Search
  • Follow NativePlanet
Share
» »നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍

നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍

നോക്കി വയ്ക്കാം വളന്തകാട്, അടുത്തറിയാം ഗ്രാമീണജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍

വൈക്കത്തിനു പിന്നാലെ ഉത്തരവാദിത്വ വിനോദ സഞ്ചാരത്തിലൂടെ വിനോദ സഞ്ചാരഭൂപടത്തിലേക്ക് ഇടം നേടുവാനൊരുങ്ങി വളന്തക്കാട് ദ്വീപ്. എറണാകുളം ജില്ലയുടെ ഓക്സിജന്‍ പാര്‍ലര്‍ എന്നു വിളിക്കപ്പെടുന്ന വളന്തകാട് കൊച്ചിയില്‍ നെട്ടൂരിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ നടപ്പാക്കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് വഴി ടൂറിസം രംഗത്തെ പുതിയ സാധ്യതകള്‍ക്ക് ദ്വീപ് വാതിലുകള്‍ തുറക്കുകയാണ്. ഒരു പ്രദേശത്തിന്റെ ടൂറിസം വികസന പ്രവര്‍ത്തനങ്ങളില്‍ അവിടുത്തെ പ്രാദേശിക ജനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജിലൂടെ ദ്വീപ് നിവാസികള്‍ക്കു മുഴുവനുമാണ് ഗുണഫലങ്ങള്‍ ലഭിക്കുന്നത്.

valanthakad islan responsible tourism

PC:Kerala Tourism

ദ്വീപിലെ ആകെയുള്ള 45 കുടുംബങ്ങളും ഇപ്പോള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റ് അംഗങ്ങളായി മാറിക്കഴിഞ്ഞു. പൂര്‍ണ്ണമായും ഇവരുടെ സഹകരണത്തോടെ വല നെയ്ത്ത്, ആഭരണപ്പെട്ടി നിർമാണം, പായ നെയ്ത്ത്‌, വിവിധ രീതിയിലുള്ള മത്സ്യബന്ധനം, ഓലമെടയൽ, തെങ്ങുകയറ്റം, കക്ക വാരൽ, നാടൻ വിഭവങ്ങളും മത്സ്യവിഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണം, കണ്ടൽക്കാടുകൾ കേന്ദ്രീകരിച്ച്‌ ബോട്ടുയാത്ര എന്നിവയെല്ലാം വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കും.

2650 രൂപ

വളന്തകാട് വില്ലേജ് എക്സ്പീരിയന്‍സ് ടൂറിസത്തില്‍ പങ്കാളികളാകുവാന്‍ ഒരു കുടുംബം മുടക്കേണ്ടത് 2650 രൂപയാണ്. ആവശ്യക്കാർക്കായി തിരുവാതിരകളി ഉൾപ്പെടെയുള്ള കലാപരിപാടികളും ഒരുക്കും. രാവിലെ 9.00 മണി മുതൽ വൈകിട്ട് 3.30 വരെയാണ് സന്ദർശന സമയം. സഞ്ചാരികള്‍ ഇവിടെ മുടക്കുന്ന തുകയത്രയും ദ്വീപ് നിവാസികളിലേക്ക് തന്നെ എത്തിച്ചേരും എന്നതാണ് ഇതിന്റെ പ്രത്യേകത. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഫ്ലോട്ടിങ് ഫെസിലിറ്റേഷൻ സെന്ററിന്റെയും വീടുകളിലേക്കുള്ള നടപ്പാതയുടെയും നിര്‍മ്മാണം പ്രദേശത്ത് ഉടന്‍ പൂര്‍ത്തീകരിക്കും.

ലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളുംലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളും

ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍

അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍

Read more about: kochi islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X