Search
  • Follow NativePlanet
Share
» »ശിവരാത്രി പുണ്യം നേടാൻ സന്ദർശിക്കാം വേതാളൻകാവ് ക്ഷേത്രം

ശിവരാത്രി പുണ്യം നേടാൻ സന്ദർശിക്കാം വേതാളൻകാവ് ക്ഷേത്രം

ശിവനെ വേതാളരൂപത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രം പക്ഷേ, വിശ്വാസികൾക്ക് അധികം പരിചയം കാണില്ല...

ശിവരാത്രി പുണ്യം നേടുവാൻ പോകേണ്ട ശിവക്ഷേത്രങ്ങളെക്കുറിച്ച് അറിയാത്തവര്‍ കാണില്ല. പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങള്‍ തേടിയുള്ള യാത്രയിൽ മിക്കപ്പോളും മറക്കുന്നത് തൊട്ടടുത്തുള്ള ക്ഷേത്രങ്ങളെയാണ്. അപൂർവ്വങ്ങളായ ശിവക്ഷേത്രങ്ങൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ അധികമൊന്നും അറിയപ്പെടാതെ പോയ വേറൊരു ക്ഷേത്രമുണ്ട്. അപൂർവ്വങ്ങളില്‍ അപൂർവ്വമായ പ്രതിഷ്ഠയുള്ള ഒരു ശിവക്ഷേത്രം. വേതാളൻ കാവ് മഹാദേവ ക്ഷേത്രം. ശിവനെ വേതാളരൂപത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രം പക്ഷേ, വിശ്വാസികൾക്ക് അധികം പരിചയം കാണില്ല...

വേതാളൻ കാവ് മഹാദേവ ക്ഷേത്രം

വേതാളൻ കാവ് മഹാദേവ ക്ഷേത്രം

ശൈവ ക്ഷേത്രങ്ങളിൽ ഏറ്റവും അപൂർവ്വമായ ക്ഷേത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ആലപ്പുഴ കായംകുളത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന വേതാളൻകാവ് ക്ഷേത്രം. ശിവനെ ഇവിടെ വേതാളരൂപത്തിലാണ് ആരാധിക്കുന്നത് എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

PC: Akhil2009

 കഥകളിങ്ങനെ

കഥകളിങ്ങനെ

എങ്ങനെയാണ് വേതാള പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഇവിടെ വന്നത് എന്നതിനെ സാധൂകരിക്കുന്ന കഛകളും ഐതിഹ്യങ്ങളും ഒന്നും ലഭ്യമല്ലെങ്കിലും വിശ്വാസികൾക്കിടയിൽ പല കഥകളും പ്രചാരത്തിലുണ്ട്. ഇവിടുത്തെ ഒരു പ്രാദേശിക ഭരണാധികാരി 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഒരു വിശ്വാസം. ഒരിക്കൽ ബാലമുഖി എന്നു പേരായ ഒരു യോഗി ശിവനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തുവാനായി ഇവിടെ എത്തി. കഠിനമായ തപസ്സിൽ സംപ്രീതനായ ശിവൻ അദ്ദേഹത്തിന് പ്രത്യക്ഷനാവുകയും വരം നല്കുകയും ചെയ്തു. എല്ലാത്തിൽ നിന്നുമുള്ള മുക്തിയായിരുന്നു അദ്ദേഹത്തിന് ശിവൻ വരമായി നല്കിയത്.
ഇത് കൂടാതെ ഇവിടുത്തെ ഭരണാധികാരിയായിരുന്ന വീരഭദ്ര സ്വാമി അതികഠിന ശിവഭക്തനായിരുന്നു. ഒരിക്കൽ വിചിത്രമായ ഒരു അസുഖം അദ്ദേഹത്തിന് പിടിപെടുകയുണ്ടായി. എത്ര ചികിത്സിച്ചിട്ടും മാറാത്ത ആ അസുഖം മാറ്റിത്തരുവാൻ അദ്ദേഹം ശിവനോട് പ്രാർഥിച്ചു. അസുഖം മാറിയാല്‍ ഒരു ശിവക്ഷേത്രം പണിതുകൊള്ളാമെന്ന അദ്ദേഹത്തിന്റെ പ്രാർഥനയ്ക്കു ശേഷം അസുഖം ഭേദമായി എന്നും അതിനുശേഷമാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നുമാണ് വിശ്വാസം.

