Search
  • Follow NativePlanet
Share
» »ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയും

ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയും

വളഞ്ഞുപുളഞ്ഞു പോകുന്ന കനാലുകള്‍.... അതിനു ചുറ്റിലുമായി പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍.. ഒഴുകുന്ന നഗരമെന്ന് അറിയപ്പെടുന്ന വെനീസിന്‍റെ കണ്ണിലുടക്കുന്ന ആദ്യ കാഴ്ചയാണിത്. രണ്ടു നദികള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന ലോകപ്രശസ്ത തുറമുഖ നഗരമായ വെനീസിലെ ജലം അതിര്‍ത്തികെട്ടി കാക്കുന്ന നാടെന്നും പറയാം. റോഡുകളില്ലാതെ, കനാലുകളിലൂടെ ബോട്ടില്‍ യാത്ര ചെയ്യേണ്ടുന്ന വെനീസ് നഗരം പകര്‍ന്നു നല്കുന്ന അമ്പരപ്പിന് കയ്യുംകണക്കുമുണ്ടാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വെനീസ് എന്ന നഗരത്തിനെക്കുറിച്ചും ഇവിടുത്തെ അത്ഭുതപ്പെടുത്തുന്ന കുറച്ച് വസ്തുതകളെക്കുറിച്ചും വായിക്കാം...

118 ദ്വീപും 150 കനാലും!

118 ദ്വീപും 150 കനാലും!

ദ്വീപുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കനാലുകളും ചേര്‍ന്നതാണ് വെനീസ്. 118 ദ്വീപുകളാണ് ഈ നഗരത്തിന്റെ ഭാഗമായുള്ളത്. അവയെ 400 ല്‍ അധികം പാലങ്ങള്‍ കൊണ്ടും 170 ഓളം കനാലുകള്‍ കൊണ്ടുമാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. പൈതൃക നഗരമായ വെനീഷ്യൻ ലഗൂണിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ബുറാനോ, മുരാനോ, ടോർസെല്ലോ എന്നിവപോലുള്ള ലഗൂണുകളില്‍ ബോട്ട് അല്ലെങ്കിൽ വാട്ടർ ടാക്സി വഴി മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ.

തടികളില്‍ നിര്‍മ്മിച്ചിരിക്കുന്ന നഗരം

തടികളില്‍ നിര്‍മ്മിച്ചിരിക്കുന്ന നഗരം

പ്രത്യേക തരത്തിലുളള പെട്രിഫൈഡ് തടികളില്‍ നിര്‍മ്മിച്ചിരിക്കുന്ന നഗരമാണ് വെനീസ്. നിലത്തു തുളച്ചുകയറ്റിയ ഈ തടികള്‍ക്കു മുകളിലാണ് വെനീസുള്ളത് . ജല പ്രതിരോധത്തിന് പേരുകേട്ട ആൽഡർ മരങ്ങളിൽ നിന്നുള്ള പെട്രിഫൈഡ് ലോഗുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സ്ലൊവേനിയ, ക്രൊയേഷ്യ എന്നിവിടങ്ങളിൽ നിന്ന് ബോട്ടില്‍ വെനീസിലേക്ക് ഇത് എത്തിക്കുകയായിരുന്നു. 402 -ൽ, കുടിയേറ്റക്കാർ സ്ലൊവേനിയ, ക്രൊയേഷ്യ, മോണ്ടിനെഗ്രോ വനങ്ങളിൽ നിന്ന് മരങ്ങൾ വെട്ടി വെനീസിലേക്ക് കൊണ്ടുപോയി. അവിടെ, അവർ 1,106,657 തടി തൂണുകൾ ഉണ്ടാക്കി എന്നാണ് ചരിത്രം പറയുന്നത്. നഗരത്തിന് ഒരു അടിത്തറ ഉണ്ടാക്കാൻ ഇത് വെള്ളത്തിലേക്ക് മുക്കിയെന്നും അതിനു മുകളില്‍ അവർ തടി പ്ലാറ്റ്ഫോമുകൾ നിർമ്മിച്ചു, തുടർന്ന് പ്ലാറ്റ്ഫോമുകളുടെ മുകളിൽ കെട്ടിടങ്ങൾ നിർമ്മിച്ചു.അങ്ങനെയാണ് ഈ നഗരം രൂപപ്പെട്ടത്.

