Search
  • Follow NativePlanet
Share
» »വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!

വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!

നിലവിലെ അവസ്ഥയില്‍ ലോകം എന്നാണ് പഴയതുപോലെ തിരികെ കിട്ടുക എന്നത് ഉത്തരമില്ലാത്ത ഒരു ചോദ്യമായി മാറിയിട്ടുണ്ട് എന്നു തുടങ്ങുമെന്നറിയാത്ത യാത്രകളും എവിടെ സുരക്ഷിതമായി പോകുവാന്‍ സാധിക്കുമെന്നറിയാത്ത ഇടങ്ങളും സഞ്ചാരികള്‍ക്ക് സൃഷ്ടിച്ചിരിക്കുന്ന ആഘാതം ചെറുതൊന്നുമല്ല.മാസങ്ങളായി വീട്ടില്‍ തന്നെയുള്ള ഇരിപ്പും പുറമ ലോകമ കാണാത്ത അവസ്ഥയും നല്ലൊരു നാളേയ്ക്കു വേണ്ടിയാണെന്നു പറഞ്ഞാലും സഞ്ചാരികളെ തൃപ്തിപ്പെടുത്തുവാന്‍ അതിനാവില്ല. ഇങ്ങനെ മൊത്തത്തില്‍ ബോറടിച്ചിരിക്കുന്ന അവസ്ഥയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന കാര്യമാണ് വിര്‍ച്വല്‍ ടൂര്‍. വീടിന്‍റെ സുഖത്തിലിരുന്ന്, നമ്മുടെ മാത്രം സൗകര്യം നോക്കി ചെയ്യുവാന്‍ സാധിക്കുന്നവയാണ് വിര്‍ച്വല്‍ ടൂറുകള്‍. വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളും പാര്‍ക്കുകളും വെള്ളച്ചാട്ടങ്ങളും എന്തിനധികം ട്രെയിനുകള്‍ വരെ വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിട്ടുണ്ട്. ഇതാ ലോകത്തില്‍ ഏതൊരു സഞ്ചാരിയും കാണണമെന്നാഗ്രഹിക്കുന്ന പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളും വിര്‍ച്വല്‍ ടൂറിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്.

നയാഗ്ര വെള്ളച്ചാട്ടം

നയാഗ്ര വെള്ളച്ചാട്ടം

പ്രകൃതി സ്നേഹികള്‍ക്കും സഞ്ചാരികള്‍ക്കും ഏറ്റവും കൂടുതല്‍ ആസ്വദിക്കുവാന്‍ കഴിയുന്ന ഇടങ്ങളില്‍ ഒന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര അമേരിക്കയുടെയും കാനഡയുടെയും ഭാഗമാണ്. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ചേരുന്നതാണ് നയാഗ്ര. ഇനി അമേരിക്കയിലോ കാനഡയിലോ പോയി വെള്ളച്ചാട്ടം കാണുക എന്നത് ഉടനെയൊന്നും നടക്കുന്ന സംഗതിയല്ലെങ്കിലും വിര്‍ച്വല്‍ ടൂര്‍ വഴി ഇത് എളുപ്പമാണ്. വെള്ളച്ചാട്ടത്തിന്റെ എര്‍ത് കാം ലൈവ് വ്യൂ വഴി അസ്സലായി നയാഗ്ര കണ്‍മുന്നില്‍ താഴേക്ക് പതിക്കുന്നത് കാണാം. കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സിന്‍റെ കാഴ്ചയാണ് ഇവിടെയുള്ളത്.

