Search
  • Follow NativePlanet
Share
» »മലയാള നാട്ടിലെ നാഗക്ഷേത്രങ്ങളുടെ കഥ തുടങ്ങുന്നയിടം...

മലയാള നാട്ടിലെ നാഗക്ഷേത്രങ്ങളുടെ കഥ തുടങ്ങുന്നയിടം...

കേരളത്തിലെ ആദ്യ നാഗരാജ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട് ആദിമൂലം നാഗരാജ ക്ഷേത്രം. ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും കൂടുതലറിയാനായി വായിക്കാം.

എത്ര പറഞ്ഞാലും തീരാത്ത കഥകളാണ് കേരളത്തിലെ ക്ഷേത്രങ്ങളുടേത്. സ്വയംഭൂ ക്ഷേത്രങ്ങളിൽ തുടങ്ങി കാലത്തിന്റെയും പ്രവചനങ്ങളുടെയും പൂർത്തീകരണത്തിനായി സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങൾ വരെ കേരളത്തിലെ ക്ഷേത്ര സംസ്കാരത്തെ വ്യത്യസ്തമാക്കുന്നു. ആരാധനയിലും പൂജകളിലും ഒക്കെ തികച്ചും വ്യത്യസ്തത പുലർത്തുന്ന ക്ഷേത്രങ്ങളാണ് കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ. ധർമ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു പോരുന്ന ഒരു പാരമ്പര്യമാണ് കേരളത്തിലെ ഹൈന്ദവ വിശ്വാസികൾക്കുള്ളത്. നാഗത്തെ ആരാധിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് ആലപ്പുഴയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രമാണ്. കേരളത്തിലെ ആദ്യ നാഗക്ഷേത്രമായ വെട്ടിക്കോട് ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

നാഗാരാധനയും കേരളവും

നാഗാരാധനയും കേരളവും

ഹൈന്ദവ വിശ്വാസം അനുസരിച്ച് കേരളത്തിൽ നാഗാരാധനനയ്ക്ക് തുടക്കെ കുറിച്ചത് പരശുരാമനാണത്രെ. കേരളം സൃഷ്ടിച്ച് കഴിഞ്ഞപ്പോൾ ജലത്തിൽ ഉപ്പിന്റെ അംശവും ഭൂമിയിൽ പാമ്പുകളുടെ എണ്ണവും വളരെ കൂടുതലായിരുന്നുവത്രെ. ഭൂമി വാസയോഗ്യമല്ലെന്നു മനസ്സിലായ പരശുരാമൻ പിന്നെയും തപസ്സു ചെയ്തു. അങ്ങനെ സർപ്പ ശ്രേഷ്ഠരായ അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. സർപ്പങ്ങൾക്ക് പ്രത്യേക വാസസ്ഥലം നല്കുകയും ജലത്തിലെ വണാംശം കുറയ്ക്കുവാൻ പരശുരാമൻ നാഗങ്ങളെ നിയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിൽ സർപ്പാരാധനയ്ക്ക് തുടക്കമായത് എന്നാണ് കരുതുന്നത്.

വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം

വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം

കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമായി കരുതപ്പെടുന്ന ക്ഷേത്രമാണ് വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം. നാഗരാജാവായ അനന്തനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

എവിടെയാണ് ഈ ക്ഷേത്രം?

എവിടെയാണ് ഈ ക്ഷേത്രം?

ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ റോഡിൽ കറ്റാനം എന്നു പേരായ സ്ഥലത്തിനടുത്താണ് വെട്ടിക്കോട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പേരുവന്ന വഴി

പേരുവന്ന വഴി

വെട്ടിക്കോടിന് ആ പേരു ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പരശുരാമനാണ് ഇവിടുത്തെ നാഗപ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹം മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണത്രെ നാഗത്തെ പ്രതിഷ്ഠിച്ചത്. അങ്ങനെ വെട്ടിക്കൂട്ടിയുണ്ടാക്കിയ ഇടം എന്നതിൽ നിന്നും വെട്ടിക്കോട് ക്ഷേത്രം എന്നായി മാറുകയായിരുന്നു. കൂടാതെ കേരളത്തിൽ ആദ്യമായി നാഗപ്രതിഷ്ഠ നടത്തിയ ഇടം എന്ന നിലയിൽ ആദിമൂലം വെട്ടിക്കോട് ക്ഷേത്രം എന്നും ഇതിനു പേരുണ്ട്.

