Search
  • Follow NativePlanet
Share
» »250 കോടി മുടക്കിയ അതിശയിപ്പിക്കുന്ന മ്യൂസിയം

250 കോടി മുടക്കിയ അതിശയിപ്പിക്കുന്ന മ്യൂസിയം

ഒരു മ്യൂസിയം എന്നു കേൾക്കുമ്പോൾ ആദ്യം വരുന്ന ചിന്തകളെയെല്ലാം മാറ്റി മറിക്കുന്ന ഒന്ന്...കണ്ണുകൾ വഞ്ചിക്കുകയാണോ എന്ന് സംശയിച്ച് പോകുന്ന രീതിയിലുള്ള കാഴ്ചകള്‍ മുന്നിൽ വന്നു നിൽക്കുമ്പോൾ വിശ്വസിക്കുവാന്‍ കുറച്ചൊന്നുമല്ല പാടുപെടേണ്ടി വരിക..അത്തരത്തിൽ അതിശയിപ്പിക്കുന് ഒരു നിർമ്മിതിയാണ് പഞ്ചാബിലെ പുണ്യനഗരമായ അനന്തപൂർ സാഹിബിലെ വിരാസത്-ഇ-ഖല്‍സ. കോട്ടയാണോ കൊട്ടാരമാണോ അതോ പറയുന്നതുപോലെ ഒരു മ്യൂസിയമാണോ എന്ന് ഇവിടെ എത്തിയാൽ സംശയം വരിക സ്വാഭാവീകമാണ്. വിരാസത്-ഇ-ഖല്‍സയുടെ വിശേഷങ്ങളിലേക്ക്...

വിരാസത്-ഇ-ഖല്‍സ

വിരാസത്-ഇ-ഖല്‍സ

സിക്ക് മതത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യങ്ങളും ഒക്കെ ഏവർക്കും പരിചയപ്പെടുത്തുന്ന ഒരു നിർമ്മിതിയെന്ന് വിരാസത്-ഇ-ഖല്‍സയെ എളുപ്പത്തിൽ വിശേഷിപ്പിക്കാം. സിക്ക് മതത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തിന്റെ സ്മരണയിൽ നിർമ്മിക്കപ്പെട്ട ഈ മ്യൂസിയം ഖൽസ എന്നറിയപ്പെടുന്ന സിക്ക് പോരാളികളുടെ ആരംഭത്തിന്റെ മുന്നൂറാം വാർഷിത്തിന്റെ സ്മാരകം കൂടിയാണ്.

PC:Vimalvimiroxy

ചരിത്രത്തെ അടയാളപ്പെടുത്തുന്ന മ്യൂസിയം

ചരിത്രത്തെ അടയാളപ്പെടുത്തുന്ന മ്യൂസിയം

സിക്ക് മതത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു നിർമ്മിതിയെന്നാണ് വിരാസത്-ഇ-ഖല്‍സയെ വിശേഷിപ്പിക്കുന്നത്. സിക്ക് വിശ്വാസത്തെ പിന്തുടരുന്ന ഖലാസ പോരാളികൾക്ക് തുടക്കം കുറിച്ചത് 1669 ൽ സിക്ക് ഗുരുവായിരുന്ന ഗോബിന്ദ് സിംഗിന്റെ നേതൃത്വത്തിലായിരുന്നുവത്രെ. വൈകാശി നാളിൽ അതിന്റെ ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി ആഘോഷപൂർവ്വമായ ചടങ്ങുകൾ ഇവിടെ നടക്കുന്നു. ഖൽസ വിശ്വാസത്തെപ്പറ്റിയും സിക്ക് മതത്തിന്റെ ചരിത്രസംഭവങ്ങളെപ്പറ്റിയും ഒക്കെ അറിയുവാൻ ഏറ്റവും മികച്ച മാർഗ്ഗം കൂടിയാണ് വിരാസത്-ഇ-ഖല്‍സ.
PC:Sanyambahga

 100 ഏക്കറിലെ വിസ്നയം

100 ഏക്കറിലെ വിസ്നയം

ഖല്‍സ ഹെറിറ്റേജ് സെന്‍റർ എന്നുകൂടി അറിയപ്പെടുന്ന ഈ മ്യൂസിയം 100 ഏക്കർ സ്ഥലത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും വിശുദ്ധമായ രണ്ടാമത്തെ സിക്ക് മതകേന്ദ്രവും ഇവിടെയാണുള്ളത്. താക്കത് കേസർഗഡ്സാഹിബ് എന്നാണിത് അറിയപ്പെടുന്നത്. ഇവിടെ സിക്ക് മതത്തിലെ യഥാർഥ ആയുധങ്ങളും വാളുകളും ഒക്കെ കാണാം.

PC:abc

ഒരു ആധുനിക കലാസൃഷ്ടി

ഒരു ആധുനിക കലാസൃഷ്ടി

ആദ്യ കാഴ്ചയിൽ ഒരു ആധുനിക കലാസൃഷ്ടിയായിട്ടായിരിക്കും ഈ നിർമ്മിതി മനസ്സില്‍ കയറുക. കാരണം അത്രയും വ്യത്യസ്തമായ രീതിയിലാണ് ഇ്ത നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കുറച്ചുകൂടി വ്യക്തമായി നോക്കിയാൽ മാത്രമേ ഇതിന്‍റെ പ്രത്യേകത മനസ്സിലാവുകയുള്ളൂ. രണ്ട് കോംപ്ലക്സുകളും അതിനെ ബന്ധിപ്പിക്കുന്ന ഒരു പാലവുമാണ് ഇതിനുള്ളത്. പ്രാർഥനകൾ ഉയർത്തുന്ന രണ്ട് കരങ്ങളുടെ രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കോട്ടകളുടെ നിർമ്മാണ രീതിയും ചില ഭാഗങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്.