 കാറുകളില്ലാത്ത നാട്

കാറുകളില്ലാത്ത നാട്

വെനീസിലെത്തിക്കഴിഞ്ഞാല് കാറുകള്‍ നിങ്ങള്‍ക്കു കാണുവാനെ സാധിക്കില്ല. ബോട്ടുകളാണ് കാറുകളുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. റോഡുകള്‍ക്ക് പകരം കനാലുകളാണ് ഇവിടെയുള്ളതെന്നും ഓര്‍മ്മിക്കുക, വെനീസിൽ കാറുകൾ കർശനമായി നിരോധിച്ചിരിക്കുന്നു എന്നത് ഇവിടേക്കുള്ള യാത്രയില്‍ ഓര്‍മ്മിക്കേണ്ട വസ്തുതയാണ്.

നാട്ടുകാര്‍ ഉപേക്ഷിക്കുന്ന വെനീസ്

നാട്ടുകാര്‍ ഉപേക്ഷിക്കുന്ന വെനീസ്

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും നഗരത്തിലെ തിരക്കും കാരണം നാട്ടുകാര്‍ പലരും വെനീസ് ഉപേക്ഷിച്ച് മറ്റുനഗരങ്ങളിലേക്ക് പോവുകയാണ്. വെനീസിലെ പ്രാദേശിക ജനസംഖ്യ കുറച്ചു വര്‍ഷങ്ങളായി വളരെ കുറഞ്ഞ നിരക്കിലാണുള്ളത്. 30 വർഷങ്ങൾക്ക് മുമ്പ് 120,000 ആയിരുന്ന ജനസംഖ്യ ഇപ്പോള്‍ 55,000 നു മുകളില്‍ ആയിട്ടുണ്ട്. ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് എന്തെങ്കിലും ചെയ്തില്ലെങ്കിൽ, 2030 ഓടെ മുഴുവൻ സമയ താമസക്കാർ ഉണ്ടാകില്ലെന്ന് ചില വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്.

മുങ്ങുന്ന നഗരം

മുങ്ങുന്ന നഗരം

ലോകത്തില്‍ അതിവോഗം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയിലാണ് വെനീസ് ഉള്‍പ്പെട്ടിരിക്കുന്നത്. വർഷവും 0.08 ഇഞ്ച് എന്ന നിരക്കിൽ ആണ് വെനീസ് വെള്ളത്തിനടിയിലേക്ക് പോകുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായി ഇറ്റലി 2003 ൽ മൂന്ന് കവാടങ്ങളിലായി 78 ഗേറ്റുകൾ അടങ്ങിയ ഒരു വെള്ളപ്പൊക്ക തടസ്സം നിർമ്മിക്കാന്‍ ആരംഭിച്ചിരുന്നു. 2011 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ടത് ആയിരുന്നുവെങ്കിലും നിലവില്‍ 2022 ഓടെ മാത്രമേ നിര്‍മ്മാണം പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് കരുതുന്നത്.

 1100 വര്‍ഷത്തെ ജനാധിപത്യ പാരമ്പര്യം

1100 വര്‍ഷത്തെ ജനാധിപത്യ പാരമ്പര്യം

വെനീസ് അഥവാ ലാ സെറെനിസിമ ഒരു കാലത്ത് ഒരു സ്വതന്ത്ര്യ റിപ്പബ്ലിക് രാഷ്ട്രമായി നിലനിന്നിരുന്നുവത്രെ. 697 നും 1797 നും ഇടയിൽ ആയിരുന്നിത്. പിന്നീട് 1797 -ൽ നെപ്പോളിയന്‍ ഇവിടം കീഴടക്കി. അതു കഴിഞ്ഞുള്ള നൂറ്റാണ്ടില്‍ ഫ്രാന്‍സും ഓസ്ട്രിയും ഇവിടം ഭരിച്ചു. 1866 ൽ ഇറ്റലി ഇവിടം കരസ്ഥമാക്കിയതോടെ പിന്നീട് ഇത് ഇറ്റലിയുടെ ഭാഗമായി മാറി,

