Search
  • Follow NativePlanet
Share
» »പാണ്ഡവർ വനവാസക്കാലത്ത് എത്തിയ വിരാടപുരി ഇവിടെയാണ്!

പാണ്ഡവർ വനവാസക്കാലത്ത് എത്തിയ വിരാടപുരി ഇവിടെയാണ്!

നിലമ്പൂർ കോവിലകത്തിന്റെ വകയായ വിരാഡൂർ ക്ഷേത്രത്തിന് പുരാണങ്ങളോളം പഴക്കമുള്ള പല കഥകളുമുണ്ട്.

പുരാതനമായ ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് മലപ്പുറം ഏറെ പ്രസിദ്ധമാണ്. വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയായി പേരും പെരുമയും ഏറെയുണ്ട് ഇവിടുത്തെ ക്ഷേത്രങ്ങൾക്ക്. അത്തരത്തിൽ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് വിരാഡൂർ ക്ഷേത്രം. നിലമ്പൂർ കോവിലകത്തിന്റെ വകയായ വിരാഡൂർ ക്ഷേത്രത്തിന് പുരാണങ്ങളോളം പഴക്കമുള്ള പല കഥകളുമുണ്ട്.

വിരാഡൂർ ക്ഷേത്രം

വിരാഡൂർ ക്ഷേത്രം

ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് മലപ്പുറം നിലമ്പൂരിനടുത്തുള്ള വിരാഡൂർ ക്ഷേത്രം. നിലമ്പൂർ കോവിലകത്തിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ ഒന്നിലധികം നാലമ്പലങ്ങളും ശ്രീകോവിലുകളുമുണ്ട്.

PC:Dvellakat

 ക്ഷേത്രപ്രവേശനം

ക്ഷേത്രപ്രവേശനം

കേരളത്തിൽ ആദ്യമായി വിളംബരം നടത്തിയ ക്ഷേത്രം എന്ന ഖ്യാതിയും വിരാഡൂർ ക്ഷേത്രത്തിനാണ്. ജാതിക്കും മറ്റ വിവേചനങ്ങള്‍ക്കും അതീതമായി എല്ലാവർക്കും ക്ഷേത്ര പ്രവേശനം സാധ്യമാക്കുകയാണ് ഇതിലൂടെ ചെയ്തത്.

PC:Dvellakat

പുരാണങ്ങളിലെ ഇടം

പുരാണങ്ങളിലെ ഇടം

പുരാണങ്ങളിലെ പല കഥകളുമായും ഈ ക്ഷേത്രവും പരിസരങ്ങളും ബന്ധപ്പെട്ടു കിടക്കുന്നു. പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രം. വനവാസക്കാലത്ത് പാണ്ഡവർ ബകനെ കൊന്നത് ഇവിടെ വെച്ചാണത്രെ. നിലമ്പൂരിൽ തന്നെയുള്ള എടക്കര ബകന്റെ നാടായ ഏകചക്രയായും ബകനെ കൊന്നയിടം ചുങ്കത്തറയിലെ കൊന്നമണ്ണയുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിരാഡൂർ പാണ്ഡവർ വനവാസക്കാലത്ത് വിരാടപുരിയാണെന്നും പറയപ്പെടുന്നു.

PC:Dvellakat

ക്ഷേത്രത്തിനുള്ളിൽ

ക്ഷേത്രത്തിനുള്ളിൽ

ഒരു മതിനുള്ളിൽ തന്നെ വ്യത്യസ്ത നാലമ്പലങ്ങളും ശ്രീകോവിലുകളും ഇവിടെയുണ്ട്. തിരുവിളയനാട് ദേവിയെയാണ് ഇവിടെ പ്രധാനമായി ആരാധിക്കുന്നത്. കുടൽമണ്ണ കോവിലകത്തിന്റെയും സാമൂതിരിയുടെ യും പരദേവതയാണ് തിരുവിളയനാട് ദേവി. ശിവൻ, ഭഗവതി, അയ്യപ്പൻ, പാർത്ഥസാരത്ഥി തുടങ്ങിയവരുടെ ശ്രീകോവിലുകളും ഇവിടെയുണ്ട്.

PC:Dvellakat

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് വിരാഡൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോവിലകത്തെക്ക് പോകുന്ന വഴിയെ 500 മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. നഗരത്തിൽ നിന്നും 2.00 കിലോമീറ്ററുണ്ട് ക്ഷേത്രത്തിലേക്ക്.

കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയ ക്ഷേത്രംകള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയ ക്ഷേത്രം

കടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രംകടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X