Search
  • Follow NativePlanet
Share
» »വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്‍റെ നാട്

വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്‍റെ നാട്

ഒരിക്കൽ സന്ദർശിച്ചു കഴിഞ്ഞാൽ പിന്നെയും ഒന്നുകൂടി പോകുവാൻ തോന്നിപ്പിക്കുന്ന തരം ഭംഗി ഈ നാടിനുണ്ട്

വിശാഖപട്ടണം.. പടിഞ്ഞാറൻ തീരം സമ്മാനിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളുള്ള ഇടം. നിർത്താതെ വരുന്ന കടൽക്കാറ്റും ബീച്ച് രസങ്ങളും പിന്നെ കുറച്ചങ്ങു മാറിക്കഴിഞ്ഞാൽ കിട്ടുന്ന പ്രകൃതിമനോഹരമായ ഇടങ്ങളും എല്ലാം ചേരുന്ന വിസാഖ് നല്കുന്നത് സന്തോഷിപ്പിക്കുന്ന കുറേയധികം കാഴ്ചകളാണ്. ഒരിക്കൽ സന്ദർശിച്ചു കഴിഞ്ഞാൽ പിന്നെയും ഒന്നുകൂടി പോകുവാൻ തോന്നിപ്പിക്കുന്ന തരം ഭംഗി ഈ നാടിനുണ്ട്. ഇതാ വിശാഖപട്ടണത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ വസ്തുതകൾ വായിക്കാം.

വിസാഗ് എന്ന വിശാഖപട്ടണം

വിസാഗ് എന്ന വിശാഖപട്ടണം

ആന്ധ്രാ പ്രദേശിലെ ഏറ്റവും പ്രധാന പട്ടണങ്ങളിലൊന്നാണ് വിസാഗ് എന്ന വിശാഖപട്ടണം. പൂർവ്വഘട്ടത്തിലും ബംഗാൾ ഉൾക്കടലിനും ഇടയിലായി കിടക്കുന്ന ഈ ഭൂമി രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളിലൊന്നും ഒരുപാട് കാഴ്ചകൾ ഒളിപ്പിച്ചുവെച്ച മനോഹരഭൂമിയുമാണ്. പഴയകാലം മുതൽ തുറമുഖ നഗരം എന്ന പേരിൽ പ്രസിദ്ധമാണ് വിശാഖപട്ടണം.

PC:Aditya krishnapavan/Unsplash

ഇന്ത്യയിലെ ആദ്യത്തെ നേവൽ ബേസ്

ഇന്ത്യയിലെ ആദ്യത്തെ നേവൽ ബേസ്

തുറമുഖപട്ടണമായ വിശാഖപട്ടണത്തിന് നിവരധി പ്രത്യേകതകളുണ്ട്. ഇന്ത്യയിലെ ആദ്യത്തെ നേവൽ ബേസ് സ്ഥാപിതമായത് ഇതിന്‍റെ തീരത്താണ്. ഈസ്റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനവും മൂന്ന് പ്രധാന താവളങ്ങളിലൊന്നും ഇവിടെ തന്നെയാണ്.
ഡിസംബർ 4 ന് ആഘോഷിക്കുന്ന നാവികസേനാ ദിനം ഇവിടെ വളരെ പ്രധാന്യമുണ്ട്. നാവികസേനയുടെ ശക്തി പ്രകടിപ്പിക്കുന്ന പല പരിപാടികളും ഇവിടെ കാണാം. ധാരാളം ആളുകൾ ഈ ദിവസം ഇവിടെ എത്താറുണ്ട്.