 ഗൊണ്ടോള

ഗൊണ്ടോള

വെനീസിലെ കനാലുകളിലൂടെ ഒഴുകുന്ന പ്രത്യേക തരം ചെറുവള്ളങ്ങളാണ് ഗൊണ്ടോള എന്നറിയപ്പെടുന്നത്. വെനീസിലേക്കുള്ള യാത്രയില്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് ഗൊണ്ടോളയിലെ യാത്ര. പരമ്പരാഗതവും പ്രതീകാത്മകവുമായ ബോട്ടുകൾ 10 നൂറ്റാണ്ടിലേറെയായി ഇടുങ്ങിയ വെനീഷ്യൻ ജലപാതകൾക്ക് ചുറ്റുമുള്ള ഗതാഗതമായി ഉപയോഗിക്കുന്നു.ഗൊണ്ടോലിയർ എന്നാണ് ഇത് തുഴയുന്ന ആളെ വിളിക്കുന്നത്. വെനീസില്‍ ഏറ്റവും കൂടുതല്‍ പ്പതിഫലം ലഭിക്കുന്ന ജോലിയാണ് ഇത്. വെനീസിലെ ഗൊണ്ടോളകളെല്ലാം കറുത്ത നിറത്തിലുള്ളവയാണ്. നഗരത്തില്‍ ഏകദേശം 400 ഗൊണ്ടോളകളാണ് ഉള്ളത്. പതിനാറാം നൂറ്റാണ്ടില് 10,000 -ത്തോളം ആയിരുന്നു ഗൊണ്ടോളകളുടെ എണ്മം. വര്‍ഷത്തില്‍ മൂന്നോ നൈലോ ഗൊണ്ടോളകള്‍ക്കു മാത്രമേ പുതിയതായി ലൈസന്‍സ് നല്കാറുള്ളൂ.

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള റിയാൽറ്റോ മാർക്കറ്റ്

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള റിയാൽറ്റോ മാർക്കറ്റ്

പ്രസിദ്ധമായ റിയാൽറ്റോ ബ്രിഡ്ജിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന റിയാൽറ്റോ മാർക്കറ്റ് 1097 ൽ സ്ഥാപിതമായതാണ്. അന്നുമുതൽ വെനീസിലെ സാംസ്കാരിക ഭൂപ്രകൃതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു ഇത്. വെനീഷ്യൻ സാമ്രാജ്യകാലത്ത്, റിയാൽറ്റോ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഒന്നായിരുന്നു. കിഴക്കും പടിഞ്ഞാറുമുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ആഭരണങ്ങൾ, ഭക്ഷണം, തുണി, മൃഗങ്ങൾ എന്നിവ യൂറോപ്പിലുടനീളവും പുറത്തുനിന്നുള്ളവര്‍ക്കും വില്‍ക്കുകയായിരുന്നു ഇവിടെ ചെയ്തുപോന്നത്.

ലോകത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവ്

ലോകത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവ്

ലോകത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവ് സ്ഥിതി ചെയ്യുന്നതും വെനീസിലാണ്. കാലെ വാരിസ്കോ എന്നറിയപ്പെടുന്ന ഈ തെരുവിന് വെറും 53 സെന്റീമീറ്റർ വീതിയാണുള്ളത്.

അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!

