നും 194 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Khalil Sawant

ജീവ്നബാൻധാർ

ജീവ്നബാൻധാർ

വെലാസിലെത്തിയാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് ജീവ്നബാൻധാർ. ഇവിടുത്തെ തിരക്കേറിയ മത്സ്യ ലേല കേന്ദ്രമാണ് ഇത്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

കാട്ടുതീയെയും വേനൽചൂടിനെയും പേടിക്കേണ്ട...ഈ ക്ഷേത്രമുണ്ട് രക്ഷിക്കുവാൻ

ബീച്ച് ഡെസ്റ്റിനേഷൻ എന്ന രീതിയിലാണ് വെലാസിലെത്തുന്നതെങ്കിൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. കൊങ്കൺ വെലാസ് ടർട്ടിൽ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് വരുന്നതെങ്കിൽ ഫെബ്രുവരി അവസാനം മുതൽ മാർച്ച് വരെയുള്ള സമയമാണ് മികച്ചത്. ആമകളെ കടലിലേക്കിറക്കുന്ന സമയം മുൻകൂട്ടി അറിഞ്ഞതിനു ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്.

ഹോളിയും ശിവരാത്രിയും മാത്രമല്ല, ആറാട്ടുപുഴ പൂരവും ഗോവൻ കാർണിവലും ഉണ്ട്..പൊളിക്കണ്ടേ!!ഹോളിയും ശിവരാത്രിയും മാത്രമല്ല, ആറാട്ടുപുഴ പൂരവും ഗോവൻ കാർണിവലും ഉണ്ട്..പൊളിക്കണ്ടേ!!

കാട്ടുതീയെയും വേനൽചൂടിനെയും പേടിക്കേണ്ട...ഈ ക്ഷേത്രമുണ്ട് രക്ഷിക്കുവാൻകാട്ടുതീയെയും വേനൽചൂടിനെയും പേടിക്കേണ്ട...ഈ ക്ഷേത്രമുണ്ട് രക്ഷിക്കുവാൻ

PC:Amankr3081

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X