PC:ßlåçk Pærl

രണ്ട് കോംപ്ലക്സുകൾ

രണ്ട് കോംപ്ലക്സുകൾ

പടിഞ്ഞാറും കിഴക്കും ദിശകളിലായി രമ്ട് കോംപ്ലക്സുകളാണ് വിരാസത്-ഇ-ഖല്‍സയുടെ പ്രധാന ഭാഗങ്ങൾ. പടിഞ്ഞാറ് വശത്ത് 400 ആളുകൾക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയവും അതിനോട് ചേർന്ന് ഒരു എക്സിബിഷൻ ഗാലറിയും ലൈബ്രിറിയും കാണാം. സിക്ക് വശ്വാസവുമാി ബന്ധപ്പെട്ട പുസ്തകങ്ങൾ മാഗസിനുകൾ തുടങ്ങിയവ ഇവിടെയുണ്ട്.
PC:Rahulnanda92

കിഴക്ക്

കിഴക്ക്

കിഴക്ക് ദിശയിലെ കോംപ്ലക്സ് സിക്ക് മതത്തിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും പാരമ്പര്യത്തിലേക്കും ഒക്കെ വെളിച്ചം വീശുന്ന ഒന്നാണ്. ഇവിടെ ലഭിക്കുന്ന തേനി‍റെ നിറത്തിലുള്ള പരുക്കൻ കല്ലുകൾ ഉപയോഗിച്ചാണ് ഇത് മുഴുവൻ നിർമ്മിച്ചിരിക്കുന്നത്.

PC:Rahulnanda92

സന്ദർശിക്കുവാൻ

സന്ദർശിക്കുവാൻ

ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 10.00 മുതല്‍ 6 മണി വരെ വിരാസത്-ഇ-ഖല്‍സ സന്ദര്‍ശിക്കാം. അഞ്ച് മണിക്കാണ് അവസാന പ്രവേശന സമയം. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വരുന്ന വലിയ ഗ്രൂപ്പുകൾ തങ്ങളുടെ സന്ദർശനം മുൻകൂട്ടി അറിയിക്കേണ്ടതാണ്.
ഇവിടെ പുറത്തു നിന്നുള്ള ഭക്ഷണങ്ങളും പാനീയങ്ങളും അനുവദനീയമല്ല. ആവശ്യമുള്ളവർക്ക് വിലകൊടുത്തു വാങ്ങുവാനായി ഇതിനുള്ളിൽ ഒരു കഫറ്റീരിയ ഉണ്ട്.

PC:Arastu Gupta

ഒരൊറ്റ ദിവസം

ഒരൊറ്റ ദിവസം

2019 മാർച്ച് 20ന് പുതിയൊരു റെക്കോർഡും വിരാസത്-ഇ-ഖല്‍സയുടെ പേരിലായിട്ടുണ്ട്. ഒരൊറ്റ ദിവസത്തിൽ ഏറ്റവും അധികം സന്ദർശകർ എത്തിച്ചേരുന്ന മ്യൂസിയം എന്ന ബഹുമതിയാണ് ഇതിനെ തേടിയെത്തിയത്. അന്നേ ദിവസം മാത്രം 20,569 ആളുകളാണ് ഇവിടം എത്തിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ റെക്കോർഡ് നമ്പറും ഇതുതന്നെയാണ്. ഒരു ദിവസം അയ്യായിരം മുതൽ ആറായിരം ആളുകളാണ് ഇവിടെ എത്താറുള്ളത്. നിർമ്മാണത്തിനു ശേഷം എട്ടുവർഷം കൊണ്ട് 10 മില്യണിലധികം ആളുകൾ ഇവിടം സന്ദർശിച്ചിട്ടുണ്ട്.

13 വർഷങ്ങളാണ് ഇതിന്റെ നിർമ്മാണത്തിന് വേണ്ടി വന്നത്. 2011 ൽ 250 കോടി രൂപ ചിലവഴിച്ച് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചു.

PC:Arastu Gupta

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പഞ്ചാബിലെ പുണ്യനഗരമായ അനന്തപൂർ സാഹിബിലാണ് വിരാസത്-ഇ-ഖല്‍സ സ്ഥിതി ചെയ്യുന്നത്. ചണ്ഡിഗഡിൽ നിന്നും 80 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ഏറ്റവും അടുത്തുള്ള വിമാനത്താവളവും പ്രധാന റെയിൽവേ സ്റ്റേഷനും ചണ്ഡിഗഡിലാണ് സ്ഥിതി ചെയ്യുന്നത്. അനന്ത്പൂർ സാഹിബിലും റെയിൽവേ സ്റ്റേഷനുണ്ട്. അമൃത്സറിൽ നിന്നും ഇവിടേക്കുള്ള ദൂരം 192 കിലോമീറ്ററാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X