ശിവരാത്രിയിൽ

ശിവരാത്രിയിൽ

അത്യപൂർവ്വ ശിവക്ഷേത്രമായതിനാൽ തന്നെ ശിവരാത്രി ഇവിടെ വളരെ ഗംഭീരമായാണ് കൊണ്ടാടുന്നത്. അന്നേ ദിവസം പ്രാർഥനകൾക്കും പൂജകൾക്കുമായി അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമെല്ലാം നൂറുകണക്കിന് വിശ്വാസികൾ ഇവിടെ എത്തും. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന പ്രാർഥനകളും പൂജകളും പ്രത്യേക അനുഷ്ഠാനങ്ങളുമായി ഇവിടെ ശിവരാത്രി ആഘോഷിക്കും.

PC:Akhil2009

ക്ഷേത്ര ദർശന സമയം

ക്ഷേത്ര ദർശന സമയം

രാവിലെ 9.00 മുതൽ 12.30 വരെയും വൈകിട്ട് 5.00 മുതൽ 8.00 വരെയുമാണ് ക്ഷേത്രം സന്ദർശിക്കാനുള്ള സമയം.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ശിവ ക്ഷേത്രമായതിനാൽ ശിവനുമായി ബന്ധപ്പെട്ടെ കാര്യങ്ങളെല്ലാം ഇവിടെ വലിയ രീതിയിൽ ആഘോഷിക്കുവാറുണ്ട്. ശിവരാത്രിയാണ് അതിൽ പ്രധാനം. ഇത് കൂടാതെ എല്ലാ വർഷവും മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച തിരുവുത്സവം ആഘോഷിക്കുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്ത് കൃഷ്ണപുരം എന്ന സ്ഥലത്താണ് വേതാളൻകാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത പ്രധാന ഇടമായ ഓച്ചിറയിൽ നിന്നും മൂന്ന് കിലോമീറ്റര്‌‍ ദൂരമുണ്ട് വേതാളൻകാവിലേക്ക്. ചൂനാട് റോഡിലൂടെ കൈരളി ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം.
കാപ്പിൽ ഈസ്റ്റ് മോസ്കിനു സമീപത്തായാണ് ക്ഷേത്രമുള്ളത്.
ആലപ്പുഴയിൽ നിന്നും 52 കിലോമീറ്റർ ദൂരവും കായംകുളത്തു നിന്നും 7.3 കിലോമീറ്റർ ദൂരവും ഇവിടേക്കുണ്ട്.

ശിവന്‍റെ വാസസ്ഥലമായ ഇവിടെയത്തി മരിച്ചാൽ മോക്ഷം ഉറപ്പാണത്രെ!!!</a><a class=ശിവരാത്രിയുടെ പുണ്യവുമായി വൈക്കം മഹാദേവ ക്ഷേത്രം" title="ശിവന്‍റെ വാസസ്ഥലമായ ഇവിടെയത്തി മരിച്ചാൽ മോക്ഷം ഉറപ്പാണത്രെ!!!ശിവരാത്രിയുടെ പുണ്യവുമായി വൈക്കം മഹാദേവ ക്ഷേത്രം" />ശിവന്‍റെ വാസസ്ഥലമായ ഇവിടെയത്തി മരിച്ചാൽ മോക്ഷം ഉറപ്പാണത്രെ!!!ശിവരാത്രിയുടെ പുണ്യവുമായി വൈക്കം മഹാദേവ ക്ഷേത്രം

ശിവരാത്രിനാളിൽ പോകാം ഈ പുരാതന ശിവക്ഷേത്രങ്ങളിൽശിവരാത്രിനാളിൽ പോകാം ഈ പുരാതന ശിവക്ഷേത്രങ്ങളിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X