Search
  • Follow NativePlanet
Share
» »ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!!

ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!!

ഇന്ത്യയിലെ തന്ന അപൂർവ്വമായ ഗരുഡ ക്ഷേത്രമായ തിരൂർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡൻ കാവിന്‍റെ ചരിത്രവും അവിടുത്തെ വിചിത്രമായ വിശേഷങ്ങളും വായിക്കാം.

മണ്ഡലകാലത്ത് മനുഷ്യരൂപത്തിൽ നാഗങ്ങൾ എത്തുന്ന ക്ഷേത്രം...ആയുസു കൂട്ടി കിട്ടുന്നതിനു വേണ്ടി വംശശത്രുവായ ഗരുഡനോട് പ്രാർഥിച്ച് ആയുസു കൂട്ടുവാനെത്തുന്ന നാഗങ്ങൾ. ഇന്ത്യയിലെ തന്നെ ഏക ഗരുഡൻ ക്ഷേത്രങ്ങളിൽ ഒന്നായ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡൻകാവിനു പറയുവാനുള്ളത് അതിശയിപ്പിക്കുന്ന കഥകളാണ്. വിശ്വാസവും ഐതിഹ്യങ്ങളും ഇഴപിരിഞ്ഞ് കിടക്കുന്ന ഈ ക്ഷേത്രം കഥകൾ കൊണ്ടും ആചാരങ്ങൾ കൊണ്ടും ഏറെ പ്രസിദ്ധമാണ്. വെള്ളാമശ്ശേരി ഗരുഡൻകാവിന്റെ വിശേഷങ്ങളറിയാം....

 ഗരുഡനെ പൂജിക്കുന്ന ഏക ക്ഷേത്രം

ഗരുഡനെ പൂജിക്കുന്ന ഏക ക്ഷേത്രം

മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസമനുസരിച്ച് വിഷ്ണുവിന്റെ വാഹനമാണ് ഗരുഡൻ. എന്നാൽ ഗരുഡനെ ദൈവമായി കണക്കാക്കുന്ന ക്ഷേത്രങ്ങൾ ഇതല്ലാതെ വേറെയില്ല എന്നുതന്നെ പറയാം. ഇന്ത്യയിലെ തന്നെ ഏക ഗരുഡ ക്ഷേത്രമാണ് മലപ്പുറം ജില്ലയിൽ ആലത്തിയൂരിനടുത്ത് വെള്ളാമശ്ശേരി ഗരുഡൻ കാവ്. പറക്കുവാൻ നിൽക്കുന്ന രൂപത്തിലാണ് ഇവിടെ ഗരുഡനെ ആരാധിക്കുന്നത്.

1800 വർഷത്തെ പഴക്കം

1800 വർഷത്തെ പഴക്കം

ക്ഷേത്രത്തിന്റെ ചരിത്രവും ഇവിടുത്തെ കഥകളും ഒക്കെ നോക്കിയാൽ 1800 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. ആദിയും അവസാനവും അടയാളപ്പെടുത്തിയിട്ടില്ലാത്ത ദൈവമായാണ് ഗരുഡനെ കണക്കാക്കുന്നത്.

സർപ്പ ദോഷം അകറ്റുവാൻ

സർപ്പ ദോഷം അകറ്റുവാൻ

സർപ്പങ്ങളുടെ ശത്രുവായ ഗരുഡന്റെ ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചാൽ സർപ്പദോഷം അകലും എന്നാണ് വിശ്വാസം. ഗരുഡനെ പ്രാർഥിച്ചാൽ സർപ്പഭയം മാറുമെന്നും സർപ്പങ്ങൾ ഉപദ്രവിക്കുവാൻ എത്തില്ല എന്നുമൊക്കെയുള്ള വിശ്വാസങ്ങള്‍ ഇവിടെയുണ്ട്.