വെനീസും മാസ്കും

വെനീസും മാസ്കും

പതിമൂന്നാം നൂറ്റാണ്ടിൽ ആണ് വെനീസിലെ മാസ്കിന്റെ ചരിത്രം ആരംഭിക്കുന്നത്. ഡിസംബർ 26 മുതൽ നോമ്പുകാലം ആരംഭിക്കുന്നതുവരെ ആഘോഷങ്ങളും പാർട്ടികളും നടത്തുിവന്ന ഇവര്‍ അവരുടെ വ്യക്തിത്വം മറയ്ക്കാൻ വിപുലമായ മാസ്കുകൾ ധരിച്ചു തുടങ്ങിയതോടെയാണ് മാസ്കിന്റെ പാരമ്പര്യം ആരംഭിച്ചത്. ഈ പാർട്ടികൾക്കു മാത്രമാണ് സാമൂഹിക വ്യത്യാസങ്ങളില്ലാതെ ഇവിടുത്തെ താഴ്ന്നതും ഉയർന്നതുമായ വിഭാഗങ്ങൾ ഒന്നിച്ചു കൂടുന്നത്.
ഇന്ന് മാസുകള്‍ ഇവിടുത്തെ കാര്‍ണിവലിന്റെ ഭാഗമായി മാറി. ഇവിടെയെത്തുന്ന സഞ്ചാരികള്‍ വെനീസ് സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഇത്തരം മുഖംമൂടികള്‍ വാങ്ങുന്നത് പതിവാണ്.

സ്നേഹത്തിന്റെ നഗരം

സ്നേഹത്തിന്റെ നഗരം

സ്നേഹത്തിന്റെ നഗരം എന്നും വെനീസ് അറിയപ്പെടുന്നു. റോമിയോ ആന്റ് ജൂലിയറ്റിനെ പോലും മറികടക്കുന്ന പ്രണയത്തിന് പേരുകേട്ട ഒരു ലക്ഷ്യസ്ഥാനമാണിത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ റൊമാന്‍റിക് നഗരങ്ങളുടെ പട്ടികയിലാണ് വെനീസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമ്പന്ന നഗരം‌

സമ്പന്ന നഗരം‌

പൗരാണിക കാലം മുതല്‍ തന്നെ അതീവ സമ്പന്നമായ നഗരങ്ങളിലൊന്നാണ് വെനീസ്. വെനീസ് ഒരുകാലത്ത് യൂറോപ്പ്, മധ്യേഷ്യ, മിഡിൽ ഈസ്റ്റ് എന്നിവയ്ക്കിടയിലെ വ്യാപാരത്തിന്റെ ഹൃദയഭാഗമായിരുന്നു. ഇതുവഴിയാണ് ഇവിടം ഇത്രയും സമ്പന്ന നഗരമായി മാറിയത്.

ഓംബ്രെ

ഓംബ്രെ

ചുവന്ന അല്ലെങ്കിൽ വെളുത്ത വീഞ്ഞിന്റെ ഒരു റൗണ്ട് ക്ലാസാണ് ഓംബ്ര. വെനീസിലെ ഏറ്റവും പ്രശസ്തമായ പാനീയങ്ങളിൽ ഒന്നാണ് ഇത്. ഇംഗ്ലീഷിൽ ഷാഡോ അഥവാ നിഴല്‍ എന്നര്‍ത്ഥം വരുന്ന ഓംബ്രെയുടെ ഉത്ഭവം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. വീഞ്ഞിന്റെ സുതാര്യവും അർദ്ധസുതാര്യവുമായ നിറത്തെ ഇത് സൂചിപ്പിക്കുന്നുവെന്ന് ചിലർ കരുതുന്നു. തണലില്‍ കീഴിൽ ഉന്മേഷം നൽകുന്ന ഒരു ഗ്ലാസ് വീഞ്ഞ് കുടിക്കുന്നത് ഫാക്ടറി തൊഴിലാളികളുടെ ആചാരത്തെ സൂചിപ്പിക്കുന്നുവെന്ന് ചിലർ കരുതുന്നു.

പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!

Read more about: world interesting facts history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X