Search
  • Follow NativePlanet
Share
» »പുണ്യഭൂമിയായ വിഷ്ണുപ്രയഗ് ഒരുങ്ങി!! കാഴ്ചകളും അനുഭവങ്ങളുമായി

പുണ്യഭൂമിയായ വിഷ്ണുപ്രയഗ് ഒരുങ്ങി!! കാഴ്ചകളും അനുഭവങ്ങളുമായി

വിഷ്ണുപ്രയാഗിലെത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്നും എവിടേക്ക് പോകണമെന്നും എന്തൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകളെന്നും നോക്കാം

പുണ്യം ഒഴുകിയെത്തുന്ന ഭൂമിയാണ് ഉത്തരാഖണ്ഡ്. അളകാനദി ധൗലിഗംഗയുമായി സംഗമിക്കുന്ന ഇവിടുത്തെ വിഷ്ണുപ്രയാഗ് തീര്‍ത്ഥാടകര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും എന്നും പ്രിയപ്പെട്ട ഇടമാണ്. ഹിമാലയത്തിന്‍റെ താഴ്വരയില്‍ കുന്നുകളും മലകളും ചേര്‍ന്ന് ആശ്രമങ്ങളും ക്ഷേത്രങ്ങളും നദികളും എല്ലാമായി കണ്ണിനെയും കരളിനെയും ഒരുപോലെ കുളിരണിയിപ്പിക്കുന്ന കാഴ്ചകളുമായി വിഷ്ണുപ്രയാഗം ഒരുങ്ങി നില്‍ക്കുകയാണ്.

സാഹസിക സഞ്ചാരികള്‍ളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. കുന്നുകളിലേക്കുള്ള ഹൈക്കിങ്ങും മലകളും കുന്നുകളും കയറിയിറങ്ങിയുള്ള യാത്രകളും സ്വസ്ഥത തേടിവരുന്നവര്‍ക്കു വേണ്ടിയുള്ള ആശ്രമങ്ങളും എല്ലാം ഇവിടുത്തെ സ്ഥിരം അനുഭവങ്ങളാണ്. വിഷ്ണുപ്രയാഗിലെത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്നും എവിടേക്ക് പോകണമെന്നും എന്തൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകളെന്നും നോക്കാം

വിഷ്ണുപ്രയഗ്‌

വിഷ്ണുപ്രയഗ്‌

ഉത്തരാഖണ്ഡ് വിനോദ സഞ്ചാരത്തിലെ ഏറ്റവും പ്രധാന ഇടമാണ് പഞ്ചപ്രയാഗുകള്‍. വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കര്‍ണപ്രയാഗ്, രുദ്രപ്രയാഗ്, ദേവപ്രയാഗ് എന്നിങ്ങനെ അളകനന്ദയുമായി സംഗമിക്കുന്ന അഞ്ചു പുണ്യതീര്‍ഥങ്ങളേയും ചേര്‍ത്തു പറയുന്ന പേരാണ് പഞ്ചപ്രയാഗ്. അളകാനദി ധൗലിഗംഗയുമായി സംഗമിക്കുന്ന സ്ഥാനമാണ് വിഷ്ണുപ്രയാഗ്

PC:Fowler&fowler

തീര്‍ത്ഥാടകരുടെ പുണ്യ സങ്കേതം

തീര്‍ത്ഥാടകരുടെ പുണ്യ സങ്കേതം

ആത്മീയയിലലിയുവാന്‍ താല്പര്യമുള്ള സഞ്ചാരികളാണ് വിഷ്ണുപ്രയാഗില്‍ എത്തുന്നവരിലധികവും. ഹൈന്ദവ പുരാണങ്ങളനുസരിത്തും ഈ പ്രദേശത്തിന് ചില പ്രത്യേകതകളുണ്ട്. നാരദമുനിയുടെ തപസ്സിന്റെ ഫലമായി വിഷ്ണു പ്രത്യക്ഷപ്പെട്ടത് ഇവിടെയാണെന്നാണ് വിശ്വാസം. പഞ്ചപാണ്ഡവരുടെ സ്വര്‍ഗാരോഹണ യാത്ര ഇതുവഴിയായിരുന്നു എന്നാണ് വിശ്വാസം. . ഇന്‍ഡോര്‍ മഹാറാണിയായിരുന്ന അഹല്യാബായ് 1889 ല്‍ നിര്‍മിച്ച ഷഡ്‌കോണാകൃതിയിലുള്ള വിഷ്ണുക്ഷേത്രവും അതോടനുബന്ധിച്ചുള്ള വിഷ്ണുകുണ്ഡും ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന ആകര്‍ഷണങ്ങളാണ്.

പ്രകൃതിയിലലിയാം

പ്രകൃതിയിലലിയാം

ഉത്തരാഖണ്ഡിന്‍റെ മനോഹാരിത കണ്ണുനിറയെ ആസ്വദിക്കുവാന്‍ വിഷ്ണുപ്രയഗിനോളം യോജിച്ച മറ്റൊരിടമില്ല. അളകാനദി ധൗലിഗംഗയുമായി സംഗമിക്കുന്ന സ്ഥാനവും പര്‍വ്വതങ്ങളുടെയും കുന്നുകളുടെയും കാഴ്ചയും എല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

 ഫോട്ടോഗ്രാഫര്‍മാര്‍ക്ക്

ഫോട്ടോഗ്രാഫര്‍മാര്‍ക്ക്


ഓരോ യാത്രയും പൂര്‍ത്തിയാകണമെങ്കില്‍ അതിനെ ഓര്‍മ്മപ്പെടുത്തുന്ന ഫോട്ടോകള്‍ കൂടി വേണം. എത്ര എടുത്താലും തീരാത്ത പ്രകൃതിഭംഗിയും സീനറികളുമാണ് ഇവിടെയുള്ളത്. പൂത്തുലഞ്ഞ് കിടക്കു്ന പ്രകൃതിയും ആകാശത്തോട് മുട്ടി നില്‍ക്കുന്ന പര്‍വ്വതങ്ങളും പച്ചപ്പും ഹൈക്കിങ് റൂട്ടുകളും എല്ലാം യാത്രയില്‍ പകര്‍ത്തുവാന്‍ മറക്കേണ്ട.