മണ്ഡലകാലത്ത് മനുഷ്യരൂപത്തിലെത്തുന്ന സർപ്പങ്ങൾ

മണ്ഡലകാലത്ത് മനുഷ്യരൂപത്തിലെത്തുന്ന സർപ്പങ്ങൾ

ഇവിടുത്തെ വിശ്വാസമനുസരിച്ച് മണ്ഡലകാലത്ത് സർപ്പങ്ങൾ മനുഷ്യരൂപത്തിലെത്തുമത്രെ. തങ്ങളുടെ ശത്രുവായ ഗരുഡനോട് പ്രാർഥിച്ച് ആയുസ് ഒരു വർഷം കൂടി വർധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് സർപ്പങ്ങൾ മനുഷ്യരൂപത്തിൽ എത്തുന്നത് എന്നാണ് വിശ്വാസം. ഗരുഡനെ പ്രീതിപ്പെടുത്തി പ്രാർഥിച്ച് സർപ്പങ്ങൾ മടങ്ങുമത്രെ.
സർപ്പ ദോഷങ്ങൾക്കുള്ള വഴിപാടുകൾക്കു പുറമേ ത്വക്ക് രോഗങ്ങൾ,വായ്പുണ്ണ്, ചൊറി, ചിരങ്ങ്, പാണ്ട് മുതലായ രോഗങ്ങൾ മാറുവാനും ഇവിടെ എത്തി പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം.

ക്ഷേത്ര പ്രതിഷ്ഠ

ക്ഷേത്ര പ്രതിഷ്ഠ

വിഷ്ണുവിന് പ്രാധാന്യം നല്കുന്ന ഈ ക്ഷേത്രം ഗരുഡ ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. മഹാ വിഷ്ണുവാണ് ഇവിടുത്തെ മറ്റൊരു പ്രതിഷ്ഠ. കൂർമ്മാവതാരത്തിലാണ് വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

സർപ്പങ്ങളെയും കൊണ്ട്

സർപ്പങ്ങളെയും കൊണ്ട്

വലിയ തോതിൽ സർപ്പ ദോഷവും സർപ്പ ശല്യവും അനുഭവിക്കുന്നവർ ഇവിടെ സർപ്പങ്ങളെ ജീവനോടെ പിടിച്ചുകൊണ്ടുവന്ന് തുറന്ന് വിടാറുണ്ട്. ചെറിയ മൺകലത്തിൽ പിടിച്ച് കോട്ടൺ തുണികൊണ്ട് അതിന്‌റെ വാട മൂടിയാണ്ആ കുട ഇവിടെ എത്തിക്കുക. പിന്നീട് ഗോപുരത്തിനടപത്തുനിന്ന് ആ കുടം മണ്ണിലേക്ക് എറിയും. എത്ര വിഷമുള്ള പാമ്പായാലും ഇവിടുത്തെ പൂജാരി ഗരുഡ പഞ്ചാക്ഷരി ഉരുവിട്ട് തീർഥം തളിച്ചാൽ ഒരു പ്രശ്നവുമില്ലാതെ തെക്കോട്ട് ഇഴഞ്ഞ് പോകും. അവയെ പിന്നീട് ആരും കാണില്ല എന്നും അത് ഗരുഡനെ ഭക്ഷണമായി മാറുന്നുവെന്നുമാണ് കരുതപ്പെടുന്നത്.
പക്ഷിപീഡ ഒഴിവാക്കുവാനും വിളകൾക്കുണ്ടാകുന്ന പക്ഷി ശല്യം മാറുവാനുമായി ഒരുപാട് ആളുകൾ ഇവിടെ പ്രാർഥിക്കാനായി എത്തുന്നു.

ഞായറാഴ്ചകൾ എല്ലാവർക്കും

ഞായറാഴ്ചകൾ എല്ലാവർക്കും

ക്ഷേത്ര പ്രവേശന വിളംബരം വരുന്നതിനും മുൻപേ ഇനിടെ ഞായറാഴ്ചകളിൽ എല്ലാ ആളുകൾക്കും പ്രവേശനം ഉണ്ടായിരുന്നുവത്രെ. ജാതിമതലിംഗ വർണ്ണ വ്യത്യാസമില്ലാതെ ആ സമയങ്ങളിൽ ആളുകൾ ഇവിടെ പ്രാർഥിക്കുവാൻ എത്തിയിരുന്നതായും ചരിത്രം പറയുന്നു.

