Search
  • Follow NativePlanet
Share
» »ഭർത്താവിന്‍റെ വിജയത്തിനായി ഭാര്യ പണിത വിരൂപാക്ഷ ക്ഷേത്രം!

ഭർത്താവിന്‍റെ വിജയത്തിനായി ഭാര്യ പണിത വിരൂപാക്ഷ ക്ഷേത്രം!

ഴിഞ്ഞ കാലത്തിന്‍റെ ചരിത്ര അടയാളങ്ങളായി സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ കഥകളെക്കുറിച്ചുമറിയാം...

ചാലൂക്യ രാജവംശത്തിന്‍റെ ധീരകഥകളും ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന നാടാണ് പട്ടക്കൽ. ഒരു വശത്ത് ശാന്തമായൊഴുകുന്ന മാലപ്രഭ
നദിയും മറുഭാഗത്ത് അതിശയിപ്പിക്കുന്ന കഥകളുള്ള പട്ടടക്കൽ ക്ഷേത്രസമുച്ചയങ്ങളും കണ്ടിരിക്കേണ്ട ഒരു വിസ്മയം തന്നെയെന്ന് പറയുവാൻ കൂടുതലൊന്നും ആലോചിക്കേണ്ട. ആയിരത്തിനാനൂറ് വർഷം പഴക്കമുണ്ടെങ്കിലും പിഴവില്ലാത്ത നിർമ്മാണം ഇന്നും ആ തിളക്കം ഇവിടുത്തെ ചുവന്ന കല്ലുകളിൽ കാണിച്ചു തരുന്നു.
വരണ്ടു കിടക്കുന്ന പാതിലൂടെ ചുവന്ന മണൽക്കല്ലും പൊടിയും താണ്ടി എത്തിച്ചെല്ലുന്ന പട്ടടക്കൽ കൺമുന്നിൽ വയ്ക്കുന്നത് കുറേയേറെ അത്ഭുത നിർമ്മിതികളാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ, ചരിത്രത്തിലും ഐതിഹ്യങ്ങളിലും ഒരു സാമ്യവും കാണിക്കാത്ത കുറേ ക്ഷേത്ര സമുച്ചയങ്ങൾ. പ്രധാന കവാടത്തിൽ നിന്നു തീപാറുന്ന കർണ്ണാടക വെയിലടിച്ചു വേണം സ്മാരകങ്ങള്‍ക്കടുത്തെത്തുവാൻ. അവിടെ എത്തിയാൽ കാണുന്ന ക്ഷേത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നുണ്ട്. വിരൂപാക്ഷ ക്ഷേത്രം! തന്‍റെ ഭർത്താവ് വിജയിച്ചു വന്ന യുദ്ധത്തിന്‍റെ ഓർമ്മയ്ക്കായി ഭാര്യ നിർമ്മിച്ച വിരൂപാക്ഷ ക്ഷേത്രം! കഴിഞ്ഞ കാലത്തിന്‍റെ ചരിത്ര അടയാളങ്ങളായി സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ കഥകളെക്കുറിച്ചുമറിയാം...

പട്ടടക്കൽ

പട്ടടക്കൽ

ഹംപിയോളം ബദാമിയോടും ഐഹോളയോടും ഒപ്പം നിൽക്കുന്ന ഏറെ പ്രത്യേകതകളുള്ള കർണ്ണാട ഗ്രാമമാണ് പട്ടടക്കൽ. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടെ നിർമ്മാണത്തിൽ ഏറെ പ്രത്യേകതകളുള്ള പത്ത് ക്ഷേത്രങ്ങളാണ് പ്രധാന കാഴ്ച. അതിൽത്തന്നെ ഏറ്റവും പ്രസിദ്ധമാണ് വിരൂപാക്ഷ ക്ഷേത്രം.

PC: RamNagesh Thota

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം

പട്ടടക്കലിലെ ക്ഷേത്രങ്ങളിൽ ഏറ്റവും വലതും പ്രസിദ്ധവുമാണ് വിരൂപാക്ഷ ക്ഷേത്രം. കാലത്തിന്റെ തേരോട്ടത്തിൽ പല്ലവ ഭരണാധികാരികൾക്കു മേൽ ചാലൂക്യ രാജാക്കന്മാർ തങ്ങൾ നേടിയ വിജയത്തെ ഓർമ്മിക്കുവാൻ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഏറെയുണ്ട്. ഓരോ കോണുകളും കൊത്തുപണികളാലും ചിത്രവിദ്യകളാലും ഒക്കെ സമ്പന്നമാണ്. ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ഇന്ന് പട്ടടക്കലിലെ ആരാധയയും പൂജയുമുള്ള ഏക ക്ഷേത്രം കൂടിയാണ്.

