വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം... കിഴക്കിന്റെ അയോധ്യയായി അറിയപ്പെടുന്ന, കര്‍ക്കിടക വാവുബലിക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന കോട്ടയം ജില്ലയിലെ പുണ്യപുരാതന ക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹത്തിൽ ശ്രീരാമനും ലക്ഷ്മണനും ഒരുമിച്ച് വാഴുന്ന ഈ അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍....

വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം
കോട്ടയം ജില്ലയിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം ഒട്ടേറെ അപൂര്‍വ്വതകളും പ്രത്യേകതകളും ഉള്ള ക്ഷേത്രമാണ്. ചരിത്രത്തിലും വിശ്വാസങ്ങളിലും ഒരുപോലെ സമ്പന്നമായ ഇവിടെ രാമലക്ഷ്മണന്മാര് വന്നുപോയിട്ടുണ്ടെന്നാണ് വിശ്വാസം. ഒപ്പംതന്നെ പല മഹാവര്യന്മാരും ഋഷികളും ഇവിടെ തപസ്സനുഷ്ഠിച്ചിട്ടുമുണ്ടത്രെ.
കേരളത്തിലെ സംരക്ഷിത സ്മാരകം കൂടിയാണ് ഈ ക്ഷേത്രം

ലക്ഷ്മണന് വിജയക്കൊടി പാറിച്ച ഇടം
സീതാ ദേവിയെ അന്വേഷിച്ച് രാമനും ലക്ഷമണനും ഇതുവഴി വന്നിരുന്നുവത്രെ. അന്നിവിടം വലിയ കാടായിരുന്നു. കപില മഹര്‍ഷി ഉള്‍പ്പെടെയുള്ള മഹര്‍ഷിമാര്‍ ഇവിടെ തപസ്സനുഷ്ഠിക്കുന്ന കാലം കൂടിയായിരുന്നു ഇത്. പക്ഷേ, ഇവിടെയുണ്ടായിരുന്ന രാക്ഷസന്മാര് പലതരത്തില്‍ ഇവരുടെ തപസ്സിന് വിഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതുമൂലം വളരെ വലഞ്ഞ മഹര്‍ഷിമാര്‍ ഇവിടെയെത്തിയ രാമലക്ഷ്മണന്മാരോട് തങ്ങളുടെ വിഷമാവസ്ഥ പറയുകയും രാമന് ലക്ഷ്മണനെ ഇത് പരിഹരിക്കുവാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ മഹര്‍ഷിമാര്‍ക്കൊപ്പം രാക്ഷസന്മാരുടെ അടുത്തെത്തിയ ലക്ഷ്മന് കണ്ടപ്പോള്‍ തന്നെ അവര്‍ അക്രമം ആരംഭിച്ചു. എന്നാല്‍ വളരെ പെട്ടന്നുതന്നെ ലക്ഷമണന് അവരെ പരാജയപ്പെടുത്തി. അങ്ങനെ ലക്ഷ്മണന് വിജയക്കൊടി പാറിച്ച ഇടം എന്ന നിലയില്‍ വിജയാദ്രി' എന്ന് ഇവിടം കുറേക്കാലം അറിയപ്പെടുകയും പിന്നീടത് വെന്നിമല ആയി മാറുകയും ചെയ്തു.
P