വിശേഷ ദിവസങ്ങൾ

വിശേഷ ദിവസങ്ങൾ

എല്ലാ ഞായറാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേതകയുള്ള ദിവസങ്ങള്‍. മണ്ഡലകാലത്തെ ഞായറാഴ്ചകളിലാണ് ഏറ്റവും അധികം വിശ്വാസികൾ ഇവിടെ എത്തുക. അതു കൂടാതെ മൺല കാലത്തെ ഏതെങ്കിലും മൂന്ന് ഞായറാഴ്ചകളിൽ മുടക്കം കൂടാതെ തുടർച്ചയായി ഇവിടെ എത്തി പ്രാർഥിക്കുന്നത് ഒരു കൊല്ലത്തെ ഗരുഡ ദർശനത്തിന്റെ ഫലങ്ങള്‍ തരും എന്നുമൊരു വിശ്വാസമുണ്ട്. മാത്രമല്ല ഈ പ്രാർഥനകൾ സർപ്പത്തിന്റെ ഉപദ്രവത്തെ മാറ്റിത്തരും എന്നുമൊരു വിശ്വാസമുണ്ട്.

ഉത്സവങ്ങൾ

ഉത്സവങ്ങൾ

എല്ലാ വർഷവും വൃശ്ചിക മണ്ഡല കാലത്തിലാണ് ഇവിടെ ഗരുഡോത്സവം നടക്കുക. മണ്ഡല കാലത്തെ 41 ദിവസം കഴിഞ്ഞുള്ള രണ്ടു ദിവസങ്ങള്‍ വിഷ്ണുവിനായി മാറ്റിവയ്ക്കും. പൂജകളെല്ലാം വൈഷ്ണവ രീതിയിലാണ് ഇവിടെ നടക്കുക. അനന്തശയനത്തിലുള്ള വിഷ്ണു രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്.
ചെണ്ട, പഞ്ചവാദ്യം മുതലായ അനുഷ്ഠാന വാദ്യങ്ങൾ മാത്രമേ ഇവിടെ ഗരുഡന്റെ ഉത്സവങ്ങൾക്ക് ഉപയോഗിക്കാറുള്ളൂ. കൂടാതെ ആനകളെ ഗരുഡന്റെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാറുമില്ല. എന്നാൽ വിഷ്ണുവിൻറെ ആഘോഷങ്ങൾക്ക് ഇങ്ങനെ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങളുമില്ല. കരുഡൻ തന്റെ പ്രഭുവിൻറെ ഇഷ്ടം അനുവർത്തിക്കാനായി ഇവിടെ നിൽക്കുന്നു എന്നാണ് വിശ്വാസം.

PC:wikipedia

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മലപ്പുറം ജില്ലയിൽ ആലത്തിയൂരിനടുത്ത് വെള്ളാമശ്ശേരിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരൂിൽ നിന്നും ചമ്രവട്ടത്തേയ്ക്ക് പോകുന്ന പാതയിലൂടെ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.
പുളിഞ്ചോട് ബസ് സ്റ്റാൻഡിൽ നിന്നും രണ്ടു കിലോമീറ്റർ, തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും 7.1 കിലോമീറ്റർ, തിരൂര്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.7 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങളുമായി ഒരു ക്ഷേത്രം! ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങളുമായി ഒരു ക്ഷേത്രം!

വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ശനിദേവൻ സംരക്ഷിക്കുന്ന അതിശയ ഗ്രാമം!!!വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ശനിദേവൻ സംരക്ഷിക്കുന്ന അതിശയ ഗ്രാമം!!!

അഘോരികളുടെ വാസസ്ഥലങ്ങളെക്കുറിച്ചും അവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അവരുടെ വിചിത്രമായ ആചാരങ്ങളെക്കുറിച്ചും അറിയാം...അഘോരികളുടെ വാസസ്ഥലങ്ങളെക്കുറിച്ചും അവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അവരുടെ വിചിത്രമായ ആചാരങ്ങളെക്കുറിച്ചും അറിയാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X