കന്നിമാസത്തിലെ വെട്ടിക്കോട് ആയില്യം

കന്നിമാസത്തിലെ വെട്ടിക്കോട് ആയില്യം

ആയില്യം നാളുകൾ സർപ്പ പൂജകൾക്കും മറ്റും ഏറെ വിശേഷമായി കരുതുന്ന സമയമാണ്. അതുകൊണ്ടുതന്നെ വെട്ടിക്കോട്ട് ക്ഷേത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കന്നി മാസത്തിലെ ആയില്യം നാൾ. അന്നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നത്. അനന്തന്റെ ജനനവും പരശുരാമൻ ഇവിടെ പ്രതിഷ്ഠ നടത്തിയ ദിനവും കന്നി മാസത്തിലെ ആയില്യം നാളാണ്. അതുകൊണ്ടു തന്നെ ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും മറ്റും ഇവിടെ നടക്കുന്നു.
അതിൽ പങ്കെടുക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്.

PC: Official Page

ത്രിമൂർത്തി ചൈതന്യത്തിലുള്ള അനന്തൻ

ത്രിമൂർത്തി ചൈതന്യത്തിലുള്ള അനന്തൻ

കേരളത്തിൽ അനന്തന്റെ തനനതു രൂപത്തിലുള്ള ആദ്യ പ്രതിഷ്ഠയാണ് വെട്ടിക്കോട്ട് ക്ഷേത്രത്തിലുള്ളതെന്ന് ഒരു വിശ്വാസമുണ്ട്. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ചൈതന്യത്തോട് കൂടിയാണ് അനന്തനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:wikimedia

നിലവറയും തേവാരപ്പുരയും

നിലവറയും തേവാരപ്പുരയും

അനന്തനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിൽ കൂടാതെ തേവാരപ്പുരയും നിലവറയും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന വിശ്വാസികൾ നിലവറയും തേവാരപ്പുരയും സന്ദർശിച്ച ശേഷം മാത്രമേ മടങ്ങാറുള്ളൂ.

PC:Sivahari

എഴുന്നള്ളത്തു കണ്ടാൽ!!

എഴുന്നള്ളത്തു കണ്ടാൽ!!

കന്നി മാസത്തിലെ ആയില്യം നാളിൽ സർവ്വാഭരണ വിഭൂഷിതനായി എഴുന്നള്ളുന്ന നാഗരാജാവിനെ ദർശിച്ചാൽ പിന്നീട് ഒരു വർഷത്തേയ്ക്ക് നാഗങ്ങളിൽ നിന്നും വിഷഭയം ഉണ്ടാവില്ല എന്നൊരു വിശ്വാസവും ഉണ്ട്.

PC: Vetticode Media

ആറ് ഏക്കറിനുള്ളിൽ

ആറ് ഏക്കറിനുള്ളിൽ

ആറ് ഏക്കർ സ്ഥലത്തായാണ് ക്ഷേത്രവും കാവും സ്ഥിതി ചെയ്യുന്നത്. സർപ്പക്കാവിൽ നാഗരാജാവിനെയും നാഗയക്ഷിയെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ധാരാളം പാമ്പുകളെയും ഇവിടെ കാണാം.

PC:Fotokannan

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ആലപ്പുഴ ജില്ലയിൽ കായംകുളം പുനലൂർ പാതയിൽ കാറ്റാനം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളം ട്രാൻസ്പോർട്ട് ബസ് സ്റ്റാന്‍ഡിൽ നിന്നും 11 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കായംകുളം റെയിൽവേ സ്റ്റേഷനാണ് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 9.4 കിലോമീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ളത്.

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ? നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ..ഇതാ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ പരിചയപ്പെടാം..!!പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ..ഇതാ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ പരിചയപ്പെടാം..!!

ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്

ഇതാണ് സത്യം...മഹാഭാരതമെന്ന ഇതിഹാസത്തിനു തെളിവു നല്കുന്ന സ്ഥലങ്ങൾ ഇതാണ്!!ഇതാണ് സത്യം...മഹാഭാരതമെന്ന ഇതിഹാസത്തിനു തെളിവു നല്കുന്ന സ്ഥലങ്ങൾ ഇതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X