Search
  • Follow NativePlanet
Share
» »രാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രം

രാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രം

ചരിത്രത്തിന്റെ പല അടയാളങ്ങളും ഇന്നും സൂക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രം തുറക്കുന്നത് അതിശയിപ്പിക്കുന്ന പല അറിവുകളിലേക്കും കാഴ്ചകളിലേക്കുമാണ്

അതിമനോഹരമായ രൂപകല്പനയാല്‍ ആരെയും ആകര്‍ഷിക്കുന്ന ക്ഷേത്രമാണ് കര്‍ണ്ണാടക ശൃംഗേരിയിലെ വിദ്യാശങ്കര ക്ഷേത്രം. പകരംവയ്ക്കാനില്ലാ കാഴ്ചാനുഭവവും വിശ്വാസികള്‍ക്ക് ആത്മീയതയു‌ടെയും പ്രാര്‍ത്ഥനയുടെയും മറ്റൊരു മേഖലയും കാണിച്ചു തരുന്ന വിദ്യാശങ്കര ക്ഷേത്രം ശൃംഗേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ചരിത്രത്തിന്റെ പല അടയാളങ്ങളും ഇന്നും സൂക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രം തുറക്കുന്നത് അതിശയിപ്പിക്കുന്ന പല അറിവുകളിലേക്കും കാഴ്ചകളിലേക്കുമാണ്.വിദ്യാശങ്കര ക്ഷേത്രത്തെക്കുറിച്ചറിയാം...

വിദ്യാശങ്കര ക്ഷേത്രം

വിദ്യാശങ്കര ക്ഷേത്രം

ക്ഷേത്രങ്ങളുടെ നാടായ ശൃംഗേരിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വിദ്യാശങ്കര ക്ഷേത്രം. അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവായ ശങ്കരാചാര്യർ സ്ഥാപിച്ച ആദ്യ മഠമായ ശാരദാമഠത്തിന്‍റെ പേരിലാണ് ഇവിടം കൂടുതലും പേരുകേട്ടിരിക്കുന്നത്. ചിക്കമംഗളൂര്‍ ജില്ലയുടെ ഭാഗമാണ് ശൃംഗേരി,

 വിദ്യാശങ്കര ക്ഷേത്രം- കാലങ്ങള്‍ നീണ്ട ചരിത്രം

വിദ്യാശങ്കര ക്ഷേത്രം- കാലങ്ങള്‍ നീണ്ട ചരിത്രം

വിദ്യാശങ്കര ക്ഷേത്രം- കാലങ്ങള്‍ നീണ്ട ചരിത്രം
ചരിത്രത്താളുകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രമാണ് വിദ്യാശങ്കര ക്ഷേത്രത്തിന്‍റേത്. വിദ്യാശങ്കര സ്വാമികള്‍ക്കായയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. വിദ്യാ ശങ്കരൻ അല്ലെങ്കിൽ വിദ്യാർത്ഥിർത്തൻ, അദ്ദേഹത്തിന്റെ ശിഷ്യൻ വിദ്യാരണ്യ എന്നിവരിലൂടെയാണ് ക്ഷേത്രത്തിന്റെ ചരിത്രം പുരോഗമിക്കുന്നത്.
കര്‍ണ്ണാടക ചരിത്രത്തിലെ തന്നെ ഒരു ഇതിഹാസ പുരുഷനായിട്ടാണ് വിദ്യരണ്യയെ കണക്കാക്കുന്ന്. അദ്ദേഹത്തിന്റെ കാലത്താണ് തെക്കേ ഇന്ത്യയിലേക്കുള്ള മുസ്ലീം ഭരണാധികാരികളുടെ അധിനിവേശം ആരംഭിക്കുന്നത്. ഹരിഹാര, ബുക്ക സഹോദരന്മാരെ വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിക്കുന്നതിൽ വിദ്യാരണ്യ നിർണായക പങ്കുവഹിച്ചു. വടക്കൻ മുസ്ലീം ആക്രമണകാരികളുടെ വേലിയേറ്റത്തിനെതിരെ ഹിന്ദു പാരമ്പര്യങ്ങളെയും ക്ഷേത്രങ്ങളെയും പ്രതിരോധിക്കാനുള്ള കോട്ടയായി ഇത് പ്രവർത്തിച്ചു എന്നാണ് ചരിത്രം കണക്കാക്കുന്നത്.
അദ്ദേഹത്തിന്റെ ഗുരുവായിരുന്ന വിദ്യാതീര്‍ത്ഥയുടെ സമാധിയില്‍ അദ്ദേഹം നിര്‍മ്മിച്ച ക്ഷേത്രമാണ് വിദ്യാശങ്കര ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്.

