Search
  • Follow NativePlanet
Share
» »ചരിത്രമുറങ്ങുന്ന മച്ചിൽപട്ടണത്തിലേക്ക് വിശാഖപട്ടണത്ത് നിന്നൊരു യാത്ര

ചരിത്രമുറങ്ങുന്ന മച്ചിൽപട്ടണത്തിലേക്ക് വിശാഖപട്ടണത്ത് നിന്നൊരു യാത്ര

പുരാതന ആന്ധ്രായുടെ ചരിത്രവും സംസ്കാരവും ജീവിതരീതികളും മനസ്സിലാക്കാൻ ഏറ്റവും നല്ല സൗകര്യം സൃഷ്ടിക്കുന്ന ഒന്നാണ് മച്ചിൽപട്ടണത്തിലേക്ക് വിശാഖപട്ടണത്ത് നിന്നും ഒരു യാത്ര

വിശാഖപട്ടണത്ത് നിന്നും പോകാൻ സാധിക്കുന്ന വളരെ ചുരുക്കം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മച്ചിൽപട്ടണം. ആന്ധ്രപ്രദേശിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതികളും എല്ലാം തന്നെ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടേക്കുള്ള യാത്ര. പതിനാറാം നൂറ്റാണ്ടു മുതൽ പേരുകേട്ട കച്ചവട കേന്ദ്രമായിരുന്ന ഇവിടം ഇന്ന് ചരിത്ര വിദ്യാർഥികളുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ ദിനംപ്രതി എത്തുന്നത്.
അതിനാൽ തന്നെ ചരിത്രപരമായ ഏറെ പ്രാധാന്യമുള്ള പുരാതനമായ പല അങ്ങാടികളും മറ്റും നിറഞ്ഞു നിൽക്കുന്ന അതിപുരാതനമായ അമ്പലങ്ങളാലും മറ്റ് പ്രകൃതി ദൃശ്യങ്ങളാലും അനുഗ്രഹീതമായ ഈ സ്ഥലം സന്ദർശിക്കുക എന്നത് നല്ലൊരു ആശയമാണ്. ആന്ദ്രയുടെ ചരിത്രവും സംസ്കാരവും ഒരുപാട് ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് മനസ്സിലാക്കാൻ താല്പര്യമുള്ള ആൾ ആണ് നിങ്ങളെങ്കിൽ തീർച്ചയായും വിശാഖപട്ടണത്ത് നിന്നും ഇവിടേക്ക് ഒരു യാത്രയാവാം.

മച്ചിൽപട്ടണം സന്ദർശിക്കാൻ പറ്റിയ മികച്ച സമയം

മച്ചിൽപട്ടണം സന്ദർശിക്കാൻ പറ്റിയ മികച്ച സമയം

ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ ഒന്നാണ് മച്ചിൽപട്ടണം. അതിനാൽ തന്നെ ഇവിടേക്ക് ഒരു യാത്രക്ക് ഒരുങ്ങുമ്പോൾ ഏറ്റവും മികച്ച സമയം ഒക്ടോബർ മാസം മുതൽ മാർച്ച് മാസം അവസാനം വരെയാണ്. ഈ സമയത്ത് അനുകൂലമായ ഒരു കാലാവസ്ഥയാണ് ഇവിടെ നമുക്ക് കിട്ടുക. ഇങ്ങനെയൊരു സീസണിൽ പോകാം എങ്കിലും കൂടെ ഹിന്ദു തീർഥാടകർക്കും ചരിത്ര സ്നേഹികൾക്കും അവിടെ അടുത്തുള്ള ആളുകൾക്കുമൊക്കെ എപ്പോൾ വേണമെങ്കിലും പോകാനുള്ള സൗകര്യവും മച്ചിൽപട്ടണം ഒരുക്കുന്നുണ്ട്.

വിശാഖപട്ടണത്ത് നിന്നും മച്ചിൽപട്ടണത്തേക്ക് എങ്ങനെ എത്തിച്ചേരാം?

വിശാഖപട്ടണത്ത് നിന്നും മച്ചിൽപട്ടണത്തേക്ക് എങ്ങനെ എത്തിച്ചേരാം?

വിമാനമാർഗ്ഗം: വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്ക് വിമാനം വഴി എത്താം. ഇവിടെ നിന്ന് 65 കിലോമീറ്റർ സഞ്ചരിച്ചാൽ മാച്ചിലിപ്പട്ടണത്തിൽ എത്തിച്ചേരാം. വിമാനത്താവളത്തിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഏകദേശം 1 മണിക്കൂർ 30 മിനിട്ട് സമയമെടുക്കും.