PC:Mukul Banerjee

ഭർത്താവിന്‍റെ വിജയത്തിന്‍റെ ഓർമ്മയ്ക്കായി

ഭർത്താവിന്‍റെ വിജയത്തിന്‍റെ ഓർമ്മയ്ക്കായി

രാജാക്കന്മാർ പണിത കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമാണ് മിക്ക ചരിത്രത്തിലും നിറഞ്ഞ് നിൽക്കുന്നത്. അതുകൊണ്ടു തന്നെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ കഥ തീർച്ചയായും കേൾക്കണം. പല്ലവ രാജാക്കന്മാരുടെമേൽ നേടിയ വിജയത്തിന്‍റെ അടയാളമായാണല്ലോ ഈ ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. ഇവിടുത്തെ ഭരണാധികാരിയായിരുന്ന വിക്രമാദിത്യനായിരുന്നു ആ യുദ്ധത്തില്‍ വിജയിച്ചത്. അതിന്‍റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന ലോകമഹാദേവിയാണ് ശിവന് വേണ്ടി ഈ ക്ഷേത്രം നിർമ്മിച്ചത്.

PC: Rajeshodayanchal

കാഞ്ചിയിലെ കൈലാസ നാഥ ക്ഷേത്രം പോലെ

കാഞ്ചിയിലെ കൈലാസ നാഥ ക്ഷേത്രം പോലെ

തമിഴ്നാട്ടിലെ കാഞ്ചിയിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ അതേ മാതൃകയിലാണ് വിരൂപാക്ഷ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. ദ്രാവിഡ നിർമ്മാണ ശൈലിയിൽ ഉയർന്നു നില്‍ക്കുന്ന ഈ ക്ഷേത്രത്തിന്റെ ഒരിഞ്ചു സ്ഥലം പോലും കലാ പണികളും കൊത്തുപണികളുമില്ലാതെ വെറുതേ കിടക്കുന്നില്ല.
മൂന്നു ദിശകളിലുമുള്ള മൂന്നു മുഖമണ്ഡപങ്ങളും കിഴക്ക് ദിശയില്‍ മാലപ്രഭ നദിയെ നോക്കിയുള്ള മുഖമണ്ഡപവും ഈ ക്ഷേത്രത്തിന്‍റെ ഗാംഭീര്യത ഇരട്ടിയാക്കുന്നു. വലിയ തൂണുകളുള്ള മണ്ഡപവും പ്രദക്ഷിണ വീഥിയും ഒക്കെ ക്ഷേത്രത്തിലെ എടുത്തുപറയേണ്ട കാര്യങ്ങള്‍ തന്നെയാണ്. ക്ഷേത്രത്തിന്റെ ഭാഗമായി 32 ഉപക്ഷേത്രങ്ങൾകൂടി ഉണ്ടായിരുന്നുവെങ്കിലും ഇന്ന് അവയില്‍ മിക്കവയും നാശത്തിന്‍റെ വക്കിലാണുള്ളത്.

PC:Pradeepmudhliyar22

കൈലാസം ഉയർത്തുന്ന രാവണനും പാർവ്വതി കല്യാണവും

കൈലാസം ഉയർത്തുന്ന രാവണനും പാർവ്വതി കല്യാണവും

ക്ഷേത്രത്തിനെക്കുറിച്ച് എടുത്തു പറയേണ്ട കാര്യം ഇവിടുത്തെ കൊത്തുപണികളും ശില്പങ്ങളുമാണ്. കൊത്തുപണികളില്ലാത്ത ഒരിഞ്ചു സ്ഥലം പോലും ഇവിടെയില്ല. രഥത്തിലേറിയ സൂര്യഭഗവാനും കൈലാസം ഉയർത്തുന്ന രാവണനും പാർവ്വതി ദേവിയുടെ കല്യാണവും ഹിരണ്യകശിപുവിനെ വധിക്കുന്ന നരസിംഹവും കുരുക്ഷേത്ര യുദ്ധവും ഭീമനും ദുര്യോധനനും തമ്മിലുള്ള യുദ്ധവും ഭീഷ്മ പിതാമഹന്‍റെ വീഴ്ചയും സമുദ്ര മഥനവും രാമായണത്തിലെ ദൃശ്യങ്ങളും ഒക്കെ ഇവിടെ ക്ഷേത്രച്ചുവരുകളിൽ ചിത്രങ്ങളായും കൊത്തുപണികളായും വിളങ്ങുന്നുണ്ട്.

