Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ട്രെക്കിംഗ് പ്രേമികൾ തിരയുന്ന വെള്ളരിമല

ഇന്ത്യയിലെ ട്രെക്കിംഗ് പ്രേമികൾ തിരയുന്ന വെള്ളരിമല

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനി‌ലെ മേപ്പാടി ഫോറസ്റ്റ റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശ്ശേരി റേഞ്ചിലുമായി ഉൾപ്പെടുന്ന ഒരു മലമ്പ്രദേശമാണ് വെള്ളരിമല

By Anupama Rajeev

കോഴിക്കോട് ജില്ലയിലെ വെള്ളരിമല ഇന്ത്യയിലെ പ്രഫഷണൽ ട്രെക്കേഴ്സിന്റെ പറുദീസയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളിൽ ഒന്നായാണ് അവരിൽ പലരും വെള്ളരിമലയെ കരുതുന്നത്. എന്നിട്ടും വെള്ളരിമലയെ അത്ര പരിചിതമല്ലാത്ത നിരവധി മലയാളികളായ നിരവ‌ധി സഞ്ചാരികളുണ്ട് എ‌ന്നത് വാസ്തവമാണ്.

ഗവി പോലെ സുന്ദരമാണ് കക്കാടംപൊയില്‍!ഗവി പോലെ സുന്ദരമാണ് കക്കാടംപൊയില്‍!

വെള്ളരിമലയേക്കുറി‌ച്ച്

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനി‌ലെ മേപ്പാടി ഫോറസ്റ്റ റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശ്ശേരി റേഞ്ചിലുമായി ഉൾപ്പെടുന്ന ഒരു മലമ്പ്രദേശമാണ് വെള്ളരിമല. സമുദ്രനിരപ്പിൽ നിന്ന് 2050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളരിമലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് വാവുൽ മല. സമുദ്രനിരപ്പിൽ നിന്ന് 2330 മീറ്റർ ഉയരത്തിലായാണ് ഇത് നിലകൊള്ളുന്നത്.

മുത്തൻപുഴ

മുത്തൻപുഴ

വെള്ളരിമല‌യ്ക്ക് അടുത്തുള്ള ഗ്രാമമാണ് മുത്തൻപുഴ. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ അകലേയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് നട‌ത്തുന്നുണ്ട്. ഈ ഗ്രാമത്തിൽ നിന്നാണ് വെള്ളരിമലയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്.

വെള്ളരിമല ബേസ്

വെള്ളരിമല ബേസ്

മുത്തൻപുഴയിൽ നിന്ന് വെള്ളരിമല ബേസ് വരെയുള്ള 4 കിലോമീറ്റർ റോഡ് ടാർ ചെയ്തതാണ്. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ഇവിടെ വരെ വാഹനത്തിൽ എത്തിച്ചേരാം. ഇത് കഴിഞ്ഞാൽ പരുക്കൻ റോഡാണ് ജീപ്പുകൾക്ക് മാത്രമേ ഈ റോഡിലൂടെ സഞ്ചരിക്കാൻ കഴിയുകയുള്ളു.

വേലിക്കരികിലൂടെ

വേലിക്കരികിലൂടെ

വനംവകുപ്പ് നിർമ്മിച്ച വേലിക്ക് അ‌രികിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ യാത്ര ചെയ്യാനുണ്ട്. യാത്രയ്ക്കിടെ ചെറിയ അരുവികൾ മറികടക്കേണ്ടതായിട്ടുണ്ട്. രണ്ട് കിലോമീറ്റർ യാത്ര ചെയ്തതിന് ശേഷമെ വനത്തിലേക്ക് പ്രവേശിക്കാനാകു.

വനത്തിലൂടെ

വനത്തിലൂടെ

വനത്തിൽ പ്രവേശിക്കുമ്പോൾ തന്നെ അതിന്റെ വന്യത സഞ്ചാരികൾക്ക് മനസിലാകും. വന‌പാതയിലൂടെ ഏകദേശം 20 മിനുറ്റ് നടന്ന് കഴിഞ്ഞാൽ ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു അരുവി കാണാം. ഈ അരുവിയിലൂടെ വീണ്ടും ഒരു 20 മിനുറ്റ് നടന്ന് കഴിഞ്ഞാൽ മറ്റൊരു പാതയിലേക്ക് എത്തിച്ചേരാം.

പ്രയാസകരം

പ്രയാസകരം

കുറച്ച് ‌പ്രയാസകരം തന്നെയാണ് ഈ യാത്ര. കല്ലുകളിലൊക്കെ അ‌ള്ളിപ്പിടി‌ച്ച് വേണം കുന്ന് കയറാൻ. ചിലയിടങ്ങളിൽ ഇഴഞ്ഞ് നീങ്ങേണ്ടി വരും.
Photo Courtesy: Vinayalambadi

ഒലിച്ചുചാട്ടം

ഒലിച്ചുചാട്ടം

ഏകദേശം രണ്ട് മണിക്കൂർ യാത്ര ചെയ്യുമ്പോൾ ഒരു വെള്ളച്ചാട്ടം കാണാം. ഒലിച്ച് ചാട്ടം എന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ പേര്. കാനനപാതയിൽ നിന്ന് മറ്റൊ‌രു വഴിയിലൂടെ ഏകദേശം 100 മീറ്റർ കുന്ന് കയറി വേണം ഈ വെള്ളച്ചാട്ട‌ത്തിന് അടുത്തെത്താൻ.

കാനനപാതയിലൂടെ

കാനനപാതയിലൂടെ

വെള്ള‌ച്ചാട്ടം കണ്ടിട്ട് പഴയ പാതയിലേക്ക് തന്നെ തിരിച്ച് വരണം മുന്നോട്ടുള്ള യാത്രയ്ക്ക്. ഇവിടുന്ന് അങ്ങോട്ടുള്ള യാത്ര കുറച്ച് പ്രയാസമുള്ളതാണ്. ഏകദേശം മുക്കാൽ മണിക്കൂർ യാത്ര ചെയ്താൽ മലമുകളിൽ എത്താം. വഴിയിൽ ഒരു അരുവി കടക്കാനുണ്ട്. അരുവിയിലെ വഴുവഴുത്ത പാറകൾ അപകടകരമാണ്.

മുലമുകളിൽ

മുലമുകളിൽ

അധികം മരങ്ങൾ ഒന്നും ഇല്ലാത്ത തുറസ്സായ ഒരു സ്ഥലത്താണ് കുന്നുകയറി നമ്മൾ എത്തിച്ചേരുന്നത്. ഇവിടെ നിന്ന് താഴ്‌വരങ്ങളിലെ സുന്ദരമായ കാഴ്ചകൾ കാണാം. ഇവിടെ ക്യാമ്പ് ചെയ്യാനും സൗകര്യമുണ്ട്. ആർ ഇ സി പാറ എന്നാണ് ഈ സ്ഥലം അറിയ‌പ്പെടുന്ന‌ത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X