വത്തിക്കാന്‍ മ്യൂസിയം

വത്തിക്കാന്‍ മ്യൂസിയം


വിശ്വാസികളുടെയും ചരിത്ര കാരന്മാരുടെയും പ്രിയപ്പെട്ട സങ്കേതങ്ങളില്‍ ഒന്നാണ് വത്തിക്കാന്‍ മ്യൂസിയം. ക്രൈസ്തവ സഭയുടെ ചരിത്രം മാത്രമല്ല, വിശ്വാസത്തെയും ലോകത്തെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങളും ചരിത്ര രേഖകളും സംരക്ഷിച്ചിട്ടുള്ള ഇടം കൂടിയാണിത്. വത്തിക്കാനിലെത്തുന്ന സഞ്ചാരികള്‍ വെറുതേയൊന്ന് കയറാതെ പോകാറുമില്ല. ഇനി ഉടനെയൊന്നും നടക്കാത്ത സ്വപ്നമാണെങ്കിലും വിര്‍ച്വല്‍ ടൂര്‍ വഴി ഇത് സാധ്യമാണ്. അതിമനോഹരങ്ങളായ ചിത്രങ്ങളും കൊത്തുപണികളും ശില്പങ്ങളുമെല്ലാം ഇവിടെ കാണുവാന്‍ സാധിക്കും. സാധാരണ നിന്നു തിരിയുവാന്‍ ഇടമില്ലാത്ത വിധത്തില്‍ ആളുകള്‍ വരുന്ന ഇടമായതിനാല്‍ കാഴ്ചകള്‍ വ്യക്തമായി കാണുവാന്‍ സാധിച്ചെന്നു വരില്ല. വിര്‍ച്വല്‍ ‌ടൂറുകളില്‍ അങ്ങനെയൊരു പ്രശ്നമുദിക്കുന്നതേയില്ല.

ഗ്രാന്‍ഡ് കാന്യണ്‍ നാഷണല്‍ പാര്‍ക്ക്

ഗ്രാന്‍ഡ് കാന്യണ്‍ നാഷണല്‍ പാര്‍ക്ക്

സഞ്ചാരികളെ വിസ്മയം കൊള്ളിക്കുന്ന കാഴ്ചകളിലൊന്നാണ് അമേരിക്കയിലെ അരിസോണയിലെ ഗ്രാന്‍ഡ് കാന്യണ്‍ നാഷണല്‍ പാര്‍ക്ക്. യുനസ്കോയു‌‌ടെ ലോക പൈതൃക കേന്ദ്രങ്ങളില‌ൊന്നായ ഇവിടെ ഭൂമിയിലെ വലിയ വിള്ളലുകളാണ് കാണുവാനുള്ളത്. ഗ്രാന്‍ഡ് കാന്യനോട് ചേര്‍ന്നാണ് ഗ്രാന്‍ഡ് കാന്യണ്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. അതി സാഹസികതയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യം. നിലവില്‍ ഇവിടേക്ക് യാത്ര ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍ സഞ്ചാരികള്‍ക്ക് ഇവിടുത്തെ ക്യാമറകള്‍ വഴിയുള്ള വിര്‍ച്വല്‍ ടൂറില്‍ പങ്കെടുക്കാം.

അംഗോര്‍വാട്ട്

അംഗോര്‍വാട്ട്

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അംഗോര്‍വാട്ട്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. വലിയ ചിലവില്ലാതെ പോയി വരുവാന്‍ സാധിക്കും എന്നതാണ് സഞ്ചാരികള്‍ക്കിടയില്‍ ഈ സ്ഥലത്തെ പ്രസിദ്ധമാക്കുന്നത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ 12-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. തുടക്കത്തില്‍ മഹാവിഷ്ണു ക്ഷേത്രമായിരുന്നുവെങ്കിലും പിന്നീ‌ടത് ബുദ്ധക്ഷേത്രമായി മാറുകയായിരുന്നു. ആയിക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
വിര്‍ച്വല്‍ അങ്കോര്‍ എന്ന പേരിലാണ് ഇവിടുത്തെ വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്. ചരിത്രകാരന്മാരും ഗവേഷകരും സാങ്കേതിക വിദഗ്ദരും എല്ലാം ചേര്‍ന്നുള്ള ഒരു ടീമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 360 ഡിഗ്രി വീഡിയോകളും ജീവസ്സുറ്റ ഫോട്ടോകളുമാണ് ഇവിടുത്തെ ആകര്‍ഷണം. വിവിധ തീമുകളിലാണ് വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്.

