Search
  • Follow NativePlanet
Share
» »വേളിമലൈ കുമാരസ്വാമി കോവിൽ..മലമുകളിലെ മുരുക ക്ഷേത്രം, വിശ്വാസങ്ങളിലെ പുണ്യസ്ഥാനം

വേളിമലൈ കുമാരസ്വാമി കോവിൽ..മലമുകളിലെ മുരുക ക്ഷേത്രം, വിശ്വാസങ്ങളിലെ പുണ്യസ്ഥാനം

മലയുടെ മുകളിൽ ഒരുപാട് കഥകളും വിശ്വാസങ്ങളുമായി നിലകൊള്ളുന്ന വേളിമലൈ കുമാരസ്വാമി ക്ഷേത്രത്തെക്കുറിച്ചറിയാം.

എവിടെയൊരു മലയുണ്ടോ അവിടെ നിങ്ങൾക്കൊരു മുരുകന്‍ ക്ഷേത്രം കാണാം... ഓരോ കോണിലും ഓരോ ക്ഷേത്രങ്ങള്‍ കണ്ടെത്തുവാൻ സാധിക്കുന്ന തമിഴ്നാട്ടിൽ ഈ ചൊല്ല് വളരെ ശരിയാണെന്നു കാണാം... ഓരോ നാടിനും ഓരോ കഥപറയുന്ന മൂന്നും നാലും ക്ഷേത്രങ്ങൾ ഏറ്റവും കുറഞ്ഞതുണ്ട്. ശിവനും ശങ്കരരനും മീനാക്ഷിയും വിനായകരുമെല്ലാം അനുഗ്രഹം ചൊരിഞ്ഞുനിൽക്കുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങൾ. ഓരോ നാടിന്റെ ചരിത്രം രൂപപ്പെട്ടതുപോലും ഈ ക്ഷേത്രങ്ങളിൽ നിന്നാണെന്നു പറയാം.

ഇത്തരത്തിൽ, സമ്പന്നമായ ഭൂതകാലമുള്ള ഒരിടമാണ് വേളിമലൈ കുമാരസ്വാമി ക്ഷേത്രം. ഭൂമിശാസ്ത്രം വെച്ചുനോക്കുമ്പോൾ തമിഴ്നാടിന്‍റെ ഭാഗമാണെങ്കിലും കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെയും തീർത്ഥാടകരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം. കന്യാകുമാരി യാത്രയിലെ ഒരു ലക്ഷ്യസ്ഥാനമായി അറിയപ്പെടുന്ന ക്ഷേത്രം ഒരുപാട് ആചാരങ്ങളുടെ.ും വിശ്വാസങ്ങളുടെയും സങ്കേതമാണ്. മലയുടെ മുകളിൽ ഒരുപാട് കഥകളും വിശ്വാസങ്ങളുമായി നിലകൊള്ളുന്ന വേളിമലൈ കുമാരസ്വാമി ക്ഷേത്രത്തെക്കുറിച്ചറിയാം.

ചിത്രങ്ങൾക്ക് കടപ്പാട് Kumarakovil Murugan Temple Facebook Page

വേളിമലൈ കുമാരസ്വാമി ക്ഷേത്രം

വേളിമലൈ കുമാരസ്വാമി ക്ഷേത്രം

കന്യാകുമാരിയിൽ നാഗര്‍കോവിലിന് സമീപം സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് വേളിമലൈ കുമാരസ്വാമി ക്ഷേത്രം. തിരുവനന്തപുരം-കന്യാകുനാരി പാത ഒരുപാട് ക്ഷേത്രങ്ങളുടെ സ്ഥലമാണ്. കുന്നിൻമുകളിലും പാറക്കെട്ടുകളിലും റോഡിനോട് ചേർന്നുമെല്ലാം ഇഷ്ടംപോലെ ക്ഷേത്രങ്ങൾ ഈ യാത്രയിൽ കാണാം. ഈ ക്ഷേത്രങ്ങളിൽ നിന്നെല്ലാം ചരിത്രംകൊണ്ടും സ്ഥാനം കൊണ്ടും വശ്വാസങ്ങളായും വ്യത്യസ്തമാണ് വേളിമലെ. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായി, പച്ചപ്പു നിറഞ്ഞ പ്രകൃതിയിൽ നിലകൊള്ളുന്ന ഇവിടം പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ്.

