Search
  • Follow NativePlanet
Share
» »താജ്മഹൽ നിർമ്മിച്ചയത്രയും സമയമെടുത്ത് നിർമ്മിച്ച അത്ഭുത പാലം

താജ്മഹൽ നിർമ്മിച്ചയത്രയും സമയമെടുത്ത് നിർമ്മിച്ച അത്ഭുത പാലം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാ സാഗർ സേതു ഒരു നിർമ്മാണ വിസ്മയം എന്നതിലുപരിയായി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.

By Elizabath Joseph

ഭാരതത്തിലെ പാലങ്ങളുടെ കഥ പറയുമ്പോൾ ഒരിക്കലും വിട്ടുപോകുവാൻ പാടില്ലാത്ത കുറേ സ്ഥലങ്ങളുണ്ട്. പാമ്പൻ പാലവും കൊൽക്കത്തയിലെ ഹൗറ പാലവും ബാന്ദ്ര-വോർളി കടൽപാലവും ഒക്കെ ലിസ്റ്റിൽ ഇടംപിടിക്കുമ്പോൾ പുറകോട്ട് പോകുന്ന ഒരു പാലമുണ്ട്... നീണ്ട 22 വർഷങ്ങളെടുത്ത്, അക്കാലത്ത് ലഭ്യമായ സാങ്കേിതിക വിദ്യകളെല്ലാം ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലത്തിന്റെ വിശേഷങ്ങൾ

വിദ്യാ സാഗർ സേതു

വിദ്യാ സാഗർ സേതു

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാ സാഗർ സേതു ഒരു നിർമ്മാണ വിസ്മയം എന്നതിലുപരിയായി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. കൊൽക്കത്തയെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം പശ്ചിമബംഗാളിൽ ഹൂഗ്ലി നദിയ്ക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.

PC:V3mpyrik

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം എന്നറിയപ്പെടുന്ന പാലമാണ് വിദ്യാ സാഗർ സേതു. 2700 അടി നീളം അഥവാ 823 മീറ്റർ നീളമാണ് ഈ പാലത്തിനുള്ളത്. പൊതു സ്വകാര്യ മേഖല സംയുക്തമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നു കൂടിയാണിത്.

PC:Soumya 027

 നീണ്ട 22 വർഷങ്ങൾ

നീണ്ട 22 വർഷങ്ങൾ

വിദ്യാസാഗർ സേതുവിന്‍റെ കഥ പറയുമ്പോൾ കുറഞ്ഞത് 22 വർഷത്തെയെങ്കിലും ചരിത്രമാണ് പറയേണ്ടത്. കൊൽക്കത്തയിലെ അനുഭവപ്പെട്ടിരുന്ന അസാധാരണമായ തിരക്കുംജനസംഖ്യാ വർധനവും മൂലം ഹൗറാ പാലത്തിൽ അനുഭവപ്പെട്ടിരുന്ന തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ഈ പാലം നിർമ്മിക്കപ്പെടുന്നത്.
1972 മേയ് 20ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയത്. ആ സമയത്ത് നിർമ്മാണം പേരിനു മാച്രമാണ് നടന്നിരുന്നത്. നീണ്ട ഏഴു വർഷങ്ങളോളം ഒരു പണിയും നടക്കാത്ത അവസ്ഥയും ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഏകദേശം 22 വർഷങ്ങൾക്കു ശേഷം 1994 ലാണ് ഇത് പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്.

PC:Ishitaaditya

പേരുവന്നവഴി

പേരുവന്നവഴി

ഹൂഗ്ലി നദിയ്ക്ക് കുറുകെ നിർമ്മിക്കപ്പെട്ട ഹൗറ പാലത്തിനു ശേഷം നിർമ്മിക്കപ്പെട്ട രണ്ടാമത്തെ ഹുഗ്ലി പാലമാണ് വിദ്യാസാഗർ സേതു. ബംഗാളിലെ സാമൂഹീക നവോത്ഥാനത്തിൽ പ്രധാനിയുമായിരുന്ന ഇശ്വര ചന്ദ്ര വിദ്യാസാഗറിന്റെ ബഹുമാനാർഥമാണ് ഈ പാലത്തിനു ഈ പേരു നല്കുന്നത്. രണ്ടാം ഹൗറ പാലം എന്നും ഇതറിയപ്പെടുന്നു.