ചേരമാൻ പെരുമാളും ക്ഷേത്രവും
ക്ഷേത്രവിശ്വാസങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വിശ്വാസങ്ങളാണ് ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടത്. എട്ടാം നൂറ്റാണ്ടിനോട് അടുപ്പിച്ചാണ് ഇവിടെ ക്ഷേത്രം സ്ഥാപിതമാകുന്നത്. ഒരിക്കല്‍ ചേരമാന്‍ പെരുമാള്‍ വേമ്പനാട് കായലിലൂടെ സഞ്ചരിക്കുമ്പോള്‍ കിഴക്കുഭാഹത്ത് നക്ഷത്രങ്ങള്‍ തിളങ്ങിനില്ക്കുന്നതും സപ്തർഷികൾ കറങ്ങുന്നതും നാമം ജപിക്കുന്നതും അദ്ദേഹം ശ്രദ്ധിച്ചു. പിന്നീട് ഇതിനെക്കുറിച്ച് കൂടുതല്‍ തിരക്കിയപ്പോഴാണ് സ്ഥലത്തെ പ്രധാനിയായ പാഴൂർ പണിക്കര്‍ കിഴക്കുഭാഗത്തെ മലയിലെ ഈശ്വരസാന്നിധ്യത്തെക്കുറിച്ച് പെരുമാളിനോട് പറയുന്നത്. പിന്നീട് ഇതുകണ്ടറിയുന്നതിമായി പോയ പെരുമാള്‍ ആ സാന്നിധ്യം അനുഭവിച്ചറിയുകയും സ്ഥലം ഇനിമുതൽ വെന്നിമലക്കോട്ട എന്നറിയപ്പെടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഈ സ്ഥലത്ത് ഒരു ക്ഷേത്രം പണികഴിപ്പിക്കാനായി പെരുമാള്‍ ഒരു വിഷ്ണു വിഗ്രഹം പണികഴിപ്പിക്കുകയുണ്ടായി പ്രതിഷ്ഠാദിനത്തിന് രണ്ടുദിനസം മുനന്യെത്തിയ ഒരു താപസന് അത് പ്രതിഷ്ഠിക്കരുതെന്ന് ആവശ്യപ്പെട്ടു. കാരണം തിരക്കിയപ്പോള്‍ താപസന് തന്റെ കയ്യിലുള്ള ഒരു വടി കൊണ്ട് വിഗ്രഹം രണ്ടാക്കുകയും അപ്പോൾ അതിൽ നിന്ന് മലിനജലം ഒഴുകുകയും തുടർന്ന് ഒരു തവള പുറത്തുചാടുകയും ചെയ്തു. പിന്നീട് സമീപത്തെ തീര്‍ത്ഥക്കുളത്തില്‍ നിന്നും വിഷ്ണുവിഗ്രഹം ലഭിക്കുമെന്നും ആ വിഗ്രഹത്തിൽ ശ്രീരാമലക്ഷ്മണന്മാരുടെ ചൈതന്യം ആവാഹിച്ച് പ്രതിഷ്ഠ നടത്തണം എന്നുമാവശ്യപ്പെട്ടു. പ്രതിഷ്ഠാദിനത്തില്‍ വന്ന താപസന് പെരുമാളിനോട് തന്ത്രിയെക്കൊണ്ട് ദേവീചൈതന്യം ആവാഹിപ്പിച്ചുവേണം വിഷ്ണുവിഗ്രഹമെടുക്കാൻ എന്നും ദേവിവിഗ്രഹം കുളത്തില്‍ നിന്നെടുത്ത് ക്ഷേത്രത്തിൽ ഭഗവാന്റെ വാമാംഗത്തിൽ തെക്കുകിഴക്കേ മൂലയിൽ ദേവിയെ പ്രതിഷ്ഠിയ്ക്കണം എന്നും ആവശ്യപ്പെട്ടു. പ്രതിഷ്ഠാ മുഹൂര്‍ത്തമാകുമ്പോള്‍ കൃഷ്ണപ്പരുന്ത് ഇവിടെ പ്രത്യക്ഷപ്പെട്ട് വട്ടമിട്ടുപറന്ന് താഴികക്കുടത്തിൽ വന്നിരിയ്ക്കും എന്നും അപ്പോള്‍ പ്രതിഷ്ഠ നടത്തണമെന്നും പറഞ്ഞ് അദ്ദേഹം പോയി. ഇത് കപിലമഹർഷിയാണെന്ന് ഇവിടെ വിശ്വസിക്കപ്പെടുന്നു

ഘടപ്രസാദം ശ്രീകോവില്‍
വളരെ അപൂര്‍വ്വവും കേരളത്തില്‍ വേറൊരിടത്തും കാണുവാന്‍ സാധിക്കാത്തതുമായ ഘടപ്രസാദം രീതിയിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. മുഖമണ്ഡപത്തോടുകൂടിയ വട്ടശ്രീകോവിലിനെയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റനിലയുള്ള കോവില്‍ കരിങ്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആറടിയിലധികം ഉയരമുള്ള ചതുർബാഹു വിഷ്ണുവിഗ്രഹം ശ്രീകോവിലിനകത്തെ മൂന്നു മുറികളില്‍ ഏറ്റവും കിഴക്കേ അറ്റത്തുള്ള ഗൃഹത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

പ്രതിഷ്ഠ
ശ്രീരാമസ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെങ്കിലും അദൃശ്യസാന്നിധ്യമായാണ് ആരാധിച്ചുപോരുന്നത്. ലക്ഷ്മണസ്വാമിയും പ്രധാന പ്രതിഷ്ഠ തന്നെയാണ്. സങ്കല്പം ലക്ഷമണനാണെങ്കിവും രാമനെയും ആരാധിച്ചുപോരുന്നു. ഒപ്പംതന്നെ ഹനുമാന്റെ അദൃശ്യസാന്നിധ്യവും ഇവിടെയുണ്ടെന്നാണ് വിശ്വാസം.

കര്‍ക്കിടക ബലി
വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും കര്‍ക്കിടകത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താറുണ്ട്. ഓരോ തവണയും കോട്ടയം ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ഇവിടെ ബലിതര്‍പ്പണത്തിനായി എത്തുന്നു. ശ്രീരാമ തീര്ത്ഥത്തിലാണ് കര്‍ക്കിടക വാവുബലി നടത്തുന്നത്.

കപിലഗുഹ
കപില മഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു ഗുഹ ക്ഷേത്രത്തോട് ചേര്‍ന്നു കാണാം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് ഇതുള്ളത്. ഇവിടേക്കു പോകുന്ന വഴിയില്‍ തീര്‍ത്ഥക്കുളവും കാണുവാന്‍ സാധിക്കും.

ക്ഷേത്രത്തിലെത്തിച്ചേരുവാന്‍
കോട്ടയം ജില്ലയിലെ പുതുപ്പള്ളിക്കടുത്ത് വെന്നിമല എന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്. കോട്ടയം-കുമളി റോഡില്‍ 12 കിലോമീറ്റര്‍ സഞ്ചരിക്കണം വെന്നിമലയിലെത്തുവാന്. പ്രധാന റോഡില്‍ നിന്നും നൂറു മീറ്റര്‍ ദൂരം തെക്കുമാറി ക്ഷേത്രം കാണാം.
PC:Vijayanrajapuram
പഞ്ച കേദാറുകള്‍.. അപ്രത്യക്ഷനായ ശിവനെ തേടി പാണ്ഡവരെത്തിയ ഇടങ്ങള്‍