ട്രെയിൻ മാർഗ്ഗം: മച്ചിലിപ്പട്ടണത്തിൽ റെയിൽവേ സ്റ്റേഷനുമുണ്ട് എന്നതിനാൽ ഈ മാർഗ്ഗവും ഉപയോഗിക്കാം. വിശാഖപട്ടണത്ത് നിന്ന് മച്ചിലിപട്ടണം റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് ട്രെയിൻ ലഭിക്കും.

റോഡ് വഴി: ഇവിടേക്ക് നല്ല റോഡുകൾ ഉള്ളതിനാൽ റോഡ് മാർഗവും എളുപ്പത്തിൽ ഇവിടെ പ്രവേശിക്കാം. വിശാഖപട്ടണത്തിൽ നിന്ന് മച്ചിലിപ്പട്ടണത്തിലേക്ക് നേരിട്ട് ബസ് വഴിയോ അതല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വാഹനം വഴിയോ എത്താം. സ്വന്തമായി വണ്ടിയെടുത്ത് വരികയാണെങ്കിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം:

റൂട്ട് 1: വിശാഖപട്ടണം - രാജമുണ്ട്രി - ഭീമാവാരം - മച്ചിൽപട്ടണം

റൂട്ട് 2: വിശാഖപട്ടണം - രാജമുണ്ട്രി - ഏലൂരു - മച്ചിൽപട്ടണം

വണ്ടിയിൽ വരുമ്പോൾ മച്ചിൽപട്ടണം എത്താൻ 7 മണിക്കൂർ 30 മിനുട്ട് സമയം എടുക്കുമെന്നതിനാൽ ആദ്യ മാർഗ്ഗം സ്വീകരിക്കുക നന്നാകും. കാരണം മറ്റ് റൂട്ടിനെ അപേക്ഷിച്ച് അര മണിക്കൂർ കുറവാണ് ഇതുവഴി വരുന്നത്. പ്രകൃതിദൃശ്യങ്ങളിൽ നിന്ന് തുടങ്ങി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ അടക്കം പലതും ഇതുവഴി വരുമ്പോൾ നിങ്ങൾക്ക് കാണാം.

രാജമുണ്ട്രി

രാജമുണ്ട്രി

വിശാഖപട്ടണത്ത് നിന്ന് 190 കിലോമീറ്റർ അകലെയും മച്ചിൽപ്പട്ടണത്തിൽ നിന്നും 170 കി.മീ അകലെയുമായി ഗോദാവരി നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജമുണ്ട്രി കിഴക്കൻ ചാലൂക്യന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു നഗരമാണ്. പുരാതന കാലത്തെ സംസ്കാരത്തിന് ഏറെ പ്രശസ്തമാണ് രാജമുണ്ട്രി. അതുകൊണ്ട് ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം എന്നും ഇവിടം അറിയപ്പെടുന്നു. നിരവധി ക്ഷേത്രങ്ങളും പുരാതന സ്മാരകങ്ങളും ഉള്ള ഒരു സ്ഥലം കൂടിയാണ് രാജമുണ്ട്രി.ഗോദാവരി നദി ബീച്ച്, കോടിലിംഗേശ്വര ഘട്ട് ക്ഷേത്രം, 55 ശക്തി പീഠങ്ങളിൽ പെട്ടത്, ദൗലെസ്വാരം ബാഗേജ്, കോട്ടൺ മ്യൂസിയം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

PC:Ramesh Ramaiah

ഏലൂരു

ഏലൂരു

ആന്ധ്രാപ്രദേശിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിൽ ഒന്നാണ് ഏലൂരു. രണ്ടാം നൂറ്റാണ്ടിൽ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിരുന്ന കാലത്താണ് ഇവിടം സ്ഥാപിക്കപ്പെട്ടത്. സലൻകിയൻസ് മുതൽ കാക്കാടിയന്മാർ വരെയുളള അനേകം രാജവംശങ്ങൾ ഏലൂരു ഭരിച്ചിട്ടുണ്ട്. അതിനാൽ ഏറെ ചരിത്രപ്രാധാന്യമുള്ള ഇവിടം വിനോദസഞ്ചാരികൾക്കും തദ്ദേശവാസികൾക്കും മറ്റും ഏറെ പേരുകേട്ട സ്ഥലമായി ഇന്നും തുടരുന്നു. ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങൾക്കൊപ്പം പ്രകൃതിദത്തമായ ഉദ്യാനങ്ങളും പാർക്കുകളും കൂടെ ഇവിടെയുണ്ട്. നിങ്ങൾ ഇവിടെ ഒന്ന് നിർത്താനാഗ്രഹിക്കുന്നുവെങ്കിൽ ബ്രിന്ദാവാൻ ഗാർഡൻ, ഏലൂരുബുദ്ധ പാർക്ക്, കൊല്ലൂരു തടാകം, എലൂരു കോട്ട എന്നിവയെല്ലാം തന്നെ നിങ്ങൾക്ക് കാണാനാവും. വിശാഖപട്ടണത്ത് നിന്ന് ഏകദേശം 290 കിലോമീറ്റർ അകലെയും മച്ചിലിപട്ടണത്ത് നിന്ന് 70 കിലോമീറ്ററും അകലെയായാണ് ഈ സ്ഥലം നിലകൊള്ളുന്നത്.

