Search
  • Follow NativePlanet
Share
» »അടുത്ത യാത്ര വീ‌‌ട്ടിലിരുന്ന് ട്രെയിനില്‍

അടുത്ത യാത്ര വീ‌‌ട്ടിലിരുന്ന് ട്രെയിനില്‍

വീ‌‌ട്ടിലിരുന്നു തന്നെ അടിപൊളി ട്രെയിന്‍ യാത്രയുടെ അനുഭവം ഒരുക്കുന്ന വിര്‍ച്വല്‍ ട്രെയിന്‍ ടൂറുകള്‍ പരിചയപ്പെടാം...

ലോകം മുഴുവനുമുള്ള ആളുകള്‍ വീ‌ട്ടിലിരിക്കുന്ന ഈ കാലത്തില്‍ സമയം ചിലവഴിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള പണികളിലൊന്നാണ്. വെറുതേ ഇരിക്കുമ്പോള്‍ ആകെയുള്ള ആശ്രയം ഇന്‍റര്‍നെറ്റാണ്. സിനിമയും സീരിസുകളും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒക്കെയായി സമയം ചിലവഴിക്കുന്നതിന് പരിധികളുണ്ട്. ഒന്നു പുറത്തിറങ്ങി നടക്കുവാന്‍ പോലുമാവാതെ വീട്ടിലിരിക്കുമ്പോള്‍ ആളുകള്‍ പരീക്ഷിച്ചു വിജയിച്ച ഒന്നാണ് വിര്‍ച്വല്‍ ‌ടൂറുകള്‍. വീടിന്റെ സുഖത്തിലിരുന്ന് ലോകത്തിലെ മ്യൂസിയങ്ങള്‍, ലൈബ്രിറികള്‍, പാര്‍ക്കുകള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങിയവയൊക്കെ കണ്ടിറങ്ങി വരുന്ന അനുഭവമാണ് വിര്‍ച്വല്‍ ‌‌ടൂറുകള്‍ സമ്മാനിക്കുന്നത്.

കുറച്ചുകൂടി ഇത്തരം യാത്രകളില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കുവാന്‍ വിര്‍ച്വല്‍ ട്രെയിന്‍ യാത്രകള്‍ ഉണ്ട്. ട്രെയിന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും പരീക്ഷിക്കുവാന്‍ പറ്റിയ സംഗതിയാണിത്. ലോകത്തിലെ ഏറ്റലും മികച്ച ട്രെയിന്‍ റൈഡുകളാണ് ട്രെയിന്‍ വിര്‍ച്വല്‍ ടൂറില്‍ ഉള്ളത്. കുന്നും മലകളും കയറി, മഞ്ഞുപെയ്യുന്ന പാളങ്ങളിലൂടെ യാത്ര ചെയ്യുന്നത് ആലോചിക്കുന്നതു തന്നെ ഒരു സുഖമാണ്. വീ‌‌ട്ടിലിരുന്നു തന്നെ അടിപൊളി ട്രെയിന്‍ യാത്രയുടെ അനുഭവം ഒരുക്കുന്ന വിര്‍ച്വല്‍ ട്രെയിന്‍ ടൂറുകള്‍ പരിചയപ്പെടാം...

ആകെ വേണ്ടത് ഇത് മാത്രം‌

ആകെ വേണ്ടത് ഇത് മാത്രം‌

ടിക്കറ്റും പ്ലാറ്റ്ഫോം ‌‌ടിക്കറ്റും വേണ്ട, വീടിനു വെളിയില്‍ ഒന്നിറങ്ങുക പോലും വേണ്ട വിര്‍ച്വല്‍ ട്രെയിന്‍ യാത്രകള്‍ക്ക്. ആകെ വേണ്ടത് മ‌‌ൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ‌‌ടാബും പിന്നെ ഇന്‍റര്‍നെറ്റ് കണക്ഷനുമാണ്. ഇതുരണ്ടുമുണ്ടായാല്‍ വീ‌‌ട്ടില്‍ സോഫയിലിരുന്ന് അടിപൊളി 360 ഡിഗ്രി വിര്‍ച്വല്‍ ട്രെയിന്‍ യാത്ര നടത്താം.