കൊൽക്കത്തയുടെ ഇരട്ട നഗരത്തിലെ കാഴ്ചകൾ കൊൽക്കത്തയുടെ ഇരട്ട നഗരത്തിലെ കാഴ്ചകൾ

PC:Biswarup Ganguly

 121 കേബിളുകൾ

121 കേബിളുകൾ

നിർമ്മാണത്തിലെ കൗതുകത്തോടൊപ്പം തന്നെ എൻജിനീയറിംഗ് മികവുകളും ഉയര്‍ത്തിക്കാണിക്കുന്ന ഒരു നിർമ്മിതിയാണിത്. 121 കേബിളുകളിലായിട്ടാണ് ഈ പാലം വിന്യസിച്ചിരിക്കുന്നത്. ഒരു ദിവസം 85,000 വാഹനങ്ങളക്കു കടന്നു പോകുവാൻ സാധിക്കുന്ന കപ്പാസിറ്റിയാണ് ഇതിനുള്ളത്.

PC:wikimedia

സ്വപ്നം കാണാൻ സാധിക്കാത്തത്രയും തുക

സ്വപ്നം കാണാൻ സാധിക്കാത്തത്രയും തുക

അക്കാലത്ത് സ്വപ്നം കാണുവാൻ പോലും സാധിക്കാതിരുന്നയത്രയും വലിയ തുകയാണ് ഈ പാലത്തിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്. 388 കോടി രൂപയാണ് 22 വർഷമെടുത്ത പാലത്തിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്.

PC:DasAritra

ഹൂഗ്ലി കാഴ്ചകൾ

ഹൂഗ്ലി കാഴ്ചകൾ

ഹൗറ പാലത്തിലനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും ഹൂഗ്ലി നദിയുടെ മനോഹരമായ കാഴ്ചകൾ കാണുനാവാനാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ ഈ പാലത്തെ പ്രയോജനപ്പെടുത്തുന്നത്. ഇവിടെ നിന്നുള് ഹൂഗ്ലി നദിയുടെ കാഴ്ചകളും സൂര്യോദയവും സൂര്യാസ്തമയവും ഒരു പോലെ ഭംഗിയേറിയതാണ്.

PC:njanam92

 രാത്രിയിലെ അത്ഭുതം

രാത്രിയിലെ അത്ഭുതം

കൊൽക്കത്ത നഗരത്തിലെ രാത്രികാലങ്ങൾ എന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ പകരുന്ന ഇടമായിരിക്കും. രാത്രിയിൽ വൈദ്യുത വിളക്കുകളാൽ അലങ്കരിച്ചു കിടക്കുന്ന ഇതിന്റെ കാഴ്ച കൊൽക്കത്തയിലെ ഒഴിവാക്കരുതാത്ത കാഴ്ചകളിലൊന്നാണ്.

കണ്ണീർക്കടലുമായി പ്രാർഥിക്കുവാനെത്തുന്നവർ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി സന്തോഷത്തോടെ തിരികെ പോകുന്ന വേളാങ്കണ്ണി പള്ളിയുടെയും തിരുന്നാളിന്റെയും വിശേഷങ്ങൾ കണ്ണീർക്കടലുമായി പ്രാർഥിക്കുവാനെത്തുന്നവർ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി സന്തോഷത്തോടെ തിരികെ പോകുന്ന വേളാങ്കണ്ണി പള്ളിയുടെയും തിരുന്നാളിന്റെയും വിശേഷങ്ങൾ

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!

PC:Devsaha777

Read more about: kolkata bridge west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X