സംസ്കാരങ്ങളെ കൂട്ടിയിണക്കിയ ക്ഷേത്രം‌

സംസ്കാരങ്ങളെ കൂട്ടിയിണക്കിയ ക്ഷേത്രം‌

ചരിത്രകാരന്മാര്‍ക്ക് ഒരുപാട് അന്വേഷിച്ചു പോകുവാനുള്ള അര്‍ത്ഥതലങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണാം. ഒട്ടേറെ സംസ്കാരങ്ങളുടെ സ്വാധീനം ക്ഷേത്രനിര്‍മ്മാണത്തില്‍ കണ്ടെത്തുവാന്‍ സാധിക്കും. ദ്രവീഡ, ചാലൂക്യ, ദക്ഷിണേന്ത്യന്‍, വിജയനഗര നിര്‍മാണ ശൈലികള്‍ എല്ലാം കൃത്യമാംവിധം കൂട്ടിച്ചേര്‍ത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

12 തൂണുകള്‍

12 തൂണുകള്‍


നിര്‍മ്മാണ വിദ്യയില്‍ എടുത്തുപറയേണ്ട നിരവധി പ്രത്യേകതകളുണ്ടെങ്കിലും 1 2 തൂണുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജ്യോതിഷത്തിലെ 12 രാശികളെ കുറിക്കുന്ന 12 തൂണുകളാണിവ. ഓരോ മാസത്തിലും ആ മാസത്തിനായി നിര്‍മ്മിച്ചിരിക്കുന്ന തൂണില്‍ സൂര്യ പ്രകാശം പതിക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് ഇതിനുള്ളത്.

 കൊത്തുപണികളും ശില്പങ്ങളും

കൊത്തുപണികളും ശില്പങ്ങളും


വിദ്യാതീര്‍ഥയുടെ സമാധിക്കു ചുറ്റിലുമായി നിര്‍മ്മിച്ച ക്ഷേത്രത്തിന് ഒരു രഥത്തിന്‍റെ രൂപം തോന്നിക്കും. ആഢംബരത്തില്‍ കൊത്തിയെടുത്ത ഒരു സ്തംഭത്തില്‍ നില്‍ക്കുന്നതുപോലെ തോന്നിക്കുന്ന ക്ഷേത്രത്തിന് ആറ് കവാടങ്ങളാണുള്ളത്.
എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല ഈ ക്ഷേത്രത്തിലെ കൊത്തുപണികളും ചിത്രപ്പണികളും ശില്പങ്ങളുമൊക്കെ. ന‌ടുവിലെ മേല്‍ക്കൂരയുടെ സീലിങ് അതിമനോഹരമായ കൊത്തുപണികളാല്‍ സമ്പന്നമാണ്. താമരയും തത്തയും ഒക്കെയാണ് ഇതില്‍ നിറയെ കൊത്തിയിരിക്കുന്നത്.

തകർന്ന ചന്ദന വിഗ്രഹം

തകർന്ന ചന്ദന വിഗ്രഹം

ആദി ശങ്കരാചാര്യര്‍ തന്നെ ശരദാംബ ക്ഷേത്രത്തിൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന ശരദാംബയുടെ തകർന്ന ചന്ദന വിഗ്രഹവും ഈ ക്ഷേത്രത്തിലുണ്ട്. ഇവിടുത്തെ മുസ്ലീം അധിനിവേശ കാലത്താണ് ക്ഷേത്രത്തിനു ഇത്തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ ശ്രീ വിദ്യാരണ്യ സ്ഥാപിച്ച ശാരദാംബയുടെ സ്വര്‍ണ്ണ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ജ്യോതിശാസ്ത്രം

ജ്യോതിശാസ്ത്രം

ജ്യോതിശാസ്ത്രമനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗര്‍ഭഗൃഹത്തില്‍ ദുര്‍ഗയുടെയും വിദ്യാ ഗണേശന്റെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. പത്‌നീസമേതരായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയും ശ്രീകോവിലില്‍ കാണാം. വിഷ്ണു, ശിവന്‍, ദശാവതാരങ്ങള്‍, ഷണ്മുഖന്‍, കാളിദേവി, നിരവധി മൃഗങ്ങളുടെയും എന്നിവയുടെയെല്ലാം ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊത്തിവച്ചിരിക്കുന്നു

വിദ്യാതീര്‍ത്ഥ രഥോത്സവം

വിദ്യാതീര്‍ത്ഥ രഥോത്സവം

വിദ്യാശങ്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ് വിദ്യാതീര്‍ത്ഥ രഥോത്സവം. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലാണ് ഈ രഥോത്സവം ആഘോഷിക്കുന്നത്. തൃതീയ മുതല്‍ നവമി വരെ ഏഴുദിവസം ഈ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കും. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ക്ഷേത്രം സംരക്ഷിക്കുന്നത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കര്‍ണ്ണാടകയിലെ പുരാതന നഗരങ്ങളിലൊന്നായ ശൃംഗേരി ചിക്കമംഗളൂര്‍ ജില്ലയുടെ ഭാഗമാണ്. കര്‍ണ്ണാടകയുടെ എല്ലാ ഭാഗത്തുനിന്നും ഇവിടേക്ക് റോഡുകളും മികച്ച യാത്രാ മാര്‍ഗ്ഗങ്ങളുമുണ്ട്. മംഗലാപുരമാണ് അടുത്തുള്ള വലിയ പട്ടണം. ഇവിടെ നിന്നും കാര്‍ക്കള വഴി ശൃംഗേരിയിലേക്ക് 105 കിലോമീറ്റര്‍ ദൂരമുണ്ട്. ഉഡുപ്പിയില്‍ നിന്നും 80 കിലോമീറ്ററും ചിക്കമംഗളൂരില്‍ നിന്നും 86 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്നും 320 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

ചിത്രങ്ങള്‍ക്കു കടപ്പാട് വിക്കിവീഡിയ

1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!

ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!<br />ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും<br />വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!<br />മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

Read more about: temple history karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X