PC:Plattens

ഫ്ലാം റെയില്‍വേ, നോര്‍വെ

ഫ്ലാം റെയില്‍വേ, നോര്‍വെ

ലോകത്തിലെ ഏറ്റവും മനോഹര ട്രെയിന്‍ യാത്രകളിലൊന്നാണ് നോര്‍വേയിലെ ഫ്ലാം റെയില്‍ യാത്ര. 12 മൈല്‍ വരുന്ന ദൂരമാണ് ഈ യാത്രയില്‍ സഞ്ചരിക്കുവാനുള്ളത്. ഓര്‍ലാന്‍ഡ്സ്ഫോര്‍ഡില്‍ നിന്നും തുടങ്ങി അതിമനോഹരമായ വെള്ളച്ചാ‌‌ട്ടങ്ങളും കുത്തനെയുള്ള ഇറക്കങ്ങളും മഞ്ഞുപുതച്ച മലനിരകളും ഒക്കെ പിന്നിട്ട് നടത്തുന്ന യാത്ര മലമുകളിലെ ഫാമിലൂടെയും കയറിയിറങ്ങി പോകും, സൂര്യന്റെ ചൂടും മഴയും എല്ലാം ഈ യാത്രയില്‍ അനുഭവിച്ചറിയാം. മിര്‍ഡാല്‍ സ്റ്റേഷനിലാണ് യാത്രയുടെ പരിസമാപ്തി.

ബെര്‍നിനാ റെയില്‍വേ

ബെര്‍നിനാ റെയില്‍വേ

ലോകസഞ്ചാരികളു‌‌ടെ ഇടയില്‍ ഏറ്റവും പ്രസിദ്ധമായ ട്രെയിന്‍ യാത്രകളിലൊന്നാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഇറ്റലിയിലേക്കുള്ള ബെര്‍നിനാ ട്രെയിന്‍ യാത്ര. ആല്‍ഫ് പര്‍വ്വത നിരകളിലൂടെ കയറിയിറങ്ങി പോകുന്ന ഈ ട്രെയിന്‍ യാത്ര ലോകത്തിലെ ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രകൂടിയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെയിന്റ് മോറിറ്റ്‌സില്‍ നിന്നും ഇറ്റലിയിലെ ടിറാനോ വരെയാണ് ഈ യാത്ര. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ഗ്രാമങ്ങളും കുന്നുകളും പര്‍വ്വതങ്ങളുമെല്ലാം പിന്നി‌ട്ട് പോകുന്ന യാത്ര ഒരു ബോഗിയിലിരുന്ന് എങ്ങനെയാണോ ട്രെയിന്‍ യാത്ര നടത്തുക, അതേ അനുഭവമാണ് നല്കുക.

നോര്‍ത്ത് വെയില്‍സ് കോസ്റ്റ്ലൈന്‍

നോര്‍ത്ത് വെയില്‍സ് കോസ്റ്റ്ലൈന്‍

ഇംഗ്ലണ്ടില്‍ നിന്നും വെയില്‍സിലേക്ക് നടത്തുന്ന അതിമനോഹരമായ ട്രെയിന്‍ യാത്രയാണ് നോര്‍ത്ത് വെയില്‍സ് കോസ്റ്റ്ലൈന്‍ നല്കുന്നത്. ബ്രിട്ടീഷ് റെയില്‍ ക്ലാസ് 175 എന്നു പേരുള്ള പ്രത്യേക ഡീസല്‍ പാസഢ്ചര്‍ ട്രെയിനാണ് ഈ യാത്രയ്ക്കുള്ളത്. ചെസ്റ്ററില്‍ നിന്നും തുടങ്ങി ഇംഗ്ലണ്ട് വഴി വെയില്‍സില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഇതിന്റെ യാത്ര. ഗ്രാമങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ ക‌ടല്‍ത്തീരം താണ്ടിയാണ് ഈ യാത്ര മുന്നോട്ട് പോകുന്നത്.