PC: IM3847

മച്ചിൽപട്ടണം

മച്ചിൽപട്ടണം

വിശാഖപട്ടണത്ത് നിന്ന് 360 കിലോമീറ്റർ അകലെയായി കൃഷ്ണ ജില്ലയിലാണ് മച്ചിൽപ്പട്ടണം സ്ഥിതിചെയ്യുന്നത്. ചരിത്ര രേഖകൾ പ്രകാരം മച്ചിൽപ്പട്ടണത്തിന്റെ ചരിത്രം ബിസി 3-ാം നൂറ്റാണ്ടിൽ നിന്നുമാണ് ആരംഭിക്കുന്നത്. അന്നത്തെ സത്തവാഹന രാജവംശം ഇവിടം ഭരിച്ചിരുന്നു. ഇനി മച്ചിൽപട്ടണത്ത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പ്രധാന കാര്യങ്ങൾ താഴെ വിവരിക്കാം.


PC- Imahesh3847

മാങ്കിനാപുഡി ബീച്

മാങ്കിനാപുഡി ബീച്

സാധാരണ വിനോദ സഞ്ചാരികളിൽ നിന്ന് മാറിനിന്ന് ഒരു ശല്യവുമില്ലാതെ അധികം തിരക്കില്ലാത്ത പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ ഈ ബീച് നിങ്ങൾക്കുള്ളതാണ്. മച്ചിൽപട്ടണത്ത് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ ഒന്നായ ഈ ബീച്ചിലേക്ക് മച്ചിൽപട്ടണത്ത് നിന്നും 11 കിലോമീറ്റർ ആണ് ദൂരം വരുന്നത്. അതിനാൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാനാകും.

PC:Gansh K

മച്ചിൽപട്ടണത്തെ മനോഹരമായ അങ്ങാടികൾ

മച്ചിൽപട്ടണത്തെ മനോഹരമായ അങ്ങാടികൾ

ഏതൊരു സ്ഥലത്തിന്റെയും ജീവിതരീതിയും സംസ്കാരവും വിവരിക്കുന്ന ഒരു ഭാഗമാണ് അവിടത്തെ അങ്ങാടികൾ. അതുകൊണ്ട് തന്നെ മച്ചിൽപ്പട്ടണത്തിലെ പുരാതന സംസ്കാരത്തെയും ജീവിതരീതികളെയും കുറിച്ച് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഒപ്പം മനോഹരമായ അങ്ങാടികളുടെ ഒരു കാഴ്ച്ച നിങ്ങൾക്ക് കാണണം എങ്കിൽ ഇവിടം തീർച്ചയായും കാണേണ്ടതുണ്ട്. കരകൗശല ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് തുടങ്ങി പ്രാദേശിക ഭക്ഷണങ്ങളെ രുചിച്ചു നോക്കുകയും സവാരികളും അടക്കം പലതും ഇവിടെ ചെയ്യാനുണ്ട്.

PC:wikimedia

ക്ഷേത്രങ്ങളും മതപരമായ സ്ഥലങ്ങളും

ക്ഷേത്രങ്ങളും മതപരമായ സ്ഥലങ്ങളും

പൗരാണിക ഇന്ത്യയുടെ സംസ്കാരവും അവിടത്തെ മതപരമായ ആചാരങ്ങളുടെ ശൈലിയും പുരാതനമായ ക്ഷേത്രങ്ങളും എല്ലാം തന്നെ ഒരു ചരിത്ര സ്നേഹിയെ സംബന്ധിച്ചെടുത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായതിനാൽ മച്ചിൽപട്ടണവും അത്തരത്തിൽ ഉള്ള ആളുകളെ ആകർഷിക്കുന്ന ഒന്നാണ്. പാണ്ഡുരംഗ സ്വാമി ക്ഷേത്രം, അഗസ്ത്യേശ്വർ ക്ഷേത്രം, ദത്താശ്രാം, ശിവക്ഷേത്രം എന്നിങ്ങനെ ഇവിടത്തെ പ്രധാന ക്ഷേത്രങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് കണ്ടാസ്വദിക്കാം.

PC- Nagamalli123

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X