Search
  • Follow NativePlanet
Share
» »യാത്രകള്‍ നഷ്ടമാവില്ല! വീട്ടിലിരുന്നും താജ് മഹല്‍ കാണാം.. ഒപ്പം വേറെയും ഇടങ്ങളും

യാത്രകള്‍ നഷ്ടമാവില്ല! വീട്ടിലിരുന്നും താജ് മഹല്‍ കാണാം.. ഒപ്പം വേറെയും ഇടങ്ങളും

ആഗ്ര വരെ പോകാതെ, വീടിന്റെ സുഖത്തിലിരുന്ന് കംപ്യൂട്ടര്‍ സ്ക്രീനില്‍ നേരില്‍ കാണുന്നതിനേക്കാള്‍ ഭംഗിയിലാണ് ഈ വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്.

ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങളും കൂടിച്ചേരലുകളും ആഘോഷങ്ങളും കൊറോണ വരുത്തിയ വലിയ നഷ്ടങ്ങളില്‍ ചിലതാണ്. പ്ലാന്‍ ചെയ്ത യാത്രകള്‍ പലതും വീണ്ടും ഇപ്പോള്‍ കൊവിഡിന്റെ നിലവിലെ പ്രതിസന്ധി കാരണം മുടങ്ങിയിരിക്കുകയാണ് അങ്ങനെ വീട്ടിലിരുപ്പിന്റെ ദിവസങ്ങളും ലോക്ഡൗണും കൂടി ആയപ്പോള്‍ എങ്ങനെ സമയം ചിലവഴിക്കുമെന്നല്ലേ? ഇതാ വീട്ടിലിരിപ്പും പെരുന്നാളും ആഘോഷങ്ങളുമെല്ലാം താജ് മഹല്‍ കണ്ട് ആഘോഷിച്ചാലോ? ആഗ്ര വരെ പോകാതെ, വീടിന്റെ സുഖത്തിലിരുന്ന് കംപ്യൂട്ടര്‍ സ്ക്രീനില്‍ നേരില്‍ കാണുന്നതിനേക്കാള്‍ ഭംഗിയിലാണ് ഈ വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്.

എന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാംഎന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാം

ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പ്ലാറ്റ്ഫോം

ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പ്ലാറ്റ്ഫോം


മ്യൂസിയം, പുരാതന നഗരങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ തുടങ്ങിയവയുടെ മനോഗരമായ വിര്‍ച്വല്‍ കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന ഗൂഗിളിന്റെ പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍. കെട്ടിടങ്ങള്‍, ഇസ്റ്റാളേഷനുകള്‍, മ്യൂസിയങ്ങള്‍കലാസൃഷ്ടികള്‍, ശില്പങ്ങള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവയുടെ കാഴ്ചകള്‍ ഇതില്‍ വിര്‍ച്വല്‍ ടൂര്‍ വഴി കാണാം. സ്ഥലങ്ങള്‍ സൂം ചെയ്ത് അതിന്റെ സൂക്ഷ്മതയില്‍ കാണുവാനും സൗകര്യമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രണ്ടായിരത്തിലധികം മ്യൂസിയങ്ങള്‍ ഇതിന്‍റെ ഭാഗമായുണ്ട്. 2011 ല്‍ ആണ് ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പ്ലാറ്റ്ഫോം ആരംഭിച്ചത്. യുനസ്കോയുമായി സഹകരിച്ചാണിത് നടപ്പിലാക്കുന്നത്.

ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പ്ലാറ്റ്ഫോമും ഇന്ത്യയും

ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പ്ലാറ്റ്ഫോമും ഇന്ത്യയും

ചരിത്രസ്മാരകങ്ങളും കാലസൃഷ്ടികളുമടക്കം ഇന്ത്യയിലെ നിരവധി ഇടങ്ങള്‍ ഗൂഗിള്‍ പ്ലാറ്റ്ഫോമിന്‍റെ ഭാഗമാണ്. ഏകദേശം മുന്നോറോളം ഇന്ത്യന്‍ കാഴ്ചകളെ ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. താജ്മഹല്‍, ഹംപി. എലിഫന്‍റാന ഗുഹകള്‍ എന്നിവയെയൊക്കെ ഇതില്‍ കാണാം.