ട്രക്കിങ്ങും ഹൈക്കിങ്ങും

ട്രക്കിങ്ങും ഹൈക്കിങ്ങും

തീര്‍ത്ഥാ‌ടനം കഴിഞ്ഞാല്‍ വിഷ്ണുപ്രയാഗില്‍ ആസ്വദിക്കുവാനുള്ളത് ഇവിടുത്തെ ട്രക്കിങ്ങും ഹൈക്കിങ്ങുമാണ്. വാലി ഓഫ് ഫ്ലവേഴ്സ് ട്രക്ക്, ഹേംകുണ്ഡ് ലേക്ക് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്ര തു‌ടങ്ങുന്നത് വിഷ്ണു പ്രയാഗില്‍ നിന്നാണ്.
കൂടാതെ റിവര്‍ റാഫ്ടിങ്, കാനോയിങ് തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം.

ബദ്രിനാഥ്

ബദ്രിനാഥ്

പ്രസിദ്ധ ചാര്‍ദാം തീര്‍ത്ഥാടന കേന്ദ്രമായ ബദ്രിനാഥ് വിഷ്ണു പ്രയാഗില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിഷ്ണു പ്രയാഗില്‍ നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

ഔലി

ഔലി

ഇന്ത്യയുടെ സ്കീയിങ് ഡെസ്റ്റിനേഷന്‍ എന്നറിയപ്പെടുന്ന ഔലി ഹിമാലയ യാത്രകളില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്. വിഷ്ണു പ്രയാഗില്‍ നിന്നും 24 കിലോമീറ്ററ്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന കുന്നുകളും താഴ്വരകളുമാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ളത്

നന്ദപ്രയാഗ്‌

നന്ദപ്രയാഗ്‌

പഞ്ചപ്രയാഗുകളില്‍ മറ്റൊന്നാണ് ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നന്ദപ്രയാഗ്.
നന്ദാകിനി നദിയുമായി അളകനന്ദ സംഗമിക്കുന്നയിടമാണ് നന്ദപ്രയാഗ്. ഹിമാലയത്തിലെ നന്ദാദേവി മലനിരകളില്‍ നിന്നാണ് നന്ദകിനി ഉത്ഭവിക്കുന്നത്. ദേവന്മാരെ സന്തോഷിപ്പിക്കാനും അവരുടെ അനുഗ്രഹം തേടാനും നന്ദ എന്ന രാജാവ് ഒരിക്കൽ ഇവിടെ യജ്ഞം നടത്തിയെന്നാണ് ഐതിഹ്യം
PC:Fowler&fowler

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള സമയമാണ് വിഷ്ണു പ്രയഗ് സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.യാത്ര ചെയ്യുവാനും ആസ്വദിക്കുവാനുമെല്ലാം പറ്റിയ കാലാവസ്ഥയായിരിക്കും ആ സമയത്ത് ഇവിടെ. മാത്രമല്ല, കാലാവസ്ഥയുടെ പ്രശ്നങ്ങളില്ലാതെ സഞ്ചാരികള്‍ക്ക് ധൈര്യമായി ഇവിടെ എവിടെ വേണമെങ്കിലും പോവുകയും ചെയ്യാം.
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയവും ഇവിടെ സന്ദര്‍ശിക്കുവാന്‍ യോജിച്ചതാണ്. ചെറിയ രീതിയിലുള്ള മഴ ഈ സമയത്ത് പ്രതീക്ഷിക്കാം.
നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയം കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന സമയമാണ്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍


ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് വിഷ്ണു പ്രയാഗ് സ്ഥിതി ചെയ്യുന്നത്. ഓലിയാണ് അ‌ടുത്തുള്ല പ്രധാന സ്ഥലം. ഡെല്‍ഹിയില്‍ നിന്നും ഔലിയിലെത്തി ഇവിടെ നിന്നും എളുപ്പത്തില്‍ വിഷ്ണു പ്രയഗിലെത്തുവാന്‍ സാധിക്കും ഋഷികേശിലാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ട്രെയിനിറങ്ങി ബസില്‍ ജോഷിമഠിലെത്തി അവിടെ നിന്നും വിഷ്ണു പ്രയാഗിലോട്ട് വരാം. എല്ലാ പ്രധാന നഗരങ്ങളുമായും നല്ല രീതിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് വിഷ്ണു പ്രയഗ്. ബസിനാണ് വരുന്നതെങ്കില്‍ വളരെ എളുപ്പത്തില്‍ തന്നെ ഇവിടെ എത്താം.

മാന്ത്രികക്കരകളും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും! മണിപ്പൂര്‍ അത്ഭുതം തന്നെയാണ്!!മാന്ത്രികക്കരകളും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും! മണിപ്പൂര്‍ അത്ഭുതം തന്നെയാണ്!!

തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവിതേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവി

ഈ സംസ്ഥാനങ്ങളില്‍ നിന്നാണോ വരുന്നത്? മഹാരാഷ്ട്രയില്‍ പോകുന്നതിനു മുമ്പ് അറിയാം!!ഈ സംസ്ഥാനങ്ങളില്‍ നിന്നാണോ വരുന്നത്? മഹാരാഷ്ട്രയില്‍ പോകുന്നതിനു മുമ്പ് അറിയാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X