ദ് ലൂവ്റ് മ്യൂസിയം, ഫ്രാന്‍സ്

ദ് ലൂവ്റ് മ്യൂസിയം, ഫ്രാന്‍സ്

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പല കലാസൃഷ്ടികളും സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണ് ഫ്രാന്‍സിലെ ദ് ലൂവ്റ് മ്യൂസിയം. ഡാവിഞ്ചിയു‌‌‌ടെ മൊണാലിസ അടക്കമുള്ള മഹത്തായ പല സൃഷ്ടികളും ഇവിടെയുണ്ട്. ഇവിടേക്ക് നേരിട്ട് പോകുവാന്‍ സാധിക്കാത്തവര്‍ക്കായി മ്യൂസിയം നേരിട്ട് വിര്‍ച്വല്‍ ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ടൈം സ്ക്വയര്‍, ന്യൂയോര്‍ക്ക്

ടൈം സ്ക്വയര്‍, ന്യൂയോര്‍ക്ക്

ന്യൂ യോര്‍ക്ക് എന്നാല്‍ അത് ‌ടൈം സ്ക്വയര്‍ കൂടിയാണ്. ഇതുവഴി കറങ്ങാതെ ഒരു അമേരിക്കന്‍ യാത്രയും പൂര്‍ണ്ണമാവില്ല. അമേരിക്കന്‍ ജനതയു‌ടെ ജീവിതത്തോടും രാഷ്ട്രീയത്തോടുമെല്ലാം അത്രമേല്‍ ചേര്‍ന്നു കിടക്കുന്ന ഇടമാണിത്. ഓരോ വര്‍ഷവും ഇവിടെ 50 മില്യണ്‍ ആളുകളോളം കടന്നു പോകുന്നുണ്ട്. എര്‍ത് ക്യാം സജ്ജമാക്കിയരിക്കുന്ന ക്യാമറകള്‍ വഴി ഇവിടേക്കും ഒരു വിര്‍ച്വല്‍ ടൂര്‍ ആവാം.

സിഡ്നി ഹാര്‍ബര്‍, ഓസ്ട്രേലിയ

സിഡ്നി ഹാര്‍ബര്‍, ഓസ്ട്രേലിയ

ഓസ്ട്രേലിയയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഇടമാണ് സിഡ്നി ഹാര്‍ബര്‍. ഓപ്പറ ഹൗസിന്‍റെയും ഹാര്‍ബര്‍ ബ്രിഡ്ജിന്‍റെയും കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഈ പ്രത്യേക സാഹചര്യത്തില്‍ ഇവിടെ നേരിട്ടെത്തുവാന്‍ സാധിക്കാത്ത സഞ്ചാരികള്‍ക്കായി വിര്‍ച്വല്‍ ‌ടൂറുകള്‍ ഒരുക്കിയിട്ടുണ്ട്.

ഹോസിയർ ലെയ്ൻ, മെൽബൺ

ഹോസിയർ ലെയ്ൻ, മെൽബൺ

തെരുവു കലകളെ അതിന്‍റെ ഏറ്റവും മഹത്തായ രീതില്‍ കാണണമെങ്കില്‍ പോകുവാന്‍ യോജിച്ച ഇടമാണ് ഹോസിയർ ലെയ്ൻ. മെല്‍ബണിലെ ആകര്‍ഷണങ്ങളിലൊന്നായ ഇവിടെ കാണുവാനുള്ളത് മനോഹരമായ കാഴ്ചകളാണ്. ഇവി‌ടുത്തെ തെരുവുകളിലൂടെയുള്ള വെറുതേ നടത്തം പോലും വ്യത്യസ്തമായ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.

ആഭ്യന്തര യാത്രകള്‍ ഇടയ്ക്കിടെ നടത്താം!! ഗുണങ്ങള്‍ ഇതൊക്കെയാണ്ആഭ്യന്തര യാത്രകള്‍ ഇടയ്ക്കിടെ നടത്താം!! ഗുണങ്ങള്‍ ഇതൊക്കെയാണ്

വിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാംവിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

അലറിക്കരഞ്ഞ് സ്‌ട്രെസ് മാറ്റാം! കിടിലന്‍ ഐഡിയയുമായി ഐസ്ലന്‍ഡ്അലറിക്കരഞ്ഞ് സ്‌ട്രെസ് മാറ്റാം! കിടിലന്‍ ഐഡിയയുമായി ഐസ്ലന്‍ഡ്

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക്ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക്

Read more about: travel lockdown virtual tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X