വെന്‍ഗെര്‍നാല്പ് റെയില്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്

വെന്‍ഗെര്‍നാല്പ് റെയില്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്

സ്വിസ്സ് ഗ്രാമങ്ങള്ട കടന്ന്, അതിമനോഹരമായ കാഴ്ചകളിലൂടെ നടത്തുന്ന ട്രെയിന്‍ യാത്രയാണ് വെന്‍ഗെര്‍നാല്പ് റെയില്‍വേ വിര്‍ച്വല്‍ യാത്ര താഴ്വരകളും കുന്നുകളും താണ്ടിയുള്ള യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക.

PC:Chin tin tin

ബദുല- നാനു ഓയ, ശ്രീലങ്ക

ബദുല- നാനു ഓയ, ശ്രീലങ്ക

ആകര്‍ഷണീയമായ ട്രെയിന്‍ യാത്രകള്‍ സമ്മാനിക്കുന്ന ഇടമാണ് ശ്രീലങ്ക. ശ്രീലങ്കന്‍ കാഴ്ചകളിലൂടെ നടത്തുന്ന ട്രെയിന്‍ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. തേയിലത്തോട്ടങ്ങളും കാടുകളും താണ്ടിയാണ് ഈ യാത്ര മുന്നോട്ട് പോകുന്നത്.

 റോക്കി മൗണ്ടനീയര്‍ കാനഡ

റോക്കി മൗണ്ടനീയര്‍ കാനഡ

ട്രെയിന്‍ യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവര്‍ക്കുള്ളതാണ് കാനഡയിലെ റോക്കി മൗണ്ടനീയര്‍ യാത്ര. വാന്‍കൂവറില്‍ നിന്നും ആരംഭിച്ച് ജാസ്പര്‍ ദേശീയോദ്യാനം വരെയാണ് ഇത് നീണ്ടു നില്‍ക്കുന്നത്. തടാകങ്ങള്‍, പര്‍വ്വതങ്ങള്‍ തുടങ്ങിയവ കണ്ടാണ് യാത്ര മുന്നോ‌ട്ട് പോകുന്നത്.

PC:Cwojtun

പൈക്‌സ് പീക്ക് കോഗ് റെയില്‍വേ, കൊളറാഡോ

പൈക്‌സ് പീക്ക് കോഗ് റെയില്‍വേ, കൊളറാഡോ

അമേരിക്കയിലെ ഏറ്റവും ഇയര്‍ന്ന പ്രദേശത്തുകൂടിയുള്ള ട്രെയിന്‍ യാത്രയുടെ അനുഭവമാണ് കൊളറാഡോയ പൈക്‌സ് പീക്ക് കോഗ് റെയില്‍വേ നല്കുന്നത്. പ്ലാന്‍ ചെയ്താലും അത്ര പെട്ടന്നൊന്നും നടപ്പിലാവാന്‍ സാധ്യതയില്ലാത്ത യാത്രയായതിനാല്‍ വിര്‍ച്വല്‍ ടൂറില്‍ ഇത് മറക്കാതെ പരീക്ഷിക്കാം. സമഗ്ര നിരപ്പില്‍ നിന്നും 14115 അടി ഉയരത്തിലാണ് പൈക്‌സ് പീക്ക് സ്ഥിതി ചെയ്യുന്നത്.

കോവിഡ് കാലത്തും അബുദാബി കാണാം.. സ്റ്റേ ക്യൂരിയസുമായി ടൂറിസം വകുപ്പ്കോവിഡ് കാലത്തും അബുദാബി കാണാം.. സ്റ്റേ ക്യൂരിയസുമായി ടൂറിസം വകുപ്പ്

സഞ്ചാരികളെ പണം നല്കി പറഞ്ഞു വിടുന്ന ഹവായ്സഞ്ചാരികളെ പണം നല്കി പറഞ്ഞു വിടുന്ന ഹവായ്

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

PC:wikipedia

Read more about: lockdown train virtual tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X