 വേളിമലൈ കുമാരസ്വാമി ക്ഷേത്രം എന്നും

വേളിമലൈ കുമാരസ്വാമി ക്ഷേത്രം എന്നും

കുമാര ക്ഷേത്രം അഥവാ സുബ്രഹ്മണ്യ സ്ഥലം എന്നുമെല്ലാം വരുന്ന തീർത്ഥാടകരുടെ നാടും വിശ്വാസങ്ങളുമനുസരിച്ച് മാറിവരും. കന്യാകുമാരിയിലെ ഏറ്റും പ്രസിദ്ധമായ ഇവിടം കേരളം-തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ രണ്ടിടങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ എത്തുന്നു. ക്ഷേത്രത്തിനു മുകളിൽ നിന്നും പ്രദേശത്തിന്റെയാകെ സൗന്ദര്യം ആസ്വദിക്കുവാൻ സാധിക്കുമെന്നതിനാൽ സഞ്ചാരികളും ഇവിടേക്ക് വരാറുണ്ട്. തിരുവനന്തപുരം-നാഗർകോവിൽ പാതയിലായതിനാൽ ഈ വഴി കന്യാകുമാരിക്കോ മറ്റിടങ്ങളിലേക്കോ പോകുന്നവർ ഇവിടെക്കൂടി കയറിയാണ് സാധാരണ പോകാറുള്ളത്.

കുറച്ചു ചരിത്രം

കുറച്ചു ചരിത്രം

വെള്ളിമല അഥവാ വേളിമല എന്നാണ് കുമാരസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നത്. ഈ പേരു വന്നത് എങ്ങനെയാണെന്ന് അറിയുമോ? ഇവിടുത്തെ പ്രാദേശിക ഭരണാധികാരികളായിരുന്ന ആയ് വംശത്തിന്റെ കുടുംബപ്പേരായിരുന്നുവത്രെ വേൽ. ദക്ഷിണേന്ത്യയിലെ സമ്പന്നമായ ഒരു കുടുംബമായിരുന്നുവത്രെ ഇത്. ഇവരുടെ കീഴിലായിരുന്നു ഇപ്പോൾ ക്ഷേത്രമരിക്കുന്ന കുന്നുണ്ടായിരുന്നത്. മുരുകൻ ലോകനന്മയ്ക്കും സ്നേഹത്തിനുമായി ഇവിടെ പ്രത്യേകം യാഗങ്ങൾ കഴിച്ചുവെന്നും അങ്ങനെ വേളിമല ആയി ഇവിടം മാറിയെന്നും ആണ് ഐതിഹ്യം. കുമാരക്ഷേത്രം എന്നും സുബ്രഹ്മണ്യസ്ഥലം എന്നുമാണ് മലയാളികൾക്കിടയിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്. ചിലപ്പതികാരത്തിൽ ചേരനാട്ടു ഏരാഗം എന്ന് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.

 ക്ഷേത്രത്തിലേക്ക് കടന്നാൽ

ക്ഷേത്രത്തിലേക്ക് കടന്നാൽ

സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഒരു രൂപമോ നിർമ്മിതിയോ അല്ല അതിനുള്ളത്. കുത്തനെ നിർമ്മിച്ചിരിക്കുന്ന 40 പടവുകൾ കയറി വേണം ക്ഷേത്രത്തിനടുത്തു വരുവാൻ.

ക്ഷേത്രത്തിനുള്ളിൽ

ക്ഷേത്രത്തിനുള്ളിൽ


ബുദ്ധമതകാലഘട്ടത്തിലെ ശൈലിയിലാണ് ക്ഷേത്രമുള്ളത്. ക്ഷേത്രത്തിലെത്തുമ്പോൾ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് മുരുകന്റെ കൂറ്റൻ ശില്പം ആണ്. എട്ടടി എട്ട് ഇഞ്ച് ഉയരമുള്ള ഏകശിലാ ശിൽപമാണ് ഇത്. ഈ രൂപത്തിന്റെ ചെവികളുടെ രൂപം അക്കാലത്തെ ബുദ്ധനിർമ്മിതികളോട് സാമ്യമുള്ളതാണ്. മുരുകന്‍റെ വല്ലി ദേവിയും തൊട്ടടുത്തു തന്നെയുണ്ട്. ആറരയടി ഉയരമുള്ള രൂപമാണ് ദേവിയുടേത്. ശുചീന്ദ്രത്തിൽ സ്ഥാണുമാലയനായി വാഴുന്ന ശിവനെ നോക്കി നിൽക്കുന്ന രീതിയിൽ കിഴക്കോട്ടാണ് ഈ ക്ഷേത്രത്തിന്റെ ദർശനം.