PC:Pradeepmudhliyar22

എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം

എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം

മഹാരാഷ്ട്രയിലെ എല്ലോറയിലെ പ്രസിദ്ധമായ കൈലാസ നാഥർ ക്ഷേത്രം നിർമ്മിക്കുമ്പോൾ മാതൃകയായെടുത്തത് ഈ ക്ഷേത്രത്തെയാണെന്നൊരു വിശ്വാസമുണ്ട്.

PC:Pradeepmudhliyar22

കല്ലുകളിലെ കവിത

കല്ലുകളിലെ കവിത

കല്ലുകളിൽ എഴുതിയ കവിത എന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. അത്രയും മഹത്തരമായ നിർമ്മാണമാണത്രെ ഈ ക്ഷേത്രത്തിന്‍റേത്. അക്കാലത്തെ നിർമ്മാണ വൈവിധ്യം മുഴുവനും ഈ ക്ഷേത്ര നിർമ്മാണത്തിൽ കാണാം. ത്രിഭുവനാചാര്യ അഥവാ മൂന്നു ലോകങ്ങളുടെയും അധിപനായ നിർമ്മിതിയെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

PC:RameshM

ഒൻപത് ഭാഗങ്ങള്‍

ഒൻപത് ഭാഗങ്ങള്‍

സര്‍വസിദ്ധി ആചാര്യ ഗുണ്ട്, അചലന്‍, ആദിത്യ എന്നീ മൂന്നു പ്രധാന ശില്പിമാരുടെ നേതൃത്വത്തിൽ ഒൻപത് ഭാഗങ്ങളായാണ് ക്ഷേത്രം നിർമ്മിച്ചത്. മഹാദ്വാരം എന്നാണ് ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിലേക്ക് നയിക്കുന്ന കമാനത്തിന്റെ പേര്. ഇവിടെ എത്തി മുന്നോട്ട് പോയാൽ നന്ദി മണ്ഡപത്തിലെത്തും. അവിടെ നിന്നും പടവുകൾ കയറി മുഖമണ്ഡപത്തിലെത്തി ക്ഷേത്രക്കാവൽക്കാരെ കണ്ട് മഹാമണ്ഡപത്തിലേക്ക് കടക്കാം. സാധാരണക്കാർക്ക് ഇവിടെവരെയോ പ്രവേശനമുള്ളൂ. രാജകുടുംബാംഗങ്ങൾക്കു തൊട്ടടുത്ത അന്തരാളെ എന്ന ഭാഗം വരെ പ്രവേശിക്കാം.

PC:Lalithaaaluri

ക്ഷേത്ര സന്ദര്‍ശന സമയവും പ്രവേശനവും

ക്ഷേത്ര സന്ദര്‍ശന സമയവും പ്രവേശനവും

രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം. പത്തു രൂപയാണ് പ്രവേശന ചാർജ്. ക്യാമറ കൊണ്ടുപോകണമെങ്കിൽ 25 രൂപ കൂടി നല്കണം. പരമാവധി 45 മിനിട്ട് സമയം മാത്രമേ ഈ ക്ഷേത്രം കണ്ടുതീരുവാൻ വേണ്ടൂ.

PC:Mrnayak1992

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പട്ടടക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്നും അ‍ഞ്ച് കിലോമീറ്ററും ബസ് സ്റ്റാൻഡിൽ നിന്നും അര കിലോമീറ്ററുമാണ് വിരൂപാക്ഷ ക്ഷേത്രത്തിലേക്കുള്ളത്. പട്ടടക്കൽ ക്ഷേത്രസമുച്ചയത്തിനു ഉള്ളിലായാണ് ക്ഷേത്രമുള്ളത്. ബദാമിയിൽ നിന്നും 23 കിലോമീറ്ററും ഐഹോളയിൽ നിന്നും 9.7 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

പ്രാർഥിച്ചാൽ കൈവിടില്ല...വെറുംകയ്യോടെ അയക്കുകയുമില്ല... കോടീശ്വരനാക്കും ഈ ക്ഷേത്രം!!പ്രാർഥിച്ചാൽ കൈവിടില്ല...വെറുംകയ്യോടെ അയക്കുകയുമില്ല... കോടീശ്വരനാക്കും ഈ ക്ഷേത്രം!!

ആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത ആറ്റുകാൽ അമ്മആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത ആറ്റുകാൽ അമ്മ

ദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രംദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം

PC:dgoutam

Read more about: temple karnataka monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X