10 യുനസ്കോ പൈതൃക സ്മാരകങ്ങള്‍

10 യുനസ്കോ പൈതൃക സ്മാരകങ്ങള്‍

ലോക്ഡൗണും കൊറോണയുമായി ലോകം യാത്രകളില്ലാത്ത തരത്തിലേക്ക് മാറിയതോടെ നഷ്ടപ്പെട്ട യാത്രകളെ വിര്‍ച്വലായി വീണ്ടെടുക്കുവാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഗൂഗിള്‍ കുറേയേറെ ഇടങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അടുത്ത് താജ്മഹല്‍ ഉള്‍പ്പെടെയുള്ള 10 യുനസ്കോ പൈതൃക സ്മാരകങ്ങളുടെ വിര്‍ച്വല്‍ ടൂറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

ചെയ്യേണ്ടത് ഇത്ര മാത്രം

ചെയ്യേണ്ടത് ഇത്ര മാത്രം

https://artsandculture.google.com/ എന്ന ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക പേജില്‍ കയറി "യുനെസ്കോ വേൾഡ് ഹെറിറ്റേജ്" എന്ന സ്ഥലത്ത് ക്ലിക്കുചെയ്യുക, താജ്മഹലിന്റെ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്ചകള്‍ ഇവിടെ നിന്നും തിരഞ്ഞെടുക്കാം. വ്യത്യസ്ത ആംഗിളിലായി വളരെ രസകരമായ രീതിയില്‍ ചരിത്ര ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

 വിര്‍ച്വല്‍ ടൂറുകള്‍

വിര്‍ച്വല്‍ ടൂറുകള്‍


നിലവില്‍ താജ് മഹാലിന്‍റെ രണ്ട് വിര്‍ച്വല്‍ ടൂറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എ ഷ്രൈൻ ടു ലവ് എന്ന വിഭാഗത്തിലാണ് ഇതുള്ളത്. Taj Mahal: A Tour from the Top" ഉം "The Wonder that is Taj" എന്നിവയാണിവ. താജിന്റെ എല്ലാ മഹത്വത്തിലും നിങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത കോണുകളിൽ നിന്നും നിങ്ങള്‍ക്ക് ഇത് കാണാം. എത്ര നേരിട്ട് കണ്ടാലും കാണുവാന്‍ കഴിയാത്ത തരത്തില്‍ വളരെ രസകരമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
വിവിധ സ്ഥാനങ്ങളിൽ നിന്ന് സൈറ്റിന്റെ 360 ഡിഗ്രി, തെരുവ് കാഴ്ച പോലുള്ള ചിത്രങ്ങൾ ആണ് Taj Mahal: A Tour from the Top" ല്‍ ഉള്ളത്.

"എല്ലാം വിചിത്രമായിരിക്കുന്നു,കടല്‍ പോലും"... മരണച്ചുഴിയായ ബെര്‍മുഡാ ട്രയാംഗിളിന്‍റെ നിഗൂഢതകളിലൂടെ

തകര്‍ന്ന കപ്പലും വെള്ളത്തിനടിയിലായ നഗരവും!! ആഴക്കടല്‍ മ്യൂസിയങ്ങളിലെ അത്ഭുതങ്ങള്‍തകര്‍ന്ന കപ്പലും വെള്ളത്തിനടിയിലായ നഗരവും!! ആഴക്കടല്‍ മ്യൂസിയങ്ങളിലെ അത്ഭുതങ്ങള്‍

രഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ലരഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ല

Read more about: virtual tour taj mahal monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X