മറ്റു പ്രതിഷ്ഠകള്‍

മറ്റു പ്രതിഷ്ഠകള്‍

വല്ലി ദേവിയുമായുള്ള വിവാഹത്തിന് തന്നെ സഹായിച്ച കല്യാണ വിനായകരുടെ രൂപം മുരുക ക്ഷേത്രത്തിൽ പ്രാധാന്യത്തോടെ, പ്രദക്ഷിണ പാതയിലേക്കുള്ള പ്രവേശന കവാടത്തിന്റെ വലതുവശത്തായി പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാദേവർ, ശിവകാമി, തുടങ്ങിയവരുടെ പ്രതിഷ്ഠകൾ കാണാം. എന്നാൽ ഏറ്റവും പ്രത്യേകത എന്നത് സതീദേവിയുടെ അച്ഛനും മുരുകന്റെ മുത്തച്ഛനുമായ ദക്ഷന് സമർപ്പിച്ചിരിക്കുന്ന ശ്രീകോവിലാണ്. വളരെ അപൂർവ്വമാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകൾ. അറുമുഖ നായനാർ എന്നും ഇവിടെ മുരുകനെ വിളിക്കുന്നു. ഇത് വല്ലിയുടെ ജന്മസ്ഥലമായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. ഇവരുടെ വിവാഹം നടന്ന ഇടമായതിനാൽ വള്ളി കല്യാണം എന്നും ഇവിടുത്തെ പ്രതിഷ്ഠയെ വിളിക്കാറുണ്ട്.

കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതികേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതി

ദിവ്യ വിവാഹം

ദിവ്യ വിവാഹം

വള്ളിയുടെയും മുരുകന്റെയും ദിവ്യ വിവാഹം തമിഴ് മാസമായ പംഗുനിയിൽ വളരെ ആഘോഷത്തോടെ ക്ഷേത്രത്തിൽ കൊണ്ടാടാറുണ്ട്. പംഗുനി മാസത്തിലെ അനുരാധ നക്ഷത്രത്തിലാണ് ഏഴു ദിവസത്തെ ഉത്സവത്തിന് തുടക്കമാകുന്നത്. ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള തിരു കല്യാണ മണ്ഡപത്തിലേക്ക് മുരുകനുമായി പോകുന്ന ഘോഷയാത്ര ഇതിന്റെ ഭാഗമാണ്. ശേഷം ദേവതകളെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. ക്ഷേത്രമണ്ഡപത്തിൽ രാത്രി ഔപചാരികമായ കല്യാണം നടത്തും. മുരുകന്റെയും വള്ളിയുടെയും വിവാഹവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് അനുസൃതമായി കുറവർ (മലയിലെ ആദിവാസികൾ) മുരുകനെതിരെ യുദ്ധം ചെയ്യുന്നതെല്ലാം അന്ന് മനോഹരമായി ഇവിടെ പുനരാവിഷ്കരിക്കാറുണ്ട്.

ഈ ക്ഷേത്രങ്ങളിൽ വെച്ച് ഫോൺ ഉപയോഗിച്ചാൽ എട്ടിന്റെ പണി; അറിയാം മൊബൈൽ നിരോധിച്ച ക്ഷേത്രങ്ങൾഈ ക്ഷേത്രങ്ങളിൽ വെച്ച് ഫോൺ ഉപയോഗിച്ചാൽ എട്ടിന്റെ പണി; അറിയാം മൊബൈൽ നിരോധിച്ച ക്ഷേത്രങ്ങൾ

ഉത്സവങ്ങളും ആഘോഷങ്ങളും

ഉത്സവങ്ങളും ആഘോഷങ്ങളും

മുരുകനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും വലിയ രീതിൽ ഇവിടെ ആഘോഷിക്കാറുണ്ട്. സ്കന്ദ ഷഷ്ഠി, വൈകാശി വിശാഖം, തൈപ്പൂസം എന്നിവയും കാർത്തികൈയിലെ അവസാന വെള്ളിയാഴ്ച കുമാരസ്വാമിക്ക് കാവടിയും അർപ്പിക്കുന്നു. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷമാണിത്യ നൂറുകണക്കിന് വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുവാനായി എത്തുന്നത്. ക്ഷേത്രത്തിൽ പ്രസാദമായി അർപ്പിക്കുന്ന കുഴമ്പ് പല രോഗങ്ങൾക്കും മരുന്നാണെന്നാണ് വിശ്വാസം. നവരാത്രി ഉത്സവ വേളയിൽ വേളിമലൈ കുമാരനെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് പത്മനാഭപുരം സരസ്വതി, ശുചീന്ദ്രം മുന്നൂറ്റിനങ്ക (ശക്തി ദേവി) എന്നിവരോടൊപ്പം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന ഒരു ചടങ്ങുമുണ്ട്. മലയാളികളും തമിഴ്നാട്ടിൽ നിന്നുള്ളവരും ഒരേ മനസ്സോടെ പങ്കെടുക്കുന്ന ഈ ക്ഷേത്രം ഒരിക്കലെങ്കിലും സന്ദർശിക്കണം.

മണ്ഡലകാലം വിശുദ്ധമാക്കാം.. ശാസ്താ ക്ഷേത്രങ്ങളിലേക്കൊരു തീർത്ഥയാത്രമണ്ഡലകാലം വിശുദ്ധമാക്കാം.. ശാസ്താ ക്ഷേത്രങ്ങളിലേക്കൊരു തീർത്ഥയാത്ര

മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവുംമഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X