PC:Srinivas Mulpuri/Unsplash

രണ്ടു തുറമുഖങ്ങൾ

രണ്ടു തുറമുഖങ്ങൾ

ചെന്നൈയ്ക്കും കൊൽക്കത്ത തുറമുഖത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വിശാഖപട്ടണം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ തന്നെയല്ല, ലോകത്തിലെ തന്നെ പ്രധാന തുറമുഖമായാണ് വിശാഖപട്ടണത്തെ കണക്കാക്കുന്നത്. ഇന്ത്യയിലെ ആകെയുള്ള 13 തുറമുഖങ്ങളില്‍ രണ്ടെണ്ണമാണ് ഇവിടെയുള്ളത്. വിശാഖപട്ടണം തുറമുഖം, ഗന്ധാരം പോർട്ട് എന്നിവയാണ് ഇവിടുത്തെ രണ്ട് തുറമുഖങ്ങൾ. 2009 ലാണ് ഗന്ധാവരം പോർട്ട് തുറന്നത്.

PC:Hari Gaddigopula/Unsplash

 ഇന്ത്യയിലെ സബ് മറൈൻ മ്യൂസിയം

ഇന്ത്യയിലെ സബ് മറൈൻ മ്യൂസിയം

വിശാഖപട്ടണത്തെ ഏറ്റവും കൗതുകമുണർത്തുന്ന കാഴ്ചകളിലൊന്നാണ് ഇവിടുത്തെ സബ് മറൈൻ മ്യൂസിയം. രാമകൃഷ്ണാ ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം തെക്കേ ഏഷ്യയിലെ ആദ്യത്തെ സബ്-മറൈൻ മ്യൂസിയം കൂടിയാണ്. കുരസുര സബ്മറൈൻ മ്യൂസിയം എന്നാണിതിന്റെ പേര്. 2002 ഓഗസ്റ്റിലാണ് ഇത് സന്ദർശകർക്കായി തുറന്നു നല്കിയത്.
ഇന്ത്യയുടെ നാലാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് കുർസുര INS Kursura (S20) ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 11.00 മുതൽ 4.00 വരെയും നാല് മുതല 8.00 വരെയുമാണ് സന്ദർശന സമയം. തിങ്കളാള്ച മ്യൂസിയത്തിനും അന്തർവാഹിനികൾക്കും ഉള്ള അറ്റുകുറ്റപണികൾക്കായി അടച്ചിടും.
PC:Marc-Antoine Déry/Unsplash

 നരസിംഹത്തിന്‍റെ നാട്

നരസിംഹത്തിന്‍റെ നാട്

വിശ്വാസങ്ങളിലെ നരസിംഹത്തിന്‍റെ നാട് എന്നാണ് വിശാഖപട്ടണം അറിയപ്പെടുന്നത്. നരസിംഹത്തിന്റെ കഥ നമുക്കറിയാവുന്നതാണല്ലോ. തൂണിലും തുരുമ്പിലും വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന നരസിംഹം ഹിരണ്യകശിപുവിനെ വധിച്ച് പ്രഹ്ലാദനെ അനുഗ്രഹിച്ച കഥയാണിത്. ഇതിൽ പറഞ്ഞിരിക്കുന്ന മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം വിശാഖപട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്നു. നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണിത്.

PC:Adityamadhav83

കൈലാസഗിരി

കൈലാസഗിരി

വിശാഖപട്ടണം നഗരപരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽടോപ്പ് പാർക്കാണ് കൈലാസഗിരി. കേബിൾ കാർ വഴി ഇതിന്റെ മുകളിലേക്കുള്ള യാത്രയിൽ നഗരത്തിന്‍റെ ആകാശക്കാഴ്ച കാണാം. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ ഇവിടം സന്ദർശിക്കുന്നു. വിശാഖപട്ടണത്തു നിന്നും വെറും 10 കിലോമീറ്റര്‍ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.

PC:Amit Chattopadhyay

 ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാന നഗരം

ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാന നഗരം

ആന്ധ്രാ പ്രദേശിന്‍റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിസമായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽവെച്ച് പ്രഖ്യാപനം നടത്തിയത്.

PC:Uday Agastya/Unsplash

ഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രംഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം

ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X